ടൊറന്റോ മെട്രോപൊലിറ്റൻ യൂണിവേഴ്സിറ്റി (TMU) നടത്തുന്ന ഇന്റർനാഷ്നലി എജ്യുകെയ്റ്റെഡ്
സോഷ്യൽ വർക്ക് പ്രൊഫഷണൽസ് (IESW) ബ്രിഡ്ജിംഗ് പ്രോഗ്രാമിന്റെ 2025-2026 വർഷത്തേക്കുള്ള കനേഡിയൻ സോഷ്യൽ വർക്ക് പ്രാക്റ്റിസ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.

2005-ൽ ആരംഭിച്ച ഈ പ്രോഗ്രാം പൂർത്തിയാക്കിയ 89% വിദ്യാർത്ഥികളും ഒരു വർഷത്തിനുള്ളിൽ സോഷ്യൽ വർക്ക് മേഖലയിൽ ജോലി നേടിയിട്ടുണ്ട്.

പ്രോഗ്രാമിന്റെ വിശദാംശങ്ങൾ:

ഈ പ്രോഗ്രാം പാർട്ട്-ടൈം മോഡിൽ 12 അല്ലെങ്കിൽ 9 മാസക്കാലയളവിൽ നടത്തപ്പെടുന്നു. പ്രോഗ്രാം ഘടന:
• ഓൺലൈൻ ക്ലാസുകളും ഇൻ-പേഴ്സൺ ക്ലാസുകളും
• ക്രെഡിറ്റ് കോഴ്സുകളും ശമ്പളത്തോട് കൂടിയല്ലാത്ത തൊഴിൽപരിചയവും
• മെന്റർഷിപ്പും പ്ലേസ്മെന്റ് സപ്പോർട്ടും

പ്രോഗ്രാമിലേക്ക് പ്രവേശനം ലഭിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് OSAP (Ontario Student Assistance Program) ന്റെ ഭാഗമായി വിദ്യാഭ്യാസ വായ്പയും ഗ്രാന്റും ചേർന്ന ധനസഹായം ലഭ്യമാണ്.

പ്രധാന തീയതികളും പ്രവേശന ഓപ്ഷനുകളും:
• 12 മാസത്തെ കോഴ്‌സ് 2025 ജൂൺ 27-ന് ആരംഭിക്കും. പ്രോഗ്രാമിന്റെ തുടക്കത്തിൽ അക്കാദമിക് ഇംഗ്ലിഷ്, സോഷ്യൽ വർക്ക് നൈപുണ്യ വികസന കോഴ്സ് നടക്കും. തുടർന്ന് മൂന്ന് മാസത്തെ പ്ലേസ്മെന്റ് സഹായവും.
• 9 മാസത്തെ പ്രവേശന ഓപ്ഷൻ അക്കാദമിക് ഇംഗ്ളിഷിൽ പ്രാഗൽഭ്യമുള്ള എന്നാൽ കാര്യമായ തൊഴിൽ അവസരങ്ങൾ ലഭിച്ചിട്ടില്ലാത്ത IESW വിദ്യാർത്ഥികൾക്ക് മാത്രം.

അപേക്ഷിക്കേണ്ട വിധം:

2025-26 വർഷത്തേക്കുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനോ വ്യക്തിഗത കൺസൾട്ടേഷൻ ഷെഡ്യൂൾ ചെയ്യുന്നതിനോ, താഴെ നൽകിയ മാർഗങ്ങൾ വഴി ബന്ധപ്പെടുക:
• ഇമെയിൽ: iesw@torontomu.ca
• ഫോൺ: 416-979-5000, ext. 554095
പ്രോഗ്രാമിന്റെ വിശദവിവരങ്ങൾക്ക്: TMU Continuing Education website

കാനഡക്ക് പുറമേയുള്ള രാജ്യങ്ങളിൽ നിന്ന് സോഷ്യൽ വർക്ക് ബിരുദം നേടിയ പ്രൊഫഷണൽസിന് കാനഡയിൽ മികച്ച തൊഴിലവസരം കണ്ടെത്താനും സോഷ്യൽ വർക്ക് മേഖലയിൽ തൊഴിലഭിവൃദ്ധി (career development) നേടാനും ഈ പ്രോഗ്രാം സഹായകമാണ്.

കാനഡയിൽ സോഷ്യൽ വർക്ക് മേഖലയിൽ തൊഴിലവസരം ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഈ പ്രോഗ്രാം വഴി തുറക്കുന്നത്.

Share.

1 Comment

  1. This is a shitty program by all means. Doesn’t cover key competencies needed to work in various fields. Please don’t spend money on it unnecessarily. However, it provides fieldwork opportunities, but there are other programs that provide related fieldwork opportunities.

Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.