- 2026-ലെ നൊബേൽ സമാധാന സമ്മാനം നവനീതം ‘നവി’ പിള്ളയ്ക്ക്.
- നോവ സ്കോഷ്യയിൽ പുതിയ ഗതാഗത സുരക്ഷാ നിയമം വരുന്നു; കാൽനടയാത്രക്കാരുടെയും സൈക്കിൾ യാത്രക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന
- കാനഡയിൽ തൊഴിലില്ലായ്മ ഉയരുന്നു: ഒക്ടോബർ 28-ലെ ബാങ്ക് തീരുമാനത്തിന് മുൻപ് മലയാളി കുടുംബങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന തീയതികൾ
- കനേഡിയൻ കവയിത്രി ആലീസ് കാർസന് 2026-ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം
- കാനഡയിൽ വൈദ്യസഹായത്തോടെയുള്ള ദയാവധം (MAID) വിപുലീകരിക്കുന്നത് അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു
- റിസർവ് ബാങ്ക് റിപ്പോ നിരക്ക് 25 അടിസ്ഥാന പോയിന്റുകൾ ഉയർത്തി; നാല് വർഷത്തിനിടയിലെ ആദ്യ വർദ്ധനവ് വായ്പകൾക്ക് തിരിച്ചടിയാകും.
- കാനഡയിൽ ലോട്ടോ മാക്സ് ജാക്ക്പോട്ട് തുക റെക്കോർഡ് ഉയരത്തിൽ; വെള്ളിയാഴ്ചത്തെ നറുക്കെടുപ്പിൽ സമ്മാനത്തുക 8 കോടി ഡോളറിലേക്ക്
- സെൻ്റ് അൽഫോൻസ സീറോ മലബാർ കാത്തലിക് കത്തീഡ്രലിൽ ഇടവക വാർഷിക ധ്യാനം ഒക്ടോബർ 9, 10, 11 തീയതികളിൽ
Author: Tomy Abraham
Tomy Abraham is a Special Correspondent with the Keralascope News. He is a professional social worker, humanist, and storyteller at heart. He brings a unique perspective to his role as Special Correspondent for Keralascope. Originally from Thodupuzha, Kerala, in India he combines his deep-rooted understanding of community life with an eye for thoughtful journalism. Beyond his profession, Tomy nurtures his passions for acting and farming—interests that keep him connected to both culture and the land. Currently based in Toronto, Canada, he continues to explore and share the stories that connect the Malayali diaspora with their roots while highlighting issues that matter both locally and globally.
മിസിസ്സാഗ: സെൻ്റ് അൽഫോൻസ സീറോ മലബാർ കാത്തലിക് കത്തീഡ്രലിൽ ഇടവക വാർഷിക ധ്യാനം ഒക്ടോബർ 9 മുതൽ 11 വരെ (വെള്ളി, ശനി, ഞായർ) നടക്കും. പ്രമുഖ വചനപ്രഘോഷകൻ റവ. ഫാ. ജെറി മടത്തിപ്പറമ്പിലിന്റെ (OSB) നേതൃത്വത്തിലാണ് ഈ വർഷത്തെ ധ്യാനം ഒരുക്കിയിരിക്കുന്നത്. AFCM കാനഡയുടെ നേതൃത്വത്തിൽ കുട്ടികൾക്കും, റവ. ഫാ. ഫ്രാൻസിസ് സാമുവേലും സംഘവും നയിക്കുന്ന