മാർച്ച് 20 അന്താരാഷ്‌ട്ര സന്തോഷ ദിനം… കഴിഞ്ഞ മാർച്ച് 20ന് നമ്മളിൽ വളരെ ചുരുക്കം ചിലരേ ഈ ദിനം ഓർത്തിട്ടുണ്ടാകൂ എന്നത് നിസ്സംശയം പറയാൻ സാധിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ സന്തോഷത്തെക്കുറിച്ച് ചില ചിന്തകൾ പങ്കുവെക്കാമെന്ന് കരുതി.


സന്തോഷ-സന്താപ സമ്മിശ്രമാണ് നമ്മുടെ ജീവിതമെന്നതിൽ ആർക്കും യാതൊരു തർക്കവുമുണ്ടാകാൻ സാധ്യതയില്ല. എന്നാൽ, നമ്മുടെ സന്തോഷത്തിനു നമ്മൾ എത്രത്തോളം പ്രാധാന്യം കൊടുക്കാറുണ്ട് എന്നത് ചിന്തിക്കേണ്ട ഒരു വിഷയം തന്നെയാണ്. സ്വന്തം സന്തോഷത്തിന് പ്രാധാന്യം നൽകുക എന്നത് സ്വാർത്ഥതയായി കരുതുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്. എല്ലാ വ്യക്തികളും അവരുടേതായ രീതിയിൽ വ്യത്യസ്തരാണല്ലോ, അതുകൊണ്ട് തന്നെ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികവുമാണ്. ആരോഗ്യകരമായ രീതിയിൽ ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ പങ്കുവെക്കുക എന്നത് ജനാധിപത്യമര്യാദകൂടിയാണല്ലോ.


നമ്മുടെ സന്തോഷങ്ങൾക്ക് ആരാണ് ഉത്തരവാദി?
നമ്മുടെ സന്തോഷം നമ്മുടെ ഉത്തരവാദിത്തമാണ്. ഓരോ വ്യക്തിക്കും സന്തോഷം കണ്ടെത്താൻ സാധിക്കുന്നത് ഓരോ വിധത്തിലാണ്. അതുകൊണ്ടുതന്നെ തനിക്ക് സന്തോഷം കണ്ടെത്താൻ സാധിക്കുന്ന വിധം ജീവിക്കാൻ ശ്രമിക്കുക എന്നത് ഓരോ വ്യക്തിയും തന്നോടുതന്നെ ചെയ്യേണ്ടുന്ന നീതിയാണ്. ഇത്തരത്തിൽ തനിക്ക് സന്തോഷമുണ്ടാകുന്ന കാര്യങ്ങൾ മറ്റൊരാളുടെ ജീവിതത്തിലേക്കുള്ള കടന്നുകയറ്റമാകാതിരിക്കാൻ നമ്മൾ ജാഗ്രത പുലർത്തുകയും വേണം.
നമ്മുടെ സന്തോഷം നിലനിർത്താൻ ആദ്യം ചെയ്യാവുന്ന കാര്യം യാഥാർഥ്യ ബോധ്യത്തോടുകൂടി ജീവിക്കാൻ ശ്രമിക്കുക എന്നതാണ്. സ്വന്തം കഴിവുകളും ന്യൂനതകളും മനസ്സിലാക്കാൻ ശ്രമിക്കുകയും അവയെ അംഗീകരിക്കുകയും അതിൽ നിന്നും തള്ളേണ്ടതിനെ തള്ളുകയും കൊള്ളേണ്ടതിനെ കൊള്ളുകയും ചെയ്‌താൽ ജീവിതത്തിൽ വലിയ നിരാശകൾ ഒഴിവാക്കാൻ സാധിക്കും. ഓർക്കുക, ഓരോരുത്തരും വ്യത്യസ്തരാണ്.


