Author: Sujith Kumar

സൈബർ ക്രൈം സീരീസ് – Part: 3 അവസാന ഭാഗം. ചാറ്റ് ജി പിടി പോലെ ഉള്ള ലാർജ് ലാംഗ്വേജ് മോഡലുകളുടെയും അടുത്തിടെ പുറത്തിറങ്ങിയ ഡീപ് സീക് പോലെ ഉള്ള ഓപ്പൺ സോഴ്സ് മോഡലുകളുടെയും വരവോടു കൂടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈബർ കുറ്റകൃത്യങ്ങളെ മറ്റൊരു തലത്തിലേക്ക് ആണ് കൊണ്ട് ചെന്നെത്തിക്കുന്നത്. ആർട്ടീഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകളിൽ ഉണ്ടായ പുരോഗതിയിലൂടെ സൈബർ കുറ്റവാളികൾക്ക് മാൽവെയറുകളും പ്രോഗ്രാമുകളും എല്ലാം വളരെ എളുപ്പത്തിൽ വികസിപ്പിക്കാനും ഉപയോഗിക്കാനുമുള്ള അവസരം കൂടി ഒരുങ്ങിയിരിക്കുകയാണ്. ചാറ്റ് ജി പി ടിയോട് ഒരു മാൽവെയർ പ്രോഗ്രാം ഉണ്ടാക്കിത്തരാൻ പറഞ്ഞാൽ ചാറ്റ് ജി പി ടി അത് നിരസിക്കും. ഒരാളുടെ സോഷ്യൽ മീഡിയാ പ്രൊഫൈൽ ലിങ്ക് നൽകിക്കൊണ്ട് അയാളുടെ സ്വഭാവ സവിശേഷതകൾ വിശകലനം ചെയ്ത് റിപ്പൊർട്ട് ഉണ്ടാക്കിത്തരാൻ ആവശ്യപ്പെട്ടാൽ ലഭിക്കുകയില്ല. കാരണം സദുപയോഗങ്ങൾക്ക് മാത്രമായി വിവരങ്ങൾ നൽകുക എന്ന നിലയ്ക് ഒരു ധാർമ്മികതയുടെ അരിപ്പ കൂടി ചാറ്റ് ജി പി ടി പോലെ…

Read More

സൈബർ ക്രൈം സീരീസ് – Part: 2 പൊതുവേ സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ രാജ്യങ്ങൾ എപ്പോഴും ആക്രമണ സ്വഭാവം കാണിക്കാറില്ല. അതായത് സ്വന്തം അതിർത്തികൾ സംരക്ഷിക്കുന്ന പ്രതിരോധ സേനകളെപ്പോലെ രാജ്യത്തെ സൈബർ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിക്കാനുള്ളതും അതുപോലെ ആക്രമണങ്ങളെ ചെറുത്ത് തോൽപ്പിക്കാനുമൊക്കെ ഉള്ള സംവിധാനങ്ങളും നടപടിക്രമങ്ങളുമൊക്കെ ആണ് ഏർപ്പെടുത്താറ്. പക്ഷേ രാജ്യാന്തര നിയമങ്ങളെ ഒന്നും കാര്യമായി മുഖവിലക്കെടുക്കാത്തതും “അക്രമണമാണ്‌ ഏറ്റവും വലിയ പ്രതിരോധമാർഗ്ഗം‌” എന്ന മുദ്രാവാക്യം മുന്നോട്ട് വയ്ക്കുന്ന പല രാജ്യങ്ങളും മറ്റ് രാജ്യങ്ങളിൽ വ്യക്തമായ താല്പര്യങ്ങളൊടെ യുദ്ധ സമയത്തും അല്ലാതെയും സൈബർ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്, നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇതിൽ മറ്റ് രാജ്യങ്ങളുടെ തന്ത്രപ്രധാനമായ രാജ്യ സുരക്ഷാ പരമായ വിവരങ്ങൾ ചോർത്തുന്നതിൽ തുടങ്ങി വിവിധ സ്ഥാപനങ്ങൾക്ക് നേരേ സൈബർ ആക്രണങ്ങൾ നടത്തുന്നതു വരെയുള്ള കാര്യങ്ങൾ ഉൾപ്പെടുന്നു. Advanced Persistent Threat (APT) Groups എന്നാണ് ഇത്തരത്തിൽ വളരെ സങ്കീർണ്ണവും സംഘടിതവും ആസൂത്രിതവുമായ സൈബർ ആക്രമണങ്ങൾ നടത്തുന്ന സ്റ്റേറ്റ് സ്പോൺസേഡ് ഗ്രൂപ്പുകളെ വിളിക്കാറുള്ളത്. “ആക്രമണമാണ്‌…

