- കാനഡയിൽ 32,000 സെൻസസ് തൊഴിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം
- ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡുമായി ഇന്ത്യൻ ഹൈക്കമ്മീഷണർ കൂടിക്കാഴ്ച നടത്തി
- സിസിഎംഎ ആൽബർട്ട ചാപ്റ്റർ ഫെബ്രുവരിയിൽ
- വെനസ്വേല അമേരിക്കയുടെ നിയന്ത്രണത്തിൽ: പ്രസിഡന്റ് ട്രംപ്
- കൃത്യനിഷ്ഠ ഒരു ആനുകൂല്യമോ? പാശ്ചാത്യ ശീലങ്ങളെക്കുറിച്ചുള്ള മലയാളി പ്രൊഫസറുടെ നിരീക്ഷണം കാനഡയിൽ ശ്രദ്ധേയമാകുന്നു
- ശൈത്യകാലത്തെ ആരോഗ്യവും വീടിന്റെ സംരക്ഷണവും: അന്തരീക്ഷത്തിലെ ഈർപ്പം എങ്ങനെ ക്രമീകരിക്കാം?
- ന്യൂനപക്ഷ ഗവേഷകർക്ക് ചീഫ് മിനിസ്റ്റേഴ്സ് റിസേർച് ഫെലോഷിപ്പ്: ജനുവരി 15 വരെ അപേക്ഷിക്കാം
- 2026-ലെ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് പ്രഖ്യാപന തീയതികൾ
Author: KSN News Desk
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എച്ച്-1ബി വിസ പദ്ധതിക്കു ഓരോ വർഷവും 100,000 ഡോളർ ഫീസ് ഈടാക്കുമെന്ന് പ്രഖ്യാപിച്ചു. വിദേശത്തുനിന്ന് പ്രാവീണ്യമുള്ള തൊഴിലാളികൾക്ക് അമേരിക്കയിൽ മൂന്ന് വർഷത്തേക്ക് ജോലി ചെയ്യാനും തുടർന്ന് മൂന്ന് വർഷം കൂടി പുതുക്കാനും കഴിയുന്ന പദ്ധതിയാണ് എച്ച്-1ബി വിസ. യു.എസ്.യിലെ ടെക്‌നോളജി, എഞ്ചിനീയറിംഗ് മേഖലകളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ വിസ അമേരിക്കൻ കമ്പനികൾക്ക് മത്സരക്ഷമത നിലനിർത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുന്നു എന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലട്‌നിക് അറിയിച്ചത് അനുസരിച്ച് കമ്പനികളുമായുള്ള ചർച്ചകൾക്കുശേഷമാണ് 100,000 ഡോളർ ഫീസ് (കൂടാതെ സുരക്ഷാ പരിശോധനാ ചെലവ്) തീരുമാനിച്ചത്. ഈ തുക ഒറ്റത്തവണ 300,000 ഡോളർ ആയി ഈടാക്കണമോ, വർഷം 100,000 ഡോളർ വീതം ഈടാക്കണമോ എന്ന കാര്യത്തിൽ ഹോംലാൻഡ് സെക്യൂരിറ്റിയുമായി ചർച്ചകൾ തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എച്ച്-1ബി വിസയെ കുറിച്ച് ട്രംപിന്റെ നിലപാട് പലപ്പോഴും മാറിക്കൊണ്ടിരുന്നതാണ്. ചിലപ്പോൾ പ്രാവീണ്യമുള്ള തൊഴിലാളികളെ സ്വാഗതം ചെയ്യുന്നതിനും,…
