സ്വപ്‌നങ്ങൾ കാണാത്തവരായി ആരുണ്ട്? ഉറക്കത്തിലും ഉണർന്നിരിക്കുമ്പോഴും പല വിധത്തിലുള്ള സ്വപ്‌നങ്ങൾ നാം കാണാറുണ്ട്. ചില സ്വപ്‌നങ്ങൾ, പ്രത്യേകിച്ച് ഉറക്കത്തിനിടെ അതിരാവിലെ കാണുന്ന സ്വപ്‌നങ്ങൾ യാഥാർഥ്യമാകുമെന്നും ചിലരെങ്കിലും വിശ്വസിക്കുന്നു. ഇത്തരത്തിൽ, സ്വപ്‌നങ്ങളെക്കുറിച്ച് വ്യത്യസ്തങ്ങളായ വിശ്വാസങ്ങൾ വെച്ച് പുലർത്തുന്നവരാണ് നമ്മിൽ പലരും.

എന്നാൽ, ഉറക്കത്തിൽ സ്വപ്നങ്ങൾ ഉണ്ടാകുന്നതിന്റെ കാരണങ്ങളെ കുറിച്ചും സ്വപ്‌നങ്ങൾ നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെപ്പറ്റിയും നാം ചിന്തിക്കാറുണ്ടോ?

സ്വപ്‌നങ്ങളെ കുറിച്ച്‌ കൂടുതൽ അറിയാം…

സ്വപ്നം എന്നാൽ എന്ത്?

യഥാർത്ഥത്തിൽ, ഉറക്കത്തിൽ ഉണ്ടാകുന്ന അനുഭൂതികളും ചിന്തകളും ആണ് സ്വപ്നങ്ങൾ.

ഉറക്കത്തിൽ പ്രധാനമായും രണ്ടു ഘട്ടങ്ങളാണുള്ളത്: എൻ ആർ ഇ എം (നോൺ റാപിഡ് ഐ മൂവ്മെന്റ്) ഘട്ടവും ആർ ഇ എം (റാപിഡ് ഐ മൂവ്മെന്റ്) ഘട്ടവും. ഈ രണ്ടു ഘട്ടങ്ങളിലും സ്വപ്‌നങ്ങൾ ഉടലെടുക്കാം. എന്നാൽ, ആർ ഇ എം ഘട്ടത്തിൽ ഉണ്ടാകുന്ന സ്വപ്‌നങ്ങൾക്ക് ആണ് സാധാരണയായി കൂടുതൽ വ്യക്തത അനുഭവപ്പെടുന്നത്.

സ്വപ്‌നങ്ങൾ എത്ര സമയം നീണ്ടു നിൽക്കാം?

പല സ്വപ്നങ്ങളും മിനിറ്റുകളോ മണിക്കൂറുകളോ നീണ്ടു നിൽക്കുന്നതായി നമ്മുക്ക് ഉറക്കത്തിൽ അനുഭവപ്പെടാം. എന്നാൽ, മിക്ക സ്വപ്നങ്ങളുടെയും യഥാർത്ഥ ദൈർഘ്യം ഏതാനും സെക്കന്റുകൾ മാത്രമാണ്.

സ്വപ്‌നങ്ങൾ എങ്ങനെ ഉണ്ടാകുന്നു?

സ്വപ്‌നങ്ങളെ കുറിച്ചു പല സിദ്ധാന്തങ്ങളും ഗവേഷണഫലങ്ങളും നിലവിലുണ്ട്.

വൈദ്യുതി തരംഗങ്ങൾ റെക്കോർഡ് ചെയ്യുന്ന ‘ഇലക്ട്രോഎൻസെഫലോഗ്രാം’ (ഇ ഇ ജി) എന്ന കണ്ടുപിടുത്തം സ്വപ്‌നങ്ങളെ സംബന്ധിച്ചുള്ള ഗവേഷണങ്ങളിൽ ഒരു നിർണ്ണായക നാഴികക്കല്ലായി.

മസ്തിഷ്ക കോശങ്ങളിൽ പല തരത്തിലുള്ള വൈദ്യുത തരംഗങ്ങൾ രൂപപ്പെടാറുണ്ട്. ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും ഇവ വ്യത്യസ്തമാണ്. തന്നെയുമല്ല, ഉറക്കത്തിന്റെ ഓരോ ഘട്ടത്തിലും ഈ തരംഗങ്ങളുടെ ആവൃത്തിയിൽ (ഫ്രീക്വൻസി) വ്യത്യാസമുണ്ടാകും. ചില പ്രത്യേക ആവൃത്തിയിൽ ഉണ്ടാകുന്ന വൈദ്യുത തരംഗങ്ങളാണ് സ്വപ്‌നങ്ങൾക്ക് കാരണമാകുന്നത് എന്ന് അനുമാനിക്കപ്പെടുന്നു.

സ്വപ്‌നങ്ങളും മാനസിക ആരോഗ്യവും

സ്വപ്‌നങ്ങൾ വിശകലനം ചെയ്യുന്നത് (ഡ്രീം അനാലിസിസ്) ഒരു പരിധി വരെ ഒരു വ്യക്തിയുടെ മാനസിക ആരോഗ്യത്തെ കുറിച്ചു മനസ്സിലാക്കുവാൻ സഹായിക്കുന്നു.

ചില മാനസിക പ്രശ്നങ്ങൾ ഉള്ളവർക്ക് അതാതു മാനസിക അവസ്ഥയുമായി ബന്ധപ്പെടുത്താവുന്ന സ്വപ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, ഉത്ക്കണ്ഠ (ആൻസൈറ്റി) രോഗങ്ങൾ ഉള്ളവരിലും വിഷാദരോഗം (ഡിപ്രെഷൻ) ഉള്ളവരിലും ഭയാനകമായ സ്വപ്‌നങ്ങളുടെ അനുഭവങ്ങൾ കൂടുതലായി കാണപ്പെടുന്നു.

ഭയാനകമായ സ്വപ്‌നങ്ങൾ ഒഴിവാക്കാൻ സാധിക്കുമോ?

ഉറങ്ങാൻ കിടക്കുമ്പോൾ കഴിവതും നല്ല ചിന്തകളും ഓർമ്മകളും മനസ്സിൽ സൂക്ഷിക്കാൻ ശ്രമിക്കുന്നത് ഒരു പരിധി വരെ ഭയാനകമായ സ്വപ്‌നങ്ങൾ തടയാൻ സഹായകമാകും. ശ്വസന വ്യായാമങ്ങൾ തുടങ്ങിയ ഉപാധികളും മാനസ്സിക സമ്മർദ്ദം കുറക്കാനും അതുവഴി ഭയാനകമായ സ്വപ്‌നങ്ങൾ ഒഴിവാക്കാനും ഉപകരിച്ചേക്കും.

Share.

ലേഖകൻ ഒരു പൊതുജനാരോഗ്യ വിദഗ്ദനാണ്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ആരോഗ്യ ദുരന്തനിവാരണ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു

Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.