Author: Tomy Abraham

Tomy Abraham is a Special Correspondent with the Keralascope News. He is a professional social worker, humanist, and storyteller at heart. He brings a unique perspective to his role as Special Correspondent for Keralascope. Originally from Thodupuzha, Kerala, in India he combines his deep-rooted understanding of community life with an eye for thoughtful journalism. Beyond his profession, Tomy nurtures his passions for acting and farming—interests that keep him connected to both culture and the land. Currently based in Toronto, Canada, he continues to explore and share the stories that connect the Malayali diaspora with their roots while highlighting issues that matter both locally and globally.

ടൊറോന്റോ: ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് കാനഡയിൽ കാസിൽ ഡോക്ട്രിൻ നിയമങ്ങൾ (Castle Law) നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. വീട്ടുടമകൾക്ക് സ്വയം പ്രതിരോധത്തിന് കൂടുതൽ അധികാരം നൽകുന്ന നിയമമാണ് കാസിൽ ഡോക്ട്രിൻ. ഇക്കഴിഞ്ഞ ദിവസം നടന്ന വോൺ (Vaughan) ഷൂട്ടിംഗ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഫോർഡിന്റെ ഈ ആഹ്വാനം. കഴിഞ്ഞ ആഴ്ച വോണിൽ ഒരു വീട്ടുടമ കാർ മോഷ്ടാക്കളെ ഭയപ്പെടുത്താൻ വെടിയുതിർത്തതിന് വീട്ടുടമക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ഈ വീട്ടുടമയെ ശിക്ഷിക്കുന്നതിനുപകരം അവർക്ക് മെഡൽ നൽകണമെന്നാണ് ഫോർഡ് അഭിപ്രായപ്പെട്ടത്. ഫോർഡിന്റെ അഭിപ്രായത്തിൽ “അമേരിക്കയിലേതുപോലെ നമുക്കും കാസിൽ നിയമം വേണം, നമ്മുടെ നീതിന്യായ വ്യവസ്ഥ ദുർബലമാണ്. വീട്ടിൽ അതിക്രമിച്ച് കയറുന്നവർക്കെതിരെ വീട്ടുടമകൾക്ക് സ്വന്തം സുരക്ഷയ്ക്കായി നടപടിയെടുക്കാൻ അവകാശം ഉണ്ടായിരിക്കണം.” കാസിൽ ഡോക്ട്രിൻ, അമേരിക്കൻ ഐക്യനാടുകളിലെ ചില സംസ്ഥാനങ്ങളിൽ നിലവിലുള്ള ഒരു നിയമമാണ്. ഇത് വീട്ടുടമകൾക്ക്, തങ്ങളുടെ വസതിയിൽ അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ, പ്രതിരോധിക്കാൻ അനുമതി നൽകുന്നു. എന്നാൽ, കാനഡയിലെ നിലവിലെ നിയമങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ കർശനമായ നിയന്ത്രണങ്ങൾ…

Read More

2025 ജൂൺ 16, തിങ്കളാഴ്ച: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇരു രാജ്യങ്ങളും പരസ്പരം ശക്തമായ വ്യോമാക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ മേഖലയിൽ വൻ യുദ്ധഭീഷണി ഉയർന്നിരിക്കുകയാണ്. “ഓപ്പറേഷൻ റൈസിങ് ലയൺ” എന്ന് നാമകരണം ചെയ്തിരിക്കുന്ന, ജൂൺ 13-ന് ആരംഭിച്ച ഇസ്രായേലിന്റെ ആക്രമണം ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇതിന്റെ പ്രതികാര നടപടിയെന്നോണം ഇറാൻ നൂറിലധികം മിസൈലുകൾ ഇസ്രായേലിന് നേരെ തൊടുത്തു. ഇതിന്റെ ഫലമായി ഇരുവശത്തും നിരവധി മരണങ്ങളും നാശനഷ്ടങ്ങളും ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാന്റെ പ്രധാന നഗരമായ തെഹ്‌റാനിലെ ഷഹ്‌റാൻ ഓയിൽ ഡിപ്പോ, ബിദ് കനെ മിസൈൽ ഫാക്ടറി, ഷിറാസ് മിസൈൽ ഫാക്ടറി എന്നിവയ്ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയാൻ ഈ ആക്രമണങ്ങൾ അനിവാര്യമാണെന്ന് പ്രസ്താവിച്ചു. ഇറാന്റെ ക്വുഡ്സ് ഫോഴ്സിന്റെ ആസ്ഥാനവും ആക്രമണത്തിന്റെ ഭാഗമായി തകർത്തതായി ഇസ്രായേൽ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുവരെ…

