- കാനഡയിൽ 32,000 സെൻസസ് തൊഴിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം
- ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡുമായി ഇന്ത്യൻ ഹൈക്കമ്മീഷണർ കൂടിക്കാഴ്ച നടത്തി
- സിസിഎംഎ ആൽബർട്ട ചാപ്റ്റർ ഫെബ്രുവരിയിൽ
- വെനസ്വേല അമേരിക്കയുടെ നിയന്ത്രണത്തിൽ: പ്രസിഡന്റ് ട്രംപ്
- കൃത്യനിഷ്ഠ ഒരു ആനുകൂല്യമോ? പാശ്ചാത്യ ശീലങ്ങളെക്കുറിച്ചുള്ള മലയാളി പ്രൊഫസറുടെ നിരീക്ഷണം കാനഡയിൽ ശ്രദ്ധേയമാകുന്നു
- ശൈത്യകാലത്തെ ആരോഗ്യവും വീടിന്റെ സംരക്ഷണവും: അന്തരീക്ഷത്തിലെ ഈർപ്പം എങ്ങനെ ക്രമീകരിക്കാം?
- ന്യൂനപക്ഷ ഗവേഷകർക്ക് ചീഫ് മിനിസ്റ്റേഴ്സ് റിസേർച് ഫെലോഷിപ്പ്: ജനുവരി 15 വരെ അപേക്ഷിക്കാം
- 2026-ലെ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് പ്രഖ്യാപന തീയതികൾ
Author: KSN News Desk
എഡ്മന്റൺ, കാനഡ: ചികിത്സയ്ക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതിനെത്തുടർന്ന് എഡ്മന്റണിൽ ഇന്ത്യൻ വംശജൻ അന്തരിച്ചു. എഡ്മന്റൺ സ്വദേശിയായ പ്രശാന്ത് ശ്രീകുമാർ (44) ആണ് ഗ്രേ നൺസ് (Grey Nuns Hospital) ആശുപത്രിയിൽ വെച്ച് അന്തരിച്ചത്. മൂന്ന് കുട്ടികളുടെ പിതാവാണ് പ്രശാന്ത്. ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രശാന്തിനെ കുടുംബാംഗങ്ങൾ ഗ്രേ നൺസ് ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ അവസ്ഥ അതീവ ഗുരുതരമായിരുന്നിട്ടും ചികിത്സ ലഭ്യമാക്കാൻ മണിക്കൂറുകൾ വൈകിയതായി ബന്ധുക്കൾ ആരോപിക്കുന്നു. കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാത്തതാണ് മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ പരാതി. ആകെ തൈലെനോൾ മാത്രമാണ് നൽകിയത് എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
ടൊറോന്റോ, കാനഡ: 2026 ജനുവരി 1 മുതൽ, ഒന്റാറിയോ ഫയർ കോഡിൽ കാർബൺ മോൺഓക്‌സൈഡ് (CO) അലാറങ്ങളുമായി ബന്ധപ്പെട്ട പുതിയ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരും. ഒന്റാറിയോ ഫയർ മാർഷലിന്റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന ഈ നിയമങ്ങൾ പൊതുജന സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ്? പുതിയ ഫയർ കോഡ് അനുസരിച്ച് താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമാണ്: • എല്ലാ നിലകളിലും അലാറം: വീടിന്റെയോ കെട്ടിടത്തിന്റെയോ ഓരോ നിലയിലും (Storey) CO അലാറങ്ങൾ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്തിരിക്കണം. • അപ്പാർട്ട്മെന്റുകൾക്കും ബാധകം: ഒന്നിലധികം യൂണിറ്റുകളുള്ള കെട്ടിടങ്ങളിൽ, ഫ്യൂവൽ-ബേണിംഗ് (ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന) ഉപകരണങ്ങൾ ഉള്ള യൂണിറ്റുകളിലും, അറ്റാച്ച്ഡ് ഗാരേജുകളോട് ചേർന്നുള്ള യൂണിറ്റുകളിലും അലാറം നിർബന്ധമാണ്. • ഗുണനിലവാരം: ഹാർഡ്‌വയർ (Hardwired), പ്ലഗ്-ഇൻ അല്ലെങ്കിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്നവ എന്നിങ്ങനെ ഏത് തരത്തിലുള്ള അലാറവും ഉപയോഗിക്കാം; എന്നാൽ അവ നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ (CSA/ULC standards) പാലിക്കുന്നവയായിരിക്കണം. • ഉടമസ്ഥരുടെ ഉത്തരവാദിത്തം: അലാറങ്ങൾ…
കാലിഫോർണിയ: ലോകപ്രശസ്ത വീഡിയോ ഗെയിം പരമ്പരയായ ‘കോൾ ഓഫ് ഡ്യൂട്ടി’യുടെ സ്രഷ്ടാവും പ്രമുഖ ഗെയിം ഡെവലപ്പറുമായ വിൻസ് സാംപെല്ല വാഹനാപകടത്തിൽ അന്തരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12:45-ഓടെ അമേരിക്കയിലെ ലോസ് ആഞ്ചലസിന് സമീപമുള്ള അഞ്ചലസ് ക്രെസ്റ്റ് ഹൈവേയിലായിരുന്നു അപകടം നടന്നത്. സതേൺ കാലിഫോർണിയയിലെ സാൻ ഗബ്രിയേൽ മലനിരകളിലൂടെ കടന്നുപോകുന്ന, മനോഹരമെങ്കിലും ഏറെ അപകടസാധ്യതയുള്ള പാതയിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. ഗെയിമിംഗ് ലോകത്തിന് വലിയ സംഭാവനകൾ നൽകിയ വ്യക്തിയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
കൊച്ചി: പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമായ ശ്രീനിവാസൻ അന്തരിച്ചു. 69-ാം വയസ്സിൽ ശനിയാഴ്ചയാണ് അദ്ദേഹം അന്തരിച്ചത്. ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഹാസ്യത്തെ സാമൂഹിക വിമർശനത്തിനുള്ള മൂർച്ചയേറിയ ആയുധമാക്കി മാറ്റിയ ശ്രീനിവാസൻ, മലയാള സിനിമയിൽ തന്റേതായ ഒരു ശൈലി വെട്ടിത്തുറന്ന പ്രതിഭയായിരുന്നു. വെള്ളിത്തിരയിൽ അദ്ദേഹം അവതരിപ്പിച്ച ആഴമുള്ള കഥാപാത്രങ്ങളും കാലാതീതമായ തിരക്കഥകളും മലയാളികൾക്ക് മറക്കാനാവാത്തവയാണ്. ശ്രീനിവാസന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത വലിയൊരു നഷ്ടമാണ്.
