Author: Reji Koduvath

Born in Kottayam, Kerala, India. Studied till Grade 4 in the village school in Kottayam and was selected to join Sainik School, Amaravathi Nagar (TN) in 1971. Completed Grade 11 in 1978 and joined National Defence Academy (61 Course). Commissioned to 75 Medium Regiment (Artillery – Indian Army) in 1982. Traveled all through India during various army assignments. Attended Long Gunnery Staff Course and Technical Staff Course. Commanded a Surveillance and Target Acquisition Regiment and bid good-bye to the army in 2004 to join the family in Canada and is presently a Canadian citizen, enjoying a retired life. Interests include gardening, cooking, reading and writing.

2025 നവംബർ 4-ന് കാനഡ 2026-2028 കാലയളവിലേക്കുള്ള കുടിയേറ്റ പദ്ധതി അനാച്ഛാദനം ചെയ്തു. 2026-ൽ 3,85,000പുതിയ കുടിയേറ്റക്കാരെയും അതിനടുത്ത രണ്ട് വർഷങ്ങളിൽ 3,70,000 പേരെയും ലക്ഷ്യമിടുമ്പോൾ, അത് ഉയർന്നുവരുന്ന സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, നിർമ്മാണം, കൃഷി – തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് വ്യക്തമായ മുൻഗണന നൽകുന്നതാണ്. ഈ സമീപനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മൂലമുണ്ടാകുന്ന വരാൻപോകുന്ന വൻതോതിലുള്ള തൊഴിൽ നഷ്ടത്തെ നേരിടാനുള്ള തന്ത്രങ്ങളാണെന്നു വേണം കരുതാൻ. AI തൊഴിൽ വിപണിയെ തകിടം മറിക്കുമ്പോൾ, വികസിത രാജ്യങ്ങൾ ഒരു പുതിയ രാഷ്ട്രീയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. അവിടെ ഒരു തൊഴിലാളിയുടെ ദുർബലത നിർവചിക്കപ്പെടുന്നത് അവരുടെ കഴിവുകൾ മാത്രമല്ല, അവരുടെ പൗരത്വ നിലകൂടിയാണ്. കുടിയേറ്റ ജനതയാണ് പലപ്പോഴും രാഷ്ട്രീയതീരുമാനങ്ങളിൽ എളുപ്പം കരുക്കളാക്കപ്പെടുന്നത്. തൊഴിൽ നഷ്ടത്തിന്റെ രാഷ്‌ട്രീയ കണക്കുകൂട്ടൽ AI- വ്യാപകമായ തൊഴിൽ നഷ്ടത്തിന് കാരണമാവുകയും, വികസിത രാജ്യങ്ങൾക്ക് ഒരു പ്രധാന രാഷ്‌ട്രീയ വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യുന്നു. ധാരാളം കുടിയേറ്റ, താൽക്കാലിക തൊഴിലാളികളുള്ള രാജ്യങ്ങളിൽ, തങ്ങളുടെ പൗരന്മാരെ തൊഴിലില്ലായ്മയിൽ നിന്ന് സംരക്ഷിക്കാൻ സർക്കാരുകൾക്ക് കടുത്ത സമ്മർദ്ദം നേരിടേണ്ടിവരും. തദ്ദേശീയരായ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുമ്പോൾ, അവരുടെ പുനർ നിയമനത്തിന് മുൻഗണന സർക്കാരുകൾ നൽകേണ്ടതുണ്ട്. തൽഫലമായി, താൽക്കാലിക തൊഴിലാളികളെ വൻതോതിൽ നാടുകടത്തലും കുടിയേറ്റ നിയമങ്ങൾ കർശനമായി നടപ്പാക്കലുമാകാം ഏറ്റവും…

