സമകാലിക സമൂഹത്തിൽ ഒരുപാട് ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന വിഷയമാണ് മാനസികാരോഗ്യം. എന്നിട്ടും ഇപ്പോഴും ധാരാളം തെറ്റായ ധാരണകൾ ഈ മേഖലയെക്കുറിച്ച് ആളുകളിൽ നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ നിരന്തരം ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടേയിരിക്കുക എന്നത് മാനസികപ്രയാസം അനുഭവിക്കുന്ന വ്യക്തികളോടുള്ള ഒരു ഐക്യപ്പെടൽ കൂടിയാണ്.

ഡിപ്രഷൻ അഥവാ വിഷാദരോഗം എന്നത് നമ്മുടെ ചുറ്റിനുമുള്ള ധാരാളം ആളുകൾ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ്. വിഷാദഛായയുള്ള ആളുകൾ നമ്മുടെ ഇടയിലുണ്ടെങ്കിലും പലപ്പോഴും നമുക്കവരെ തിരിച്ചറിയാൻ സാധിക്കാറില്ല.  ഉള്ളിൽ പൊട്ടാറായ ഒരഗ്നികുണ്ഡവുമായാണ് ഇത്തരം വ്യക്തികൾ നടക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയാറില്ല. കാരണം, പലപ്പോഴും തങ്ങളുടെ ഉള്ളിലുള്ള ബുദ്ധിമുട്ടുകൾ മറച്ചുവെച്ച് വളരെ പോസിറ്റീവായി പെരുമാറാൻ ഇവർക്ക് സാധിക്കാറുണ്ട്. യഥാർത്ഥത്തിൽ ഇവരുടെ ജീവിതം ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടതും വൈകാരിക അസന്തുലിതാവസ്ഥ   നിറഞ്ഞതുമായിരിക്കും. കാരണമറിയാതെയുള്ള വിഷമം, തൊണ്ടയിൽ വരുന്ന അസഹനീയമായ വേദന, തന്നെ ഒന്നിനും കൊള്ളില്ലെന്ന തോന്നൽ, മരണത്തോടുള്ള അഭിനിവേശം തുടങ്ങിയവ ഇത്തരക്കാരിൽ പൊതുവെ കണ്ടുവരുന്നവയാണ്. ഇതൊന്നും പലപ്പോഴും ഇവർക്ക് തുറന്ന് പറയാൻ സാധിക്കാറില്ല. അതിന് പല കാരണങ്ങളുണ്ട്. പ്രധാനപ്പെട്ട കാരണം, വിഷാദരോഗം അനുഭവിക്കുന്ന വ്യക്തിയെ മനസിലാക്കാൻ ചുറ്റുമുള്ള ആളുകൾകൾക്ക് കഴിയാത്തത്  മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവരുടെ അവബോധമില്ലായ്മയാണ്.

