Browsing: Canada Malayali

ക്രിസ്തുമസ് ആഘോഷങ്ങൾക്കും കരോൾ ഗാനങ്ങൾക്കുംസാന്താക്ലോസിന്റെ വരവിനുമായി നാടൊരുങ്ങുമ്പോൾ, തങ്ങളുടെ ആഘോഷ വസ്ത്രങ്ങളും അലങ്കാരങ്ങളുംകണ്ടെത്താനുള്ള തിരക്കിലാണ് ഓരോ മലയാളിയും. ഓഗസ്റ്റ്മാസത്തിൽ സംഘടിപ്പിച്ച ഓണം എഡിഷന്റെ വൻ വിജയത്തിന്ശേഷം, പ്രവാസി മലയാളികൾക്കായി മലയാളി മാർക്കറ്റ് പ്ലേസ്വീണ്ടും ഒരുങ്ങുകയാണ്. ഈ മുഴുവൻ പരിപാടിയും മലയാളിബിസിനസ് കൺസോർഷ്യം (MBC)-യുടെ ഒരു പൈലറ്റ്പ്രോഗ്രാമാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശവും(mentorship) ബിസിനസ്സ് വിജയകരമായിആരംഭിക്കുന്നതിനുള്ള (launch) സഹായവും MBC നൽകിവരുന്നു നവംബർ അവസാനത്തെ രണ്ട് വാരാന്ത്യങ്ങളിലായി (നവംബർ21, 22, നവംബർ 28, 29) നാല് ദിവസങ്ങളിലാണ് ഈ വൻ മേളസംഘടിപ്പിച്ചിരിക്കുന്നത്. 17-ഓളം മികച്ച വെണ്ടർമാർഅണിനിരക്കുന്ന ഈ പ്രദർശനത്തിൽ റെഗുലർ-ഡിസൈനർവസ്ത്രങ്ങൾ, ആഭരണങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ, പുസ്തകങ്ങൾ എന്നിവ ലഭ്യമാണ്. ദൈനംദിന വസ്ത്രങ്ങൾ മുതൽ ഹൈ-എൻഡ് ഡിസൈനർസാരികളും ട്രെൻഡി മോഡേൺ കളക്ഷനുകളും മേളയുടെപ്രധാന ആകർഷണമാണ്. ഇവയ്‌ക്കൊപ്പം ഇത്തവണത്തെഏറ്റവും വലിയ പ്രത്യേകത ക്രിസ്തുമസ് കരോൾസംഘങ്ങൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കുമായിഒരുക്കിയിരിക്കുന്ന കസ്റ്റമൈസ്ഡ് വസ്ത്രങ്ങളാണ്. ഡിസംബർമാസത്തിലെ കരോൾ പരിപാടികൾക്ക് മുൻകൂട്ടി വസ്ത്രങ്ങൾഓർഡർ ചെയ്യാനും യോജിച്ച അളവുകളിൽ സ്വന്തമാക്കാനുംഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. വസ്ത്രങ്ങൾക്ക് പുറമെ വിശാലമായ ജുവലറി ശേഖരവും ഹോംഡെക്കറേഷൻ ഉൽപ്പന്നങ്ങളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. ലൈറ്റ്‌വെയ്റ്റ് സിൽവർ, ആന്റി-ടാർണിഷ് ജ്വല്ലറികളക്ഷനുകൾക്കൊപ്പം വീടുകൾ അലങ്കരിക്കാൻ ടെറേറിയം(Terrarium), ക്രിസ്തുമസ് അലങ്കാര വസ്തുക്കൾ, വൈവിധ്യമാർന്ന കരകൗശല ഉൽപ്പന്നങ്ങൾ എന്നിവയുംഇവിടെ ലഭ്യമാണ്. പുസ്തകപ്രേമികൾക്കായി മികച്ച പുസ്തകങ്ങളുടെവിശാലമായ ശേഖരമാണ് മലയാളി മാർക്കറ്റ്‌പ്ലേസിൽഒരുക്കിയിരിക്കുന്നത്. മലയാളികളുടെ എക്കാലത്തെയുംപ്രിയപ്പെട്ട എഴുത്തുകാരനായ എം.ടി. വാസുദേവൻ നായരുടെക്ലാസിക് കൃതികൾ മുതൽ GenZ പ്രിയങ്കരനായ ജോസഫ്അന്നംകുട്ടിയുടെ പുസ്തകങ്ങൾ വരെ ഇവിടെ ലഭ്യമാണ്. പ്രത്യേക ഓഫറുകളോടെയും വൻ വിലക്കിഴിവുകളോടെയുംഈ പുസ്തകങ്ങൾ സ്വന്തമാക്കാം. ഇതിന് പുറമെ, നവാഗതസംരംഭകർക്ക് ഒരു പുതിയ ബിസിനസ്സ് എങ്ങനെആരംഭിക്കാമെന്ന് വ്യക്തമാക്കുന്ന ബിജോ സെബാസ്റ്റ്യൻ രചിച്ച’1 വീക്ക് എം.ബി.എ-നിങ്ങൾക്കും സംരംഭകരാകാം’ (ONE WEEK MBA-START YOUR OWN BUSINESS TODAY) എന്നപുസ്തകം മാർക്കറ്റ് പ്ലേസ് കൗണ്ടറിൽ വാങ്ങാൻ ലഭ്യമാണ്. ഏറ്റവും മികച്ച കളക്ഷനുകളും ഒപ്പം വൻ വിലക്കിഴിവുകളുംഒരുക്കിക്കൊണ്ട് നവംബറിലെ അവസാന വാരാന്ത്യങ്ങളെഅവിസ്മരണീയമാക്കാൻ മലയാളി മാർക്കറ്റ് പ്ലേസ് ഏവരെയുംസ്വാഗതം ചെയ്യുന്നു. 105 ഗോർഡൻ ബേക്കർ റോഡിലെഅഞ്ചാം നിലയിലാണ് (5th Floor, 105 Gordon…

