Author: Soumya Kishore

പന്ത്രണ്ട് ചെറുകഥകൾ കോർത്തിണക്കിയ ഒരു യാത്രയാണ് ഐറിൻ ജസീന്തയും പെർഫെക്ട് എഡിറ്റും എന്ന കഥാസമാഹാരം. ഓരോ കഥകളും ഓരോ വ്യത്യസ്ത പ്രമേയങ്ങൾ. ബുക്കിന്റെ പേരിലെ പുതുമ പോലെ തന്നെ കഥാപാത്രങ്ങളുടെ പേരിലും ഒരു പുതുമ തോന്നി. വോൾഗ, ഐറീൻ ജസീന്ത, അളക, ആർതർ, ഹെലോന എന്നിങ്ങനെ പോകുന്നു കഥാപാത്രങ്ങൾ. നമുക്ക് ചുറ്റും ഉള്ള പലരേയും നോക്കി ഞാൻ ചിന്തിച്ചിട്ടുണ്ട്, ഇവരിലെ ചില സ്വഭാവങ്ങൾ മാറ്റി വച്ചാൽ എത്ര നല്ല മനുഷ്യരായിരുന്നു എന്ന്. അതെ പോലൊരു thought process ആണ് ആദ്യ കഥയായ പെർഫെക്ട് എഡിറ്റിന്റെ ഇതിവൃത്തം. സ്വാഭാവിക ജനന മരണങ്ങൾ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഇക്കാലത്ത്  AI യുടെ സഹായത്താൽ ഒരാളുടെ ചിന്താസരണികളെ പാടെ മാറ്റുന്ന ഭാവന വളരെ കൗതുകവും ഭാവിയിൽ വന്നേക്കാവുന്ന ഒരു കാര്യവും ആണെന്ന് തോന്നി. പെർഫെക്റ്റ് എഡിറ്റിങ്ങിലൂടെ നമ്മുടെ പാർട്ണേഴ്സിന്റെ സ്വഭാവം മാറ്റിയെടുക്കാൻ ഒരു സാങ്കേതിക വിദ്യ വന്നെങ്കിൽ എത്രയോ കുടുംബങ്ങൾ സമാധാനത്തോടെ ഉറങ്ങിയേനെ! പൊരുത്തപ്പെടാൻ കഴിയാത്ത പങ്കാളിയെ…

Read More