വ്യക്തിബന്ധങ്ങളെ ഫലപ്രദമായി മനസ്സിലാക്കി കൈകാര്യം ചെയ്യാനുള്ള കഴിവിനെയാണ് സാമൂഹിക ബുദ്ധി – അഥവാ Social Intelligence എന്ന് വിളിക്കുന്നത്.

സാമൂഹിക സൂചനകളെക്കുറിച്ച് (social clues) ബോധവാൻ ആയിരിക്കുന്നതിനും, സാമൂഹിക ചുറ്റുപാടുകളിൽ ഉചിതമായും, സഹാനുഭൂതിയോടെയും (empathy) പെരുമാറുന്നതിനും ഇത് വ്യക്തികളെ പാകപ്പെടുത്തുന്നു.

സോഷ്യൽ ഇന്റലിജൻസ് വികസിപ്പിക്കുന്നതിലൂടെ, മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കാനും (Empathy) പങ്കിടാനുമുള്ള ശേഷി വർധിക്കുന്നു. കൂടാതെ, സാമൂഹിക ചുറ്റുപാടുകളെക്കുറിച്ചും, പാലിക്കേണ്ട രീതികളെക്കുറിച്ചും, മാനദണ്ഡങ്ങളെ കുറിച്ചും ഉള്ള അവബോധവും (Social awareness) വർധിക്കുന്നു.

സോഷ്യൽ ഇന്റലിജൻസിന്റെ മറ്റൊരു പ്രധാന ഘടകമാണ് Interpersonal skills വർധിപ്പിക്കുക എന്നത്. വ്യക്തമായി ആശയവിനിമയം നടത്താനും, സജീവമായി ശ്രദ്ധിക്കാനും, ക്രൈസിസുകളിലും കോൺഫ്ലിക്റ്റിംഗ് സാഹചര്യങ്ങളിലും മികവ് കാണിക്കാനും, സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ സാമൂഹിക സന്ദർഭങ്ങളിൽ സ്വന്തം പെരുമാറ്റത്തെ നിയന്ത്രിക്കാനും (Self-regulation) സോഷ്യൽ ഇന്റലിജൻസ് വർധിപ്പിക്കുന്നതിലൂടെ സാധ്യമാകുന്നു.

ഒരു സാമൂഹിക സാഹചര്യത്തിൽ വിവിധ വ്യക്തികൾ അവരുടെ സോഷ്യൽ ഇന്റലിജൻസ് പ്രകടമാക്കുന്നത് എങ്ങനെയാണെന്ന് മനസിലാക്കാനായി ഒരു ഉദാഹരണം താഴെ കൊടുക്കുന്നു.

നിങ്ങൾ സുഹൃത്തുക്കളുമായോ സഹപ്രവർത്തകരുമായോ ഒരു വിഷയത്തെക്കുറിച്ച് ആശയ സംവാദത്തിൽ ഏർപ്പെടുകയാണെന്ന് വിചാരിക്കുക. വിഷയം അവതരിപ്പിച്ചു കഴിഞ്ഞതിന് ശേഷം അത് ചർച്ചക്കായി എടുക്കുന്ന അവസരത്തിൽ സ്ഥിരം കണ്ടുവരുന്ന ചില പ്രതികരണ രീതികളാണ് താഴെ കൊടുത്തിരിക്കുന്നത്:

1) നിങ്ങൾ പറഞ്ഞതിനോട് ഒരു മയവും ഇല്ലാതെ വിയോജിക്കുകയും, ചിലപ്പോൾ താഴ്ത്തിക്കെട്ടി സംസാരിക്കുകയും ചെയ്യുന്നവർ.

ചർച്ചയ്ക്ക് ആധാരമായ വിഷയത്തിൽ വ്യക്തത വരുത്താനായി പറയുന്നതുപോലെയാണ് അവർ കാര്യങ്ങൾ അവതരിപ്പിക്കുന്നതെങ്കിലും, അവരുടെ പാണ്ഡിത്യം മറ്റുള്ളവരെ ബോധിപ്പിക്കാനും ആളാകാനും ആയിരിക്കും ഇത്തരം പ്രതികരണങ്ങൾ നടത്തുന്നത്. എന്തുതന്നെ ആയാലും ഇത്തരക്കാർ poor social intelligence quotient (SQ) ഉള്ളവരായാണ് കണക്കാക്കപ്പെടുന്നത്.

2) നിങ്ങൾ പറഞ്ഞതിനോട് വിയോജിപ്പുകൾ ഉണ്ടെങ്കിൽപ്പോലും, നിങ്ങളുടെ അവതരണ രീതിയെ കുറിച്ചോ, വിഷയത്തിന്റെ പ്രാധാന്യത്തെ കുറിച്ചോ, വിഷയത്തിലെ മറ്റെന്തെങ്കിലും ഘടകങ്ങളെ കുറിച്ചോ ഏതാനും ചില നല്ല വാക്കുകൾ പറഞ്ഞതിന് ശേഷം മാത്രം വിയോജിപ്പുകൾ എന്തെന്ന് വ്യക്തമാക്കുന്നവർ.

ഇങ്ങനെ ചെയ്യുന്നതിലൂടെ അവർ, എമ്പതി, ശ്രദ്ധയോടെയുള്ള കേൾക്കൽ, വസ്തുനിഷ്ടമായ വിലയിരുത്തൽ, മുതലായ ഗുണങ്ങൾ പ്രകടിപ്പിക്കുന്ന ഉയർന്ന SQ ഉള്ളവരായി കണക്കാക്കപ്പെടുന്നു.

