യൂറോപ്പിലേക്ക് കൊച്ചിയിൽ നിന്നുമുള്ള ഏക വിമാന സർവീസ് 2025 മാർച്ച് 28 മുതൽ നിർത്തിവയ്ക്കും എന്നുള്ള തീരുമാനത്തിൽ നിന്നും എയർ ഇന്ത്യ പിന്മാറി. സർവീസ് അവസാനിപ്പിക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ തുടർന്ന് സിയാൽ അധികൃതർ എയർ ഇന്ത്യ കമ്പനിയുമായി നടത്തിയ ചർച്ചയിലാണ് സർവീസ് തുടരുന്നതിന് ധാരണയായത്. കൊച്ചിയിൽ നിന്നും ചൊവ്വ വ്യാഴം ശനി ദിവസങ്ങളിൽ ആണ് ലണ്ടനിലെ ഗാറ്റ് വിക്കിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നത്. കേരള സർക്കാർ പ്രശ്നത്തിൽ ഇടപെട്ടതിനെ തുടർന്ന് സിയാൽ അധികൃത എയർ ഇന്ത്യയുടെ ആസ്ഥാനത്ത് എത്തി ചർച്ച നടത്തുകയായിരുന്നു. ലണ്ടൻ വിമാന സർവീസ് ലാഭകരമാക്കാനുള്ള പദ്ധതികളെക്കുറിച്ചും, സർവീസ് മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗത്തിൽ ഏകദേശം ധാരണയായി. സിയാൽ മാനേജർ ഡയറക്ടർ എസ് സുഹാസ് , എയർ ഇന്ത്യ ഗ്രൂപ്പ് ഹെഡ് പി ബാലാജി, എയർപോർട്ട് ഡയറക്ടർ ജി മനു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Trending
- അയർലൻഡിൽ ഇന്ത്യന്‍ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ അപലപിച്ച് ഡബ്ലിൻ ആര്‍ച്ച് ബിഷപ്പ്
- 80 വർഷം പിന്നിട്ടു: ജോർജ് ഓർവെല്ലിന്റെ ആനിമൽ ഫാം എന്തുകൊണ്ട് ഇപ്പോളും പ്രസക്തമാകുന്നു
- ഹുകും ചന്ദും ബനിയനും
- ഒന്റാറിയോയിൽ താമസിക്കുന്ന മലയാളികൾക്ക് 1 മില്യൺ ഡോളർ നേടാനുള്ള സുവർണാവസരം
- കാനഡയിൽ ഇൻഫ്ലേഷൻ 1.7% ആയി കുറഞ്ഞു; ഗ്യാസോലിൻ വില ഇടിവ് പ്രധാന കാരണം
- പിയർ പോളിയവ് അൽബർട്ട ബൈഇലക്ഷനിൽ വിജയിച്ചു: പാർലമെന്റിൽ സീറ്റ് വീണ്ടെടുത്തു
- മിസ്സിസ്സാഗയിലെ പ്രമുഖ പ്ലാസയിൽ ജനക്കൂട്ട നിയന്ത്രണത്തിന് നിയമനടപടി
- കൊച്ചിയിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി; എഞ്ചിൻ തകരാറെന്ന് സൂചന