യുവജനങ്ങൾക്കുമുള്ള പ്രത്യേക ധ്യാനങ്ങളും ഇതോടൊപ്പം നടക്കും. വെള്ളിയാഴ്ച വൈകുന്നേരം കത്തീഡ്രലിൽ വെച്ച് കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്ഥലവും സമയക്രമവും: ഒക്ടോബർ 9 (വെള്ളി): വൈകുന്നേരം 5.00 മുതൽ 9.30 വരെ കത്തീഡ്രലിൽ. ഒക്ടോബർ 10 (ശനി): രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 വരെ. മുതിർന്നവർക്കും യുവജനങ്ങൾക്കും (ഗ്രേഡ് 9 മുതൽ) കത്തീഡ്രലിലും, കുട്ടികൾക്ക് (ഗ്രേഡ് 3 മുതൽ 8 വരെ) സെൻ്റ് റെയ്മണ്ട് സ്കൂളിലും. ഒക്ടോബർ 11 (ഞായർ): രാവിലെ 9.00 മുതൽ വൈകുന്നേരം 4.00 വരെ. മുതിർന്നവർക്കും യുവജനങ്ങൾക്കും കത്തീഡ്രലിലും,…
ടൊറൻ്റൊ, കാനഡ: കനേഡയിലെ സെൻ്റർ ഫോർ അഡിക്ഷൻ ആൻഡ് മെന്റൽ ഹെൽത്ത് (CAMH) പുറത്തിറക്കിയ ഏറ്റവും പുതിയ ഒന്റാറിയോ സ്റ്റുഡന്റ് ഡ്രഗ് യൂസ് ആൻഡ് ഹെൽത്ത് സർവേ (OSDUHS) പ്രകാരം, ഒന്റാറിയോയിലെ ഏഴാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിൽ കൊവിഡ് പാൻഡമിക് കാലത്തേക്കാൾ മാനസിക സമ്മർദ്ദം കുറഞ്ഞിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. എന്നാൽ ഇത് ഒരു ദശകം മുമ്പത്തേക്കാൾ വളരെ ഉയർന്ന തോതിൽ തന്നെയാണ് തുടരുന്നത് എന്നുള്ളത് ആശങ്കകൾ ഉളവാക്കുന്നതാണ്. അതേസമയം ഓൺലൈൻ ചൂതാട്ടത്തിൽ (online gambling) ഗണ്യമായ വർദ്ധനവ് കാണപ്പെടുന്നുണ്ട്. 2025-ലെ സർവ്വേ പ്രകാരം 46 ശതമാനം വിദ്യാർത്ഥികൾക്ക് ചെറിയതോതിൽ മുതൽ ഗുരുതരമായിട്ടുള്ളതു വരെയുള്ള മാനസിക സമ്മർദ്ദം റിപ്പോർട്ട് ചെയ്തു. എന്നാൽ, 2023-ലെ സർവേയിൽ ഇത് 51 ശതമാനമായിരുന്നു. ഗുരുതരമായ മാനസിക സമ്മർദ്ദം റിപ്പോർട്ട് ചെയ്തവർ 23 ശതമാനമാണ്. തങ്ങളുടെ മാനസികാരോഗ്യം ന്യായമായത് അല്ലെങ്കിൽ മോശമായത് എന്ന് വിലയിരുത്തിയവർ 30 ശതമാനമാണ് (2023-ൽ 38 ശതമാനം). ഈ കണക്കുകൾ…
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ബാബു അബ്രഹാമിന്റെ കമ്പിളികണ്ടത്തെ കൽഭരണികൾ മലയാളത്തിൽ ഈ കാലഘട്ടത്തിൽ പുറത്തിറങ്ങിയ ഏറ്റവും ശ്രദ്ധ നേടിയ ഓർമ്മക്കുറിപ്പുകളിലൊന്നാണ്. ഇടുക്കിയിലെ കമ്പിളികണ്ടം എന്ന മലയോര ഗ്രാമത്തിൽ നിന്ന് തുടങ്ങി ഫ്രാൻസിലെ ഒരു സർവകലാശാലയിൽ അധ്യാപകനായി എത്തിയ ഒരു സാധാരണ മനുഷ്യന്റെ അതിജീവനത്തിന്റെ യാത്രയും, അതിലും പ്രധാനമായി അമ്മയായ നന്ദികുന്നേൽ മേരിയുടെ പ്രതിസന്ധികളെ പൊരുതി തോൽപ്പിക്കുവാനുള്ള മനക്കരുത്തിന്റെ കഥയും ഇതിൽ വിവരിക്കപ്പെടുന്നു. തുടക്കത്തിൽ സ്വന്തം കഥയായി