Read More

യാചക നിരോധിത മേഖലയായ അക്ഷരനഗരിയിൽ ഒരു മനുഷ്യൻ വെള്ളിയാഴ്ച ഇസ്ലാം പള്ളിയുടെ മുൻപിൽ യാചിക്കാൻ ഇരുന്നു. നിസ്കാര ശേഷം ഏവരും പൊടിയും തട്ടി, പായും തെറുത്തു, തൊപ്പിയും മടക്കി അവരുടെ ഭവനങ്ങളിലേക്ക് മടങ്ങി. ആരും ‘യാചകനെ’ ശ്രദ്ധിച്ചില്ല, ഒന്നും കൊടുത്തുമില്ല. ശനിയാഴ്ച ആ മനുഷ്യൻ അമ്പലത്തിനു മുന്നിൽ ഭിക്ഷ തേടി കുത്തിയിരുന്നു. ഭക്തജനങ്ങൾ വെടിവഴിപാട് മുതൽ ലക്ഷാർച്ചന വരെ നടത്തി മടങ്ങി. ആരും ആ മനുഷ്യന് ഒന്നും കൊടുത്തില്ല. ഞായറാഴ്ച പള്ളിക്ക് മുൻപിൽ കുർബാന തുടങ്ങുന്നതിനു മുൻപ്, എന്തിനു, അച്ചനും കപ്യാരും പള്ളി തുറക്കുന്നതിനു മുൻപ് കുത്തിയിരുന്നു, ഭിക്ഷതേടി. കുർബാന വേളയിൽ അച്ചൻ വിശക്കുന്നവനു അപ്പം കൊടുക്കണം എന്ന്  വാതോരാതെ പ്രസംഗിച്ചു. അത് കേട്ട് യാചകൻ ആ ദിവസമെങ്കിലും എന്തെങ്കിലും കിട്ടും എന്ന് മോഹിച്ചു. കുർബാന ശേഷം നാട്ടുവർത്തമാനവും വെടിയും പറഞ്ഞു, കമ്മറ്റിയും കൂടി, അച്ചനെയും പള്ളി പ്രമാണിമാരെയും കുറ്റം പറഞ്ഞ് ലേലവും വിളിച്ചു ഏവരും വീട്ടിൽ പോയി. യാചിക്കാനിരുന്ന ആ…

Read More

ഡിസംബർ ഏഴ് ഇന്ത്യയിൽ പതാകദിനമായാണ് (ഫ്ലാഗ് ഡേ) ആചരിക്കുന്നത്. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളുടെയും, വിമുക്തഭടന്മാരുടെയും അഭിവൃദ്ധിക്കായി ധനശേഖരണം ലക്ഷ്യമിട്ടാണ് പതാകദിനം എന്ന പേരിൽ വിവിധങ്ങളായ ഫ്ലാഗുകൾ വിറ്റ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഫണ്ടുകൾ കണ്ടെത്തുന്നത്. ഈ ദിവസം ഇന്ത്യയിലെ കുട്ടികൾ രാഷ്ട്രപതിയെയും, പ്രധാന മന്ത്രിയെയും, ഗവർണ്ണറെയും, മുഖ്യ മന്ത്രിയെയും മറ്റും ഈ പതാക അണിയിക്കുന്നു. പക്ഷെ, അതേ ദിവസം തൊട്ടടുത്ത പരിപാടിയിൽ ഇവർ ഈ പതാക ധരിച്ചു കണ്ടിട്ടില്ല. നവംബർ ആദ്യ വാരം കാനഡയിൽ പച്ച നിറം വെടിഞ്ഞ് ഇലകള്‍ ചുവപ്പും, ഓറഞ്ചും നിറഭേദങ്ങളിലേക്ക് മാറുന്ന സമയത്ത് ഷോപ്പിംഗ്‌ മാളുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും കുട്ടികളും, മുതിര്‍ന്നവരും, മുതിർന്ന പൂർവ്വ-സൈനികരും ചുവന്ന കൃത്രിമ പോപ്പി പൂക്കള്‍ വില്‍ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?  എന്തിനാണീ പൂക്കള്‍ വില്‍ക്കുന്നതും, ചിലര്‍ അത് വാങ്ങി വസ്ത്രത്തില്‍ ധരിക്കുന്നതും?  ഒക്ടോബര്‍ അവസാന വാരത്തോട്‌ കൂടി ഇവിടെയുള്ള ആളുകളുടെ വസ്ത്രത്തില്‍ സ്ഥാനം പിടിക്കുന്ന ഈ ചുവന്ന പൂക്കള്‍ അലങ്കാരങ്ങള്‍ അല്ല, മറിച്ച് അവയ്ക്ക് നമ്മോടു പറയാനുണ്ട്‌ ഇന്നിന്‍റെ സൗഭാഗ്യത്തിനായി പോര്‍ക്കളത്തില്‍ ചുടു ചോര ചിന്തിയ ആത്മാക്കളുടെ വീരകഥ… അറിയാത്ത തേങ്ങലിന്റെ, പൊലിഞ്ഞ സ്വപ്നങ്ങളുടെ ആരും പറയാത്ത…

