ബാങ്ക് ഓഫ് കാനഡ(BoC) ഈ വർഷം ജനുവരിയിൽ പലിശ നിരക്ക് 0.25 ശതമാനം കുറച്ച് മൂന്ന് ശതമാനം ആക്കിയതിനു ശേഷുള്ള അടുത്ത അപ്ഡേറ്റ് മാർച്ച് 12-ന് പുറത്തുവിടുമെന്ന് കരുതുന്നു. ജനുവരിയിൽ യുഎസിൽ നിന്നുള്ള 25% താരിഫ് ഒരു ഭീഷണി മാത്രമായിരുന്നെങ്കിൽ കഴിഞ്ഞ ആഴ്ച അത് പ്രാബല്യത്തിൽ വരികയും അതിനെ തുടർന്ന് കാർഷിക ഉൽപ്പന്നങ്ങൾ ക്ക് ഇളവ് നൽകുകയും മറ്റു ചില ഉത്പന്നങ്ങളുടെ മേലുള്ള താരിഫ് താൽക്കാലികമായി അടുത്ത ഒരു മാസത്തേക്ക് കൂടി നിർത്തിവെക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പൊതുവിൽ അനശ്ചിതത്വം നിലനിൽക്കുന്നുണ്ട്. വ്യവസായങ്ങൾക്കും സാമ്പത്തിക വിദഗ്ധർക്കും താരിഫിനെക്കുറിച്ചുള്ള കടുത്ത ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബാങ്ക് ഓഫ് കാനഡയുടെ ഈ വർഷത്തെ രണ്ടാമത്തെ പലിശ നിരക്ക് അപ്ഡേറ്റ് മാർച്ച് 12 ബുധനാഴ്ച വരുന്നത് എന്നുള്ളത് ശ്രദ്ധേയമാണ്. ഈ അനശ്ചിതത്വങ്ങൾക്കിടയിൽ സമ്പദ് വ്യവസ്ഥയെ പരമാവധി ശക്തിപ്പെടുത്തുന്നതിന് മാർച്ച് 12ന് ബാങ്ക് ഓഫ് കാനഡ മറ്റൊരു കാൽ ശതമാനം കൂടി പലിശ നിരക്ക് കുറയ്ക്കുവാനുള്ള സാധ്യത കൂടുതലാണെന്ന് മോർഗേജ് വിദഗ്ധനായ പെനലോപ്പ് ഗ്രഹാം ഡെയ്ലി ഹൈവിനോട് പങ്കുവയ്ക്കുകയുണ്ടായി. ഇനി മുന്നോട്ടുള്ള പലിശ നിരക്ക് ഇളവുകൾ പ്രധാനമായും വ്യാപാര സംഘർഷങ്ങളും നിലവിലുള്ള താരിഫ് ഭീഷണിയും എത്രമാത്രം കനേഡിയൻ സമ്പത്ത് വ്യവസ്ഥയെ ബാധിക്കും എന്നുള്ളതിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇത്ര സങ്കീർണമായ ഈ അരക്ഷിതാവസ്ഥ തുടർന്നാൽ അനുകൂലമായ പലിശ നിരക്കിനൊപ്പം അപകടകരമായ പണപ്പെരുപ്പ സാധ്യതകൾ മൂലം സമ്പത്ത് വ്യവസ്ഥയ്ക്ക് സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങളെ നേരിടാ നുള്ള ബദൽ പദ്ധതികളിലേക്കും ബാങ്ക് ഓഫ് കാനഡക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഈ സങ്കീർണമായ സാഹചര്യങ്ങളിൽ പണപ്പെരുപ്പം ഒരു ശ്രദ്ധാകേന്ദ്രമായി തുടരുമെങ്കിലും സാമ്പത്തിക ഭദ്രത എന്നുള്ള ലക്ഷ്യം നിലനിർത്താൻ പല വിട്ടുവീഴ്ചകൾക്കൊ കടുത്ത തീരുമാനങ്ങൾക്കോ BoC തയ്യാറായേക്കാം.
Trending
- കാനഡയിൽ 32,000 സെൻസസ് തൊഴിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം
- ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡുമായി ഇന്ത്യൻ ഹൈക്കമ്മീഷണർ കൂടിക്കാഴ്ച നടത്തി
- സിസിഎംഎ ആൽബർട്ട ചാപ്റ്റർ ഫെബ്രുവരിയിൽ
- വെനസ്വേല അമേരിക്കയുടെ നിയന്ത്രണത്തിൽ: പ്രസിഡന്റ് ട്രംപ്
- കൃത്യനിഷ്ഠ ഒരു ആനുകൂല്യമോ? പാശ്ചാത്യ ശീലങ്ങളെക്കുറിച്ചുള്ള മലയാളി പ്രൊഫസറുടെ നിരീക്ഷണം കാനഡയിൽ ശ്രദ്ധേയമാകുന്നു
- ശൈത്യകാലത്തെ ആരോഗ്യവും വീടിന്റെ സംരക്ഷണവും: അന്തരീക്ഷത്തിലെ ഈർപ്പം എങ്ങനെ ക്രമീകരിക്കാം?
- ന്യൂനപക്ഷ ഗവേഷകർക്ക് ചീഫ് മിനിസ്റ്റേഴ്സ് റിസേർച് ഫെലോഷിപ്പ്: ജനുവരി 15 വരെ അപേക്ഷിക്കാം
- 2026-ലെ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് പ്രഖ്യാപന തീയതികൾ

