മിസിസ്സാഗ: സെൻ്റ് അൽഫോൻസ സീറോ മലബാർ കാത്തലിക് കത്തീഡ്രലിൽ ഇടവക വാർഷിക ധ്യാനം ഒക്ടോബർ 9 മുതൽ 11 വരെ (വെള്ളി, ശനി, ഞായർ) നടക്കും. പ്രമുഖ വചനപ്രഘോഷകൻ റവ. ഫാ. ജെറി മടത്തിപ്പറമ്പിലിന്റെ (OSB) നേതൃത്വത്തിലാണ് ഈ വർഷത്തെ ധ്യാനം ഒരുക്കിയിരിക്കുന്നത്.
AFCM കാനഡയുടെ നേതൃത്വത്തിൽ കുട്ടികൾക്കും, റവ. ഫാ. ഫ്രാൻസിസ് സാമുവേലും സംഘവും നയിക്കുന്ന യുവജനങ്ങൾക്കുമുള്ള പ്രത്യേക ധ്യാനങ്ങളും ഇതോടൊപ്പം നടക്കും. വെള്ളിയാഴ്ച വൈകുന്നേരം കത്തീഡ്രലിൽ വെച്ച് കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സ്ഥലവും സമയക്രമവും:
ഒക്ടോബർ 9 (വെള്ളി): വൈകുന്നേരം 5.00 മുതൽ 9.30 വരെ കത്തീഡ്രലിൽ.
ഒക്ടോബർ 10 (ശനി): രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 വരെ. മുതിർന്നവർക്കും യുവജനങ്ങൾക്കും (ഗ്രേഡ് 9 മുതൽ) കത്തീഡ്രലിലും, കുട്ടികൾക്ക് (ഗ്രേഡ് 3 മുതൽ 8 വരെ) സെൻ്റ് റെയ്മണ്ട് സ്കൂളിലും.
ഒക്ടോബർ 11 (ഞായർ): രാവിലെ 9.00 മുതൽ വൈകുന്നേരം 4.00 വരെ. മുതിർന്നവർക്കും യുവജനങ്ങൾക്കും കത്തീഡ്രലിലും, കുട്ടികൾക്ക് സെൻ്റ് റെയ്മണ്ട് സ്കൂളിലും.
പ്രാർത്ഥനയിലൂടെയും വിചിന്തനത്തിലൂടെയും ആത്മനവീകരണം ലക്ഷ്യമാക്കി നടത്തുന്ന ഈ ആത്മീയ വിരുന്നിലേക്ക് മുഴുവൻ ഇടവകാംഗങ്ങളെയും വികാരി റവ. ഫാ. അഗസ്റ്റിൻ കല്ലങ്കത്തറയിൽ സ്വാഗതം ചെയ്തു.

