ടൊറന്റോ, കാനഡ: കാനഡയിലെ ഏറ്റവും വലിയ ലോട്ടറി തുകയായ 90 മില്യൺ ഡോളറിന്റെ ലോട്ടോ മാക്സ് ജാക്ക്പോട്ട് നറുക്കെടുപ്പിൽ ഒന്റാറിയോയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർക്ക് വൻ തുക സമ്മാനമായി ലഭിച്ചു. എന്നാൽ പ്രധാന ജാക്ക്പോട്ട് തുകയായ 90 മില്യൺ ഡോളർ ആർക്കും ലഭിക്കാത്തതിനാൽ ഈ തുക അടുത്ത നറുക്കെടുപ്പിലേക്ക് മാറ്റിവെച്ചു. ഒക്ടോബർ 20 ന് നടക്കുന്ന അടുത്ത നറുക്കെടുപ്പിലാണ് ഈ തുക നൽകുക.
ഒന്റാറിയോയിലെ ലണ്ടൻ, ഓക്സ്ഫോർഡ് കൗണ്ടി, എസെക്സ് കൗണ്ടി എന്നിവിടങ്ങളിൽ നിന്നും ഓൺലൈനായി (OLG.ca) ലോട്ടറി എടുത്ത നാല് പേർക്ക് 1 മില്യൺ ഡോളർ (ഏകദേശം 8 കോടി രൂപ) വീതം സമ്മാനം ലഭിച്ചു. കൂടാതെ ഒന്റാറിയോയിൽ നിന്നും 100,000 ഡോളർ വീതം 14 പേർക്കും 50,000 ഡോളർ വീതം 12 പേർക്കും സമ്മാനം ലഭിച്ചു. ഒട്ടാവ, ലണ്ടൻ, ടൊറന്റോ തുടങ്ങി ഒന്റാറിയോയിലെ വിവിധ നഗരങ്ങളിൽ നിന്നും ടിക്കറ്റെടുത്തവർക്കാണ് ഈ സമ്മാനങ്ങൾ ലഭിച്ചത്. ബ്രാംപ്ടണിൽ നിന്നും ഓൺലൈനായും ടിക്കറ്റെടുത്ത മൂന്ന് പേർക്ക് ലോട്ടോ മാക്സ് രണ്ടാം സമ്മാനമായ 154,039 ഡോളർ വീതവും ലഭിച്ചു. നാല് പേർക്ക് 100,000 ഡോളർ വീതം എൻകോർ ടിക്കറ്റിലൂടെയും ലഭിച്ചു.
