ടൊറണ്ടോ: കാനഡയുടെ മുൻ യുണൈറ്റഡ് നേഷൻസ് അംബാസഡറും ഒന്റാറിയൊ പ്രൊവിൻസ് എൻഡിപി നേതാവുമായിരുന്ന സ്റ്റീഫൻ ലൂയിസ് 88-ാം വയസ്സിൽ അന്തരിച്ചു. മാർച്ച് 31-ന് ടൊറന്റോയിൽ ഹോസ്പൈസ് പരിചരണത്തിലിരി ക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഏകദേശം എട്ടു വർഷത്തോളമായി ക്യാൻസർ സംബന്ധമായ അസുഖങ്ങളുമായി അദ്ദേഹം ചികിത്സയിലായിരുന്നു.
സ്റ്റീഫൻ ലൂയിസ് ഫൗണ്ടേഷൻ വെബ്സൈറ്റിലൂടെയാണ് കുടുംബം ഔദ്യോഗികമായി മരണവാർത്ത അറിയിച്ചത്.
1937 നവംബർ 11-ന് ഒട്ടാവയിൽ ജനിച്ച ലൂയിസ്, 1970 മുതൽ 1978 വരെ ഒണ്ടാരിയോ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൻഡിപി) നേതൃത്വം വഹിച്ചിരുന്നു. 1984-ൽ ബ്രയാൻ മൾറോണി പ്രധാനമന്ത്രിയുടെ കാലത്ത് കാനഡയുടെ യുണൈറ്റഡ് നേഷൻസ് അംബാസഡറായി നിയമിതനായ അദ്ദേഹം നാലു വർഷം ആ സ്ഥാനം അലങ്കരിച്ചു.

