- കാനഡയിൽ 32,000 സെൻസസ് തൊഴിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം
- ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡുമായി ഇന്ത്യൻ ഹൈക്കമ്മീഷണർ കൂടിക്കാഴ്ച നടത്തി
- സിസിഎംഎ ആൽബർട്ട ചാപ്റ്റർ ഫെബ്രുവരിയിൽ
- വെനസ്വേല അമേരിക്കയുടെ നിയന്ത്രണത്തിൽ: പ്രസിഡന്റ് ട്രംപ്
- കൃത്യനിഷ്ഠ ഒരു ആനുകൂല്യമോ? പാശ്ചാത്യ ശീലങ്ങളെക്കുറിച്ചുള്ള മലയാളി പ്രൊഫസറുടെ നിരീക്ഷണം കാനഡയിൽ ശ്രദ്ധേയമാകുന്നു
- ശൈത്യകാലത്തെ ആരോഗ്യവും വീടിന്റെ സംരക്ഷണവും: അന്തരീക്ഷത്തിലെ ഈർപ്പം എങ്ങനെ ക്രമീകരിക്കാം?
- ന്യൂനപക്ഷ ഗവേഷകർക്ക് ചീഫ് മിനിസ്റ്റേഴ്സ് റിസേർച് ഫെലോഷിപ്പ്: ജനുവരി 15 വരെ അപേക്ഷിക്കാം
- 2026-ലെ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് പ്രഖ്യാപന തീയതികൾ
Author: Tomy Abraham
Tomy Abraham is a Special Correspondent with the Keralascope News. He is a professional social worker, humanist, and storyteller at heart. He brings a unique perspective to his role as Special Correspondent for Keralascope. Originally from Thodupuzha, Kerala, in India he combines his deep-rooted understanding of community life with an eye for thoughtful journalism. Beyond his profession, Tomy nurtures his passions for acting and farming—interests that keep him connected to both culture and the land. Currently based in Toronto, Canada, he continues to explore and share the stories that connect the Malayali diaspora with their roots while highlighting issues that matter both locally and globally.
മിസിസാഗ, കാനഡ: കേരളത്തിൽ നിന്നും കാനഡയിലേക്ക് കുടിയേറിയ സീറോ മലബാർ വിശ്വാസികളെ ഒന്നിച്ച് ഒരുമയോടെ ഒരു കുടക്കീഴിൽ കോർത്തിണക്കി കൊണ്ടുപോകുന്നതിന് കാനഡയിലെ മിസിസാഗയിൽ സ്ഥാപിതമായ സീറോ മലബാർ രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ പിതാവിന്റെ ഔദ്യോഗിക ഇടയ സന്ദർശനം (Canonical visit) ഈ വരുന്ന ഫെബ്രുവരി മാസം 7, 8, 9 തീയതികളിൽ മിസിസാഗയിലുള്ള സെൻറ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രൽ ഇടവക ദേവാലയത്തിൽ നടത്തപ്പെടുന്നു.സന്ദർശന വേളയിൽ അഭിവന്ദ്യ പിതാവ് ഇടവക വികാരി, ഇടവകയിലെ വിവിധ സംഘടനകൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ഇടവക ജനത്തിനായി വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും.ഈ സന്ദർശനം കത്തീഡ്രൽ ഇടവക സമൂഹത്തിൻറെ കൂട്ടായ്മ ശക്തിപ്പെടുത്തുവാനും അവരുടെ വിശ്വാസ സംബന്ധമായ വളർച്ചയെ മുന്നിൽ കണ്ടു കൊണ്ടുള്ള ചർച്ചകൾ നടത്തി അതിലേക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനും ലക്ഷ്യം വച്ചുള്ളതാണ്….അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ പിതാവിന്റെ ഇടയസന്ദർശനം അർത്ഥപൂർണ്ണവും വിജയകരവും ആക്കുന്നതിനായി ഇടവക വികാരിയുടെയും അസിസ്റ്റൻറ്…
