Author: Reshma M

Reshma M ഒരു പ്രൊഫഷണൽ സോഷ്യൽ വർക്കർ ആണ്. കേരളത്തിലെ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശിനി.

മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഒരിക്കലെങ്കിലും കേട്ടിരിക്കാൻ സാധ്യതയുള്ള ചില ചോദ്യങ്ങളുണ്ട്. അതിലാദ്യത്തേത്, “ജീവിതമാകുമ്പോൾ പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നതൊക്കെ സ്വാഭാവികമല്ലേ?  അതിനൊക്കെ ഡിപ്രഷൻ എന്ന് പറഞ്ഞാലോ? അങ്ങിനെയാണെങ്കിൽ ഞാനൊക്കെ എത്ര ഡിപ്രഷനടിക്കണം?” മറ്റൊരു ചോദ്യം, “വെറുതെ ഓരോന്ന് ആലോചിച്ചുകൂട്ടിയിട്ടല്ലേഇങ്ങനെയാകുന്നത്? ഒന്നും ആലോചിക്കാതിരിക്കുക. നമ്മളേക്കാൾ പ്രശ്നങ്ങൾഅനുഭവിക്കുന്നവരെക്കുറിച്ച് ആലോചിച്ചാൽ ഒരു ഡിപ്രഷനും വരില്ല.” എന്നാൽ യാഥാർത്ഥ്യം ഇതല്ല. പ്രശ്നങ്ങൾ അനുഭവിക്കുന്നതിനാലോ ചിന്തകളാലോ മാത്രം ഒരു വ്യക്തിക്ക് ഡിപ്രഷൻ ഉണ്ടാകുന്നില്ല. അങ്ങിനെയാണെങ്കിൽ പ്രശ്നങ്ങളും ചിന്തകളുമുള്ള എല്ലാവർക്കും ഡിപ്രഷൻ വരേണ്ടതല്ലേ? എന്നാൽ, എന്തുകൊണ്ട് എല്ലാവർക്കും വരാതെ ചിലർക്കു മാത്രം ഡിപ്രഷൻ വരുന്നു? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണ് ജൈവ ദുർബലത അഥവാ ജൈവിക ദുർബലത (Biological Vulnerability or Biologically Vulnerable). എന്താണ് ജൈവ ദുർബലത/ ജൈവിക ദുർബലത (Biological Vulnerability/ Biologically Vulnerable) ? ചില വ്യക്തികൾക്ക് ജന്മനാ (ജനിതകമായി) അല്ലെങ്കിൽ ജീവിതത്തിൽ ഉണ്ടാകുന്ന ചില ജൈവിക/രാസപദാർത്ഥ മാറ്റങ്ങൾ മൂലം ചില ആരോഗ്യപ്രശ്നങ്ങൾ എളുപ്പത്തിൽ ബാധിക്കാൻ സാധ്യത കൂടുതലായിരിക്കും. ഇത്തരക്കാരിൽ, ശാരീരികാരോഗ്യ പ്രശ്നങ്ങളും, മാനസികാരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത സാധാരണയിലും കൂടുതലായിരിക്കും. മാനസികാരോഗ്യവും(Mental Health) മസ്തിഷ്‌കവും(Brain) തമ്മിലുള്ള ബന്ധമെന്ത്…

