സഹോദരൻ ആൻഡ്രുവിന്റെ രാജകീയ പദവിയും വിൻഡ്സർ ലോഡ്ജിലെ താമസാവകാശവും നീക്കം ചെയ്തു ചാൾസ് രാജാവ്

ചാൾസ് മൂന്നാമൻ തന്റെ സഹോദരൻ ആൻഡ്രുവിന്റെ “പ്രിൻസ്” പദവി റദ്ദാക്കിയതായും വിൻഡ്സർ റോയൽ ലോഡ്ജിലെ വാസാവകാശം പിൻവലിച്ചതായും ബക്കിങ്ഹം പാലസ് അറിയിച്ചു. ആൻഡ്രുവിനെ ഇനി “ആൻഡ്രു മൗണ്ട്ബാറ്റൻ വിൻഡ്സർ” എന്ന് വിളിക്കുമെന്നും കൊട്ടാരം അറിയിച്ചു. രാജകുടുംബത്തിലെ അടുത്ത ഒരംഗത്തിന്റെ പദവി നീക്കം ചെയ്യുന്ന ഇത്തരം നടപടി നടപടി അപൂർവ്വമാണ്. ജെഫ്രി എപ്സ്റ്റീനുമായുള്ള ദീർഘകാല ബന്ധവും, ലൈംഗിക ചൂഷണ ആരോപണങ്ങളുമാണ് പദവിനഷ്ടത്തിനിടയാക്കിയ പ്രധാന കാരണം. വിർജീനിയ ഗിഫ്രേയുടെ 2025-ൽ പുറത്തിറങ്ങിയ ആത്മകഥയും കോടതി രേഖകളും ആരോപണങ്ങൾ വീണ്ടും സജീവമാക്കി. ഇത് രാജകുടുംബത്തിന്റെ പ്രതിച്ഛായയെ ബാധിച്ചു. കിംഗ് ചാൾസ് മൂന്നാമൻ രാജകീയ അധികാരം ഉപയോഗിച്ച് 2025 ഒക്ടോബർ 30-ന് എല്ലാ പദവികളും ഔദ്യോഗികമായി എടുത്തുകളഞ്ഞു. ഇത് രാജകുടുംബത്തിന്റെ പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന വിവാദങ്ങൾ അവസാനിപ്പിക്കാനുള്ള നടപടിയാണ്. ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കളും പത്രപ്രവർത്തകരും രാജകുടുംബത്തിന്റെ വിശ്വാസ്യത സംരക്ഷിക്കുന്ന നടപടിയായി ഇതിനെ സ്വാഗതം ചെയ്തു.


ബ്രിട്ടനിലെ ഡോൺകാസ്റ്ററിൽ ഹെലികോപ്റ്റർ അപകടത്തിൽ ഒരാൾ മരിച്ചു; AAIB അന്വേഷണം തുടങ്ങി

ഡോൺകാസ്റ്റർ, ബ്രിട്ടൻ: 2025 ഒക്ടോബർ 30-ന് ഡോൺകാസ്റ്ററിന് സമീപം ബെൻറ്റ്‌ലി പ്രദേശത്ത് ഒരു സ്വകാര്യ ഹെലികോപ്റ്റർ വയലിൽ തകർന്നു വീണു. 70 വയസുള്ള ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക് പറ്റി. ദക്ഷിണ യോർക്ക്ഷയർ പോലീസ്, എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (AAIB) സംയുക്ത അന്വേഷണം ആരംഭിച്ചു. എഞ്ചിൻ പ്രശ്നങ്ങൾ ഉള്ളതായി തോന്നിപ്പിക്കുന്ന തരത്തിൽ ശബ്ദം കേട്ടുവെന്നും, വീടുകൾക്കും റെയിൽ പാതകൾക്കും വീഴാതെ പൈലറ്റ് കോപ്റ്ററിന്റെ ഗതി തിരിച്ചവന്നും ദൃക്സാക്ഷികൾ പറഞ്ഞു.