Read More

2025 ജൂൺ 12-ന്, ഹൈത്തി, നിക്കരാഗ്വ, ക്യൂബ, വെനസ്വേല എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 5 ലക്ഷത്തോളം വ്യക്തികൾക്ക് രാജ്യം വിടാൻ, യു.എസ്. ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. താത്കാലികമായി രാജ്യത്ത് തങ്ങാൻ അനുമതി ലഭിച്ചിരുന്ന ഈ വ്യക്തികൾക്ക് ഇപ്പോൾ ഡിപ്പോർട്ടേഷൻ നോട്ടീസുകൾ ഇമെയിൽ വഴി ലഭിക്കുന്നതായാണ് വിവരം. ഈ നടപടി യു.എസ്. ഇമിഗ്രേഷൻ നയങ്ങളിൽ വരുത്തിയ ഏറ്റവും പുതിയ മാറ്റങ്ങളുടെ ഭാഗമാണെങ്കിലും ഇത് രാഷ്ട്രീയവും മാനുഷികവുമായ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. 2022-ൽ ബൈഡൻ ഭരണകൂടം ആരംഭിച്ച ഒരു ഹ്യൂമാനിറ്റേറിയൻ പരോൾ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ നാല് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് യു.എസിൽ താത്കാലികമായി താമസിക്കാൻ അനുമതി ലഭിച്ചത്. ഈ പ്രോഗ്രാം വഴി, ഒരു യു.എസ്. സ്പോൺസറുടെ പിന്തുണയോടെ, ഈ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് രണ്ട് വർഷത്തേക്ക് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും അവസരം ലഭിച്ചു. എന്നാൽ, 2025 ജനുവരിയിൽ ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ, ഈ…

Read More

വിന്നിപെഗ്: കാട്ടുതീയുടെ ഭീകരതയിൽ വീടും സ്വത്തും നഷ്ടപ്പെട്ട് അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമേകാൻ സന്നദ്ധ സംഘടനകൾ രംഗത്ത്. വിന്നിപെഗിന്റെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും കാട്ടുതീ മൂലം ഒഴിപ്പിക്കപ്പെട്ടവർക്ക് അവശ്യവസ്തുക്കൾ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഈ സംഘടനകൾ. എന്നാൽ, വരുന്ന മാസങ്ങൾ സന്നദ്ധ പ്രവർത്തകർക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് വിലയിരുത്തൽ. ത്രൈവ് കമ്മ്യൂണിറ്റി സപ്പോർട്ട് സർക്കിളിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ റോണ്ട ഏലിയാസ്-പെന്നർ പറയുന്നത്, കാട്ടുതീ ബാധിതർക്ക് ഭക്ഷണം, വസ്ത്രം, മറ്റ് അവശ്യസാധനങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനൊപ്പം, സംഭാവനകൾ സ്വീകരിക്കുന്നതിനും പിന്തുണ ഏകോപിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ്. “ഇത് ഞങ്ങളെ സംബന്ധിച്ച് തിരക്കേറിയതും ശ്രമകരവുമായ സമയമാണ്,” അവർ കൂട്ടിച്ചേർത്തു. വിന്നിപെഗിലെ വെസ്റ്റ് എൻഡിൽ പ്രവർത്തിക്കുന്ന ത്രൈവ് കമ്മ്യൂണിറ്റി സപ്പോർട്ട് സർക്കിളിലെ പ്രവർത്തകൻ സ്റ്റീവ് പീറ്റേഴ്‌സ് പറഞ്ഞത്, കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഫോൺ കോളുകളിലൂടെ സഹായങ്ങൾ ഏകോപിപ്പിക്കുകയും അഭയകേന്ദ്രങ്ങളിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കുകയും ചെയ്തുവരികയാണ്. “ഞങ്ങൾ ഒരു സമൂഹമെന്ന നിലയിൽ ഒന്നിച്ച് പ്രവർത്തിക്കുകയാണ്,” അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഏകദേശം…

