ഓട്ടവ: പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ, ബജറ്റിന്മേലുള്ള നിർണായക വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടെടുപ്പിൽ രണ്ട് വോട്ടുകളുടെ മുൻതൂക്കത്തിൽ – 168 ന് എതിരെ 170 വോട്ടിന് – ബജറ്റ് പാസായി. ലിബറൽ പാർട്ടിക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ, മറ്റ് പാർട്ടികളുടെ പിന്തുണ നിർണായകമായിരുന്നു.
പാരിസ് കാലാവസ്ഥാ ലക്ഷ്യങ്ങൾ പാലിക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് ഗ്രീൻ പാർട്ടി നേതാവ് എലിസബത്ത് മേ, ലിബറൽ പാർട്ടിക്ക് അനുകൂലമായി വോട്ട് ചെയ്തു. ഈ വോട്ടെടുപ്പിൽ പരാജയപ്പെട്ടിരുന്നെങ്കിൽ, കാനഡയിൽ ശൈത്യകാല തിരഞ്ഞെടുപ്പ് നടക്കുവാനുള്ള സാധ്യതകൾ ഉണ്ടായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു.
സാമ്പത്തിക പുനരുദ്ധാരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകിയിട്ടുള്ളതായിരുന്നു കാർണി സർക്കാരിന്റെ ബജറ്റ്, പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി ബജറ്റിനെ വിമർശിച്ചെങ്കിലും, ലിബറലുകൾക്ക് ആവശ്യമായ പിന്തുണ ലഭിച്ചു. ഈ വിജയം സർക്കാരിന് കൂടുതൽ സ്ഥിരത നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Trending
- ബ്രാംപ്ടണിലേക്ക് ഹേസൽ മക്കാലിയൻ ലൈൻ നീട്ടാനുള്ള പ്രാരംഭ ജോലികൾക്ക് ഒന്റാരിയോയിൽ തുടക്കം.
- താവം ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാൾ മഹോത്സവം; പ്രധാന തിരുനാൾ നവംബർ 21-ന്
- റോബർട്ട് പാറ്റിൻസൺ പുതിയ ജെയിംസ് ബോണ്ട്; ആമസോൺ-എംജിഎമ്മിന്റെ വൻ പ്രഖ്യാപനം കാനഡയിൽ തരംഗമാകുന്നു
- സൈബർ സുരക്ഷാ രംഗത്ത് പുതിയ വഴിതിരിവ്; ഭീഷണിയുയർത്തി ‘ഏജന്റിക്’ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്നുവരവ്.
- കാനഡ: 1.2 കോടിയിലേറെ പേർക്ക് ഗ്രോസറി ബെനഫിറ്റ് സപ്ലിമെന്റ്; വിദേശികളുടെ വീട് വാങ്ങൽ നിരോധനം 2029 വരെ നീട്ടാൻ നീക്കം
- കാനഡ-ചൈന സാമ്പത്തിക സംവാദം വാൻകൂവറിൽ: കറൻസി സ്വാപ്പ് പരീക്ഷണം 2027-ൽ, ധനകാര്യ സഹകരണത്തിന് പുതിയ കരാറുകൾ
- റോയൽ കനേഡിയൻ മിന്റിന് പുതിയ മാസ്റ്റർ: ഫ്രാൻസിസ് മെൻസ ചുമതലയേൽക്കും, രണ്ട് പുതിയ ബോർഡ് അംഗങ്ങളും
- ഒന്റാരിയോയിലെ കത്തോലിക്കാ സ്കൂൾ അധ്യാപകർ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തു; 98 ശതമാനം പിന്തുണയുമായി യൂണിയൻ
