വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിലെ മൂന്നു പ്രധാന ആണവ കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണം വിജയകരമായിരുന്നുവെന്ന് പ്രഖ്യാപിച്ചു. ഫോർഡോ, നത്താൻസ്, എസ്ഫഹാൻ എന്നീ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഫോർഡോ ആണവകേന്ദ്രം പൂർണമായും നശിപ്പിച്ചുവെന്നുള്ള ഒരു പോസ്റ്റും ട്രംപ് പങ്കുവച്ചു.
ട്രംപ് ഈ ആക്രമണത്തെ ‘ചരിത്രപരമായൊരു നിമിഷം’ എന്നാണ് വിശേഷിപ്പിച്ചത്. “ഇത് അമേരിക്കയ്ക്കും, ഇസ്രായേലിനും, അതുപോലെ ലോകത്തിനും ഒരു ചരിത്ര നിമിഷമാണ്. ഇറാൻ ഇപ്പോൾ തന്നെ ഈ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകണം,” എന്നും അദ്ദേഹം എഴുതി.
ഇതോടെ ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം സങ്കീർണ്ണമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്.
ട്രംപ് ശനിയാഴ്ച രാത്രി 10ന് (ET) അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്തു അമേരിക്കൻ ആക്രമണം നടത്തിയെന്ന് അറിയിച്ചു.