ഈ വരുന്ന ജനുവരി 29-ന് ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കിടെ അമേരിക്കയിലെ ഭരണമാറ്റവും കാനഡയിലെ തൊഴിൽ നിരക്കിലുണ്ടായ നേരിയ വളർച്ചയും ബുധനാഴ്ചത്തെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനത്തെ എങ്ങനെ സ്വാധീനിക്കുമെന്നാണ് വിപണിയും സാമ്പത്തിക വിദഗ്ദരും ഉറ്റു നോക്കുന്നത്. ബാങ്ക് ഓഫ് കാനഡ അതിൻ്റെ വരാനിരിക്കുന്ന മീറ്റിംഗിൽ പലിശനിരക്ക് കാൽ പോയിൻ്റ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നിരുന്നാലും, നിലവിലുള്ള പലിശ നിരക്ക് തുടരാനുള്ള സാധ്യതയും ചില സാമ്പത്തിക വിദഗ്ദർ തള്ളിക്കളയുന്നില്ല. ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലെ വളർച്ചയും പണപ്പെരുപ്പത്തിലെ വ്യതിയാനങ്ങളും അനുകൂല ഘടകങ്ങൾ ആണെങ്കിലും ഡിസംബറിലെ തൊഴിൽ വളർച്ചാ നിരക്കും കനേഡിയൻ കയറ്റുമതിയിൽ താരിഫ് ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയും പലിശ നിരക്ക് കുറക്കുന്നത് സംബന്ധിച്ച തീരുമാനത്തെ സ്വാധീനിച്ചേക്കാമെന്നുള്ള ആശങ്ക നിലനിൽക്കുന്നു. കഴിഞ്ഞ വർഷം, ബാങ്ക് ഓഫ് കാനഡ ജൂണിനും ഡിസംബറിനുമിടയിൽ തുടർച്ചയായി അഞ്ച് തവണ പലിശ നിരക്കുകൾ കുറച്ചിരുന്നു. കനേഡിയൻ സാമ്പത്തിക മേഖലയിൽ അടുത്തിടെയുണ്ടായ വളർച്ച അമേരിക്കയിലെ ഭരണമാറ്റവും ട്രംപിന്റെ താരിഫ് ഭീഷണിയും ഉയർത്തുന്ന…
2025 ൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും 2026 ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പും മുന്നിൽകണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവതരിപ്പിച്ച പ്ലാൻ 63 പദ്ധതികൾക്ക് കെപിസിസി തടയിടുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ കാണാനാവുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ മുന്നിൽക്കണ്ട് കോൺഗ്രസിന് ഉറച്ച വിജയസാധ്യതയുള്ള 63 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനും കെപിസിസി പ്രസിഡന്റിനെ മാറ്റുന്നതിനുമുള്ള പ്രതിപക്ഷ നേതാവിന്റെ പരിശ്രമങ്ങൾക്കുള്ള തിരിച്ചടിയായിട്ടാണ് ഈ സംഭവങ്ങൾ വിലയിരുത്തപ്പെടുന്നത്. വി ഡി സതീശന്റെ ആശയപരമായ മുന്നൊരുക്കങ്ങൾക്ക് ബദലായി കെപിസിസി പ്രസിഡണ്ട് സുധാകരന് ഇളവ് നൽകി പ്രതിപക്ഷ നേതാവിന്റെ താല്പര്യങ്ങൾക്ക് തടയിടാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രതിപക്ഷ നേതാവാണോ കെപിസിസി പ്രസിഡണ്ട് ആണോ ഒന്നാമൻ എന്നുള്ള ഒരു കുഴപ്പിക്കുന്ന ചോദ്യവും നേതാക്കന്മാരുടെയും പ്രവർത്തകരുടെയും ഇടയിൽ ഉയരുന്നുണ്ട്. ഇതിലൊരാളെ മാറ്റുക എന്നുള്ളതാണ് പാർട്ടിയിലെ പുതിയ വെല്ലുവിളി. ആസന്നമായിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കത്തോലിക്കാ വിഭാഗത്തിൽ നിന്നോ ഈഴവ വിഭാഗത്തിൽ നിന്നോ…