Read More

ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തുമായി ജൂൺ ഒന്നിന് നടത്തിയ കൂടിക്കാഴ്ചയിൽ താൻ സന്തുഷ്ടനാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി.സ്മിത്തുമായുള്ള ചർച്ച ഫലപ്രദമായിരുന്നുവെന്നും “ഏകീകൃത കനേഡിയൻ സമ്പദ്‌വ്യവസ്ഥ” കൈവരിക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ട് കൂടിക്കാഴ്ചയിൽ നടത്തിയ ചർച്ച പുരോഗതി കൈവരിച്ചുവെന്നും മാർക്ക് കാർണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.ആൽബെർട്ടയിലും കാനഡയിലുടനീളവും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉൾപ്പെടെ വലിയ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചെങ്കിലും ആ പദ്ധതികളുടെ സ്വഭാവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചില്ല.കാനഡയെ ഒന്നിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് തെളിയിക്കാൻ കാർണിക്ക് “അദ്ദേഹം വരുത്തേണ്ട ന്യായമായ മാറ്റങ്ങളുടെ ഒരു പട്ടിക” നൽകിയതായി ഡാനിയേൽ സ്മിത്തും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഈ ആഴ്ച നടക്കുന്ന പ്രവിശ്യ നേതാക്കളുടെ ആദ്യ മീറ്റിംഗിന് ശേഷം ഈ പരിഷ്കാരങ്ങളിൽ ദ്രുതഗതിയിലുള്ള പുരോഗതി കാണാൻ ആൽബർട്ട ആഗ്രഹിക്കുന്നു,” സ്മിത്ത് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം നടത്തിയ തന്റെ ആദ്യ സന്ദർശനത്തിൽ ഞായറാഴ്ച രാവിലെ കാൽഗറിയിൽ എണ്ണ, പ്രകൃതി വാതക മേഖലയിലുള്ള എക്സിക്യൂട്ടീവുകളുമായി…

Read More

ക്യൂബെക് സിറ്റി: ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരുടെ അവകാശങ്ങൾ ബിൽ 40 ലംഘിക്കുന്നുവെന്ന് കണ്ടെത്തി ക്യൂബെക്കിലെ പരമോന്നത കോടതി വിധി പുറപ്പെടുവിച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷം, ഫ്രാൻസ്വാ ലെഗു സർക്കാർ കാനഡയിലെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി വിധിയെ നിയമപരമായി നേരിടാൻ തയ്യാറെടുക്കുന്നു. 2020-ൽ പാസാക്കിയ ബിൽ 40-ന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് സുപ്രീം കോടതി കേസ് കേൾക്കാൻ സമ്മതിച്ചാൽ അന്തിമ തീരുമാനം എടുക്കാൻ കഴിയും. ക്യൂബെക്കിലെ ഇംഗ്ലീഷ് സ്കൂൾ ബോർഡുകൾ 2020 മുതൽ നിയമ പോരാട്ടം നടത്തിവരികയാണ്.ക്യൂബെക്കിലെ സ്കൂൾ ബോർഡുകൾ നിർത്തലാക്കാനും പ്രവിശ്യയിലെ സ്കൂൾ ഭരണം പരിഷ്കരിക്കാനും ലക്ഷ്യമിട്ട് ക്യൂബെക്ക് സർക്കാർ പാസാക്കിയ ബിൽ 40-ന്റെ ചില ഭാഗങ്ങൾ ഭരണഘടനാ ലംഘനമാണെന്ന് കണ്ടെത്തി ക്യൂബെക്ക് അപ്പീൽ കോടതി 2025 ഏപ്രിൽ 3-ന് ഏകകണ്ഠമായി വിധി പ്രസ്താവിച്ചിരുന്നു. ഈ വിധിയെ “ചരിത്രപരമായ തീരുമാനം” എന്നാണ് ആംഗ്ലോഫോൺ ഗ്രൂപ്പുകൾ വിശേഷിപ്പിച്ചു. 2023-ലെ ക്യൂബെക്ക് സുപ്പീരിയർ കോടതി വിധിയെ ഈ വിധി പ്രധാനമായും ശരിവെക്കുന്നു. ബിൽ…