Read More

വർഷം 1984… ഒക്ടോബർ 31ന് ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയും, ഇന്ത്യയുടെ ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ ഭരണാധികാരികളിലൊരാളുമായ ശ്രീമതി ഇന്ദിരാ പ്രിയദർശിനി, സഫ്ദർജംഗ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലുള്ള ഉദ്യാനത്തിൽ വെച്ച് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചു. പിറ്റേന്ന്, നവംബർ ഒന്നാം തീയതി, രാവിലെ ഇന്ദിരയുടെ മൃതദേഹം മൂന്നുദിവസത്തെ പൊതുദർശനത്തിനായി ഡൽഹിയിലെ തീൻമൂർത്തി ഭവനിൽ വെച്ചു. ആ മൂന്നു നാളുകളിൽ തീൻമൂർത്തി ഭവനിന്റെ സുരക്ഷയുടെ ചുമതല 75 മീഡിയം റെജിമെന്റിന്റെ (Medium Regiment) ദക്ഷിണ ഇന്ത്യൻ സൈനികരുടെ 753 മീഡിയം ബാറ്ററിയ്ക്കായിരുന്നു (Battery). മേജർ ചന്ദ്ര മോഹൻ നയ്യർ ആണ് അന്ന് ഞങ്ങളുടെ ബാറ്ററി കമാന്റർ. ലെഫ്റ്റ്നന്റ് (Leuitnent) റാങ്കിൽ അന്നെനിക്ക് രണ്ട് വർഷത്തെ മാത്രം സേവന പരിചയമേയുള്ളൂ. നിരവധി രാഷ്ട്രത്തലവന്മാരും, നേതാക്കന്മാരും, വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ചവരും – തങ്ങളുടെ പ്രിയ നേതാവിന് അന്ത്യോപചാരം അർപ്പിക്കുവാൻ ദിനരാത്രഭേദമന്യേ ഈ മൂന്ന് ദിനങ്ങളിൽ തീൻമൂർത്തി ഭവൻ സന്ദർശിച്ച് മടങ്ങി. അവരുടെയെല്ലാം സുരക്ഷാ ചുമതല ഞങ്ങളുടെ ബാറ്ററിക്കായിരുന്നു. എന്റെ സ്ഥാനം…

Read More

ശക്തമായ ഭാഷയിൽ, ഓരോ കഥാപാത്രവുമായും കഥയുമായും വായനക്കാരെ ആഴത്തിൽ ബന്ധിപ്പിക്കുന്ന 14 മികച്ച കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. വായനക്കാരനെ ആദിമധ്യാന്തം ഇത്തരത്തിൽ കഥയോട് കൊരുക്കുന്ന അതിശയകരമായ രചനാപാടവത്തിനും ഈ സമാഹാരം പ്രശംസ അർഹിക്കുന്നു. സമൂഹത്തെ പ്രതിബിംബിപ്പിക്കുന്ന കണ്ണാടിയാകുന്ന ഈ കഥകൾ, മനസ്സിനെ അലട്ടുന്ന പല വിഷയങ്ങളും സത്യസന്ധതയോടെ അവതരിപ്പിക്കുന്നു. പല കഥകളും സാമൂഹിക ചട്ടക്കൂടിന്റെ അടിച്ചമർത്തലിനെ ചോദ്യം ചെയ്യുന്നു. മാനസിക രോഗബാധിതരും വേശ്യാവൃത്തിയിലേർപ്പെട്ട സഹോദരിമാരുമായ രണ്ട് കഥാപാത്രങ്ങളുടെ കഥ ഇതിന് ഉത്തമ ഉദാഹരണമാണ്. കുടുംബം, തൊഴിൽ, സാമൂഹിക പ്രതീക്ഷകൾ എന്നിവയുടെ ചങ്ങലകളാൽ തങ്ങളുടെ ജീവിതങ്ങൾ ബന്ധിക്കപ്പെടാൻ അനുവദിക്കാതെ, അവർ തങ്ങളുടേതായ രീതിയിൽ ജീവിക്കാൻ തീരുമാനിക്കുന്നു. സാമൂഹിക കീഴ്വഴക്കങ്ങളോട് കീഴ്പ്പെടാതിരിക്കുകയോ ആത്മഹത്യ ചെയ്യാതിരിക്കുകയോ ചെയ്യുന്ന അവരുടെ തീരുമാനം ഒരു ശക്തമായ സന്ദേശം നൽകുന്നു: ആത്മഹത്യ ഒരിക്കലും ഒന്നിനും പരിഹാരമല്ല; സ്വയം നിർവചിക്കുന്ന സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ധീരതയുടെ പ്രതീകമാണ്. കുട്ടികൾ അനുഭവിക്കുന്ന ലൈംഗിക ചൂഷണത്തിന്റെ ഇരുണ്ട പുറങ്ങളെയും ഈ സമാഹാരം സധീരം കൈകാര്യം…

