Author: Tomy Abraham

Tomy Abraham is a Special Correspondent with the Keralascope News. He is a professional social worker, humanist, and storyteller at heart. He brings a unique perspective to his role as Special Correspondent for Keralascope. Originally from Thodupuzha, Kerala, in India he combines his deep-rooted understanding of community life with an eye for thoughtful journalism. Beyond his profession, Tomy nurtures his passions for acting and farming—interests that keep him connected to both culture and the land. Currently based in Toronto, Canada, he continues to explore and share the stories that connect the Malayali diaspora with their roots while highlighting issues that matter both locally and globally.

സാമൂഹ്യ മാധ്യമങ്ങൾ സർവസാധാരണമായ ഈ കാലത്ത്, അതിന്റെ ഏറ്റവും ദുര്‍ബലരായ (most vulnerable) ഉപയോക്താക്കളായ കൗമാരക്കാരെ കുരുക്കാൻ ലക്ഷ്യമിട്ട് അതിഭീതിതായ തരത്തിൽ സെക്‌സ്റ്റോർഷൻ (ലൈംഗിക ഭീഷണി) കേസുകൾ വർദ്ധിക്കുന്നു. അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾ നേതൃത്വം നൽകുന്ന ഈ തട്ടിപ്പുകളിലൂടെ പ്രധാനമായും വലയിലാകുന്നത് കൗമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളുമാണ്. കുട്ടികളുടെ വിശ്വാസം നേടിയെടുത്ത ശേഷം സ്വകാര്യ ചിത്രങ്ങൾ പങ്കിടാൻ പ്രേരിപ്പിക്കുന്നതാണ് തട്ടിപ്പുകാരുടെ പ്രധാന രീതി. പിന്നീട്, ഇവരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയോ കൂടുതൽ ചിത്രങ്ങൾ ആവശ്യപ്പെടുകയോ ചെയ്യുന്നു. പലപ്പോഴും തട്ടിപ്പിന് ഇരയാകുന്നവർ ആത്മഹത്യയിൽ അഭയം കണ്ടെത്തുന്ന സംഭവങ്ങൾ നിരവധിയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചെറുപ്പക്കാർക്കിടയിൽ ഏറ്റവും പ്രചാരത്തിലിരിക്കുന്ന ഇൻസ്റ്റാഗ്രാം, സ്‌നാപ്‌ചാറ്റ്, ടിക്‌ടോക്ക് പോലുള്ള സോഷ്യൽ മീഡിയ തട്ടിപ്പുകാരുടെ പ്രധാന മാധ്യമമായി മാറിയതായി വിവിധ അന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിരവധി ആണ്‍കുട്ടികളും ഇത്തരത്തിൽ ഇരകളായി തീരുന്നതായാണ് ഒരു പ്രധാന കണ്ടെത്തൽ. സി.ബി.സി ന്യൂസിന്റെ ‘മാർക്കറ്റ്‌പ്ലേസ്’ നടത്തിയ അന്വേഷണ റിപ്പോർട്ട് “ദ സെക്‌സ്റ്റോർഷൻ നെറ്റ്‌വർക്ക്” (ഒക്ടോബർ 2) അനുസരിച്ച്,…