Read More

മാർച്ച് 20 അന്താരാഷ്‌ട്ര സന്തോഷ ദിനം… കഴിഞ്ഞ മാർച്ച് 20ന് നമ്മളിൽ വളരെ ചുരുക്കം ചിലരേ ഈ ദിനം ഓർത്തിട്ടുണ്ടാകൂ എന്നത് നിസ്സംശയം പറയാൻ സാധിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ സന്തോഷത്തെക്കുറിച്ച് ചില ചിന്തകൾ പങ്കുവെക്കാമെന്ന് കരുതി. സന്തോഷ-സന്താപ സമ്മിശ്രമാണ് നമ്മുടെ ജീവിതമെന്നതിൽ ആർക്കും യാതൊരു തർക്കവുമുണ്ടാകാൻ സാധ്യതയില്ല. എന്നാൽ, നമ്മുടെ സന്തോഷത്തിനു നമ്മൾ എത്രത്തോളം പ്രാധാന്യം കൊടുക്കാറുണ്ട് എന്നത് ചിന്തിക്കേണ്ട ഒരു വിഷയം തന്നെയാണ്. സ്വന്തം സന്തോഷത്തിന് പ്രാധാന്യം നൽകുക എന്നത് സ്വാർത്ഥതയായി കരുതുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്. എല്ലാ വ്യക്തികളും അവരുടേതായ രീതിയിൽ വ്യത്യസ്തരാണല്ലോ, അതുകൊണ്ട് തന്നെ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികവുമാണ്. ആരോഗ്യകരമായ രീതിയിൽ ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ പങ്കുവെക്കുക എന്നത് ജനാധിപത്യമര്യാദകൂടിയാണല്ലോ. നമ്മുടെ സന്തോഷങ്ങൾക്ക് ആരാണ് ഉത്തരവാദി?നമ്മുടെ സന്തോഷം നമ്മുടെ ഉത്തരവാദിത്തമാണ്. ഓരോ വ്യക്തിക്കും സന്തോഷം കണ്ടെത്താൻ സാധിക്കുന്നത് ഓരോ വിധത്തിലാണ്. അതുകൊണ്ടുതന്നെ തനിക്ക് സന്തോഷം കണ്ടെത്താൻ സാധിക്കുന്ന വിധം ജീവിക്കാൻ ശ്രമിക്കുക എന്നത് ഓരോ വ്യക്തിയും…

Read More

സമകാലിക സമൂഹത്തിൽ ഒരുപാട് ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന വിഷയമാണ് മാനസികാരോഗ്യം. എന്നിട്ടും ഇപ്പോഴും ധാരാളം തെറ്റായ ധാരണകൾ ഈ മേഖലയെക്കുറിച്ച് ആളുകളിൽ നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ നിരന്തരം ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടേയിരിക്കുക എന്നത് മാനസികപ്രയാസം അനുഭവിക്കുന്ന വ്യക്തികളോടുള്ള ഒരു ഐക്യപ്പെടൽ കൂടിയാണ്. ഡിപ്രഷൻ അഥവാ വിഷാദരോഗം എന്നത് നമ്മുടെ ചുറ്റിനുമുള്ള ധാരാളം ആളുകൾ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ്. വിഷാദഛായയുള്ള ആളുകൾ നമ്മുടെ ഇടയിലുണ്ടെങ്കിലും പലപ്പോഴും നമുക്കവരെ തിരിച്ചറിയാൻ സാധിക്കാറില്ല. ഉള്ളിൽ പൊട്ടാറായ ഒരഗ്നികുണ്ഡവുമായാണ് ഇത്തരം വ്യക്തികൾ നടക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയാറില്ല. കാരണം, പലപ്പോഴും തങ്ങളുടെ ഉള്ളിലുള്ള ബുദ്ധിമുട്ടുകൾ മറച്ചുവെച്ച് വളരെ പോസിറ്റീവായി പെരുമാറാൻ ഇവർക്ക് സാധിക്കാറുണ്ട്. യഥാർത്ഥത്തിൽ ഇവരുടെ ജീവിതം ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടതും വൈകാരിക അസന്തുലിതാവസ്ഥ നിറഞ്ഞതുമായിരിക്കും. കാരണമറിയാതെയുള്ള വിഷമം, തൊണ്ടയിൽ വരുന്ന അസഹനീയമായ വേദന, തന്നെ ഒന്നിനും കൊള്ളില്ലെന്ന തോന്നൽ, മരണത്തോടുള്ള അഭിനിവേശം തുടങ്ങിയവ ഇത്തരക്കാരിൽ പൊതുവെ കണ്ടുവരുന്നവയാണ്. ഇതൊന്നും പലപ്പോഴും ഇവർക്ക് തുറന്ന് പറയാൻ സാധിക്കാറില്ല.…

Read More