Read More

കുട്ടികളെ വീട്ടിലെ എല്ലാ ജോലികളും ചെയ്യാൻ പഠിപ്പിക്കുക… പാത്രം കഴുകാൻ, പച്ചക്കറി അരിഞ്ഞു തയ്യാറാക്കാൻ, ടോയ്ലറ്റ് വൃത്തിയാക്കാൻ ഇങ്ങനെ എല്ലാ ജോലികളും സ്വയം ചെയ്യാൻ കഴിവുള്ള ഒരു മകനെയോ മകളെയോ വളർത്തുക വഴി നല്ല മാതാപിതാക്കളായി നമുക്ക് അഭിമാനിക്കാം. ഒരു കളിപ്പാട്ടം വാങ്ങിക്കാത്തതിന് കടയെ കീഴ്മേൽ മറിക്കുന്ന കുട്ടി; ഒരു ഇലക്ട്രോണിക് കടയിലെ ഗാഡ്ജെറ്റിന് വേണ്ടി മാതാപിതാക്കളെ മുള്ളിന്മേൽ നിർത്തുന്ന കുട്ടി; മോട്ടോർസൈക്കിൾ വാങ്ങികൊടുക്കാത്തതിന് മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്ന കുട്ടി; വിമാനത്തിലോ ബസ്സിലോ വിൻഡോ സീറ്റ് ലഭിക്കാത്തതിന് ഉറക്കെ അലറിക്കരയുന്ന കുട്ടി; ഇതെല്ലാം നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇവരാണ് അമിതമായി അർഹതാബോധമുള്ളവരായി (Entitled) വളർന്നുവരുന്ന കുട്ടികൾ. അവർ വളർന്നു വരുമ്പോഴും ഇതേ തരത്തിലുള്ള sense of entitlement ഉള്ള പൗരന്മാരായി, ജീവിതപങ്കാളിയായി, സഹോദരനായി, രക്ഷിതാക്കളായി മാറുന്നു. സോഫയിലെ കുഷ്യൻ മാറ്റി സ്ഥാപിച്ചതൊഴിച്ചാൽ, ജീവിതത്തിൽ വീട്ടിൽ ഒരു ജോലിയും ചെയ്തിട്ടില്ലാത്ത കുട്ടികളാണിവർ. വളർന്നു വലുതായപ്പോൾ ഇവർ വീട്ടിലെ പാത്രങ്ങൾ വലിച്ചറിയുന്നു (Flying Saucers), ഏതിനെയും കുറ്റം…