Read More

മിസ്സിസാഗ, സെപ്റ്റംബർ 18: സിറോ-മലബാർ കത്തോലിക്കാ സഭയുടെ കാനഡയിൽ സ്ഥാപിതമായ മിസ്സിസാഗ രൂപതയുടെ പത്താം വാർഷികാഘോഷങ്ങൾക്ക് ശനിയാഴ്ച സെൻ്റ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിൽ വിവിധ പരിപാടികളോടെ സമാപനമാകും. സെപ്റ്റംബർ 20-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ് അൽഫോൻസാ സിറോ-മലബാർ കത്തോലിക്കാ കത്തീഡ്രലിൽ (മിസ്സിസാഗ) സിറോ-മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോട് കൂടി സമാപന പരിപാടികൾക്ക് തുടക്കമാവും. കാനഡയിലുടെനീളമുള്ള സീറോ മലബാർ സഭാ വിശ്വാസികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് അവരുടെ ആത്മീയവും സാമൂഹികവുമായ ഉന്നമനം ഉറപ്പുവരുത്തുന്നതിന് പത്ത് വർഷം മുൻപ് 2015 സെപ്റ്റംബറിൽ ആണ് മിസ്സിസാഗ രൂപത സ്ഥാപിതമായത്. രൂപതയിലെ വിശ്വാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സമാപന ചടങ്ങിൽ മുഖ്യാതിഥികളായി എത്തുന്ന ടൊറൻ്റോ അതിരൂപതയുടെ ആർച്ച് ബിഷപ്പ് കർദിനാൾ ഫ്രാൻസിസ് ലിയോ,ചിക്കാഗോ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയാത്ത്, ടൊറൻ്റോ യുക്രെയ്ൻ കാത്തലിക് രൂപത…

Read More

മിസിസാഗ, കാനഡ: സീറോ-മലബാർ സഭയുടെ മിസിസാഗ രൂപത അതിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സർഗസന്ധ്യ 2025’ എന്ന മെഗാ ഇവന്റ് സെപ്റ്റംബർ 13-ന് ഒഷാവയിലെ വിറ്റ്ബിയിലുള്ള കാനഡ ഇവന്റ് സെന്ററിൽ നടക്കും. മിസ്സിസാഗ രൂപതയുടെ കീഴിലുള്ള ഡിവൈൻ അക്കാദമിയുടെ ബാനറിൽ ആഗോള മലയാള നാടക ചരിത്രത്തിലെ ഏറ്റവും ചിലവേറിയതും, ഏകദേശം 350 ഓളം കലാകാരന്മാർ ഒരു വേദിയിൽ ഒന്നിച്ചെത്തുന്നതുമായ നാടകം, ‘ദി ഇറ്റേണിറ്റി’യും,  യുവജനങ്ങൾ അണിനിരക്കുന്ന ഇംഗ്ലീഷ് മ്യൂസിക്കൽ ഡ്രാമ  ‘ദി റിഡംപ്ഷൻ’ഉം ബൃഹത്തായ രീതിയിൽ തന്നെ അണിയറയിൽ ഒരുങ്ങുന്നു.  ആഘോഷങ്ങളോധനുബന്ധിച്ച്, വിവിധ ഇടവകകളിൽ നിന്നുള്ള  പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും  വിശ്വാസം, കല, എന്നിവയുടെ സമന്വയത്തിനും വേണ്ടിയുള്ള ഒരുമയുടെ ആഘോഷമെന്നാണ് സംഘാടകർ പരിപാടിയെ വിശേഷിപ്പിക്കുന്നത്. ഇവന്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ‘ദി ഇറ്റേണിറ്റി’ എന്ന മലയാളം ബൈബിൾ സംഗീതനാടകം എഴുതിയിരിക്കുന്നത് ലണ്ടൻ ഒൻ്റാറിയോയിൽ താമസിക്കുന്ന മാത്യു ജോർജ്ജ് ആണ്. തോമസ് വർഗീസിന്റെ നേതൃത്വത്തിലാണ് നാടകത്തിന്റെ നിർമാണനിർവ്വഹണം. ചലച്ചിത്ര- നാടക നടനും സംവിധായകനുമായ ബിജു തയ്യൽചിറയുടെ സംവിധാന മേൽനോട്ടത്തിൽ അരങ്ങേറുന്ന ഈ…

