മിസിസാഗ: ഓക്ക് കമ്മ്യൂണിറ്റി കാനഡയും (Oak Community Canada) ഒന്റാറിയോ ഹീറോസും (Ontario Heroes) സംയുക്തമായി സംഘടിപ്പിക്കുന്ന ‘യൂണിറ്റി ഫെസ്റ്റ് 2026’ ഇന്ന് വൈകുന്നേരം മിസിസാഗയിൽ നടക്കും. സാംസ്കാരിക വൈവിധ്യം, പാരിസ്ഥിതിക സുസ്ഥിരത, കമ്മ്യൂണിറ്റി ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മിസിസാഗയിലെ പോർട്ട് ക്രെഡിറ്റ് സെക്കൻഡറി സ്കൂളിൽ (70 Mineola Rd E) വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെയാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രദീപ് നമ്പ്യാർ (416-219-2885), ഉണ്ണികൃഷ്ണൻ (416-888-5665), പ്രവീൺ വർക്കി (647-854-0358) അല്ലെങ്കിൽ രാജേഷ് ഉണ്ണിത്താൻ (289-925-3445) എന്നിവരെ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾ www.OakCommunity.ca അല്ലെങ്കിൽ www.OntarioHeroes.ca എന്നീ വെബ്സൈറ്റുകളിലും ലഭ്യമാണ്.
Ads
Ads