Read More

1989 ഏപ്രിൽ 16, ഞാൻ മറീനയെ വിവാഹം കഴിച്ച ദിവസം, ഈ ശുഭദിനം ഏവരെയും പോലെ ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. അമരാവതിനഗർ (തമിഴ്നാട്) സൈനിക് സ്കൂളിൽ എന്നെ പഠിപ്പിച്ച എല്ലാ ടീച്ചർമാരെയും വിവാഹത്തിന് ക്ഷണിക്കാൻ ഞാൻ തീരുമാനിച്ചു. സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ പതിവ് പോലെ വീട്ടിൽ നിന്ന് വിവാഹത്തിന് പുറപ്പെടുന്നതിന് മുമ്പ്, എന്റെ മാർഗ്ഗദർശിയും ഹൗസ് മാസ്റ്ററും ഫിസിക്സ് അദ്ധ്യാപകനുമായ ശ്രീ PT ചെറിയാനെ (PTC) ഗുരു ദക്ഷിണ സ്വീകരിക്കാൻ ഞാൻ അഭ്യർത്ഥിച്ചിരുന്നു. ശ്രീ ചെറിയാൻ അഭ്യർത്ഥന സ്വീകരിച്ചു, ഞാൻ ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി അദ്ദേഹത്തിന് വിശദീകരിച്ചു. PTCയുടെ സഹധർമിണി, ശ്രീമതി ഷീല ചെറിയാൻ ഞങ്ങളുടെ അഞ്ചാം ക്ലാസ് ഇംഗ്ലീഷ് അദ്ധ്യാപിക, അനാരോഗ്യം മൂലം വിവാഹത്തിൽ പങ്കെടുക്കാൻ അസൗകര്യം പ്രകടിപ്പിച്ചു. ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിൽ ഓരോന്നിലും 1962-ൽ സ്ഥാപിതമായ സൈനിക് സ്കൂളുകൾ അന്നത്തെ പ്രതിരോധ മന്ത്രി VK കൃഷ്ണ മേനോന്റെ ഭാവനയായിരുന്നു.  സാധാരണ കുടുംബത്തിൽനിന്നുള്ള ആൺകുട്ടികളെ സായുധസേനകളിൽ ഓഫീസർമാരായി…

Read More

സുഹൃത്തിന്‍റെ മകന്‍ സന്നദ്ധ സേവനത്തിനുള്ള പരിശീലനത്തിന് പോയി വന്നപ്പോള്‍ കൊണ്ടുവന്ന ഒരു ലഘുലേഖ കാണാന്‍ ഇടയായി. വളരെ രസകരമായി കുട്ടികള്‍ക്ക് വികലാംഗരെയും, വയോവൃദ്ധരെയും എങ്ങിനെ സേവിക്കണം എന്ന് അത് വിവരിച്ച് കൊടുക്കുന്നു. അതില്‍ ശ്രദ്ധേയമായ ഒരു വാചകം ഉണ്ട്,”ഏതു സമ്പര്‍ക്കത്തില്‍ ആയാലും  മറ്റുള്ളവരുടെ  അവശതയെക്കാള്‍ പ്രാധാന്യം, അവര്‍ക്ക് ചെയ്തു കൊടുക്കേണ്ട സേവനത്തിനാണ്” – വരും തലമുറയ്ക്ക് പഠിപ്പിച്ചു കൊടുക്കേണ്ട പാഠം! പ്രായമായവരെ ബഹുമാനിക്കാന്‍ നമ്മള്‍ പഠിക്കാഞ്ഞിട്ടല്ല, എന്നാല്‍ അവരെ എങ്ങിനെ സേവിക്കണം എന്നു നാം പഠിച്ചിട്ടില്ല. ബോളിവുഡ് നടന്‍ അമീര്‍ഖാന്‍ സമൂഹത്തിലെ പുഴുക്കുത്തുകള്‍ തുറന്നു കാട്ടുന്ന ‘സത്യമേവ ജയതേ’ എന്ന പരിപാടി അവതരിപ്പിക്കുന്ന സ്റ്റേജിലേക്ക് ഒരു വീല്‍ ചെയര്‍ ഉന്തി കൊണ്ടുവരാനുള്ള ചെരിവില്ല. പരിപാടി ഒരു വിഭാഗത്തിന് വേണ്ടി മാത്രമോ അതോ ഇത്തരം ഹതഭാഗ്യര്‍ ഇതിലൊന്നും പങ്കെടുക്കരുതെന്നാണോ? ആ സ്റ്റേജു മോഡി പിടിപ്പിക്കുന്നതിന്റെ പകുതി ചിലവു വരില്ല ഒരു ഭാഗം ഒന്ന് ചെരിച്ചു പണിയുന്നതിന്. ഒരു പ്രമുഖ മലയാളം ചാനല്‍ റിട്ടയര്‍മെന്‍റ്…