എഴുതിത്തുടങ്ങിയ കൃതി പിന്നീട് അമ്മയുടെ ജീവിതകഥയായി മാറി. നിരവധി പതിപ്പുകളിലൂടെ വായനക്കാരുടെ ഇഷ്ടപുസ്തകമായി മാറിയ ഈ പുസ്തകം ഇന്ന് നൂറാം പതിപ്പിലേക്ക് നീങ്ങുന്ന ഒരു ബെസ്റ്റ് സെല്ലറാണ്. പുസ്തകത്തിന്റെ ഉള്ളടക്കം: പേരിലെ ‘കൽഭരണികൾ’ ബൈബിളിലെ കാനാ വിവാഹത്തിലെ കൽക്കുടങ്ങളെ ഓർമ്മിപ്പിക്കുന്നു. വെള്ളം വീഞ്ഞാക്കിയ അത്ഭുതം പോലെ, ദാരിദ്ര്യത്തിന്റെയും അപമാനത്തിന്റെയും ജീവിതത്തെ പ്രത്യാശയുടെ വീഞ്ഞാക്കിയ നാട്ടിൻപുറത്തുകാരിയായ ഒരു അമ്മയുടെ കഥയാണിത്. ഭർത്താവ് മദ്യപാനത്തിലൂടെ കുടുംബം ഉപേക്ഷിച്ചതിനു ശേഷം നാല് മക്കളുമായി ഒറ്റയ്ക്ക് ജീവിതത്തോട് പോരാടി നിലനിന്ന…
മിസിസാഗ, കാനഡ: മിസിസാഗയിലെ സെന്റ് അൽഫോൻസാ സീറോമലബാർ കത്തോലിക്കാ കത്തീഡ്രലിൽ നടന്ന ഇടവക തിരുനാൾ വളരെ ഭക്തിനിർഭരമായും തനത് സുറിയാനി പാരമ്പര്യം പുതുതലമുറയ്ക്ക് പകർന്നു നൽകി വർണ്ണാഭമായി സമാപിച്ചു. വിശുദ്ധ അൽഫോൻസായുടെ തിരുനാൾ ദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങളുടെ അവസാന ദിനമായ ജൂലൈ 26 ഞായറാഴ്ച വിശ്വാസികളുടെ വലിയ പങ്കാളിത്തം കാണപ്പെട്ടു.തിരുനാളിന്റെ സമാപന ദിനത്തിൽ ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാനയ്ക്ക് തലശ്ശേരി അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജോർജ് ഞറളക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി ദേവാലയത്തിൽ എത്തിച്ചേർന്ന മെത്രാപ്പോലീത്തയെ പരമ്പരാഗതമായി സുറിയാനി പാരമ്പര്യത്തിൽ മേൽപ്പട്ടക്കാരെ സ്വീകരിക്കുന്ന ,”സ്ലോസാക് ആവൂന്‍” എന്ന സുറിയാനി ഗീതം പാടി വിശ്വാസികൾ ഏകമനസോടെ ദേവാലയത്തിലേക്ക് ആനയിച്ചു. കുർബാനമധ്യേ വിശുദ്ധ അൽഫോൻസായുടെ ജീവിത നൈപുണ്യങ്ങളായ സ്നേഹം ലാളിത്യം സഹനം എന്നിവയിൽ ഊന്നി ജീവിതം മുന്നോട്ട് നയിക്കുവാൻ മെത്രാപ്പോലീത്ത വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. പ്രത്യേകിച്ച്, വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ, കുട്ടികളുടെ മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിത മാതൃക പിന്തുടരുവാൻ,…
