ഒരു വിഷയത്തിൻ്റെ എല്ലാ തലങ്ങളെപ്പറ്റിയും സമഗ്രമായി പഠിച്ചും മനസ്സിലാക്കിയും മാത്രമേ ആ വിഷയത്തെക്കുറിച്ച് ഒരു അഭിപ്രായത്തിൽ എത്തിച്ചേരാവൂ എന്നതാണ് ശരിയായ രീതിയെന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്.
എന്നാൽ ഇങ്ങനെ ചിന്തിക്കാൻ സമയവും എനർജിയും ഏറെ ചിലവാക്കേണ്ടി വരുമെന്നതിനാൽ തീരുമാനങ്ങൾ എടുക്കുന്നിടത്ത് നമ്മൾ ചില എളുപ്പവഴികൾ സ്വീകരിക്കാറുണ്ട്. Cognitive bias – കൾ എന്നാണ് ഇതിനെ വിളിക്കുന്നത്.
അത്തരം bias – കളിൽ ഒന്നാണ് Halo effect.
ഉദാഹരണത്തിന് ഒരു കമ്പനിയുടെ ഏതെങ്കിലുമൊരു ഉത്പന്നം മികച്ചതെങ്കിൽ ആ കമ്പനിയുടെ എല്ലാ ഉത്പന്നങ്ങളും മികച്ച നിലവാരമുള്ളതായിരിക്കുമെന്ന ചിന്ത നമുക്ക് വരാം.
ഏതെങ്കിലും വിഷയത്തിലുള്ള അവഗാഹം കൊണ്ടോ മറ്റെന്തെങ്കിലും പ്രത്യേകതകൾക്കൊണ്ടോ പദവികൾക്കൊണ്ടോ അപാരമായ കോൺഫിഡൻസ് ലെവൽ കൊണ്ടോ ഒരിക്കൽ നമുക്ക് ബഹുമാനവും വിശ്വാസവും ഏറെ തോന്നിയ ഒരാൾ, പിന്നീട് എന്ത് അബദ്ധം പറഞ്ഞാലും അദ്ദേഹമല്ലേ പറയുന്നത്, പറയുന്നതിൽ കാര്യമുണ്ടാകും, അന്ധമായി വിശ്വസിച്ചേക്കാം എന്നൊരു ചിന്ത നമുക്ക് വരാം.
തെളിവുകളോ , അനുമാനങ്ങളിൽ എത്തിച്ചേരാൻ ഉപയോഗിച്ച രീതികളോ അതിൻ്റെ ആധികാരികതയോ ഒന്നും നമുക്ക് അപ്പോൾ വിഷയമാകില്ലാത്ത അവസ്ഥ.
മറുചോദ്യം ചോദിക്കാൻ തയ്യാറാകുന്നവരെ നമുക്ക് മണ്ടന്മാരായി തോന്നും.
“ഡോക്ടർ പറഞ്ഞല്ലോ നിങ്ങൾ മരിച്ചെന്ന്, അവിടെ അടങ്ങിക്കിടക്കൂ മനുഷ്യാ, ” എന്നു പറഞ്ഞ ഭാര്യയെപ്പോലെ നമ്മൾ അവരെ ആക്രോശിച്ച് ഓടിക്കും.
ഏതൊരാൾക്കും രോഗങ്ങൾക്കൊണ്ടോ മറ്റു കാരണങ്ങൾക്കൊണ്ടോ ചിന്തയിൽ തകരാറ് സംഭവിക്കാമെന്നതൊന്നും നമ്മൾ അപ്പോൾ ഓർക്കാറില്ല. ഇതിന് എത്രയോ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്?
Critical thinking Skills വളർത്തിയെടുക്കുക, തുറന്ന മനസ്സോടെ കാര്യങ്ങൾ കാണാൻ പരിശീലിക്കുക, unlearn ചെയ്യാൻ സന്നദ്ധത കാട്ടുക ഇതൊക്കെയല്ലേ ഇത്തരം ബയാസുകൾ ഒഴിവാക്കാനുള്ള മാർഗങ്ങൾ?
1 Comment
കൂടുതൽ വായിക്കുന്തോറും, മനസ്സിലാക്കാനുള്ള കഴിവ് വർദ്ധിക്കും. കൂടുതൽ വായിക്കുന്തോറും, നിങ്ങളുടെ പദസമ്പത്ത് വർദ്ധിക്കുകയും, മനസ്സിലാക്കാനുള്ള വേഗത വർദ്ധിക്കുകയും ചെയ്യും. കൂടുതൽ വായിക്കുന്തോറും, വിഷയത്തോടുള്ള പരിചയം വർദ്ധിക്കുകയും, വിശകലനം എളുപ്പമാക്കുകയും ചെയ്യും. അതിനാൽ, മാനസിക ശേഷി വികസിപ്പിക്കാൻ വായന അത്യാവശ്യമാണ്… ഇതിൽ നിന്ന് രക്ഷയില്ല!