ഐറിഷ് പ്രസിഡന്റായി സ്വതന്ത്ര ഇടതുപക്ഷ സ്ഥാനാർത്ഥി കാതറീൻ കോൺലി

ഒക്റ്റോബർ അവസാനം നടന്ന ഐറിഷ് പ്രസിഡന്റ്ഷ്യൽ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര ഇടതുപക്ഷ സ്ഥാനാർത്ഥി കാതറീൻ കോൺലി വിജയിച്ചു. ഐറിഷ് നിഷ്പക്ഷതയും സാമൂഹ്യനീതിയും ആയിരുന്നു അവരുടെ പ്രചാരണ വിഷയങ്ങൾ. അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയങ്ങളിലും ശക്തമായ നിലപാട് സ്വീകരിച്ച് വരുന്നവരാണ് അവർ. മുൻ പ്രസിഡന്റ് മൈക്കിൾ ഡി. ഹിഗിൻസിന്റെ പിൻഗാമിയായുള്ള അവരുടെ തെരഞ്ഞെടുപ്പ്, പുതിയ സ്വതന്ത്ര–പുരോഗമന നിലപാടിന് ഐറിഷ് ജനതയ്ക്കിടയിലുണ്ടകുന്ന സ്വീകാര്യതയുടെ പ്രതീകമായി വിലയിരുത്തപ്പെടുന്നു.


അർജന്റീന ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഹാവിയർ മിലെയ് യുടെ‌ പാർട്ടിക്ക് നേട്ടം

2025 ഒക്ടോബർ 26-ന് നടന്ന മധ്യകാല തിരഞ്ഞെടുപ്പിൽ പ്രസിഡൻറ് ഹാവിയർ മിലെയ്‌യുടെ “ല ലിബെർത്താഡ് ആവാൻസ” (LLA) വലിയ നേട്ടം കൈവരിച്ചു. ഈ വിജയം മിലെയ്‌ക്ക് സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള ശക്തി പകരുന്നതാണ്. എന്നാൽ പൂർണ്ണ ഭൂരിപക്ഷം ഇല്ലാതിരിക്കേ, മറ്റ് പാർട്ടികളുമായി സഹകരണം ആവശ്യമാണ്. ഈ വിജയം കടപത്ര ഓഹരി വിപണികളിലും നേട്ടത്തിനു കാരണമായി.


കരീബിയൻ ദ്വീപുകളിൽ നാശം വിതച്ച് മെലീസ കൊടുംകാറ്റ്; നിരവധി മരണങ്ങൾ

ജമൈക്ക ഉൾപ്പെടെയുള്ള കരീബിയൻ ദ്വീപുകളിൽ തീവ്രമായ നാശം വിതച്ച് മെലീസ കൊടുങ്കാറ്റ്. World Meteorological Organization റിപ്പോർട്ട് പ്രകാരം, ജമൈക്ക ഇത് വരെ നേരിട്ടിട്ടുള്ള വിനാശകാരിയായ ചുഴലിക്കാറ്റുകളിൽ ഒന്നായി ഇത് കണക്കാക്കിയിട്ടുണ്ട്. പ്രളയം, കനത്ത കാറ്റ് എന്നിവ കാരണം വീടുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നഷ്ടം സംഭവിച്ചു. ചുഴലിക്കാറ്റിന്റെ ശക്തിയും അതിവേഗ ശക്തിപ്രാപിക്കലും കടൽ താപനിലയുടെ അസാധാരണ ഉയർച്ച കാരണമാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറഞ്ഞു.


മൈക്രോസോഫ്റ്റിനെതിരെ “തെറ്റിദ്ധരിപ്പിക്കൽ” ആരോപണം; ACCC നിയമനടപടി തുടങ്ങി

ഓസ്‌ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) മൈക്രോസോഫ്റ്റിനെതിരെ ഫെഡറൽ കോടതിയിൽ നിയമ നടപടികൾ തുടങ്ങി. മൈക്രോസോഫ്റ്റ് 365 സബ്‌സ്‌ക്രിപ്ഷനുകൾ സംബന്ധിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതായണ് ആരോപണം. ഏകദേശം 27 ലക്ഷം ഓസ്‌ട്രേലിയൻ ഉപഭോക്താക്കളെ കമ്പനിയുടെ സന്ദേശങ്ങൾ തെറ്റിദ്ധരിപ്പിച്ചുവെന്ന് ACCC വ്യക്തമാക്കി.


ചൈനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൽബനീസ്; അമേരിക്കയുമായി ധാതു കരാർ ചർച്ച

മലേഷ്യൻ തലസ്ഥാനമായ ക്വാല ലംപൂരിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് യു.എസ്.–ഓസ്‌ട്രേലിയ ധാതു സഹകരണ കരാർ ചർച്ച ചെയ്തു. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങുമായി സൗഹൃദകൂടിക്കാഴ്ചയും നടത്തി. സമുദ്ര-വിമാന മാർഗ സുരക്ഷയും ചർച്ചാവിഷയമായി.