Read More

ടൊറോന്റോ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യാ സർക്കാർ നിയന്ത്രിത തൊഴിലുകളിൽ ജോലി ചെയ്യുന്നവർക്ക് രാജ്യത്തുടനീളം ജോലി തേടുന്നതിനുള്ള ഇന്റർ- പ്രവിശ്യാ തടസ്സങ്ങൾ നീക്കി കാര്യങ്ങൾ കൂടുതൽ സുഗമമാക്കുമെന്ന് പ്രഖ്യാപിച്ചു. തൊഴിൽ ദിനത്തോടനുബന്ധിച്ച്, സെപ്റ്റംബർ ഒന്നിന് നടത്തിയ ഈ പ്രഖ്യാപനം, എഞ്ചിനീയർമാർ, ആർക്കിടെക്ടുകൾ, ഇലക്ട്രീഷ്യന്മാർ തുടങ്ങിയ 50-ലധികം “അവശ്യ” തൊഴിലുകളിൽ ജോലി ചെയ്യുന്നവർക്ക് ഒന്റാറിയോയിൽ ജോലി ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ മാറുന്നതിനായി ഒന്റാറിയോ ഗവൺമെൻ്റ് മറ്റ് പ്രവിശ്യകളും ടെറിട്ടറികളുമായി കരാറുകൾ ഒപ്പ് വച്ചു. https://news.ontario.ca/en/release/1006398/ontario-protecting-workers-by-introducing-first-in-canada-labour-mobility-changes 2026 ജനുവരി 1 മുതൽ, നിയന്ത്രിത തൊഴിലുകളിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ യോഗ്യതകൾ റെഗുലേറ്ററി അതോറിറ്റി സ്ഥിരീകരിച്ച് 10 ദിവസത്തിനുള്ളിൽ ഒന്റാറിയോയിൽ ജോലി ആരംഭിക്കാൻ കഴിയും. നിലവിലെ സംവിധാനത്തിൽ, യോഗ്യതയുള്ള തൊഴിലാളികൾക്ക് ജോലി ആരംഭിക്കുന്നതിന് മാസങ്ങളോളം കാത്തിരിക്കേണ്ടി അവസ്ഥയാണുണ്ടായിരുന്നത്. ഈ കരാറുകൾ ഒന്റാറിയോയിലെ തൊഴിലാളികൾക്ക് മറ്റ് പ്രവിശ്യകളിലും ടെറിട്ടറികളിലും ജോലി ലഭിക്കുന്നതിന് സഹായകമാകുന്ന നടപടികളും ഉൾക്കൊള്ളുന്നുവെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. “ഈ ചരിത്രപരമായ നടപടികൾ വഴി, താല്പരരായ തൊഴിലാളികൾക്കും ബിസിനസുകൾക്കും അവരുടെ…

Read More

ടൊറോന്റോ: ഒന്റാറിയോയിൽ ബാങ്കിംഗ് ഇ-ട്രാൻസ്ഫർ, ക്രെഡിറ്റ് കാർഡ് എന്നിവ മുഖേനയുള്ള തട്ടിപ്പ് വ്യാപകമായി വർധിച്ചുവരുന്നതായി ടൊറോന്റോ പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഷോപ്പിംഗ് മാളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ആളുകളെ ലക്ഷ്യമിട്ട് നടക്കുന്ന ഈ തട്ടിപ്പിനെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വിവിധ സിറ്റി പോലീസ് വൃത്തങ്ങൾ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. തട്ടിപ്പിന്റെ രീതി പോലീസ് പറയുന്നതനുസരിച്ച്, ഈ തട്ടിപ്പ് സാധാരണയായി ഒരു അപരിചിതൻ പണവുമായി ഇരയെ സമീപിക്കുന്നതോടെ ആരംഭിക്കുന്നു. തന്റെ ബാങ്കിംഗ് കാർഡ് വർക്ക് ചെയ്യുന്നില്ലെന്നും 10 മുതൽ 20 ഡോളർ വരെ ഇ-ട്രാൻസ്ഫർ ചെയ്ത് സഹായിക്കാമോ എന്ന് അഭ്യർഥിക്കുകയും,, അതിനു പകരമായി പണം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇത് വിശ്വസിക്കുന്ന ഇര തന്റെ മൊബൈൽ ഫോൺ തട്ടിപ്പുകാരന് കൈമാറുകയും ബാങ്കിംഗ് ആപ്പ് തുറന്ന് നൽകുകയും ചെയ്യുമ്പോൾ, തട്ടിപ്പുകാരൻ സ്വന്തം ഇമെയിൽ വിലാസം ആപ്പിൽ രേഖപ്പെടുത്തി  പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നു. തുടർന്ന്, ഫോൺ തിരികെ നൽകി സ്ഥലം വിടുന്നു. മുന്നറിയിപ്പുകൾ കാനഡയിലെ കമ്മ്യൂണിക്കേഷൻസ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെന്റിന്റെയും…

