വാൻകൂവർ: സർക്കാർ തൊഴിലാളികളുടെ ചെറിയകാല അസുഖ അവധികൾക്ക് (Sick leaves) നിർബന്ധമായിരുന്ന സിക്ക് നോട്ട് ആവശ്യപ്പെടുന്ന പതിവിന് വലിയ മാറ്റം വരുത്തുകയാണ് ബ്രിട്ടീഷ് കൊളംബിയ. പുതിയ നിയമപ്രകാരം, ഒരു കലണ്ടർ വർഷത്തിനുള്ളിൽ അഞ്ചു ദിവസത്തിൽ താഴെ നീളുന്ന ആദ്യ രണ്ട് ആരോഗ്യ–ബന്ധിത അവധികൾക്കായി ഇനി തൊഴിലുടമകൾക്ക് സിക്ക് നോട്ട് ആവശ്യപ്പെടാൻ കഴിയില്ല.

“ഫ്ലൂ ബാധിച്ചിരിക്കുമ്പോഴും, കുട്ടിക്ക് പനി വന്നപ്പോഴും, ഞാൻ അസുഖമാണ്എന്നു പറഞ്ഞ് ഒരു പേപ്പർ വാങ്ങാൻ മെഡിക്കൽ ക്ലിനിക്കിലേക്കോ ഡോക്ടറുടെ അടുത്തേക്കോ പോകേണ്ടി വരുന്നത് പൂർണ്ണമായും അനാവശ്യമാണ്. ഇത് രോഗികളെ കൂടുതൽ സമയം ബുദ്ധിമുട്ടിലാക്കുകയും ആരോഗ്യപ്രവർത്തകരുടെ വിലയേറിയ സമയം കളയുകയും ചെയ്യുന്നു.” തൊഴിൽ മന്ത്രി ജെന്നിഫർ വൈറ്റ്സൈഡ് ഈ മാറ്റം പ്രഖ്യാപിക്കവെ പറഞ്ഞു.

ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കിയാണ് സർക്കാർ ഈ പുതുക്കൽ നടപ്പാക്കിയത്. സാധാരണ ജലദോഷവും ഫ്ലൂ പോലുള്ള ചെറിയ രോഗലക്ഷണങ്ങൾ കൂടുതലായും അഞ്ചു ദിവസത്തിനുള്ളിൽ തന്നെ മാറുന്നുവെന്നതാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണം.

“ആരോയും ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ ആരോഗ്യത്തെ അവഗണിക്കേണ്ട സാഹചര്യമില്ല. ഈ നിയമപ്രകാരം ജോലിക്കാർക്ക് രോഗാവസ്ഥയിൽ ആശങ്കയില്ലാതെ വീട്ടിൽ വിശ്രമിക്കാനും രോഗവ്യാപനം തടയാനുമാകും. ഡോക്ടർമാർക്കും നഴ്‌സുമാർക്കും അനാവശ്യ എഴുത്തുകുത്ത് ജോലികളിൽ നിന്ന് ഒഴിവായി രോഗി പരിചരണത്തിന് കൂടുതൽ സമയം നീക്കിവെക്കാൻ കഴിയും.”

ആരോഗ്യ വ്യവസ്ഥയ്ക്ക് വലിയ ആശ്വാസം

പുതിയ നിയമം ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ, ഡെന്റിസ്റ്റുകൾ, നഴ്‌സ് പ്രാക്ടീഷണർമാർ, മിഡ്വൈഫ് എന്നിവർ ഉൾപ്പെടെ പ്രൊവിൻസിലെ എല്ലാ ആരോഗ്യപ്രവർത്തകർക്കും ഒരു വലിയ ആശ്വാസമായിരിക്കുമെന്ന് സർക്കാർ പറയുന്നു.

തൊഴിലാളികൾക്ക് സിക്ക് നോട്ട് ലഭിക്കാൻ വേണ്ടി ചെലവാക്കേണ്ട യാത്രാചെലവ്, സമയം, കുഞ്ഞുങ്ങളുടെ പരിചരണച്ചെലവ് എന്നിവയും ഇതോടൊപ്പം ഒഴിവാകും.

Employment Standards Act പ്രകാരം വരുന്ന എല്ലാ ജീവനക്കാരന്മാർക്കും പുതിയ വ്യവസ്ഥകൾ ബാധകമാകും.

ആരോഗ്യ വിദഗ്ദരുടെ പ്രതികരണം

“ദിവസംതോറും ഫാമിലി ഡോക്ടർമാർ മണിക്കൂറുകളോളം പൂർണ്ണമായും അനാവശ്യമായ അഡ്മിനിസ്ട്രേറ്റീവ് ജോലികളിലാണ് സമയം കളയുന്നത്. ഫാമിലി ഡോക്ടർമാരുടെ നിർദേശങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കുകയും അവ യാഥാർത്ഥ്യമാക്കുകയും ചെയ്യുന്നുവെന്നത് വളരെ സന്തോഷകരമാണ്. രോഗി പരിചരണ നിലവാരം മെച്ചപ്പെടുത്തുന്നതിലേക്കുള്ള വലിയ ചുവടുവയ്പാണ് ഇത്.” – ഡോ. കാതറിൻ ബെൽ, പ്രസിഡന്റ്, B.C. College of Family Physicians

“ചെറിയകാല അസുഖങ്ങൾക്ക് ആവശ്യപ്പെടുന്ന സിക്ക് നോട്ടുകൾ വൈദ്യരംഗത്ത് വൻ ജോലിബാധ്യതയാണ് ഉണ്ടാക്കിയിരുന്നത്. ഈ പരിധി നിശ്ചയിച്ചതോടെ സാധാരണ പനി ബാധിച്ച ആളുകൾ വിശ്രമിക്കാൻ വീട്ടിൽ തന്നെ തുടരാനും കൂടുതൽ സമയം ആവശ്യമായ രോഗികളെ പരിചരിക്കാൻ ഡോക്ടർമാർക്ക് കഴിയാനും സഹായകമാകും.” – ഡോ. ലിസ ഗാഡെ, Doctors of BC

Summary: British Columbia has introduced new rules preventing employers from demanding sick notes for the first two short-term illnesses of up to five days each year. The policy aims to reduce unnecessary medical appointments, ease administrative burdens on health-care providers, and allow workers to recover without added stress. Health officials say this change will help improve patient care and reduce the spread of illness.

Share.

Binesh Michael is a chef, art lover, and travel enthusiast with a deep curiosity about people and cultures. Originally from Idukki, Kerala, India, he is now settled in Vancouver, Canada. As a close observer of society, Binesh brings a keen eye and thoughtful perspective to his reporting. He covers a wide range of news stories from across British Columbia for Keralascope, connecting the Malayali community with timely and engaging updates from the region.

Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.