മിസിസ്സാഗ, കാനഡ: സെന്റ് അൽഫോൻസ സീറോ-മലബാർ കത്തീഡ്രൽ പള്ളിയുടെ പാരിഷ് നൈറ്റ് 2026 നവംബർ 21 ശനിയാഴ്ച വൈകിട്ട് അപ്പോളോ കൺവെൻഷൻ സെന്ററിൽ (6591 ഇവേറ്റർ ഡ്രൈവ്,…

ലണ്ടൻ, ഒന്റാറിയോ: സെന്റ് ജോസഫ്സ് ഹെൽത്ത് കെയർ ലണ്ടനിൽ 120 നഴ്സുമാരെയും മുൻനിര ആരോഗ്യ പ്രവർത്തകരെയും പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡിന് ലണ്ടൻ ഒന്റാറിയോ…

കാനഡയിലെ മലയാളി കുടുംബങ്ങളുടെ ബജറ്റിനെയും സാമ്പത്തിക പദ്ധതികളെയും നേരിട്ട് ബാധിക്കുന്ന നിർണായകമായ ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. രാജ്യത്തെ പണപ്പെരുപ്പവും തൊഴിൽ വിപണിയും ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് വ്യക്തമാക്കുന്ന…

മിസിസ്സാഗ: സെൻ്റ് അൽഫോൻസ സീറോ മലബാർ കാത്തലിക് കത്തീഡ്രലിൽ ഇടവക വാർഷിക ധ്യാനം ഒക്ടോബർ 9 മുതൽ 11 വരെ (വെള്ളി, ശനി, ഞായർ) നടക്കും. പ്രമുഖ…

ലണ്ടൻ, ഒന്റാരിയോ: ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷന്റെ (ലോമ) അമ്പതാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ഓണാഘോഷവും ജൂലൈ 19-ന് ലണ്ടനിലെ മോൺകാം സെക്കൻഡറി സ്കൂളിൽ നടന്നു. ലണ്ടനിലെയും സമീപപ്രദേശങ്ങളിലെയും…

കാനഡയിലെ മലയാളി സമൂഹത്തിന് ഒരു സന്തോഷ വാർത്ത! കാനഡയിൽ ജീവിക്കുന്ന നമ്മൾ മലയാളികൾക്ക് ജന്മദിനങ്ങൾ എപ്പോഴും വളരെ സ്പെഷ്യലാണ്. എന്നാൽ നിങ്ങളുടെ ജന്മദിനത്തിൽ കാനഡയിലെ പല പ്രമുഖ…

ടോറന്റോ, കാനഡ: ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കാനഡയിലെത്തിയ മലയാളികൾക്കിടയിൽ പുതിയൊരു സംരംഭക സംസ്കാരത്തിന് തുടക്കമാകുന്നു. ജോലി ചെയ്യുന്നതിനോടൊപ്പം സ്വന്തമായി ബിസിനസ് കെട്ടിപ്പടുക്കാനും, ജോലി ഉപേക്ഷിച്ച് പൂർണ്ണസമയ സംരംഭകരാകാനും…

മിസിസാഗ, കാനഡ: അങ്കമാലി മലയാളി അസോസിയേഷന്റെ (AMA) പ്രഥമ പരിപാടിയായ Meet & Greet ഓഗസ്റ്റ് 15-ന് മിസിസാഗ വാലി പാർക്കിൽ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും നിറവിൽ…

എഡ്മിന്റൺ, കാനഡ: പ്രവാസി മലയാളികളുടെ നാട്ടിലുള്ള കുടുംബാംഗങ്ങൾക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ ‘നോർക്ക കെയർ പ്ലസ്’ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്ക്…