Read More

Cyber Crime Series: Part 1 മനുഷ്യജീവിതങ്ങളെ സ്വാധീനിയ്ക്കുന്ന സമസ്തമേഖലകളിലും വിപ്ലവകരമായ മാറ്റങ്ങളാണ് വിവരസാങ്കേതിക (Information Technology – IT) രംഗത്തെ വളർച്ചയും അതിവേഗവ്യാപനവും കഴിഞ്ഞ രണ്ട് ദശകങ്ങളിൽ സാധ്യമാക്കിയിരിക്കുന്നത്. ഈ വളർച്ചക്കൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും അചിന്തനീയമായ മാറ്റങ്ങളും, പരിണാമങ്ങളും ഉണ്ടായി… സ്വാഭാവികമായി, സൈബർ സുരക്ഷക്കുള്ള പ്രാധാന്യവും ഏറിവരുന്നു… അതിനാൽ തന്നെ, സാർവത്രികമായി സൈബർ സുരക്ഷയെ സംബന്ധിച്ച അടിസ്ഥാന ധാരണ അത്യാവശ്യമാണ്… ഈ പശ്ചാത്തലത്തിൽ സൈബർ കുറ്റകൃത്യങ്ങളുടെ നാൾവഴികൾ വിവരിക്കുന്ന, അവയെപ്പറ്റി അവഗാഹം നൽകുന്ന, സുരക്ഷാ മാർഗങ്ങൾ നിർദ്ദേശിക്കുന്ന, സുജിത്ത് കുമാർ എഴുതിയ മൂന്ന് ഭാഗങ്ങളുള്ള ലേഖനപരമ്പരയിലെ ആദ്യ ഭാഗം… “ഈ വർഷം അവസാനത്തോടെ ലോകത്തെ ആദ്യത്തെ ഓൺലൈൻ കൊലപാതകം നടന്നേക്കാം.” വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയിലെ ഒരു സൈബർ സുരക്ഷാ സ്ഥാപനം നടത്തിയ ഈ മുന്നറിയിപ്പ് കടമെടുത്തുകൊണ്ട് യൂറോപ്യൻ യൂണിയൻ സുരക്ഷാ ഏജൻസി ആയ യൂറോപോൾ പുറത്തിറക്കിയ ഒരു സൈബർ ക്രൈം റിപ്പോർട്ട് 2014 ഒക്ടോബർ…

Read More

ഹെൽത്ത് ഇൻഷുറൻസ് – നമ്മുടെ നാട്ടിൽ ഇപ്പോൾ അതിന്റെ ആവശ്യത്തെക്കുറിച്ച് പൊതുവെ അവബോധം കൂടി വരികയാണ്. മുൻപൊക്കെ പണക്കാർ മാത്രം എടുത്തിരുന്ന ഒന്ന് എന്ന നിലയിൽ നിന്ന് അവരെക്കാൾ ആവശ്യം പണമില്ലാത്തവർക്ക് ആണ് എന്നതിനാൽ ഹെൽത്ത് ഇൻഷുറൻസ് ആവശ്യത്തിലേക്കായി ചെറിയ ഒരു തുക നീക്കി വയ്ക്കാൻ തയ്യാറാകുന്നവരുടെ എണ്ണം കൂടി വരുന്നു.  പക്ഷെ ശരിക്കും പറഞ്ഞാൽ ഹെൽത്ത് ഇൻഷുറൻസുമായി ബന്ധപ്പെട്ടുള്ള പരാതികളും ചതിക്കുഴികളും അതനുസരിച്ച് കൂടിക്കൊണ്ടിരിക്കുകയാണ്. വലിയ മത്സരം ഉള്ള മേഖല ആയതിനാൽ ഏജന്റുമാർ അവരുടെ ടാർഗറ്റ് തികയ്ക്കാനായി മോഹന വാഗ്ദാനങ്ങൾ നൽകി ആൾക്കാരെ വലയിൽ ആക്കും. പിന്നീട്  ഒരു അസുഖം വന്ന് ഹെൽത്ത് ഇൻഷൂറൻസ് ഉണ്ടല്ലോ എന്ന  ധൈര്യത്തിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോൾ ആയിരിക്കും കാര്യം മനസ്സിലാകുക- ഒന്നുകിൽ ആ ആശുപത്രിയിൽ പ്രസ്തുത ഇൻഷൂറൻസ് കമ്പനിയുടെ “ക്യാഷ് ലെസ്”  സർവീസ് ലഭ്യമല്ല എന്ന വിവരം  (അതായത് ചികിത്സക്ക് രോഗി സ്വതം പോക്കറ്റിൽ നിന്ന് കാശ് അടക്കേണ്ടി വരികയും പിന്നീട് ക്ലെയിം ചെയ്യാൻ മാത്രമേ പറ്റൂ എന്ന…

Read More