CARS (Critical Analysis and Reasoning Skills): ഒരു കുട്ടിയിൽ ഏറ്റവും മുമ്പ് വളർത്തിയെടുക്കേണ്ട ഒരു കഴിവാണിത്. ഈ കഴിവ് വികസിപ്പിക്കുന്നതിൽ മാതാപിതാക്കളും പ്രാഥമിക വിദ്യാലയ അധ്യാപകരും വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. അമേരിക്കൻ ഫിലോസോഫിക്കൽ അസോസിയേഷൻ (APA) ശുപാർശ ചെയ്യുന്ന, കുട്ടികളെ വിമർശനാത്മക ചിന്തയ്ക്ക് പഠിപ്പിക്കാനുള്ള ചില ടിപ്പ്സ് ചുവടെ കൊടുക്കുന്നു:
1. ചെറുപ്പത്തിലേ തുടങ്ങുക: കുട്ടികളെ ഫോർമൽ ലോജിക്ക് പഠിപ്പിക്കുന്നതിന് പകരം, അവരുടെ തീരുമാനങ്ങൾക്ക് കാരണങ്ങൾ നൽകാൻ പ്രോത്സാഹിപ്പിക്കുക.
2. ബലപ്രയോഗം ഒഴിവാക്കുക: കുട്ടികളോട് എന്തെങ്കിലും ചെയ്യാൻ പറയുമ്പോൾ, അതിനുള്ള കാരണങ്ങൾ വിശദീകരിക്കുക. ചിലത് അവർക്ക് മനസ്സിലാകാം, മറ്റുചിലത് മനസ്സിലാകാതെയും പോകാം.
3. ചോദ്യങ്ങൾ ചോദിക്കാൻ പ്രോത്സാഹിപ്പിക്കുക: കുട്ടികളിൽ ജിജ്ഞാസ വളർത്താനുള്ള ഏക മാർഗ്ഗം ഇതാണ്. മാതാപിതാക്കളോടോ അധ്യാപകരോടോ ചോദ്യങ്ങൾ ചോദിക്കാൻ അവർ ഒരിക്കലും സംകോചിക്കരുത്. പലപ്പോഴും സമപ്രായക്കാരുടെയോ സഹോദരങ്ങളുടെയോ സമ്മർദ്ദം കാരണം കുട്ടികൾ ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിക്കാറില്ല.
4. അർത്ഥം വ്യക്തമാക്കാൻ പഠിപ്പിക്കുക: കാണാപാഠത്തിനു പകരം, കുട്ടികളെ സ്വന്തം വാക്കുകളിൽ കാര്യങ്ങൾ വിശദീകരിക്കാൻ പ്രോത്സാഹിപ്പിക്കുക.
5. വിശദീകരണങ്ങളും പരിഹാരങ്ങളും പരിഗണിക്കാൻ പഠിപ്പിക്കുക: പുസ്തകത്തിലെ ശരിയായ ഉത്തരം മാത്രം തേടുന്നതിന് പകരം, കുട്ടികളെ പരീക്ഷണങ്ങൾ നടത്താനോ ഒന്നിലധികം പരിഹാരങ്ങൾ പരിഗണിക്കാനോ അനുവദിക്കുക. ഇത് ഫ്ലെക്സിബിൾ ചിന്തയെ വർദ്ധിപ്പിക്കും.
6. പക്ഷപാതങ്ങളെക്കുറിച്ച് സംസാരിക്കുക: വികാരങ്ങൾ, ലക്ഷ്യങ്ങൾ, ആഗ്രഹങ്ങൾ, മതപരമായ ചായ്വുകൾ, സംസ്കാരം, പാരമ്പര്യം തുടങ്ങിയവ നമ്മുടെ തീരുമാനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ സഹായിക്കുക.
7. വിമർശനാത്മക ചിന്തയെ വസ്തുതാപരമോ അക്കാദമികമോ ആയ കാര്യങ്ങളിൽ മാത്രം പരിമിതപ്പെടുത്തരുത്: കുട്ടികളെ ധാർമ്മിക, നൈതിക, പൊതുനയ പ്രശ്നങ്ങളെക്കുറിച്ച് യുക്തിപരമായി ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുക.
8. കുട്ടികളെ എഴുതാൻ പ്രോത്സാഹിപ്പിക്കുക: എഴുത്ത് വിദ്യാർത്ഥികളെ അവരുടെ വിശദീകരണങ്ങൾ വ്യക്തമാക്കാനും ആശയങ്ങൾ മിനുക്കാനും സഹായിക്കുന്നു. വായിച്ച് വിശകലനം ചെയ്യുന്ന കുട്ടികൾ മാത്രമേ നല്ല എഴുത്ത് വികസിപ്പിക്കൂ.