Author: Tomy Abraham

Tomy Abraham is a Special Correspondent with the Keralascope News. He is a professional social worker, humanist, and storyteller at heart. He brings a unique perspective to his role as Special Correspondent for Keralascope. Originally from Thodupuzha, Kerala, in India he combines his deep-rooted understanding of community life with an eye for thoughtful journalism. Beyond his profession, Tomy nurtures his passions for acting and farming—interests that keep him connected to both culture and the land. Currently based in Toronto, Canada, he continues to explore and share the stories that connect the Malayali diaspora with their roots while highlighting issues that matter both locally and globally.

ഓട്ടവ, ഓഗസ്റ്റ് 3, 2025: ഓട്ടവയിൽ ഹൈവേ 417-ൽ അമിത വേഗതയിൽ വാഹനമോടിച്ചതിന് ഒരു ഡ്രൈവർക്ക് 500 ഡോളറിലധികം പിഴ ചുമത്തി. ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) ശനിയാഴ്ച വൈകുന്നേരം ടെറി ഫോക്സ് ഡ്രൈവിന് സമീപം 149 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച വാഹനം തടഞ്ഞു പരിശോധിച്ചപ്പോൾ, സീറ്റ് ബെൽറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആളുകൾ വാഹനത്തിലുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ഒൻപത് വയസ്സുള്ള ഒരു കുട്ടി ഉൾപ്പെടെ, വാഹനത്തിലുണ്ടായിരുന്ന ആരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. അമിത വേഗതയ്ക്ക് 295 ഡോളർ പിഴയും 16 വയസ്സിന് താഴെയുള്ള യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതിന് 240ഡോളർ പിഴയും പോലീസ് ഡ്രൈവർക്ക് ചുമത്തി. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന മറ്റ് യാത്രക്കാർക്കും പിഴ ഈടാക്കിയിട്ടുണ്ട്.

Read More

പൂഞ്ച്, ജമ്മു കശ്മീർ (ജൂലൈ 30, 2025): കോൺഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി, ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാൻ്റെ ആക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ ദത്തെടുക്കാൻ തീരുമാനിച്ചു. ഈ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ പൂർണമായും വഹിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏപ്രിൽ 22-ന് പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യൻ സൈന്യം മേയ് 7-ന് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചിരുന്നു. ഇതിന് പ്രതികാര നടപടിയെന്നോണം പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ പൂഞ്ചിൽ 13 സാധാരണക്കാർ കൊല്ലപ്പെടുകയും ഏകദേശം നൂറോളം പേർക്ക് പരിക്കേൽക്കുകയും അനേകം വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിൽ മാതാപിതാക്കളെയോ കുടുംബത്തിന്റെ ഏക വരുമാനദായകനെയോ നഷ്ടപ്പെട്ട കുട്ടികളെയാണ് രാഹുൽ ഗാന്ധി ദത്തെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. മേയ് 24-ന് പൂഞ്ച് സന്ദർശിച്ച രാഹുൽ ഗാന്ധി, ദുരന്തബാധിത കുടുംബങ്ങളെ സന്ദർശിക്കുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും ചെയ്തിരുന്നു. ഈ സന്ദർശനവേളയിൽ, അനാഥരായ കുട്ടികളെ കണ്ടെത്തി അവരുടെ…

Read More

മിസ്സിസ്സാഗ, ഒന്റാറിയോ: മിസ്സിസ്സാഗയിലെ സെന്റ് അൽഫോൻസാ സീറോമലബാർ കത്തീഡ്രൽ ഇടവകയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ വിവിധ പരിപാടികളോടെ ജൂലൈ 18 ന് ആരംഭിച്ച് ജൂലൈ 27ന് സമാപിക്കും. സീറോമലബാർ സഭയിലെ ആദ്യ വിശുദ്ധയായ സെന്റ് അൽഫോൻസാമ്മയുടെ ഈ തിരുനാൾ, വിശ്വാസികളുടെ ആത്മീയ ഉണർവിനും സമൂഹ ഐക്യത്തിനും വേദിയാകുമെന്ന് ഇടവക വികാരി ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ അറിയിച്ചു. തിരുനാൾ ആഘോഷങ്ങൾ ജൂലൈ 18 വൈകുന്നേരം സീറോ മലബാർ സഭയുടെ പാരമ്പര്യവും വിശ്വാസവും ഉയർത്തിപ്പിടിച്ച് ഇടവക വികാരിയുടെ നേതൃത്വത്തിൽ കൊടിയേറ്റു ശുശ്രൂഷയോടു കൂടി ആരംഭിച്ചു. തുടർന്ന് മാനന്തവാടി രൂപതാ അധ്യക്ഷൻ മാർ ജോസ് പൊരുന്നേടത്തിന്റെ മുഖ്യ കാർമികത്വത്തിൽ വിശ്വാസ സമൂഹത്തിനായി ദിവ്യബലിയും നൊവേനയും അർപ്പിച്ചു പ്രാർത്ഥിച്ചു. ജൂലൈ 19 മുതൽ 26 വരെ ഇടവക സമൂഹത്തിൻ്റെ വിവിധ നിയോഗങ്ങൾക്കായി വൈകുന്നേരങ്ങളിൽ പ്രത്യേക ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും ഈ ദിവസങ്ങളിൽ ഇടവകയിലെ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ആയിരിക്കും ദേവാലയത്തിൽ പ്രാർത്ഥനകളും മറ്റു ചടങ്ങുകളും നടക്കുക. ജൂലൈ…

