കാനഡ സീറോ മലബാർ സഭയുടെ ഔദ്യോഗിക യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് നാഷണൽ (SMYM-national) ടീമിന്റെ നേതൃത്വത്തിൽ മിസിസാഗ സെൻറ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ വച്ച് കുട്ടികൾക്കായി വിന്റർ വണ്ടർലാൻഡ് എന്ന പേരിൽ ഒരു കാർണിവൽ സംഘടിപ്പിക്കുന്നു. വിജയകരമായ രണ്ട് സീസണുകൾക്ക് ശേഷം ഈ വരുന്ന ഫെബ്രുവരി 22 ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മുതൽ ആറു വരെയാണ് വിന്റർ വണ്ടർലാന്റ് സീസൺ-3 ആഘോഷ പരിപാടികൾ നടത്തപ്പെടുകയെന്ന് SMYM ഭാരവാഹികൾ അറിയിച്ചു. Grade 12 വരെയുള്ള കുട്ടികളുടെ കൂട്ടായ്മയും പരസ്പര സ്നേഹവും വിശ്വാസ ജീവിതവും വളർത്തിയെടുക്കുന്നത് മുന്നിൽക്കണ്ട് മിസിസാഗ രൂപതാ യുവജന പ്രസ്ഥാനം മുൻകൈയെടുത്ത് നടത്തുന്ന ഈ കാർണിവൽ വളരെ വ്യത്യസ്തവും ആകർഷണീയവും ആയിരിക്കുമെന്ന് കരുതപ്പെടുന്നു. പ്രായഭേദമന്യേ grade 12 വരെയുള്ള കുട്ടികൾക്ക് ഒരു സമ്പൂർണ്ണ വിനോദവും ഒപ്പം അവരുടെ മാതാപിതാക്കൾക്ക് നിരവധി സർപ്രൈസും കാർണിവലിൽ ഒരുക്കിയിട്ടുണ്ട്. കാർണിവലിന്റെ വിജയത്തിനായി ഇടവക വികാരി അഗസ്റ്റിൻ അച്ഛന്റെയും അസിസ്റ്റൻറ് വികാരി ഫ്രാൻസിസ് അച്ഛന്റെയും നേതൃത്വത്തിൽ SMYM അംഗങ്ങൾ ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.
Trending
- ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ കുറഞ്ഞ ഫീസില്‍ എം. എസ്. ഡബ്ല്യു. പഠിക്കാം: വാര്‍ഷിക ട്യൂഷന് ഫീസ് 7500 രൂപ മാത്രം
- കാനഡയിൽ ഇനി കോ-ഓപ്പ് വർക്ക് പെർമിറ്റ് ആവശ്യമില്ല: ഇന്റർനാഷനൽ വിദ്യാർത്ഥികൾക്ക് വൻ ആശ്വാസം
- കാനഡ ഇമിഗ്രേഷൻ 2026: PNP പദ്ധതികളിൽ മാറ്റങ്ങളും യോഗ്യതാ നിർണയത്തിൽ പ്രവിശ്യകൾക്ക് പൂർണ്ണ അധികാരവും
- റോമിലെ കൊളോസിയത്തിൽ കുരിശിന്റെ വഴി: 14 സ്ഥലങ്ങളിലും കുരിശേന്തി മാർപാപ്പ
- 2026 ഏപ്രിൽ 3 ദുഃഖവെള്ളി: ക്രിസ്തുവിന്റെ കുരിശു മരണത്തിന് വർഷങ്ങൾക്കിപ്പുറത്തേക്കുള്ള നിഗൂഢ രഹസ്യം
- ആർട്ടെമിസ് 2 ദൗത്യം എങ്ങനെ ട്രാക്ക് ചെയ്യാം
- ചരിത്രം കുറിക്കാൻ ആർട്ടെമിസ് 2: ഇന്നത്തെ ചന്ദ്രനിലേക്കുള്ള യാത്രാസംഘത്തിൽ കനേഡിയൻ സാന്നിധ്യവും
- ആപ്പിളിന് 50 വയസ്സ്: ഗാരേജിൽ നിന്ന് ആഗോള വിപ്ലവത്തിലേക്ക് മാറിയ അഞ്ച് പതിറ്റാണ്ടുകൾ