Read More

ഓട്ടവ, കാനഡയിലെ ഓരോ പൗരനും സ്വയം പ്രതിരോധത്തിനുള്ള  “ന്യായമായ” ആവശ്യം വ്യക്തമായി ക്രിമിനൽ കോഡിൽ നിർവചിക്കണമെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയർ പൊലിയേവ് ആവശ്യപ്പെട്ടു. വീട്ടിൽ അനധികൃതമായി കടന്നു കയറി ജീവനും സ്വത്തിനും ഭീഷണിയാകുന്നവർക്കെതിരെ സ്വയം പ്രതിരോധിക്കുന്നതിനുള്ള അവകാശം തികച്ചും ന്യായമായി കണക്കാക്കപ്പെടണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഒന്റാറിയോയിലെ ബ്രാംപ്ടണിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇത്തരത്തിലുള്ള ഒരു മാറ്റത്തിന് സർക്കാർ തയ്യാറാകാത്തപക്ഷം, തന്റെ പാർട്ടി ഈ വർഷം ശരത്കാല സഭാ സമ്മേളനം നടക്കുന്ന അവസരത്തിൽ ഒരു സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഒന്റാറിയോയിലെ ലിൻഡ്സിയിൽ ഓഗസ്റ്റ് 18-ന് നടന്ന സംഭവ വികാസങ്ങളെ തുടർന്നാണ് കുറച്ചുനാളുകളായി ചർച്ചകളിൽ നിലനിന്നിരുന്ന ഈ ആവശ്യം വീണ്ടും ഉയർന്നുവന്നത്. 44 വയസ്സുള്ള ജെറമി ഡേവിഡ് മക്‌ഡോണൽൾഡിന്റെ അപ്പാർട്ട്‌മെന്റിൽ മൈക്കൽ കൈൽ ബ്രീൻ എന്നൊരാൾ ഒരു ക്രോസ്ബോയുമായി അതിക്രമിച്ചു കടന്നതിനെ തുടർന്ന്, ഉണ്ടായ ഏറ്റുമുട്ടലിൽ മക്‌ഡൊണാൾഡിനെതിരെ ആക്രമണത്തിന് കേസെടുത്തിരുന്നു. ബ്രീനിന് ഗുരുതരമായ പരിക്കുകൾ ഏറ്റതിനാൽ അദ്ദേഹത്തെ ടൊറോന്റോയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ്…