ഒട്ടാവ, കാനഡ: കാനഡയിൽ വിദ്വേഷ പ്രചാരണവും മതസ്ഥാപനങ്ങൾക്കെതിരായ ഭീഷണികളും തടയുന്നതിനായി ഫെഡറൽ സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. ജസ്റ്റിസ് മന്ത്രി ഷോൺ ഫ്രേസർ വെള്ളിയാഴ്ച Combatting Hate Act എന്ന പേരിൽ നാല് പുതിയ ക്രിമിനൽ കുറ്റങ്ങൾ ഉൾപ്പെടുത്തിയ ബിൽ ഹൗസിൽ അവതരിപ്പിച്ചു. പുതിയ നിയമപ്രകാരം, തിരിച്ചറിയാവുന്ന ജനവിഭാഗങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതിന് ഉദാഹരണത്തിന് സ്വസ്തിക, എസ്.എസ്. ലൈറ്റ്നിംഗ് ബോൾട്ട് പോലുള്ള ഹോളോകോസ്റ്റ് കാലത്തെ ചിഹ്നങ്ങളും, കാനഡ സർക്കാർ ഭീകര സംഘടനകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രൗഡ് ബോയ്സ്, ഹമാസ്, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പ്‌സ് എന്നിവയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും ഉപയോഗിക്കുന്നത് കുറ്റകരമാകും. അതുകൊണ്ട് തന്നെ യഹൂദരോടുള്ള വിദ്വേഷം പ്രകടിപ്പിക്കാൻ ഹമാസ് പതാകയോ സ്വസ്തിക ചിഹ്നമോ ഉപയോഗിച്ച് ഒരു സിനഗോഗിന് മുന്നിൽ പ്രതിഷേധിക്കുന്നതും ഇനി കുറ്റകരമായിരിക്കും. നിയമം ആരാധനാലയങ്ങൾക്കു പുറത്തുള്ള ആളുകളെ ഭീഷണിപ്പെടുത്തുന്നതും തടസപ്പെടുത്തുന്നതും പ്രത്യേക കുറ്റമായി പ്രഖ്യാപിക്കുന്നു. ഇപ്പോൾ കാനഡയിലെ നിരവധി നഗരങ്ങളിൽ ബബിൾ ബൈലോ (buffer zones) വഴി ഇത്തരത്തിലുള്ള ഇടപെടലുകൾ…
വാഷിങ്ടൺ/ഡാലസ്: ഡാലസിൽ ഇന്ത്യൻ വംശജനായ ഹോട്ടൽ മാനേജർ ചന്ദ്രമൗളി നാഗമല്ലയ്യ (50)യെ ക്യൂബൻ കുടിയേറ്റക്കാരൻ കൊലപ്പെടുത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഭവത്തെ ശക്തമായി അപലപിച്ചു. “ഈ നിയമവിരുദ്ധ കുടിയേറ്റ കുറ്റവാളികളെ സഹായിക്കുന്ന കാലം എന്റെ കാലത്ത് അവസാനിച്ചു,” എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കുറിച്ചു. 2025 സെപ്റ്റംബർ 10-ന് ഡാലസിലെ ഡൗൺടൗൺ സ്യൂട്ട്സ് മോട്ടലിൽ മാനേജരായിരുന്ന നാഗമല്ലയ്യയെ സഹപ്രവർത്തകൻ യോർദാനിസ് കോബോസ്-മാർട്ടിനസ് ഭാര്യയുടെയും മകന്റെയും മുന്നിൽ വാഷിങ് മെഷീൻ തകരാറിനെച്ചൊല്ലിയ തർക്കത്തിനിടെ ആയുധം ഉപയോഗിച്ച് ആക്രമിച്ചു. ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി പ്രകാരം, പ്രതി നിയമവിരുദ്ധ കുടിയേറ്റക്കാരനാണ്. ഇയാളെ നേരത്തെ നാട്ടിലേക്ക് അയയ്ക്കാൻ ഉത്തരവുണ്ടായിരുന്നെങ്കിലും, ക്രിമിനൽ പശ്ചാത്തലത്തെച്ചൊല്ലി ക്യൂബ നിരസിച്ചതിനാൽ 2025 ജനുവരിയിൽ മേൽനോട്ടത്തിൽ വിട്ടയച്ചിരുന്നു. ഡാലസ് പോലീസ് സ്ഥലത്തെത്തിയപ്പോൾ, നാഗമല്ലയ്യയ്ക്ക് ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. ഉടൻ തന്നെ ചികിൽസ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെപ്റ്റംബർ 13-ന് ടെക്സസിലെ ഫ്ലവർ മൗണ്ടിൽ അദ്ദേഹത്തിന്റെ സംസ്കാരം നടന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും…