Read More

ഓട്ടവ, ജൂലൈ 15, 2025 – കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, തന്റെ ബ്ലൈൻഡ് ട്രസ്റ്റിലെ എല്ലാ ആസ്തികളും വിറ്റ് സാമ്പത്തിക കാര്യങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയർ പൊലിയേവ് ആവശ്യപ്പെട്ടു. കാർണിയുടെ ബ്ലൈൻഡ് ട്രസ്റ്റ് സംവിധാനം ഭിന്നതാൽപര്യം (conflict of interest) ഒഴിവാക്കാൻ പര്യാപ്തമല്ലെന്നാണ് പൊലിയേവിന്റെ വാദം. മാർച്ചിൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കാർണി, ബ്രൂക്ഫീൽഡ് അസറ്റ് മാനേജ്മെന്റ്, ബ്രൂക്ഫീൽഡ് കോർപ്പറേഷൻ, സ്ട്രൈപ്പ് എന്നിവയുമായി ബന്ധപ്പെട്ട തന്റെ നിക്ഷേപങ്ങളിൽ നിന്ന് സാധ്യമായ ഭിന്നതാൽപര്യങ്ങൾ ഒഴിവാക്കാൻ ബ്ലൈൻഡ് ട്രസ്റ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ, ഈ ട്രസ്റ്റ് രൂപീകരിക്കുമ്പോൾ കാർണിക്ക് അതിലെ ആസ്തികളെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, ബ്രൂക്ഫീൽഡിന്റെയോ സ്ട്രൈപ്പിന്റെയോ വിപുലമായ ബിസിനസ്സ് സംബന്ധമായ തീരുമാനങ്ങളിൽ നിന്നും അദ്ദേഹത്തിന് വ്യക്തിപരമായ നേട്ടം ലഭിച്ചേക്കുവാനുള്ള സാധ്യതകളിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും ജൂലൈ 14-ന് ഓട്ടവയിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുക്കവെ ഓട്ടവയിൽ പൊലിയേവ് ആരോപിച്ചു. പ്രധാനമന്ത്രി തന്റെ നിക്ഷേപങ്ങൾ പൂർണമായും വിറ്റ് ഒരു ട്രസ്റ്റിന് കൈമാറി, അദ്ദേഹത്തിന്റെ എല്ലാവിധ സാമ്പത്തിക…

Read More

വാഷിംഗ്ടൺ DC : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്ക് 50 ദിവസത്തെ സമയപരിധി നൽകി. അല്ലാത്തപക്ഷം കനത്ത തീരുവ നടപടികൾ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. “50 ദിവസത്തിനുള്ളിൽ ഒരു കരാർ ഉണ്ടാകാത്തപക്ഷവളരെ കർശനമായ ‘സെക്കൻഡറി’ തീരുവകൾ അമേരിക്ക റഷ്യക്ക് മേൽ  ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകി. ഈ തീരുവകൾ 100 ശതമാനം വരെ ഉയർന്നേക്കാമെന്നും, റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടായിരിക്കും ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നീക്കം റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് കാണേണ്ടത്. 2022-ൽ റഷ്യ യുക്രെയ്നിൽ ആക്രമണം ആരംഭിച്ചതിനുശേഷം അമേരിക്കയും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള വ്യാപാരം ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുന്നുണ്ട്. ഈ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ട്രംപിന്റെ ‘സെക്കൻഡറി’ തീരുവകൾ.…

Read More

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ഇരുണ്ട അധ്യായം രചിക്കപ്പെട്ട ദിനമായിരുന്നു 1975 ജൂൺ 25. കാരണം, ആ ദിവസമാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി, “ആഭ്യന്തര അശാന്തി” (internal disturbances) എന്ന കാരണം ചൂണ്ടിക്കാട്ടി ഭരണഘടനയുടെ 352-ാം വകുപ്പ് ഉപയോഗിച്ച് രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പിന്നീട് വന്ന 21 മാസങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ നടുവൊടിച്ച നാളുകൾ ആയിരുന്നു. കടന്നു പോയ ജൂൺ 25, 2025 ആ “ഇരുണ്ട ദിനത്തിന്റെ” 50-ാം വാർഷികമായിരുന്നു. നമ്മിൽ പലരും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ ആ ഭീകര ദിനങ്ങളുടെ യാതനകളുടെ ഓർമ പുതുക്കിയിട്ടുണ്ടാവും.എന്നാൽ, ഒന്നോ രണ്ടോ ദിവസം മാത്രം സ്മരിച്ച്, ശേഷം വിസ്മൃതിയിലാവേണ്ടതല്ല ആ കാലഘട്ടത്തിന്റെ പാഠങ്ങൾ എന്ന് നമ്മൾ തിരിച്ചറിയണം. ജനാധിപത്യത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും, ഏകാധിപത്യ പ്രവണതകൾക്കെതിരെ എങ്ങനെ ജാഗ്രത പുലർത്തണമെന്നും നിരന്തരം ഓർമിപ്പിക്കുന്നുണ്ട് ഈ ഇരുണ്ട അദ്ധ്യായം പൗരന്മാരായ നമോരോരുത്തരെയും… ഒന്നോ രണ്ടോ ദിവസം മാത്രം സ്മരിച്ച്, ശേഷം…

Read More

സ്കാർബറോ, ഒന്റാറിയോ: സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലൈ 4 മുതൽ 6 വരെ ആഘോഷിക്കപ്പെടും. പതിവ് പോലെ, വിശ്വാസികൾക്ക് ആത്മീയവും സാംസ്കാരികവുമായ അനുഭവം പകരുന്ന തരത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഈ മൂന്ന് ദിവസത്തെ ആഘോഷം, ഇന്ത്യയിലെ സീറോ മലബാർ സമുദായത്തിന്റെ പാരമ്പര്യവും വിശ്വാസവും വിളിച്ചോതുന്ന വിവിധ കലാപരിപാടികളാൽ സമ്പന്നമാണ്. ആഘോഷങ്ങൾ ജൂലൈ 4-ന് വൈകുന്നേരം 6 മണിക്ക് പതാക ഉയർത്തലോടെ ആരംഭിക്കും. തുടർന്ന്, ഇടവക വികാരിയായ റവ. ഫാ. ബൈജു ചാക്കേരി നേതൃത്വം നൽകുന്ന വി. കുർബാനയും കുട്ടികളുടെ കലാവിരുന്നും നടക്കും. തിരുനാളിന്റെ രണ്ടാം ദിവസമായ ജൂലൈ 5 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ജപമാലയും, ഫാദർ പ്ലോജൻ കണ്ണമ്പുഴയുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ റാസ കുർബാനയും നടക്കും. ഇതിനു ശേഷം, ഇടവകയിലെ വിവിധ കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് സാംസ്കാരിക സായാഹ്നം നടക്കും. സാംസ്കാരിക സായാഹ്നത്തിന്റെ മാറ്റുകൂട്ടുന്നതിനായി ഇടവകയിലെ 101 കലാകാരികൾ…

Read More

നിലമ്പൂര്‍: 2025 ജൂണ്‍ 19-ന് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂണ്‍ 23 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. 75.27% പേർ വോട്ട് രേഖപ്പെടുത്തിയ ഈ തെരഞ്ഞെടുപ്പ്, 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു പ്രധാന സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുൻ എം എൽ എ പി.വി. അൻവർ രാജിവെച്ചതിനെ തുടർന്നാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായത്. 263 വോട്ടിംഗ് ബൂത്തുകളിലായി 315 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും 341 വി.വി.പാറ്റ് മെഷീനുകളും ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടന്നത്. യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എല്‍.ഡി.എഫിന്റെ എം. സ്വരാജ്, ബി.ജെ.പിയുടെ അഡ്വ. മോഹന്‍ ജോര്‍ജ് എന്നിവരാണ് പ്രധാനമായും മത്സര രംഗത്തുള്ളവരെങ്കിലും തൃണമൂൽ പിന്തുണയോടെ, മുൻ എംഎൽഎ പി വി അൻവറും മത്സര രംഗത്തുണ്ട് .യു.ഡി.എഫ് വലിയ മാര്‍ജിനോടെ വിജയിക്കുമെന്ന് അര്യാടൻ ഷൗക്കത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. “കഴിഞ്ഞ ഒമ്പത് വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ നിലമ്പൂര്‍ മേഖലയെ പൂര്‍ണമായും അവഗണിച്ചു,” അദ്ദേഹം ആരോപിച്ചു. അതേസമയം,…