സമീപ വർഷങ്ങളിൽ പുറത്ത് വന്ന വിവിധ റാങ്കിങ്ങുകളിൽ ടൊറന്റോ പിയേഴ്സൺ ഇന്റർനാഷ്ണൽ എയർപോർട്ടിന്റെ ഗ്രാഫ് താഴേക്ക് വീണിരുന്നു. എന്നാൽ ഫ്ലൈറ്റ് കാലതാമസവുമായോ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങളുമായോ ബന്ധപ്പെട്ടതല്ലാത്ത ഒരു നേട്ടത്തിനാണ് ടൊറന്റോ ഹബ് ഇപ്പോൾ അർഹമായിരിക്കുന്നത്. കാനഡയിലെ ഏറ്റവും വലിയ വിമാനത്താവളമായ ടൊറന്റോ പിയേഴ്സൺ എയർപോർട്ട് രാജ്യത്തെ ഏറ്റവും മികച്ച തൊഴിലിടങ്ങളിലൊന്നായി ഫോർബ്സ് പട്ടികയിലിടം നേടി. പിയേഴ്സൺ നടത്തുന്ന ഗ്രേറ്റർ ടൊറന്റോ എയർപോർട്ട് അതോറിറ്റി (GTAA), 2025-ൽ 300 മികച്ച തൊഴിൽദാതാക്കളുടെ പട്ടികയിൽ 107 -ാമത് സ്ഥാനവും ഗതാഗത, ലോജിസ്റ്റിക്സ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. കഴിഞ്ഞ വർഷം GTAA യുടെ സ്ഥാനം 210 ആയിരുന്നു. ജീവനക്കാരുടെ ഫീഡ്‌ബാക്കിനെ അടിസ്ഥാനമാക്കി നിരന്തരം മെച്ചപ്പെടുത്താനുള്ള കഠിനമായ പരിശ്രമത്തിന്റെ ഫലമാണ് ബ്രാൻഡിനുള്ള ഈ അംഗീകാരമെന്ന് പിയേഴ്‌സൺ എയർപോർട്ടിന്റെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ ബുധനാഴ്ച പത്രക്കുറിപ്പിൽ പറഞ്ഞു.
കൊൽക്കത്ത: ഈഡൻ ഗാർഡനിൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യക്ക് 7 വിക്കറ്റിന്റെ ഉജ്വല വിജയം. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയാക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമായിരുന്നു ഇന്ത്യൻ ബോളർമാരുടേത്. 20 ഓവറിൽ 132 റൺസിന് അവർ ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി . മറുപടി ബാറ്റിങ്ങിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടമാക്കിയ ഇന്ത്യ വിജയ റൺ കുറിക്കുമ്പോൾ പിന്നെയും 43 പന്തുകൾ ബാക്കിയായിരുന്നു. ഇന്ത്യക്കായി ആദ്യ ഓവർ എറിഞ്ഞ അർഷ്ദീപ് സിംഗ് ഇംഗ്ലിഷ് ഓപ്പണർ ഫിൽ സാൾട്ടിനെ മടക്കിയയച്ച്കൊണ്ട് ആദ്യ വെടി പൊട്ടിച്ചു. മൂന്ന് പന്തുകൾ മാത്രം നേരിട്ട സാൾട്ട് ‘പൂജ്യ’ നായി മടങ്ങി. തന്റെ അടുത്ത ഓവറിൽ ഡക്കറ്റിനേയും അർഷ്ദീപ് മടക്കിയയച്ചു. വരുൺ ചക്രവർത്തിയുടെ ഊഴമായിരുന്നു പിന്നീട്. ഹാരി ബ്രൂക്കിനെയും ലിയം ലിവിംഗ്സ്റ്റണിനെയും ക്ലീൻ ബോൾ ചെയ്ത വരുൺ 44 പന്തിൽ 68 റൺസെടുത്ത് തകർത്ത് കളിച്ചിരുന്ന ഇംഗ്ലിഷ് നായകൻ ജോസ് ബട്ട്ലറെ…