മിസിസാഗ: കാനഡയിലെ മലയാളി സമൂഹത്തിന്റെ പ്രധാന ആത്മീയ കേന്ദ്രമായ മിസിസാഗ സെന്റ് അൽഫോൻസാ സീറോ-മലബാർ കത്തീഡ്രലിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 2026 ജൂലൈ 17 മുതൽ 26 വരെ വിപുലമായി പരിപാടികളോടെ ആഘോഷിക്കപ്പടുന്നു. ഭക്തിനിർഭരമായ ആത്മീയ ശുശ്രൂഷകളും വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളുമായി വിശ്വാസികൾ ഒന്നിച്ചുചേരുന്ന ഈ തിരുനാൾ ഇടവകയുടെ പ്രധാന ആഘോഷമാണ്.ജൂലൈ 17 വെള്ളിയാഴ്ച വൈകുന്നേരം ഇടവക വികാരിയും രൂപത വികാരി ജനറാളുമായ ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ കൊടിയേറ്റ് നിർവഹിച്ചുകൊണ്ട് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് തലശ്ശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത മാർ ജോർജ് ഞരളക്കാട്ടിന്റെ മുഖ്യ കാർമുകത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും നടന്നു. ജൂലൈ 17 മുതൽ 24 വരെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രത്യേക നിയോഗങ്ങളോടെ വിശുദ്ധ കുർബാനകളും നൊവേനകളും നടക്കുന്നു.ജൂലൈ 19 ഞായറാഴ്ച മുതിർന്ന പൗരന്മാരെ ആദരിച്ച് മിസിസാഗ രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ മുഖ്യകാർമികനായി തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ജൂലൈ 24-ന്…
ക്രൈസ്തവ സമൂഹത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ദിവസമാണ് 2026 ഏപ്രിൽ 3. മാനവകുലത്തിന്റെ ഗതി നിർണയിച്ച വളരെ ചരിത്ര പ്രാധാന്യമുള്ള ഒരു ദിവസം. ചരിത്രകാരന്മാരും പല ബൈബിൾ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നതനുസരിച്ച് യേശുക്രിസ്തു ക്രൂശീകരിക്കപ്പെട്ടത് AD 33-ലെ ഏപ്രിൽ 3-ന്, ഒരു വെള്ളിയാഴ്ചയാണെന്ന് വിശ്വാസിക്കപ്പെടുന്നു. ഇങ്ങനെ നോക്കിയാൽ 2026 ഏപ്രിൽ 3 എന്നത് ക്രിസ്തുവിന്റെ കുരിശു മരണത്തിൻ്റെ വാർഷിക ദിനം കൂടിയാണ്.ജൂത കലണ്ടറിലെ പാസോവർ (പെസഹാ) സമയത്ത്, പൊന്തിയോസ് പിലാത്തോസിന്റെ ഭരണകാലത്ത് നടന്ന ഈ സംഭവത്തെ ജ്യോതിശാസ്ത്ര കണക്കുകളുടെയും ചരിത്രപരമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പിന്തുണയ്ക്കുന്നത് . ആ ദിവസം ജറുസലേമിൽ ചന്ദ്രഗ്രഹണം (ലൂണാർ എക്ലിപ്സ്) ഉണ്ടായിരുന്നുവെന്നും ഇത് ബൈബിളിലെ ‘ഭൂമിയെമ്പാടും ഇരുട്ട്’ എന്ന വിവരണവുമായി ബന്ധപ്പെടുത്തുന്നു.ഏകദേശം 1993 വർഷങ്ങൾക്ക് ശേഷം 2026-ൽ ഗുഡ് ഫ്രൈഡേ ഏപ്രിൽ 3-ന് തന്നെ ആചരിക്കപ്പെടുന്നു എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. ഇത് ഒരേ തീയതിയും ഒരേ വാരദിനവുമാണ്. ഈ യാദൃച്ഛിക സംയോജനം വിശ്വാസികളെ, വിശ്വാസ സത്യങ്ങൾക്കപ്പുറം ചരിത്രപരമായ സംഭവ…