ബ്രസ്സൽസ്, സെപ്റ്റംബർ 17: യൂറോപ്യൻ യൂണിയൻ (ഇ.യു.) ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ തന്ത്രങ്ങൾ അവതരിപ്പിച്ചു. “New Strategic EU – India Agenda” എന്ന് പേരിട്ടിരിക്കുന്ന ഈ തന്ത്രം, പൊതുവായ സാമ്പത്തികാഭിവൃദ്ധി വർദ്ധിപ്പിക്കാനും സുരക്ഷ ഉറപ്പാക്കാനും ആഗോള വെല്ലുവിളികളെ ഒരുമിച്ച് നേരിടാനും ലക്ഷ്യമിടുന്നു. ഫെബ്രുവരി 2025-ൽ യൂറോപ്യൻ കമ്മീഷണർമാരുടെ കോളേജിന്റെ ഇന്ത്യ സന്ദർശനത്തിന്റെ തുടർച്ചയായാണ് ഈ പുതിയ അജണ്ട രൂപപ്പെടുത്തിയിരിക്കുന്നത്. ഈ തന്ത്രം അഞ്ച് പ്രധാന മേഖലകളെ അടിസ്ഥാനമാക്കിയാണ് രൂപീകരിച്ചിരിക്കുന്നത്: സമൃദ്ധിയും സുസ്ഥിരതയും, സാങ്കേതികവിദ്യയും നവീകരണവും, സുരക്ഷയും പ്രതിരോധവും, കണക്ടിവിറ്റിയും ആഗോള പ്രശ്നങ്ങളും, എല്ലാ മേഖലകളിലും സഹകരിച്ചുള്ള പ്രവർത്തനം എന്നിവ ലക്ഷ്യമിടുന്നു. 1. സമൃദ്ധിയും സുസ്ഥിരതയും: വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിനും പരിസ്ഥിതി സൗഹൃദമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇയു-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ (എ.ഫ്ടി.എ) 2025 അവസാനത്തോടെ പൂർത്തിയാക്കാനും നിക്ഷേപ സംരക്ഷണ കരാർ (ഐ.പി.എ) നടപ്പാക്കാനും പദ്ധതിയുണ്ട്. ഊർജ പുനരുപയോഗം, ഗ്രീൻ ഹൈഡ്രജൻ, സുസ്ഥിര കൃഷി…
ന്യൂഡൽഹി, സെപ്റ്റംബർ 18, 2025: കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷനേതാവുമായ രാഹുൽ ഗാന്ധി, കർണാടകയിലെ ആലന്ദ് നിയമസഭാ മണ്ഡലത്തിൽ 2023-ലെ തിരഞ്ഞെടുപ്പിന് മുമ്പ് ആയിരക്കണക്കിന് വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതായി ആരോപിച്ചു. ഇതിനെ ‘ജനാധിപത്യത്തിന്റെ നിഗ്രഹം’ (Murder of democracy) എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പ് കമ്മിഷൻ (ഇ.സി.) തന്നെ ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് ആരോപിച്ചു. പ്രതിപക്ഷ പാർട്ടികൾക്ക് അനുകൂലമായ പ്രദേശങ്ങളിലാണ് ഈ നീക്കങ്ങൾ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് രണ്ടാം തവണയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തുന്നത്. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിച്ച രാഹുൽ ഗാന്ധി, ആലന്റ് മണ്ഡലത്തിൽ 6,000-ത്തിലധികം വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതായി തെളിവുകൾ സഹിതം വെളിപ്പെടുത്തി. ഫേക്ക് ലോഗിൻ ഉപയോഗിച്ച് സെൻട്രൽ സോഫ്റ്റ്‌വെയർ വഴിയാണ് ഇത് നടന്നതാണ്. ഇത് ‘വോട്ട് മോഷണ’ മാണ് (vote chori) ” എന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ തലവൻ…