Read More

ഓട്ടവ, കാനഡ (മെയ് 29, 2025): ദേശീയ ഐക്യത്തിന്റെ പേര് പറഞ്ഞ് വികസന പദ്ധതികൾ ‘ഫാസ്റ്റ്-ട്രാക്ക്’ രീതിയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാർ നടപടികളിൽ, കാനഡയിലെ ഫസ്റ്റ് നേഷൻസ് നേതാക്കൾ അസംതൃപ്തി പ്രകടിപ്പിക്കുന്നതായി അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസിന്റെ (AFN) ദേശീയ നേതാവ് സിന്റി വുഡ്‌ഹൗസ് നെപിനാക് പറഞ്ഞു. “അവരെ കുറ്റപ്പെടുത്താനാവില്ല. അവർ നിരാശരാണ്, അവർക്ക് തങ്ങൾ അനാദരിക്കപ്പെട്ടതായി അനുഭവപ്പെടുന്നു,” വുഡ്‌ഹൗസ് നെപിനാക് ബുധനാഴ്ച (മെയ് 28, 2025) ഓട്ടവയിലെ പാർലമെന്റ് ഹില്ലിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. വികസന തീരുമാനങ്ങളിൽ ഫസ്റ്റ് നേഷൻസിനെ അവഗണിക്കുന്നു “തുടക്കം മുതൽ തന്നെ തീരുമാനങ്ങൾ എടുക്കുന്നതിൽ ഞങ്ങൾക്ക് പങ്കാളിത്തം നൽകിയില്ലെങ്കിൽ, ഇത് കാനഡ ഗവൺമെന്റിന് പിന്നീട് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കും,” അവർ കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച (മെയ് 27, 2025) കിങ്ങ് ചാൾസ് ഓട്ടവയിൽ നടത്തിയ സിംഹാസന പ്രസംഗത്തിൽ, 2025 ജൂലൈ 1-നകം ആന്തരിക വ്യാപാരവും തൊഴിൽ ചലനാത്മകതയും സുഗമമാക്കാനുള്ള നടപടികൾ ഫെഡറൽ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. “ദേശീയ…

Read More

ഓട്ടവ: കാനഡയുടെ പുതിയ പാർലമെന്റ് സമ്മേളനത്തിന്റെ ഉദ്ഘാടനവേളയിൽ ചാൾസ് മൂന്നാമൻ രാജാവ് നടത്തിയ പ്രസംഗം രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും ഊട്ടിയുറപ്പിക്കുന്നതിന്റെ പ്രാധാന്യം എടുത്തുകാട്ടി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാനഡയെ ’51-ാം സംസ്ഥാനം’ ആക്കുമെന്ന ഭീഷണികൾക്കിടയിൽ, രാജാവിന്റെ ഈ സന്ദർശനവും പ്രസംഗവും കാനഡയുടെ ദേശീയ ഐക്യത്തിന്റെ പ്രതീകമായി വിലയിരുത്തപ്പെടുന്നു. 2025 മെയ് 27-ന് ഓട്ടവയിലെ സെനറ്റ് ചേംബറിൽ, ഭാര്യ കമിലയോടൊപ്പം എത്തിയ ചാൾസ് മൂന്നാമൻ, കനേഡിയൻ ദേശീയ ഗാനത്തിലെ “The True North, strong and free” എന്ന വരികൾ ഉദ്ധരിച്ച് രാജ്യത്തിന്റെ ശക്തിയും സ്വാതന്ത്ര്യവും ഉയർത്തിക്കാട്ടി. “ലോകം ഇന്ന് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഏറ്റവും അപകടകരവും അനിശ്ചിതവുമായ സമയത്തിലൂടെ കടന്നുപോകുകയാണ്,” അദ്ദേഹം പറഞ്ഞു. ജനാധിപത്യം, ബഹുസ്വരത, നിയമവാഴ്ച, സ്വയംനിർണയാവകാശം, സ്വാതന്ത്ര്യം എന്നിവ കനേഡിയൻ ജനത വിലമതിക്കുന്ന മൂല്യങ്ങളാണെന്നും അവ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും രാജാവ് ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ സർക്കാർ തയ്യാറാക്കിയ പ്രസംഗം, കാനഡയുടെ പുതിയ നിയമനിർമാണ അജണ്ട വിശദീകരിക്കുന്നതിനൊപ്പം, അന്താരാഷ്ട്ര…