ടൊറണ്ടോ: കാനഡയുടെ മുൻ യുണൈറ്റഡ് നേഷൻസ് അംബാസഡറും ഒന്റാറിയൊ പ്രൊവിൻസ് എൻഡിപി നേതാവുമായിരുന്ന സ്റ്റീഫൻ ലൂയിസ് 88-ാം വയസ്സിൽ അന്തരിച്ചു. മാർച്ച് 31-ന് ടൊറന്റോയിൽ ഹോസ്പൈസ് പരിചരണത്തിലിരി ക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഏകദേശം എട്ടു വർഷത്തോളമായി ക്യാൻസർ സംബന്ധമായ അസുഖങ്ങളുമായി അദ്ദേഹം ചികിത്സയിലായിരുന്നു. സ്റ്റീഫൻ ലൂയിസ് ഫൗണ്ടേഷൻ വെബ്സൈറ്റിലൂടെയാണ് കുടുംബം ഔദ്യോഗികമായി മരണവാർത്ത അറിയിച്ചത്. 1937 നവംബർ 11-ന് ഒട്ടാവയിൽ ജനിച്ച ലൂയിസ്, 1970 മുതൽ 1978 വരെ ഒണ്ടാരിയോ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൻഡിപി) നേതൃത്വം വഹിച്ചിരുന്നു. 1984-ൽ ബ്രയാൻ മൾറോണി പ്രധാനമന്ത്രിയുടെ കാലത്ത് കാനഡയുടെ യുണൈറ്റഡ് നേഷൻസ് അംബാസഡറായി നിയമിതനായ അദ്ദേഹം നാലു വർഷം ആ സ്ഥാനം അലങ്കരിച്ചു.
കൊച്ചി: ക്നാനായ കത്തോലിക്കാ സമുദായത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വവംശവിവാഹനിഷ്ഠ (എൻഡോഗമി) പരിപാലനവും സമുദായത്തിന് പുറത്ത് നിന്ന് വിവാഹം ചെയ്യുന്നവരെ സമുദായത്തിൽ നിന്ന് പുറത്താക്കുന്ന രീതിയും ഭരണഘടനാവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. മാർച്ച് 23, 2026-ന് പുറത്തുവന്ന വിധിന്യായത്തിൽ സഭാ സ്ഥാപനങ്ങൾക്ക് അംഗങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ ഇടപെടാനോ വിവാഹ തീരുമാനങ്ങൾ നിയന്ത്രിക്കാനോ അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു.കോട്ടയം അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീലുകൾ തള്ളിയാണ് ഹൈക്കോടതി ഈ നിലപാട് സ്വീകരിച്ചത്. ക്നാനായ കത്തോലിക്കാ നവീകരണ സമിതി (കെസിഎൻഎസ്) ഉൾപ്പെടെയുള്ള പരിഷ്കരണവാദികളുടെ ഹർജികൾക്ക് അനുകൂലമായി ലോവർ കോടതി നൽകിയ വിധി ഹൈക്കോടതി അംഗീകരിക്കുകയാണ് ഉണ്ടായത്. സമുദായാംഗങ്ങൾക്ക് മറ്റ് ക്രൈസ്തവ ദൈവാലയങ്ങളിലെ അംഗങ്ങളുമായി വിവാഹം ചെയ്യാമെന്നും അതിന്റെ പേരിൽ സഭാ അംഗത്വം നിഷേധിക്കാനോ പുറത്താക്കാനോ പാടില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.പരമ്പരാഗത നിലപാടും വിവാദവുംക്നാനായ സമുദായം (കോട്ടയം അതിരൂപത) തങ്ങളുടെ ജൂത-ക്രൈസ്തവ പൈതൃകം സംരക്ഷിക്കാൻ നൂറ്റാണ്ടുകളായി സ്വവംശവിവാഹനിഷ്ഠ പാലിക്കുന്നു. സമുദായത്തിന് പുറത്ത് (മറ്റ്…
