മിസിസ്സാഗ, കാനഡ: സെന്റ് അൽഫോൻസ സീറോ-മലബാർ കത്തീഡ്രൽ പള്ളിയുടെ പാരിഷ് നൈറ്റ് 2026 നവംബർ 21 ശനിയാഴ്ച വൈകിട്ട് അപ്പോളോ കൺവെൻഷൻ സെന്ററിൽ (6591 ഇവേറ്റർ ഡ്രൈവ്, മിസിസ്സാഗ) വച്ച് നടക്കും. “Come and be a part of our Parish Family Celebration!” എന്ന ആഹ്വാനവുമായി വിശ്വാസികളുടെ കൂട്ടായ്മയ്ക്ക് ഒരുക്കിയിരിക്കുന്ന ഈ ആഘോഷരാവ് വിശ്വാസത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും കലാപ്രതിഭകളുടെയും മനോഹരമായ ഒരു
സംഗമം ആയി മാറും എന്നാണ് കരുതപ്പെടുന്നത്.
ഇടവകാംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ഒരുക്കിയിരിക്കുന്ന ആകർഷകമായ പരിപാടികളിൽ യുവത്വത്തിൻ്റെ ഊർജ്ജസ്വലമായ നൃത്തപ്രകടനങ്ങളും
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്ന “Wonder in Bethlehem” എന്ന ഹൈ-ടെക് നേറ്റിവിറ്റി ഷോയും പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ ആയിരിക്കും. നൂതന ആശയങ്ങളോടെ അവതരിപ്പിക്കപ്പെടുന്ന നേറ്റിവിറ്റി ഷോ കാഴ്ചക്കാരെ ബെത്ലഹേമിന്റെ അത്ഭുതലോകത്തേക്ക് കൊണ്ടുപോകും. ഇതോടൊപ്പം ഇടവകാംഗങ്ങളായ ഏകദേശം മുന്നൂറോളം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന വിവിധ കലാപരിപാടികളും ഈ സംഗമത്തിന്റെ മാറ്റുകൂട്ടും.
ഇടവക വികാരി ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിലിന്റെയും അസോസിയേറ്റ് പാസ്റ്റർ ഫാ. ജസ്റ്റിന്റെയും ട്രസ്റ്റിമാരുടെയും മറ്റ് ഒട്ടനവധി കമ്മിറ്റി അംഗങ്ങളുടെയും സഹകരണത്തോടെയാണ് ഈ മഹത്തായ പരിപാടിയുടെ വിജയത്തിനായിട്ടുള്ളഎല്ലാ ഒരുക്കങ്ങളും അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നത്.
ടിക്കറ്റ് നിരക്ക്
19 വയസും അതിനു മുകളിലുള്ളവർക്ക് 40 ഡോളർ
18 വയസും അതിനു താഴെയും: 30 ഡോളർ
വിശ്വാസവും സംസ്കാരവും സമന്വയിപ്പിച്ച് പരസ്പരം പങ്കുവയ്പ്പിലൂടെ ഈ ഇടവക കുടുംബ മഹാ സംഗമം അവിസ്മരണീയമാക്കുവാൻ എല്ലാ ഇടവകംഗളെയും പ്രാർത്ഥാപൂർവ്വം ക്ഷണിക്കുന്നതായി ഇടവക വികാരി ഫാദർ അഗസ്റ്റിൻ കല്ലുങ്കത്തറയിൽ അറിയിച്ചു.