സിഡ്നി: ഓസ്ട്രേലിയയിലെ പ്രശസ്തമായ ബോണ്ടായി ബീച്ചിൽ ഹനുക്കാ ആഘോഷത്തിനിടെ നടന്ന തീവ്രവാദ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡിസംബർ 14-ന് നടന്ന ഈ സംഭവം ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ കൂട്ടക്കൊലകളിലൊന്നാണ്. 1996-ലെ പോർട്ട് ആർതർ കൂട്ടക്കൊലയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ തോക്കുപയോഗിച്ചുള്ള ആക്രമണമാണ്. ചബാദ് ഓഫ് ബോണ്ടായി സംഘടിപ്പിച്ച ഹനുക്കാ ആഘോഷത്തിനിടെയാണ് രണ്ടോ മൂന്നോ തോക്കുധാരികൾ ആക്രമണം നടത്തിയത്. യഹൂദ സമൂഹത്തെ ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഒരു തീവ്രവാദി പൊലീസിന്റെ വെടിയേറ്റ് മരിക്കുകയും മറ്റൊരാൾ പരിക്കുകളോടെ അറസ്റ്റിലാവുകയും ചെയ്തു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിനിടെ ധീരത പ്രകടിപ്പിച്ച അഹമ്മദ് അൽ-അഹമ്മദ് എന്ന മുസ്ലീം ഫ്രൂട്ട് ഷോപ്പ് ഉടമയാണ് രാജ്യത്തിന്റെ വീരനായകനായി മാറിയത്. അദ്ദേഹം ഒരു തോക്കുധാരിയെ പിടികൂടി തോക്ക് പിടിച്ചെടുത്തു, നിരവധി ജീവനുകൾ രക്ഷിച്ചു. എന്നാൽ അദ്ദേഹത്തിന് രണ്ട് വെടിയുണ്ടകൾ ഏറ്റു, ഇപ്പോൾ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നു. മരിച്ചവരിൽ ഒരു…
പോയ വാരത്തിലെ പ്രധാന വാർത്തകൾ (നവംബർ 23 – 30, 2025) സൈക്ലോൺ ദിത്വ: ശ്രീലങ്കയിൽ വെള്ളപ്പൊക്കം 150-ലധികം മരണം കൊളംബോ: സൈക്ലോൺ ദിത്വയുടെ ആഘാതത്തിൽ ശ്രീലങ്കയിൽ വ്യാപകമായ വെള്ളപ്പൊക്കം ഉണ്ടായി, 150-ലധികം പേർ മരിച്ചു. റോഡുകളും, റെയിൽപാതകളും തകർന്നു, ടെലികോം ശൃംഖലകൾ തകരാറിലായതിനാൽ രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. ദേശീയ ദുരന്ത നിവാരണ കേന്ദ്രത്തിന്റെ (ഡി.എം.സി.) കണക്കുകൾ അനുസരിച്ച്, 153 മരണങ്ങളും 191 പേർ നഷ്ടപ്പെട്ടതുമാണ് രേഖപ്പെടുത്തിയത്. 500,000-ലധികം ആളുകൾ ബാധിതരായി. 45,000-ലധികം പേർ അഭയകേന്ദ്രങ്ങളിലെത്തി. പ്രസിഡന്റ് അനുര കുമാര ദിസാനായക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ സഹായത്തോടെ 20,000-ലധികം പോലീസും സൈനികരും പുനരധിവാസ പ്രവർത്തനങ്ങൾ നടത്തി വരുന്നു. അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ട ശ്രീലങ്കക്ക്, ഇന്ത്യയിൽ നിന്ന് 6.5 മെട്രിക് ടൺ ഭക്ഷ്യസഹായം ലഭിച്ചു. കൊളംബോയിലെ റെയിൽ സേവനങ്ങൾ നിർത്തിവച്ചു, 400,000-ലധികം പേർ ബാധിതരായി. ഹോങ്കോങ് പാർപ്പിട സമുച്ചയത്തിലെ തീപിടുത്തം: മരണസംഖ്യ 128-ലെത്തി, രക്ഷാപ്രവർത്തനങ്ങൾ അവസാനിച്ചു ഹോങ്കോങ്: വാങ് ഫുക് കോർട്ടിലെ ഉയർന്ന…
