വിദേശ വിദ്യാർഥികളുടെ വരവ് കുറഞ്ഞത് മൂലം എൻറോൾമെൻ്റീലുണ്ടായ ഇടിവും അതേ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്ത് യോർക്ക് യൂണിവേഴ്സിറ്റി 18 പ്രോഗ്രാമുകളിലേക്കുള്ള പുതിയ പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് യൂണിവേഴ്സിറ്റി വക്താവ് വാർത്താക്കുറിപ്പിൽ പറയുന്നു.
ഉന്നതവിദ്യാഭ്യാസ മേഖലയെ ബാധിക്കുന്ന പ്രൊവിൻഷ്യൽ, ഫെഡറൽ തലങ്ങളിലെ അപ്രതീക്ഷിത നയ മാറ്റങ്ങളുടെ വെളിച്ചത്തിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർവ്വകലാശാലയെ സഹായിക്കാനാണ് താൽക്കാലികമായി ചില പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ താൽക്കാലികമായി നിർത്തിയതെന്ന് യൂണിവേഴ്സിറ്റി വക്താവ് യാനി ഡഗോനാസ് ചൊവ്വാഴ്ച മാധ്യമങ്ങൾക്ക് അയച്ച ഇമെയിലിൽ വ്യക്തമാക്കിയിരിക്കുന്നത്. താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന പ്രോഗ്രാമുകളിലേക്ക് ഇതിനോടകം പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികൾക്ക് കോഴ്സ് തുടർന്ന് പഠിച്ച് ഡിഗ്രി പൂർത്തീകരിക്കുവാനുള്ള അവസരം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താൽക്കാലികമായി നിർത്തി വച്ചിരിക്കുന്ന കോഴ്സുകളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു:
ഇംഗ്ലീഷ് (ഗ്ലെൻഡൻ കോളേജിൽ).
ആഗോള ചരിത്രവും നീതിയും (ഗ്ലെൻഡൻ കോളേജിൽ).
സ്പാനിഷ്, ലാറ്റിൻ അമേരിക്കൻ സംസ്കാരങ്ങൾ (ഗ്ലെൻഡൻ കോളേജിൽ).
സോഷ്യോളജി (ഗ്ലെൻഡൻ കോളേജിൽ).
സ്പാനിഷ്.
ലിംഗഭേദവും സ്ത്രീ പഠനവും.
ക്ലാസിക്കുകളും ക്ലാസിക്കൽ പഠനങ്ങളും.
കിഴക്കൻ ഏഷ്യൻ പഠനം.
ജർമ്മൻ പഠനം.
ഹെല്ലനിക് പഠനങ്ങൾ.
ഇറ്റാലിയൻ പഠനങ്ങൾ.
തദ്ദേശീയ പഠനം.
യഹൂദ പഠനം.
പോർച്ചുഗീസ്, ബ്രസീലിയൻ പഠനങ്ങൾ.
മതപഠനം.
ബയോമെഡിക്കൽ ഫിസിക്സ്.
പരിസ്ഥിതി ജീവശാസ്ത്രം