ഒന്റാരിയോയിലെ എലിമെന്ററി സ്കൂൾ വിദ്യാർത്ഥികളുടെ റിപ്പോർട്ട് കാർഡുകളിൽ ഒരു പുതിയ മാറ്റം വരുന്നു. കുട്ടികൾ പ്രാഥമിക വായന ബഞ്ച്മാർക്ക് നേടിക്കഴിഞ്ഞോ എന്ന് സൂചിപ്പിക്കുന്ന ഒരു ചെക്ക്മാർക്ക് ഉൾപ്പെടും.
Right to Read എന്ന ഓണ്ടാരിയോ ഹ്യൂമൻ റൈറ്റ്സ് കമ്മീഷന്റെ അന്വേഷണത്തിന്റെ ഭാഗമായി ലിറ്ററസി വിദ്യാഭ്യാസത്തിൽ ഉണ്ടായിരുന്ന പിഴവുകൾ ചൂണ്ടിക്കാട്ടി, കുട്ടികളുടെ പഠനത്തിലെ പ്രാഥമിക പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുന്നതിനും, സമയോചിതമായ സഹായം നൽകുന്നതിനും യഥാർത്ഥമായ പരിശോധനകൾ ആവശ്യമായതായി കണ്ടെത്തി. ഇതിന്റെ ഫലമായാണ് ഈ മാറ്റം വരുന്നത്.

ഇനി, അക്ഷരങ്ങൾ, വാക്കുകൾ എന്നിവ തിരിച്ചറിയുക, വായനയിലൂടെ സമഗ്രമായ ധാരണ വികസിപ്പിക്കുക മുതലായ കഴിവുകൾ നിരീക്ഷിക്കാൻ ഈ ബഞ്ച്മാർക്കുകൾ സഹായിക്കും. ഇതിന്റെ ഫലങ്ങൾ മാതാപിതാക്കളും അധ്യാപകരും ചേർന്ന് കുട്ടികളുടെ വായനശേഷി ശക്തിപ്പെടുത്താൻ ഉപകരിക്കും.