Read More

ബോക്ക ചിക്ക, ടെക്സസ്: സ്‌പേസ് X – ന്റെ സ്റ്റാർഷിപ് റോക്കറ്റ്, ജൂൺ 18, 2025-ന് രാത്രി 11 മണിയോടെ ടെക്സസിലെ സ്റ്റാർബേസ് പരീക്ഷണ കേന്ദ്രത്തിൽ നടന്ന സ്റ്റാറ്റിക് ഫയർ ടെസ്റ്റിനിടെ പൊട്ടിത്തെറിച്ചു. പത്താമത് പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് ഈ “പ്രധാന അപാകത” സംഭവിച്ചതെന്ന് സ്‌പേസ് എക്‌സ് സ്ഥിരീകരിച്ചു. ഈ സംഭവം ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ എത്തിക്കാനുള്ള എലോൺ മസ്‌കിന്റെ ബഹിരാകാശ ലക്ഷ്യങ്ങൾക്ക് മറ്റൊരു തിരിച്ചടിയാണ്. പരീക്ഷണത്തിനിടെ റോക്കറ്റിന്റെ മുകൾ ഭാഗത്ത് നിന്ന് തീഗോളം ഉയർന്നതായും തുടർന്ന് തീ പടരുന്നതും പരീക്ഷണ സ്ഥലത്ത് അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതായും റിപ്പോർട്ടുകളും ലൈവ്‌സ്ട്രീം വീഡിയോകളും സൂചിപ്പിക്കുന്നു. പരീക്ഷണത്തിനു മുന്നോടിയായി പ്രദേശത്ത് സുരക്ഷാ ഉറപ്പാക്കിയിരുന്നതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സമീപത്തെ ജനവാസ കേന്ദ്രങ്ങൾക്ക് ഭീഷണിയില്ലെന്നും കമ്പനി അറിയിച്ചു. എന്നിരുന്നാലും, പൊതുജനങ്ങളോട് അപകട സ്ഥലത്തേക്ക് അടുക്കരുതെന്ന് സ്‌പേസ് എക്‌സ് അഭ്യർത്ഥിച്ചിട്ടുണ്ട്. നാസയുടെ ആർട്ടെമിസ് പദ്ധതിക്കും മസ്‌കിന്റെ ചൊവ്വാ കോളനിവത്കരണ ദൗത്യങ്ങൾക്കും മുന്നോടിയായിട്ടുള്ള ഒരു നിർണായക പദ്ധതി ആയിട്ടാണ് സ്റ്റാർഷിപ്…

Read More

മുംബൈ, ജൂൺ 18, 2025: ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ)ക്ക് വൻ തിരിച്ചടിയായി ബോംബെ ഹൈക്കോടതി വിധി. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസിയായ കൊച്ചി ടസ്കേഴ്സ് കേരളയെ അയോഗ്യരാക്കിയതിന് 538 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. 2015-ൽ ആർബിട്രേഷൻ ട്രൈബ്യൂണൽ നൽകിയ വിധിക്കെതിരെ ബിസിസിഐ സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് ആർ.ഐ. ചഗ്ല തള്ളി. കോടതിയുടെ ഈ വിധി കൊച്ചി ടസ്കേഴ്സിന്റെ ഉടമകളായ കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന് (KCPL) 385.50 കോടി രൂപയും റെൻഡെവൂ സ്പോർട്സ് വേൾഡിന് (RSW) 153.34 കോടി രൂപയും ലഭിക്കാൻ വഴിയൊരുക്കുന്നു. 2011-ൽ  ഒരു സീസൺ മാത്രം ഐപിഎൽ കളിച്ച കൊച്ചി ടസ്കേഴ്സിനെ, ഫ്രാഞ്ചൈസി കരാറിലെ ലംഘനം ആരോപിച്ച് ബിസിസിഐ സെപ്റ്റംബറിൽ  പുറത്താക്കിയിരുന്നു. 10 ശതമാനം ബാങ്ക് ഗ്യാരന്റി നൽകുന്നതിൽ വീഴ്ച വരുത്തിയെന്നായിരുന്നു ബിസിസിഐയുടെ ആരോപണം. എന്നാൽ, KCPLനും RSW നും നൽകിയ അവസാന തീയതി ബിസിസിഐ തുടർച്ചയായ ഇടപെടലുകളിലൂടെ…

Read More