Read More

കാനഡയുടെ പരമാധികാരത്തിനു നേരെയുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾക്കും താരിഫ് ഭീഷണികൾക്കെതിരെ കാനഡയിൽ പ്രതിഷേധവുമായി വിവിധ നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി.കാനഡയ്‌ക്കെതിരെയുള്ള ഇറക്കുമതി തീരുവയിൻ മേൽ മൃദുവായ മൃദുവായ ചില സമീപനങ്ങൾ ഉണ്ടായെങ്കിലും അടുത്തിടെ വൈറ്റ് ഹൗസിൽ നിന്ന് കൂടുതൽ സൗഹാർദ്ദപരമായ സ്വരമുണ്ടാകുകയും ചെയ്തിട്ടും, അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കി കാനഡയെ മാറ്റുന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ ആവർത്തിച്ചുള്ള പരാമർശങ്ങളുടെ പ്രതിധ്വനിയും അമർഷവും കനേഡിയൻ ജനതയുടെ പ്രതിഷേധ റാലിയിൽ ഇപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.കാനഡയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മോൺട്രിയലിലെ റോയൽ പാർക്കിൽ 100 കണക്കിന് ആളുകൾ ഒത്തുകൂടി. രാഷ്ട്രീയ സാംസ്കാരിക കലാ രംഗത്തുള്ള വ്യക്തികളോടൊപ്പംഡോക്ടർസ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ മുൻ മേധാവിയും സ്വാതന്ത്ര്യത്തിന്റെ ചിറകുള്ള ഒരു ദേവത മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു സ്മാരകത്തിന്റെ ചുവട്ടിൽ ഒത്തുകൂടി കാനഡയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യ സമഗ്രതയ്ക്കും എതിരെ ട്രംപ് ഭരണകൂടം ഉയർത്തുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകി. കാനഡയെ 51-മത് സംസ്ഥാനമായി അംഗീകരിക്കാമെന്നും മുൻ പ്രധാനമന്ത്രിയെ “ഗവർണർ ജസ്റ്റിൻ ട്രൂഡോ” എന്ന് പരാമർശിച്ചതും “നമ്മുടെ…

Read More

നെയ്‌പിഡോ: കഴിഞ്ഞ ദിവസം മ്യാൻമറിൽ അതിശക്തമായ ഭൂചലനം ആഞ്ഞടിച്ചതിന്റെ ഞെട്ടലിൽ നിന്ന് ജനങ്ങൾ ഇനിയും മുക്തരായിട്ടില്ല. വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:50ന് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മണ്ഡലേയ്ക്ക് സമീപമുള്ള നഗരത്തെ പ്രഭവകേന്ദ്രമാക്കി രാജ്യത്തെ പിടിച്ചുകുലുക്കി. തുടർന്നുണ്ടായ പ്രകമ്പനങ്ങളിൽ ബഹുനില കെട്ടിടങ്ങൾ തകർന്ന് കോൺക്രീറ്റ് കൂമ്പാരങ്ങളായി മാറി. ഇതുവരെ ലഭിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം 1,650-ലധികം പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. എന്നാൽ, മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നയ്പിഡാവ്, മണ്ഡലേ, സാഗൈംഗ് തുടങ്ങിയ പ്രദേശങ്ങളിലെ ആശുപത്രികൾ പരിക്കേറ്റവർ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഏകദേശം 4,000-ത്തോളം പേർ പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നതായാണ് റിപ്പോർട്ട്. റോഡുകളും വൈദ്യുതി, ഇന്റർനെറ്റ് സംവിധാനങ്ങളും തകർന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഇന്ത്യയുടെ സഹായഹസ്തം: ഓപ്പറേഷൻ ബ്രഹ്മ ദുരന്തത്തിൽ വിറങ്ങലിച്ച മ്യാൻമർ ജനതയ്ക്ക് ആശ്വാസമേകാൻ ഇന്ത്യ മുന്നോട്ടുവന്നു. ‘ഓപ്പറേഷൻ ബ്രഹ്മ’ എന്ന പേര് നൽകിയ…

Read More