വാഷിംഗ്ടൺ: ABC ചാനൽ സംപ്രേഷണം ചെയ്ത് വന്നിരുന്ന പ്രശസ്ത late-night ഷോയായ “ജിമ്മി കിമ്മൽ ലൈവ്!”, കൺസർവേറ്റിവ് നേതാവായിരുന്ന ചാർലി കേർക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അവതാരകൻ ജിമ്മി കിമ്മൽ നടത്തിയ പരാമർശം വിവാദമായതിനെ തുടർന്ന്, അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചതായി ABC അഫിലിയേറ്റ് ഗ്രൂപ്പായ നെക്സ്റ്റാർ അറിയിച്ചു. കിമ്മലിന്റെ പരാമർശങ്ങളെ “ആഘാതകരവും അനുചിതവും” എന്നാണ് നെക്സ്റ്റാർ വിശേഷിപ്പിച്ചത്. വാൾട്ട് ഡിസ്നി യുടെ (Walt Disney) ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ചാനൽ ആണ് ABC. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ കിമ്മൽ ആത്മഗതമെന്നോണം നടത്തിയ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. “കഴിഞ്ഞ വാരാന്തത്തിൽ അമേരിക്ക അധഃപതനത്തിന്റെ അടിത്തട്ട് തൊട്ടിരിക്കുന്നു, MAGA ഗാങ്ങ് ചാർലി കേർക്കിനെ വധിച്ച ഈ കുട്ടിയെ അവരിൽ ഒരാളല്ലാത്തവനായി ചിത്രീകരിക്കാൻ തീവ്രമായി ശ്രമിക്കുകയും, അതിൽ നിന്ന് രാഷ്ട്രീയ ലാഭം കൊയ്യാൻ തങ്ങളാലാവതെല്ലാം ചെയ്തു.” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അതേസമയം, അമേരിക്കൻ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) ചെയർമാൻ ബ്രെൻഡൻ കാർ, എബിസിക്കും മാതൃകമ്പനിയായ ഡിസ്നിക്കും എതിരായി…
വാഷിങ്ടൺ ഡി.സി.: അമേരിക്കൻ സെനറ്റിലെ പ്രമുഖ പ്രോഗ്രസീവ് നേതാവും വെർമോണ്ട് സ്റ്റെയ്റ്റിൽനിന്നുള്ള സ്വതന്ത്ര സെനറ്ററുമായ ബേർണി സാൻഡേഴ്സ്, ഗാസ യുദ്ധത്തെ ‘വംശഹത്യ’ (ജെനോസൈഡ്) എന്ന് വിശേഷിപ്പിച്ച് പ്രസ്താവന നടത്തി. ഇതാദ്യമായാണ് ഒരു അമേരിക്കൻ സെനറ്റർ ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിക്കുന്നത്. സാൻഡേഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു ഓപ്പ്-എഡ് (അഭിപ്രായ ലേഖനം) വഴിയാണ് ഈ നിലപാട് വെളിപ്പെടുത്തിയത്. 2023 ഒക്ടോബർ 7-ന് ഹമാസ് ഭീകരസംഘടന നടത്തിയ ആക്രമണത്തിൽ 1,200-ലധികം ഇസ്രയേലി പൗരന്മാർ കൊല്ലപ്പെട്ടത് യുദ്ധത്തിന്റെ തുടക്കമായി സാൻഡേഴ്സ് ചൂണ്ടിക്കാട്ടി. എന്നാൽ, ഇസ്രയേലിന്റെ പ്രതികാര നടപടികൾ ഗാസയിലെ പലസ്തീനികളുടെ ജീവിതത്തെ താറുമാറാക്കിയെന്ന് അദ്ദേഹം പറഞ്ഞു. “ഇസ്രയേലിന്റെ ഉദ്ദേശ്യം വ്യക്തമാണ്. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നു,” എന്ന് സാൻഡേഴ്സ് ലേഖനത്തിൽ പറയുന്നു. 2023 ഒക്ടോബർ 7-ന് ഹമാസ് ഭീകരസംഘടന നടത്തിയ ആക്രമണത്തിൽ 1,200-ലധികം ഇസ്രയേലി പൗരന്മാർ കൊല്ലപ്പെട്ടത് യുദ്ധത്തിന്റെ തുടക്കമായി സാൻഡേഴ്സ് ചൂണ്ടിക്കാട്ടി. എന്നാൽ, ഇസ്രയേലിന്റെ പ്രതികാര നടപടികൾ ഗാസയിലെ പലസ്തീനികളുടെ ജീവിതത്തെ താറുമാറാക്കിയെന്ന് അദ്ദേഹം പറഞ്ഞു.…
വാഷിങ്ടൺ, സെപ്റ്റംബർ 17, 2025: അമേരിക്കൻ ഫെഡറൽ റിസർവ് ബോർഡ് ഇന്ന് നടത്തിയ നിർണായക ഇടപെടലിൽ പലിശനിരക്ക് 0.25 ശതമാനം കുറച്ചതായി അറിയിച്ചു. 2022 മുതൽ തുടരുന്ന കടുത്ത നിരക്കുകൾക്കുശേഷം ഇതാണ് വലിയ തോതിലുള്ള ഒരു കുറവ്. ഉപഭോക്തൃ ചെലവ് കുറയുന്നതിന്റെയും നിബിഡമായ സാമ്പത്തിക വളർച്ചക്കായുള്ള പിന്തുണയുടെയും ഭാഗമായാണ് ഈ നീക്കം. ഫെഡ് ചെയർമാൻ ജെറോം പോവൽ ഇന്ന് (September 17, 2025) 2:30 pm EST നടക്കുന്ന മാധ്യമസമ്മേളനത്തിൽ വിലക്കുറവ് സംബന്ധിച്ച കൂടുതൽ വിശദീകരണങ്ങൾ നൽകും എന്നാണ് പ്രതീക്ഷ. ബാങ്ക് ഓഫ് കാനഡ ഇന്ന് രാവിലെ പലിശ നിരക്ക് 0.25 കുറച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ഉടൻ…
തൃശൂർ: തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി (95) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങൾ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൃശൂർ ജുബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സംസ്കാര ക്രമീകരണങ്ങൾ പിന്നീട് അറിയിക്കും. കത്തോലിക്കാ സഭയിൽ വിവിധ നിലകളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചു. മാനന്തവാടി രൂപതയുടെ ആദ്യ ബിഷപ്പായും തുടർന്ന് താമരശ്ശേരി രൂപതാ ബിഷപ്പായും പിന്നീട് 1997-ൽ തൃശൂർ ആർച്ച് ബിഷപ്പായും നിയമിതനായി പത്തു വർഷം ആ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു. 2007 മുതൽ കേച്ചേരി മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. ജീവൻ ടിവിയുടെ സ്ഥാപക ചെയർമാനുമായിരുന്നു അദ്ദേഹം. കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസിൽ (CBCI) അദ്ദേഹം രണ്ടുതവണ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. 2004-ൽ തൃശൂർ മേരിമാതാ സെമിനാരിയിൽ നടന്ന ചരിത്രപ്രധാനമായ CBCI യോഗം സംഘടിപ്പിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. മുൻപ് 22 വർഷം മാനന്തവാടി രൂപതാ ബിഷപ്പായും സേവനമനുഷ്ഠിച്ചു. 1930 ഡിസംബർ 13-ന് കോട്ടയം ജില്ലയിലെ…