മറ്റൊരു പ്രധാന ഘടകം ബന്ധങ്ങളാണ്. മനുഷ്യൻ ഒരു സാമൂഹിക ജീവിയായതിനാൽ പലതരത്തിലുള്ള ബന്ധങ്ങളിലൂടെയാണ് നിലനിൽക്കുന്നത്. ഇത്തരം ബന്ധങ്ങളിൽ കുടുംബബന്ധങ്ങളും, ഔദ്യോഗിക ബന്ധങ്ങളും, സുഹൃത്ബന്ധങ്ങളും, എല്ലാം ഉൾപ്പെടും. ഈ ബന്ധങ്ങൾ നമുക്ക് പിന്തുണ നൽകാറുണ്ടെങ്കിലും ചിലപ്പോഴൊക്കെ നമ്മുടെമേൽ ആധിപത്യം സ്ഥാപിക്കാറുമുണ്ട്. നമ്മളിൽ ഒരു അടിമത്തബോധം ഉടലെടുക്കാനും ചില ബന്ധങ്ങൾ കാരണമാകാറുണ്ട്. ഇതിന്റെയെല്ലാം പ്രധാനകാരണം ആരോഗ്യകരമായ ബന്ധങ്ങളിൽ നമ്മൾ സൂക്ഷിക്കേണ്ടുന്ന ബൗണ്ടറികൾ കാത്തുസൂക്ഷിക്കാത്തതാണ്. ബന്ധങ്ങളിന്മേലുള്ള നമ്മുടെ അമിത പ്രതീക്ഷകൾ മിക്കപ്പോഴും വലിയ വിഷമങ്ങൾ ഉണ്ടാക്കാറുണ്ട്. നമ്മുടെ ബന്ധങ്ങളിൽ വ്യക്തമായ ബൗണ്ടറികൾ ഉണ്ടെങ്കിൽ ഇത്തരം വിഷമങ്ങളെ നമുക്ക് അകറ്റിനിർത്താൻ സാധിക്കും. മാത്രവുമല്ല ബന്ധങ്ങളെ ദീർഘകാലം മനോഹരമായി നിലനിർത്തിക്കൊണ്ടുപോകാനും സാധിക്കും.മുകളിൽ പറഞ്ഞ കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുകയെന്നത് പെട്ടെന്നൊരു ദിവസം കൊണ്ട് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളല്ല. എന്നാൽ, കൃത്യമായി പരിശീലിക്കുകയാണെങ്കിൽ നമുക്ക് അസാധ്യമായ കാര്യവുമല്ല. തിരിച്ചറിവും, അംഗീകരിക്കാനുള്ള മനസ്സും, സ്വയം മാറ്റങ്ങൾക്ക് വിധേയമാകാൻ തയ്യാറുമാണെങ്കിൽ എല്ലാവർക്കും ഇത് സാധിക്കാവുന്നതേയുള്ളൂ. ഒരിക്കൽക്കൂടി ഓർക്കുക, നമ്മുടെ സന്തോഷം നമ്മുടെ ഉത്തരവാദിത്തമാണ്.

Share.

Reshma M ഒരു പ്രൊഫഷണൽ സോഷ്യൽ വർക്കർ ആണ്. കേരളത്തിലെ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശിനി.

3 Comments

  1. നമ്മുടെ സന്തോഷം നമ്മുടെ ഉത്തരവാദിത്തമാണ്.
    പരദേശത്തു കുടിയേറിപ്പാർക്കുന്നവർ പ്രവർത്തികമാക്കേണ്ട ആദ്യ ഗുണപാഠം – സഭയിലും സമാജത്തിലും തല വെച്ച് കൊടുക്കാതിരിക്കുക.

    വീമ്പു പറയുകയും, വിലകൂടിയ വണ്ടിയിൽ ചെന്നിറങ്ങുകയും, മറ്റുള്ളവരെ അവരുടെ വീടിന്റെ വലിപ്പവും, വേഷവിധാനത്തിന്റെ ഏറ്റക്കുറച്ചിലും, വന്നിറങ്ങിയ വണ്ടിയുടെ വിലയും അളവുകോലായി കാണുന്ന സമൂഹത്തിൽ സന്തോഷം എങ്ങനെ അലതല്ലും???

  2. Vineeth George on

    ചിരിക്കാൻ പഠിക്കുക… ശീലമായിക്കൊള്ളും… ജീവിതം സുന്ദരമാവട്ടെ…

Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.