Read More

മലയാളി എഴുത്തുകാരി നിർമ്മലയുടെ കരയിലെ മീനുകൾ എന്ന ഏറ്റവും പുതിയ നോവലിന്റെ ഒരു ലഘു അവലോകനം. ഒരു മികച്ച നോവൽ രചിച്ചതിന്, നിർമ്മലക്ക് അഭിനന്ദനങ്ങൾ. ഇന്നത്തെ മലയാള സിനിമകളിൽ കാണുന്നത് പോലെ മദ്യപാനത്തെ മഹത്വപ്പെടുത്താതെ, ഒരു മദ്യപാനിയുടെ ജീവിതം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ചിത്രീകരിച്ചതിന് അനുമോദനങ്ങൾ. “കരയിലെ മീനുകൾ” or “A fish out of water” is a very common idiom in English describing a person who feels uncomfortable, awkward, or out of place because they are in an unfamiliar situation or environment. “കരയിലെ മീനുകൾ” ഒരു പഴമൊഴിയിലും അധികം ജീവിതത്തിലെ മനുഷ്യാനുഭവത്തിന്റെ പ്രതിഫലനമാണ്. എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് അനുഭവിച്ചിട്ടുണ്ടാകും – ഈ നോവലിലേ കഥാപാത്രമായ മാറ്റ് (Matt) അനുഭവിക്കുന്നതു പോലെ. ഒൻപതാം വയസ്സിൽ, തമിഴ്നാട്ടിലെ സൈനിക് സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ ചേർന്നപ്പോൾ ഞാൻ ഒരു കരയിലെ മീൻ പോലെയായി. എനിക്ക് മലയാളം മാത്രമേ അറിയാവൂ. എന്റെ സഹപാഠികൾ ഭൂരിഭാഗവും തമിഴോ ഇംഗ്ലീഷോ സംസാരിക്കുന്നവർ. എന്റെ സൈനിക ജീവിതകാലത്തും ഈ അനുഭൂതി പലതവണ എന്നെ തേടിയെത്തി – പ്രത്യേകിച്ചും സൈനിക പദ്ധതികൾ ചർച്ച…

Read More

ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ഇളയ സഹോദരൻ അവന് നാലു വയസ് പ്രായമുള്ളപ്പോൾ വിചിത്രമായ ഒരു ആവശ്യം മുന്നോട്ടുവച്ചു—“എനിക്കെന്നേക്കാൾ ഇളയ ഒരാൾ വേണം.” കാരണം ഞങ്ങൾ നാലു സഹോദരങ്ങൾക്കിടയിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ ‘കൈയ്യാങ്കളികളിൽ’ അവൻ എല്ലായ്പ്പോഴും തോറ്റിരുന്നു. അവന്റെ ആ ബാല്യാഭിലാഷം നിറവേറ്റാനായി അമ്മയും അപ്പനും അവനു കൊടുത്തത് ഒരു കുഞ്ഞിനെ തന്നെ—പക്ഷേ മനുഷ്യക്കുഞ്ഞല്ല, ഒരു പെൺ ആട്ടിൻകുട്ടി! അങ്ങനെയാണ് ഞങ്ങളുടെ വീട്ടിൽ ആടുവളർത്തൽ തുടങ്ങിയത്. സ്കൂൾ കഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഞങ്ങൾ ആ ആടിനെ കൃഷിയിടത്തിലേക്ക് മേയ്ക്കാൻ കൊണ്ടുപോകും. അത് കപ്പയില തിന്നാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അന്ന് എനിക്കറിയില്ലായിരുന്നു—കപ്പയുടെ ഇലകളിൽ ഒളിഞ്ഞിരിക്കുന്ന വിഷം ഹൈഡ്രജൻ സയനൈഡ് ആണെന്ന്. മഴക്കാലത്ത് കുരുമുളക് വള്ളികളുടെ താങ്ങു മരങ്ങളിൽ നിന്നാണ് ഞങ്ങൾ ഇല വെട്ടി കൊടുത്തിരുന്നത്. പ്ലാവില പെറുക്കു ഞങ്ങളുടെ നേരമ്പോക്കായി മാറി. ഞങ്ങളുടെ കരുതലിലും സ്‌നേഹത്തിലും ആട്ടിൻകുട്ടി വേഗത്തിൽ വളർന്നു. ഒരു വർഷത്തിനുള്ളിൽ അവൾ മനോഹരിയായൊരു പെൺ ആടായി. ഒരു രാത്രി മുഴുവനും അവൾ…

Read More