മാനസികാരോഗ്യ പ്രശ്നങ്ങൾ മറ്റു ശാരീരിക രോഗങ്ങളിൽനിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും അവ ചികിത്സിച്ചാൽ മാറുകയില്ലെന്നും, ഒരിക്കൽ സൈക്കിയാട്രിക് മരുന്നുകൾ ഉപയോഗിച്ചു തുടങ്ങിയാൽ അവ ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരുമെന്നുള്ള പൊതുബോധം ഇന്നും നമുക്കിടയിലുണ്ട്. എന്നാൽ മറ്റെല്ലാ രോഗങ്ങളെയും പോലെ തന്നെയാണ് മാനസികാരോഗ്യ പ്രശ്നങ്ങളും. നമ്മുടെ തലച്ചോറിലെ രാസപ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന അസന്തുലിതാവസ്ഥയാണ് ഇത്തരം മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണം. മാനസികരോഗവിദഗ്ദ്ധരുടേയും മനഃശാസ്ത്രവിദഗ്ദ്ധരുടേയും സഹായത്തോടുകൂടി മറികടക്കാവുന്നതേയുള്ളൂ ഇത്തരം പ്രശ്നങ്ങൾ. പലപ്പോഴും തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക പ്രയാസങ്ങളെക്കുറിച്ച് തുറന്നു പറയാൻ ഇത്തരക്കാർ തയ്യാറാകുമ്പോൾ അവരെ ഉപദേശിച്ചു ശരിയാക്കാനും, ശരിയായില്ലെങ്കിൽ കുറ്റപ്പെടുത്തി ഒറ്റപ്പെടുത്താനുമാണ് മിക്കവരും ശ്രമിക്കുന്നത്. എന്നാൽ, ഉപദേശകരേക്കാൾ നല്ല കേൾവിക്കാരെയാണ് ഇവർക്കാവശ്യം. ഒരാൾ നമ്മുടെയടുത്ത് അവരുടെ മാനസികപ്രയാസങ്ങൾ പറയുകയാണെങ്കിൽ, നമുക്കവർക്ക് ചെയ്തുകൊടുക്കാൻ സാധിക്കുന്ന വലിയ കാര്യം മുൻവിധികളില്ലാതെ, ഉപദേശങ്ങളില്ലാതെ അവരെ കേൾക്കുക എന്നതുതന്നെയാണ്. ഉപദേശകരേക്കാൾ നല്ല കേൾവിക്കാരാകാൻ നമുക്ക് സാധിക്കട്ടെ. ആ വ്യക്തിക്ക് ഒരല്പ നേരത്തേക്കെങ്കിലും ആശ്വാസം നൽകാനും, താൻ തനിച്ചല്ലെന്നും തന്നെ കേൾക്കാനും ആളുണ്ടെന്നുമുള്ള വിശ്വാസം ഉളവാക്കുവാനും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കുമെങ്കിൽ അതിൽപരം സന്തോഷം  നമുക്കെന്താണുള്ളത്!

ശ്രദ്ധിക്കുക: ഈ ലേഖനത്തിലെ ഉള്ളടക്കം ചില വായനക്കാർക്ക് വിഷമകരമോ പ്രകോപനപരമോ ആയേക്കാം. നിങ്ങൾക്കോ  നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലുമോ മാനസിക പ്രയാസങ്ങൾ അനുഭവപ്പെടുകയും പിന്തുണ ആവശ്യമായി വരികയുമാണെങ്കിൽ, സഹായം ലഭ്യമാണ്. നിങ്ങളുടെ രാജ്യത്തെ ക്രൈസിസ് ലൈനുകളിലേക്കോ മാനസികാരോഗ്യ പിന്തുണ സേവനങ്ങളിലേക്കോ എത്രയും വേഗം സഹായത്തിനായി ബന്ധപ്പെടുക.

കാനഡ

Canada Suicide Prevention Service:

Call 9-8-8

or

Text 9-8-8

യു കെ

Samaritans: 116 123 (24/7)

Text SHOUT to 85258 for 24/7 crisis text support

ഇന്ത്യ:

AASRA: +91-9820466726 (24/7)

Sneha Foundation: +91-44-24640050 (24/7)

ന്യൂസീലാൻഡ്

Lifeline Aotearoa: 0800 543 354 (24/7)

Suicide Crisis Helpline: 0508 828 865

(0508 TAUTOKO) (24/7)

Text 1737 for free 24/7 support from

a trained counselor

ഓസ്ട്രേലിയ

Lifeline: 13 11 14 (24/7)

Suicide Call Back Service: 1300 659 467 (24/7)

ഐർലൻഡ്

Samaritans: 116 123 (24/7)

Text HELLO to 50808 for 24/7 crisis text support

യു എസ്

Chat option available at 988lifeline.org

988 Suicide & Crisis Lifeline: Call or text 988 (24/7)

Share.

Reshma M ഒരു പ്രൊഫഷണൽ സോഷ്യൽ വർക്കർ ആണ്. കേരളത്തിലെ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശിനി.

4 Comments

  1. Says the right matter.be with the person who suffers, without any kind of prejudice…..any kind of irritation.they also human.like body mind also need treatment.help to share the feelings,responsibilities……do all support.coz ones they are not able to tolerate the mental suffocation it will lead to a blast.avoid it.peace of mind,caring&understanding people and self respect are more important than anything.

Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.