Aliexpress.ca യിൽ ലഭ്യമായ കുട്ടികൾക്കുള്ള ചില self-feeding ഉപകരണങ്ങളെ സംബന്ധിച്ച് ഹെൽത്ത് കാനഡയുടെ മുന്നറിയിപ്പ്. ചൈനയിൽ നിർമ്മിച്ച ഈ ഉൽപ്പന്നങ്ങൾ ഗുരുതരമായ ആരോഗ്യ/സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ആരോഗ്യത്തിന് ഹാനികരമായേക്കാമെന്ന് ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകുന്ന ഉൽപ്പന്നങ്ങൾ താഴെപ്പറയുന്നതാണ്:

⁃ 300ml Baby Bottle Kids Cup Silicone Sippy Children Training Cute Baby Drinking Water Straw Feeding Bottle Hands-free Bottle.
⁃ 330ml Baby Cups Can Be Rotated Magic Cup Kids Leak-proof Drinking Water Bottle Hand Free Cup BPA Free
⁃ Baby Feeding Bottle Long Straw Hands-free Bottle Nipple Multifunctional Baby Bottle Kids Cup Silicone Sippy Mouth NO BPA
⁃ Erduo Newborn Baby Water Feeding Bottles Gourdes Drinking Bottle Children with Straw Hands-Free Silicone Baby Item Newborn Set

സുരക്ഷാ പ്രശ്നങ്ങൾ
മേല്പറഞ്ഞ self feeding ഉപകരണങ്ങൾ ഗുരുതരമായ ചോക്കിംഗ് (ശ്വാസം മുട്ട് ) അല്ലെങ്കിൽ ആസ്പിരേഷൻ മൂലമുള്ള അപകടങ്ങൾ ഉണ്ടാക്കുവാൻ സാധ്യതയുള്ളവയാണ്. ഹെൽത്ത് കാനഡയുടെ മുന്നറിയിപ്പ് അനുസരിച്ച്, ഇത്തരം അപകടങ്ങൾ കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാകാവുന്ന ആരോഗ്യ പ്രശ്നങ്ങളിലേക്കും മറ്റു ദാരുണമായ സാഹചര്യങ്ങളിലേക്കും നയിച്ചേക്കാം.

ഹെൽത്ത് കാനഡയുടെ ശുപാർശകൾ
• ഉപഭോക്താക്കൾ ഈ ഉൽപ്പന്നങ്ങൾ ഉടൻ ഉപയോഗിക്കുന്നത് നിർത്തണം.
• സുരക്ഷ സംബന്ധിച്ച മുന്നറിയിപ്പിൽ പറയുന്ന ഉൽപ്പന്നങ്ങൾ ശരിയായ രീതിയിൽ നശിപ്പിക്കണം.
• ഉൽപ്പന്നങ്ങളുടെ സുരക്ഷയെ കുറിച്ച് ജാഗ്രത പാലിക്കണം.

ഈ പ്രത്യേക ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ അപകടമൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, കുഞ്ഞുങ്ങളുടെ ഉൽപ്പന്നങ്ങളുടെ സുരക്ഷയെ കുറിച്ച് ഗൗരവമായി സമീപിക്കേണ്ടതുണ്ടെന്ന് മുന്നറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. ചോക്കിംഗ് (ശ്വാസം മുട്ട് ) കാനഡയിൽ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട പ്രധാന കാരണങ്ങളിൽ ഒന്നാണ്.

മുൻകരുതലുകൾ
aliexpress.ca യിൽ നിന്ന് ഈ ഉൽപ്പന്നങ്ങൾ ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ, ഈ അപകടകരമായ സെൽഫ്-ഫീഡിംഗ് ഉപകരണങ്ങളുടെ വിതരണം തടയാൻ അന്താരാഷ്ട്ര തേർഡ് പാർട്ടി സെല്ലർമാരുമായി സഹകരിച്ച് കനേഡിയൻ ഉദ്യോഗസ്ഥർ പ്രവർത്തിച്ചു വരുന്നു.

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.