3) എതിരഭിപ്രായം ആണെങ്കിലും, അനുകൂല അഭിപ്രായം ആണെങ്കിലും പബ്ലിക്കായി പറയാതെ, നിങ്ങൾ ഒറ്റക്കായിരിക്കുമ്പോൾ അടുത്തുവന്ന് പറയുന്നവർ.

ഇങ്ങനെ ചെയ്യുന്നവർ പലപ്പോഴും ഇൻട്രോവെർട്ടുകളോ, സ്വന്തം അഭിപ്രായം പരസ്യമായി അവതരിപ്പിക്കാൻ നാണമോ, തെറ്റിപ്പോകുമെന്ന ഭയമോ ഉള്ളവർ ആയിരിക്കാം. ഇത് ഒരു ക്യാരക്ടർ ട്രെയ്റ്റ് (character trait) മാത്രമാണ്.

4) അഭിപ്രായങ്ങൾ ഉണ്ടെങ്കിലും അത് മറ്റുള്ളവരോട് മാത്രം പങ്കുവെക്കുന്നവർ.

ഇവർ തങ്ങളുടെ അഭിപ്രായങ്ങൾക്ക് ശക്തി കൂട്ടാനോ, വാലിഡേഷൻ വരുത്തുവാനോ, മറ്റുള്ളവരും ഇവരുടെ അഭിപ്രായത്തോട് യോജിപ്പിലായി ഇവർക്കുവേണ്ടി സംസാരിക്കാനോ ആയിരിക്കും ഇങ്ങനെ ചെയ്യുന്നത്. സ്വന്തം അഭിപ്രായത്തിലേക്ക് മറ്റുള്ളവരെയും സ്വാധീനിക്കാൻ ശ്രമിക്കുന്നതിനാൽ ഇതൊരു നെഗറ്റീവ് പ്രവണതയായിട്ടാണ് കണക്കാക്കപ്പെടുന്നത്.

5) അഭിപ്രായം ഉണ്ടെങ്കിൽപോലും അങ്ങോട്ടുചെന്ന് ചോദിച്ചാലല്ലാതെ സ്വന്തമായി ഇങ്ങോട്ടൊന്നും പറയാത്തവർ.

ഇവർക്ക് ഒരുപക്ഷെ വളരെ സ്ട്രോങ്ങ് അഭിപ്രായം ഉണ്ടാകാമെങ്കിലും, മറ്റുള്ളവർ അത് എങ്ങനെ എടുക്കുമെന്ന ചിന്തകളാലോ, ഒരു ചർച്ചക്കുള്ള താല്പര്യം ഇല്ലാത്തതിനാലോ ആകാം പരസ്യ പ്രതികരണം നടത്താത്തത്. ഇവർ പൊതുവെ ഇന്ട്രോവെർട്ടുകൾ ആയിരിക്കാം. അതുകൊണ്ടുതന്നെ അങ്ങോട്ടുചെന്ന് അഭിപ്രായം ആരായുന്നതിൽ തെറ്റില്ല.

6) ഒരഭിപ്രായവും ഇല്ലാത്തവർ.

ഒരുപക്ഷെ, ചർച്ച ചെയ്യപ്പെടുന്ന വിഷയത്തിലുള്ള പരിചയക്കുറവ്, താല്പര്യമില്ലായ്‌മ, മനസിലാക്കാനുള്ള ബുദ്ധിമുട്ട്, ശ്രദ്ധക്കുറവ്, സീരിയസ്നെസ് ഇല്ലായ്‌മ, ഇങ്ങനെ പല കാരണങ്ങൾ ആയിരിക്കാം ഇവർക്ക് ഒരു അഭിപ്രായവും ഇല്ലാത്തത്.

ഈ ഉദാഹരണങ്ങൾ ശരിതെറ്റുകളെ കുറിച്ചുള്ള ഒരു അപഗ്രഥനമല്ല. മീറ്റിങ്ങുകളിലും, ചർച്ചകളിലും, സോഷ്യൽ മീഡിയ ഡിസ്‌കഷനുകളിലും, എല്ലാം എങ്ങനെയാണ് നമ്മൾ വിലയിരുത്തപ്പെടുന്നതെന്നും, എങ്ങനെയാണ് നമ്മൾ സോഷ്യൽ ഇന്റലിജൻസ് പ്രകടമാക്കേണ്ടതെന്നും പറഞ്ഞുവെന്ന് മാത്രമേയുള്ളൂ.

ചർച്ച ചെയ്യപ്പെടുന്ന വിഷയത്തിൽ ഒരുപക്ഷെ നിങ്ങൾ വളരെ അറിവുള്ള വ്യക്തി ആയിരുന്നാലും, നിങ്ങളുടെ പ്രതികരണം എങ്ങനെ ആയിരിക്കണമെന്ന് നിങ്ങൾതന്നെ തീരുമാനിക്കുക. “To be interesting, be interested” എന്നൊരു ചൊല്ലുണ്ട്.

Share.

With over three decades of experience in public affairs and strategic communications, Sony Thomas specializes in stakeholder engagement, program management, and fostering state partnerships through multi-sector coordination. In his current role as a Senior Consultant at The World Bank, he supports the seamless implementation of bank-funded initiatives, providing strategic guidance and communication expertise to enhance collaboration between task teams and government departments. Previously, as a Road Safety Expert, his work with state governments in India has led to significant improvements in road safety. From 1992 to 1997, he Served as a War and International Affairs Correspondent and Producer for CNN, delivering in-depth coverage of critical global events. The opinions/reflections/insights shared here are his personal views and do not reflect the views of the organizations he is associated with.

Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.