Browsing: Malayali Business Consortium

ക്രിസ്തുമസ് ആഘോഷങ്ങൾക്കും കരോൾ ഗാനങ്ങൾക്കുംസാന്താക്ലോസിന്റെ വരവിനുമായി നാടൊരുങ്ങുമ്പോൾ, തങ്ങളുടെ ആഘോഷ വസ്ത്രങ്ങളും അലങ്കാരങ്ങളുംകണ്ടെത്താനുള്ള തിരക്കിലാണ് ഓരോ മലയാളിയും. ഓഗസ്റ്റ്മാസത്തിൽ സംഘടിപ്പിച്ച ഓണം എഡിഷന്റെ വൻ വിജയത്തിന്ശേഷം, പ്രവാസി മലയാളികൾക്കായി മലയാളി മാർക്കറ്റ് പ്ലേസ്വീണ്ടും ഒരുങ്ങുകയാണ്. ഈ മുഴുവൻ പരിപാടിയും മലയാളിബിസിനസ് കൺസോർഷ്യം (MBC)-യുടെ ഒരു പൈലറ്റ്പ്രോഗ്രാമാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശവും(mentorship) ബിസിനസ്സ് വിജയകരമായിആരംഭിക്കുന്നതിനുള്ള (launch) സഹായവും MBC നൽകിവരുന്നു നവംബർ അവസാനത്തെ രണ്ട് വാരാന്ത്യങ്ങളിലായി (നവംബർ21, 22, നവംബർ 28, 29) നാല് ദിവസങ്ങളിലാണ് ഈ വൻ മേളസംഘടിപ്പിച്ചിരിക്കുന്നത്. 17-ഓളം മികച്ച വെണ്ടർമാർഅണിനിരക്കുന്ന ഈ പ്രദർശനത്തിൽ റെഗുലർ-ഡിസൈനർവസ്ത്രങ്ങൾ, ആഭരണങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ, പുസ്തകങ്ങൾ എന്നിവ ലഭ്യമാണ്. ദൈനംദിന വസ്ത്രങ്ങൾ മുതൽ ഹൈ-എൻഡ് ഡിസൈനർസാരികളും ട്രെൻഡി മോഡേൺ കളക്ഷനുകളും മേളയുടെപ്രധാന ആകർഷണമാണ്. ഇവയ്‌ക്കൊപ്പം ഇത്തവണത്തെഏറ്റവും വലിയ പ്രത്യേകത ക്രിസ്തുമസ് കരോൾസംഘങ്ങൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കുമായിഒരുക്കിയിരിക്കുന്ന കസ്റ്റമൈസ്ഡ് വസ്ത്രങ്ങളാണ്. ഡിസംബർമാസത്തിലെ കരോൾ പരിപാടികൾക്ക് മുൻകൂട്ടി വസ്ത്രങ്ങൾഓർഡർ ചെയ്യാനും യോജിച്ച അളവുകളിൽ സ്വന്തമാക്കാനുംഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. വസ്ത്രങ്ങൾക്ക് പുറമെ വിശാലമായ ജുവലറി ശേഖരവും ഹോംഡെക്കറേഷൻ ഉൽപ്പന്നങ്ങളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. ലൈറ്റ്‌വെയ്റ്റ് സിൽവർ, ആന്റി-ടാർണിഷ് ജ്വല്ലറികളക്ഷനുകൾക്കൊപ്പം വീടുകൾ അലങ്കരിക്കാൻ ടെറേറിയം(Terrarium), ക്രിസ്തുമസ് അലങ്കാര വസ്തുക്കൾ, വൈവിധ്യമാർന്ന കരകൗശല ഉൽപ്പന്നങ്ങൾ എന്നിവയുംഇവിടെ ലഭ്യമാണ്. പുസ്തകപ്രേമികൾക്കായി മികച്ച പുസ്തകങ്ങളുടെവിശാലമായ ശേഖരമാണ് മലയാളി മാർക്കറ്റ്‌പ്ലേസിൽഒരുക്കിയിരിക്കുന്നത്. മലയാളികളുടെ എക്കാലത്തെയുംപ്രിയപ്പെട്ട എഴുത്തുകാരനായ എം.ടി. വാസുദേവൻ നായരുടെക്ലാസിക് കൃതികൾ മുതൽ GenZ പ്രിയങ്കരനായ ജോസഫ്അന്നംകുട്ടിയുടെ പുസ്തകങ്ങൾ വരെ ഇവിടെ ലഭ്യമാണ്. പ്രത്യേക ഓഫറുകളോടെയും വൻ വിലക്കിഴിവുകളോടെയുംഈ പുസ്തകങ്ങൾ സ്വന്തമാക്കാം. ഇതിന് പുറമെ, നവാഗതസംരംഭകർക്ക് ഒരു പുതിയ ബിസിനസ്സ് എങ്ങനെആരംഭിക്കാമെന്ന് വ്യക്തമാക്കുന്ന ബിജോ സെബാസ്റ്റ്യൻ രചിച്ച’1 വീക്ക് എം.ബി.എ-നിങ്ങൾക്കും സംരംഭകരാകാം’ (ONE WEEK MBA-START YOUR OWN BUSINESS TODAY) എന്നപുസ്തകം മാർക്കറ്റ് പ്ലേസ് കൗണ്ടറിൽ വാങ്ങാൻ ലഭ്യമാണ്. ഏറ്റവും മികച്ച കളക്ഷനുകളും ഒപ്പം വൻ വിലക്കിഴിവുകളുംഒരുക്കിക്കൊണ്ട് നവംബറിലെ അവസാന വാരാന്ത്യങ്ങളെഅവിസ്മരണീയമാക്കാൻ മലയാളി മാർക്കറ്റ് പ്ലേസ് ഏവരെയുംസ്വാഗതം ചെയ്യുന്നു. 105 ഗോർഡൻ ബേക്കർ റോഡിലെഅഞ്ചാം നിലയിലാണ് (5th Floor, 105 Gordon…