Read More

ടൊറൊന്റോ: ടൊറൊന്റോ പോലീസ് സർവീസ് (TPS) മൈക്രോമൊബിലിറ്റി വാഹനങ്ങളുടെ സുരക്ഷാ നടപടികൾ കർശനമാക്കുന്നതിന് അടുത്ത മൂന്നാഴ്ച നീണ്ടുനിൽക്കുന്ന പ്രത്യേക ബോധവൽക്കരണ, പരിശോധനാ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. 2025 ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 13 വരെ നീണ്ടുനിൽക്കുന്ന ഈ പദ്ധതി, ഇ-ബൈക്കുകൾ, ഇ-സ്കൂട്ടറുകൾ, പരമ്പരാഗത സൈക്കിളുകൾ തുടങ്ങിയ “കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്ന ചെറുതും ഭാരം കുറഞ്ഞതമായ” വാഹനങ്ങളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ടൊറോന്റോ സിറ്റി കൗൺസിലിന്റെ ശുപാർശയെ തുടർന്നാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നടപ്പാതയിലൂടെയുള്ള വാഹനമോടിക്കൽ, തെറ്റായ ദിശയിൽ സൈക്കിൾ പാതകളിലൂടെയുള്ള യാത്ര, ഇ-മോപ്പെഡുകളുടെ അനധികൃത ഉപയോഗം, സൈക്കിൾ പാതകളിൽ നിയമവിരുദ്ധമായ പാർക്കിംഗ് തുടങ്ങി സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. ഹൈവേ ട്രാഫിക് ആക്ടിനെ കുറിച്ചും ടൊറന്റോ സിറ്റി നിയമ സംവിധാനങ്ങളെക്കുറിച്ചും ജനങ്ങൾക്ക് വിദ്യാഭ്യാസവും കൂടുതൽ അവബോധവും പകർന്നു കൊടുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്കൂൾ സുരക്ഷാ മേഖലകളിലാണ് പോലീസ്…

Read More

മോൺട്രിയാൽ, ഓഗസ്റ്റ് 13, 2025 – കാനഡയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയർ കാനഡ പണിമുടക്ക് ഭീഷണിയിൽ. 10,000-ലധികം ഫ്ലൈറ്റ് അറ്റൻഡന്റുമാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) നൽകിയ 72 മണിക്കൂർ പണിമുടക്ക് നോട്ടീസിനെ തുടർന്ന് പ്രവർത്തനങ്ങൾ ക്രമേണ നിർത്തിവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് എയർ കാനഡ. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പണിമുടക്ക് ഓഗസ്റ്റ് 16 ശനിയാഴ്ച മുതൽ ആരംഭിച്ചേക്കാമെന്നാണ് സൂചന. എയർ കാനഡയും എയർ കാനഡ റൂജും ഓഗസ്റ്റ് 14 മുതൽ വിമാന സർവീസുകൾ ക്രമേണ റദ്ദാക്കിത്തുടങ്ങും, ഓഗസ്റ്റ് 15-ന് കൂടുതൽ റദ്ദാക്കലുകൾ നടക്കും എന്നാണ് സൂചന. ശനിയാഴ്ചയോടെ എല്ലാ പ്രവർത്തനങ്ങളും പൂർണമായി നിർത്തിവയ്ക്കും. എട്ട് മാസത്തിലേറെ നീണ്ട ചർച്ചകൾക്ക് ശേഷം, ശമ്പളവർദ്ധനവും ജോലിസമയത്തിന് പുറമെയുള്ള സേവനങ്ങൾ ഉൾപ്പെടെ പ്രധാന വിഷയങ്ങളിൽ എയർ കാനഡയും CUPE-യും തമ്മിൽ ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല. നാല് വർഷത്തേക്ക് 38% ശമ്പളവർദ്ധനവ് എയർ കാനഡ വാഗ്ദാനം ചെയ്തെങ്കിലും, വർദ്ധനവ് പണപ്പെരുപ്പത്തിന് അനുപാതികമായുള്ള…