ടൊറോണ്ടോ, കാനഡ: ഒന്റാരിയോയുടെ റസിഡൻഷ്യൽ ടെനൻസീസ് ആക്ടിൽ വലിയ മാറ്റങ്ങൾ വരുത്തുന്ന വിവാദ നിയമം, ബിൽ 60, Fighting Delays, Building Faster Act — ക്വീൻസ് പാർക്കിൽ കഴിഞ്ഞ തിങ്കളാഴ്ച അന്തിമ വോട്ടെടുപ്പിൽ പാസായി. ഡഗ് ഫോർഡ് സർക്കാരിന്റെ ഈ തീരുമാനത്തെ തുടർന്ന് വാടകക്കാരുടെ അവകാശങ്ങൾ ദുർബലമാകുമെന്ന ആശങ്ക വിവിധ വാടകക്കാരുടെ സംഘടനകളും സിറ്റികളും പ്രതിപക്ഷവും ഉയർത്തുന്നു. പുതിയ നിയമപ്രകാരം, “സ്വകാര്യ ഉപയോഗത്തിനായി” വാടകക്കാരനെ പുറത്താക്കുന്ന സാഹചര്യത്തിൽ, ഭൂമുടമകൾ ഇനി ഒരു മാസത്തെ വാടക നഷ്ടപരിഹാരമായി നൽകേണ്ടതില്ല; 120 ദിവസത്തെ മുൻകൂട്ടി നോട്ടീസ് നൽകുന്നതു മതിയാകും. വാടക ബാക്കി വന്നാൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള നോട്ടീസ് കാലാവധിയും 14 ദിവസത്തിൽ നിന്ന് ഏഴ് ദിവസമായി ചുരുക്കുന്നു. കൂടാതെ, ലാൻഡ്‌ലോർഡ്-ടെനന്റ് ബോർഡ് (LTB) തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ വാടകക്കാരന് ലഭിക്കുന്ന കാലാവധിയും 30 ദിവസത്തിൽ നിന്ന് 15 ദിവസമായി കുറയ്ക്കപ്പെടുന്നു. LTB-യുടെ വാടക ബാക്കി ലഭിക്കാനുള്ളത് സംബന്ധിച്ച കേസുകളിൽ വാടകക്കാർക്ക് പുതുതായി പ്രശ്നങ്ങൾ ഉയർത്തിക്കാണിക്കാൻ…
ഒന്റാരിയോയുടെ 407 ETR ടോൾ ഹൈവെയിൽ യാത്ര ചെയ്യുന്നവർക്ക് 2026 മുതൽ കൂടുതൽ പണം ചെലവാക്കേണ്ടിവരും. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്ക് പട്ടിക പ്രകാരം, പ്രത്യേകിച്ച് തിരക്കേറിയ മദ്ധ്യ മേഖലകളിൽ ടോൾ നിരക്കുകൾ ഉയരും. ഇപ്പോൾ ലൈറ്റ് വാഹനങ്ങൾക്ക് കിലോമീറ്ററിന് 50 സെന്റ് മുതൽ ഒരു ഡോളർ വരെ ടോൾ ഈടാക്കുന്നുണ്ട്. പീക്ക് സമയങ്ങളിൽ നിരക്കുകൾ കൂടുതൽ ആണ്. എന്നാൽ 2026-ൽ, ചില മദ്ധ്യ മേഖലകളിൽ Rush Hour–ൽ കിലോമീറ്ററിന് 34 സെന്റ് വരെ അധികം ഈടാക്കും. ട്രാൻസ്‌പോണ്ടർ ഉപയോഗിക്കുന്ന സാധാരണ ഡ്രൈവർക്ക് ഇത് മാസം ഏകദേശം $5 അധികമാണ്. ഒരു ആഴ്ചയിൽ ശരാശരി 30 ലക്ഷം പേരാണ് 407 ETR ഉപയോഗിക്കുന്നത്. അതിനാൽ നിരക്ക് വർധനവ് ഓപ്പറേറ്റർമാർക്ക് വലിയ വരുമാനമായി മാറുമെന്നതാണ് വിലയിരുത്തൽ. ടൊറോണ്ടോ ഡ്രൈവർമാർ 2024-ൽ 61 മണിക്കൂർ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതായി INRIX ഡാറ്റ സൂചിപ്പിക്കുന്നു എന്നും, 401 പോലുള്ള സൗജന്യ ഹൈവേകളെ…