ബി.സി. ജനറൽ എംപ്ലോയീസ് യൂണിയൻ–സർക്കാർ കരാർ; എട്ട് ആഴ്ച നീണ്ട സമരം അവസാനിച്ചു

ബ്രിട്ടിഷ് കൊളംബിയ, കാനഡ: ബി.സി. ജനറൽ എംപ്ലോയീസ് യൂണിയൻ – BCGEU യും പ്രവിശ്യാ സർക്കാരും തമ്മിൽ ഒരു താത്കാലിക കരാറിലെത്തിയതിനെ പ്രവിശ്യയിലെ ഏറ്റവും ദൈർഘ്യമേറിയ പൊതുമേഖലാ തൊഴിൽ പണിമുടക്കുകളിൽ ഒന്നായി വാർത്താ മാധ്യമങ്ങൾ വിശേഷിപ്പിച്ച പണിമുടക്കിന് അവസാനമായി. തുടർച്ചയായ ചർച്ചകൾക്കും പല പൊതു സേവനങ്ങളെയും ബാധിച്ച എട്ട് ആഴ്ചത്തെ പണിമുടക്കുകൾക്കും ശേഷമാണ് ഈ കരാർ ഉണ്ടായത് എന്നാണ് സിറ്റിന്യൂസും മറ്റ് ബി.സി. മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. യൂണിയൻ അംഗങ്ങളുടെ അംഗീകാരത്തിന് വിധേയമായ ഈ താത്കാലിക കരാർ — സേവനങ്ങൾ പുനഃസ്ഥാപിക്കുകയും പൗരന്മാർക്കുള്ള തടസ്സങ്ങൾ ലഘൂകരിക്കുകയും ചെയ്യും. അതേസമയം BCGEU നേതാക്കൾ ശമ്പളത്തിലും തൊഴിൽ സാഹചര്യങ്ങളിലും സമരം മൂലം നേട്ടങ്ങൾ ഉണ്ടായതായി സ്ഥിരീകരിച്ചു. പ്രവിശ്യാ ഉദ്യോഗസ്ഥർ ഈ കരാറിനെ പൊതു ധനകാര്യത്തിനും സേവനങ്ങൾക്കും സ്ഥിരത നൽകുന്ന ഒന്നായി പ്രശംസിച്ചു.


വാൻകൂവർ തീരത്ത് ജീവഹാനി സംഭവിച്ച ഹംപ്ബാക്ക് തിമിംഗലത്തെ കണ്ടെത്തി; DFO അന്വേഷണം

ബ്രിട്ടിഷ് കൊളംബിയ, കാനഡ: ഹൗ സൗണ്ടിലെ കീറ്റ്സ് ഐലൻഡിന് അടുത്ത് ഒരു മരിച്ച ഹമ്പ്ബാക്ക് തിമിംഗലത്തെ കണ്ടെത്തിയതായി വാൻകൂവർ മേഖലയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണകാരണം അന്വേഷിക്കുന്നതിന് ഉദ്യോഗസ്ഥർ നടപടികളെടുത്തതായി ഫിഷറീസ് ആൻഡ് ഓഷ്യൻസ് കാനഡ (DFO) സ്ഥിരീകരിച്ചു. തിമിംഗല നിരീക്ഷകരും പ്രാദേശിക ഓപ്പറേറ്റർമാരും മൃതദേഹം കണ്ടെത്തിയതായും, പിന്നീട് കമ്മ്യൂണിറ്റി, ഏജൻസി പോസ്റ്റുകളിൽ ട്രാക്കിംഗ് ഐഡി വഴി അറിയപ്പെടുന്ന ഒരു ചെറിയ തിമിംഗലമായി തിരിച്ചറിഞ്ഞതായും വാർത്തകൾ സൂചിപ്പിക്കുന്നു. DFO പ്രസ്താവനകൾ ഹമ്പ്ബാക്കുകളുടെ കപ്പൽ ഇടിച്ചും വലകളിൽ കുരുങ്ങുന്നതിനുമുള്ള സാധ്യതകൾ ഊന്നിപ്പറഞ്ഞു, കപ്പൽ യാത്രികർ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. ഉയർന്ന തിമിംഗല സാന്ദ്രതയുള്ള മേഖലകളിൽ കൂടുതൽ കർശനമായ വേഗപരിധികളോ സംരക്ഷണ നടപടികളോ ഏർപ്പെടുത്തണമെന്ന ആവശ്യം ഏറിവരുകയാണ്.


Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.