Read More

2025 ജൂലൈ 25-ന് ഛത്തീസ്ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ രണ്ട് കത്തോലിക്കാ സന്യാസിനികളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ്, കൂടെയുണ്ടായിരുന്ന തദ്ദേശീയ വിഭാഗക്കാരനായ സുഖ്മാൻ മാണ്ഡവി എന്നിവരെ മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ ആരോപണങ്ങളുന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം കേരളത്തിൽ വലിയ വിവാദമായി മാറി. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ ഭാഗമായ ഈ സന്യാസിനികൾ, 18 വയസ്സിന് മുകളിലുള്ള മൂന്ന് യുവതികളെ ആഗ്രയിലെ ഒരു സ്ഥാപനത്തിൽ ജോലിക്കായി കൊണ്ടുപോകുന്നതിനിടെ, ബജ്റംഗ് ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് പോലീസ് ഇടപെട്ടത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈദികർക്കും സന്യാസിനികൾക്കും എതിരെ ഒഡീഷയിൽ കയ്യേറ്റശ്രമങ്ങൾ നടന്നിരുന്നു. ഈ സംഭവങ്ങൾ ഒക്കെ തന്നെയും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷ അവകാശങ്ങൾക്കും മേലുള്ള കടന്നുകയറ്റമായി വിമർശിക്കപ്പെടുന്നു. വസ്തുതകൾ: ആരോപണങ്ങളും തെളിവുകളും യുവതികളെ ആഗ്രയിലേക്ക് ജോലിക്കായി കൊണ്ടുപോകുന്നതിനിടെ ബജ്റംഗ് ദൾ പ്രവർത്തകർ ഉന്നയിച്ച പരാതിയാണ് അറെസ്റ്റിന് കാരണമായ സംഭവം. യുവതികൾ മൂവരും 18 വയസ്സിന് മുകളിലുള്ളവരാണെന്നും, മാതാപിതാക്കളുടെ…

Read More

കാനഡയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനങ്ങൾ നൽകുന്ന ഏക ഏജൻസിയായ ബിഎൽഎസ് ഇന്റർനാഷണലിനെതിരെ നിരവധി പരാതികളാണ് ദിനംപ്രതി ഉയരുന്നത്. വിസ, പാസ്‌പോർട്ട് പുതുക്കൽ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡുകൾ തുടങ്ങിയ സേവനങ്ങൾക്കായി ബിഎൽഎസിനെ ആശ്രയിക്കുന്നവരെ അപേക്ഷകളിലെ ചെറിയ പിഴവുകൾ കണ്ടെത്തി തിരിച്ചയക്കുകയോ അതുമല്ലെങ്കിൽ അനാവശ്യമായി ഫീസ് ഈടാക്കുന്നതിനെക്കുറിച്ചും അധിക സേവനങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചും ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങൾ ഉളവാക്കുന്ന ഉപഭോക്താക്കളുടെ അവസ്ഥ മുതലെടുത്ത് അവരിൽ നിന്നും കൂടുതൽ ഫീസ് ഈടാക്കി അപേക്ഷകൾ പുതിയത് സൃഷ്ടിക്കുകയും അമിതമായ കൊറിയർ ചാർജുകൾ ഈടാക്കുകയും ചെയ്യുന്നത് ഒരു നിത്യസംഭവമായി മാറിയിട്ടുണ്ട്. കൂടാതെ നീണ്ട കാത്തുനിൽപ്പ് ഒഴിവാക്കാൻ അധികത്തുക കൊടുത്ത് ‘പ്രീമിയം ലോഞ്ച് സൌകര്യം’ ഉപയോഗിക്കാൻ ഉപഭോക്താക്കൾ നിർബന്ധിതരാകുന്നു. തിരക്കൊഴിവാക്കാൻ കൂടുതൽ സൌകര്യങ്ങൾ ഒരുക്കുന്നതിന് പകരമാണ് പ്രീമിയം, നോൺ-പ്രീമിയം തരംതിരുവുകൾ കൊണ്ടുവന്ന് ഇന്ത്യൻ വംശജർക്കും, പൌരന്മാർക്കും അവർക്ക് ലഭിക്കേണ്ട സേവനങ്ങൾക്കായുള്ള അപേക്ഷപ്രക്രിയ പ്രായസമേറിയതാക്കുന്നത്. ഉദാഹരണമായി, പ്രശാന്ത് വശിഷ്ഠ എന്നയാൾ, തന്റെ മാതാവിന്റെ മരണത്തെ…

Read More