ഒറ്റവ, കാനഡ: കാനഡയുടെ സമ്പദ്‌വ്യവസ്ഥ മൂന്നാം പാദത്തിൽ 2.6 ശതമാനം വളർച്ച രേഖപ്പെടുത്തി. രണ്ടാം പാദത്തിലെ ഇടിവിന് പിന്നാലെ ശക്തമായ തിരിച്ചുവരവ് സാധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ നവംബർ 28, 2025-ന് പുറത്തുവിട്ട കണക്കുകൾ പറയുന്നു. റിപ്പോർട്ട് പ്രകാരം, റിയൽ ജിഡിപി 0.6 ശതമാനം ഉയർന്നിട്ടുണ്ട്. ഈ വളർച്ചയ്ക്ക് പ്രധാനമായും കയറ്റുമതിയിൽ 0.2 ശതമാനം വർധനയും ഇറക്കുമതിയിൽ 2.2 ശതമാനം കുറവും സർക്കാർ മൂലധന ചെലവുകളിൽ ഉണ്ടായ ഉയർച്ചയും കാരണമായി. പ്രത്യേകിച്ച് ആയുധ-സിസ്റ്റം ചെലവിൽ 82% വർധന രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബറിൽ നിർമ്മാണ മേഖലയും ഗതാഗത-വെയർഹൗസിംഗ് മേഖലയും മികച്ച പ്രകടനം കാഴ്ചവെച്ചതും വളർച്ചയെ സഹായിച്ചു. എയർ കാനഡ സമരത്തിന് ശേഷമുള്ള പുനഃസ്ഥാപനവും അതിലൊരു ഘടകമായി. യു.എസ്. സർക്കാർ അടച്ചുപൂട്ടൽ മൂലം പ്രത്യേക വ്യാപാര കണക്കുകൾ ഉപയോഗിക്കേണ്ടി വന്നതായും റിപ്പോർട്ടിൽ പറയുന്നു. ഈ കണക്കുകൾ സാമ്പത്തിക വിദഗ്ധരും ബാങ്ക് ഓഫ് കാനഡയും പ്രവചിച്ചിരുന്ന ഏകദേശം 0.5 ശതമാനം വളർച്ചയേക്കാൾ കൂടുതൽ ആണ്. അതിനാൽ, ഡിസംബർ 10-ന്…
തന്റെ പുതിയ റീത്ത് ലക്ചറിൽ നിന്നുള്ള ഒരു വാചകം നീക്കം ചെയ്തതിനെ തുടർന്ന് ബി.ബി.സി.ക്കെതിരെ ആരോപണവുമായി ഡച്ച് ചരിത്രകാരനും എഴുത്തുകാരനുമായ റുട്ട്ഗർ ബ്രെഗ്‌മാൻ. ഡൊണാൾഡ് ട്രംപ് “അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റാണ്” എന്നായിരുന്നു വിവാദമായ ആ വാചകം. എന്താണ് സംഭവം? ലണ്ടനിലെ ബി.ബി.സി. റേഡിയോ തീയേറ്ററിൽ കഴിഞ്ഞ മാസം ഏകദേശം 500-ഓളം പ്രേക്ഷകരുടെ സാന്നിധ്യത്തിൽ “A Time of Monsters” എന്ന പേരിൽ ബ്രെഗ്‌മാൻ നടത്തിയ പ്രഭാഷണത്തിൽ ട്രംപിനെ ‘അമേരിക്കൻ ചരിത്രത്തിലെ, ഏറ്റവും പ്രകടമായ തരത്തിൽ അഴിമതി നടത്തുന്ന – “openly corrupt” – പ്രസിഡന്റ് ‘ എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം (ചൊവ്വാഴ്ച, നവംബർ 25) ബി.ബി.സി. റേഡിയോ 4-ൽ പ്രഭാഷണം സംപ്രേഷണം ചെയ്തപ്പോൾ ഇതിൽ നിന്ന് ആ വാചകം നീക്കപ്പെട്ടിരുന്നു. ഈ വാചകം നീക്കാനുള്ള തീരുമാനം “ബി.ബി.സി.-യിലെ ഉന്നത തലങ്ങളിൽ” എടുത്തതായിരുന്നു എന്നാണ് ബ്രെഗ്മാൻ പറയുന്നത്. “ഭീരുത്വം”, “സ്വയം സെൻസർഷിപ്പ്” ഒരു പൊതു പ്രസ്താവനയിലും സോഷ്യൽ…