ഇറാന്റെ മേലുള്ള അമേരിക്ക-ഇസ്രയേൽ സഖ്യസേനകളുടെ ആക്രമണത്തിന്റെ പ്രതികാരമെന്നോണമായി ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തിയത് ആഗോള എണ്ണ വ്യാപാരത്തെ ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ലോകത്തിലെ ദൈനംദിന എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും (LNG) ഏകദേശം 20 ശതമാനം – ഏകദേശം 20 മില്യൺ ബാരൽ – ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. യു.എസ്, ഇസ്രയേൽ, പാശ്ചാത്യ സഖ്യരാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമാണ് പൂർണമായും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഇറാൻ പ്രഖ്യാപിച്ചെങ്കിലും, ആക്രമണഭയം മൂലം മിക്ക രാജ്യങ്ങളിലേക്കുള്ള ടാങ്കറുകളും യാത്ര നിർത്തി വച്ചിരിക്കുകയാണ്.പരിമിതമായിട്ടുള്ള കയറ്റുമതി മാത്രമേ നടക്കുന്നതിനാൽ സംഭരണ സൗകര്യങ്ങളുടെ പര്യാപ്തത മൂലം ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം കുറച്ചിരിക്കുകയാണ് ലോകത്ത് മറ്റൊരു ഉൽപ്പാദന ശേഷിയും ഈ ക്ഷാമത്തിന് പകരമാകാൻ പര്യാപ്തമല്ല. ഇന്റർനാഷണൽ എനർജി ഏജൻസി (IEA) ഏകദേശം 400 മില്യൺ ബാരൽ എണ്ണ റിസർവുകളിൽ നിന്ന് റിലീസ് ചെയ്യുവാനും അമേരിക്ക, തങ്ങളുടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവിൽ നിന്ന് 172 മില്യൺ…
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഏറ്റവും ശക്തമായ ഡ്രഗ് കാർട്ടലുകളിലൊന്നായ ജലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ (CJNG) തലവനും ‘മാഫിയ കിംഗ്’ എന്നറിയപ്പെടുന്ന നെമെസിയോ ഒസെഗ്വേര സെർവാന്റസ് (59) എന്ന ‘എൽ മെൻചോ’ (El Mencho) സൈന്യത്തിന്റെ ഓപ്പറേഷനിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച ജലിസ്കോ സംസ്ഥാനത്തിലെ തപൽപ എന്ന സ്ഥലത്ത് നടന്ന വൻ ഓപ്പറേഷനിലാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. ഇത് മെക്സിക്കൻ ഡ്രഗ് ലോകത്ത് ഏറ്റവും വലിയ ആഘാതമായി വിലയിരുത്തപ്പെടുന്നു.മെക്സിക്കൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, അദ്ദേഹത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ നടന്ന ഏറ്റുമുട്ടലിൽ എൽ മെൻചോയുൾപ്പെടെ നിരവധി കാർട്ടൽ അംഗങ്ങൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ അദ്ദേഹത്തെ മെക്സിക്കോ സിറ്റിയിലേക്ക് വിമാനമാർഗം കൊണ്ടുപോകുന്നതിനിടെയാണ് മരണപ്പെട്ടത്. യുഎസ് അധികൃതർ ഏറെ നാളുകളായി തിരയുന്ന ഏറ്റവും വലിയ ഫ്യൂജിറ്റീവുകളിലൊരാളായിരുന്നു എൽ മെൻചോ. ഫെന്റനിൽ, മെത്താംഫെറ്റമിൻ, കൊക്കെയിൻ എന്നിവയുടെ കടത്തിലൂടെ അദ്ദേഹം നിയന്ത്രിച്ചിരുന്ന CJNG ലോകത്തെ ഏറ്റവും ക്രൂരവും വേഗത്തിൽ വളരുന്നതുമായ കാർട്ടലുകളിലൊന്നാണ്. എൽ മെൻചോയുടെ മരണം അറിഞ്ഞയുടനെ CJNG…