ഫെബ്രുവരി 1 മുതൽ യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനേഡിയൻ ഉൽപന്നങ്ങൾക്ക് 25% തീരുവ ചുമത്തുന്ന പക്ഷം കാനഡ ശക്തമായ പ്രതികാര നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചൊവ്വാഴ്ച പ്രസ്താവിച്ചു. കാനഡ സത്വരവും ഉചിതവുമായ രീതിയിൽ പ്രതികരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എന്നാൽ, ട്രംപിനെ പുനർവിചിന്തനത്തിന്പ്രേരിപ്പിക്കാനുതകുന്ന എല്ലാ നടപടികളും സ്വീകരിക്കാൻ കാനഡ തയ്യാറുമാണെന്ന് അദ്ദേഹം പറഞ്ഞു. തീരുവ നടപടികളുമായി അമേരിക്ക മുന്നോട്ട് മുന്നോട്ട് പോകുകയാണെങ്കിൽ അമേരിക്കൻ ഉൽപന്നങ്ങൾക്ക് സമാനമായ രീതിയിൽ തീരുവകൾ ചുമത്താൻ നിർദേശിച്ചതായും ട്രൂഡോ പറഞ്ഞു. ഇതു വഴി 100 കോടിയിലധികം ഡോളറിന്റെ യുഎസ് ഇറക്കുമതികൾക്ക് ബാധകമായ തരത്തിൽ തീരുവകൾ ചുമത്താനാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. കാനഡ-യുഎസ് വ്യാപാര ബന്ധങ്ങളിൽ അലയൊലികൾ നിറഞ്ഞ ഒരു ദിവസത്തിന് ശേഷമാണ് ട്രൂഡോയുടെ ഈ പരാമർശങ്ങൾ. എന്നാൽ ട്രംപ് അധികാരമേറ്റ ശേഷം കാനഡയ്‌ക്കെതിരെ തീരുവ ഏർപ്പെടുത്താൻ പ്രാരംഭ നടപടികൾ ഒന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. അതേ സമയം 25% തീരുവ ചുമത്തുന്ന കാര്യം രണ്ട് ആഴ്ചയ്ക്കുള്ളിൽ…
ഓട്ടവ: 2025 ൽ -രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങളെയും തൊഴിൽ വിപണി ആവശ്യങ്ങളെയും പിന്തുണയ്‌ക്കുന്നതോടൊപ്പം താൽക്കാലിക റെസിഡന്റ് പ്രോഗ്രാമുകളുടെ സമഗ്രതയും ഗുണനിലവാരവും ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ തുടരുകയാണ് കാനഡ സർക്കാർ. 2024 സെപ്റ്റംബറിൽ പ്രഖ്യാപിച്ച വിശാലമായ നടപടികളുടെ ഭാഗമായി, ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അന്തർദ്ദേശീയ വിദ്യാർത്ഥികളുടെയും വിദേശ തൊഴിലാളികളുടെയും കുടുംബാംഗങ്ങൾക്കുള്ള ഓപ്പൺ വർക്ക് പെർമിറ്റ് (OWP) യോഗ്യത മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യുകയാണ്. 2025 ജനുവരി 21 മുതൽ, ചില കാറ്റഗറിയിൽപ്പെട്ട അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെയും വിദേശ തൊഴിലാളികളുടെയും പങ്കാളികൾക്ക് മാത്രമേ Family open work permit (OW) ന് അപേക്ഷിക്കാൻ കഴിയൂ. Family OWP-നായ് എൻറോൾ ചെയ്ത അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് മാത്രമായി പരിമിതപ്പെടുത്തും 16 മാസമോ അതിൽ കൂടുതലോ ഉള്ള മാസ്റ്റേഴ്സ് പ്രോഗ്രാമുകൾഡോക്ടറൽ പ്രോഗ്രാമുകൾ, അല്ലെങ്കിൽപ്രൊഫഷണൽ, യോഗ്യതയുള്ള പ്രോഗ്രാമുകൾ തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് മാത്രമായി Family OWP പരിമിതപ്പെടുത്തും. Tier 0 അല്ലെങ്കിൽ 1 തൊഴിലുകൾ, അല്ലെങ്കിൽതൊഴിലാളി ക്ഷാമമുള്ളതോ സർക്കാർ…
ഒന്റാരിയോ ഗവൺമെന്റ് 2025-ൽ നികുതിദായകർക്ക് 200 ഡോളർ റിബേറ്റ് നൽകുന്നു. ഉയർന്ന പലിശനിരക്കും ഫെഡറൽ കാർബൺ ടാക്‌സും നേരിടുന്ന ഒന്റാരിയോയിലെ കുടുംബങ്ങൾക്ക് ഒരു ആശ്വാസ പദ്ധതി എന്ന നിലയിലാണിത് നടപ്പാക്കുന്നത്. 2024 ഡിസംബർ 31-നകം 2023-ലെ ആദായനികുതിയും ബെനിഫിറ്റ് റിട്ടേണും ഫയൽ ചെയ്ത ഒന്റാരിയോയിലെ യോഗ്യരായ എല്ലാ മുതിർന്നവർക്കും ഈ 200 ഡോളറിന്റെ നികുതിദായക റിബേറ്റ് ചെക്കുകൾ തപാൽ മാർഗം ലഭിക്കും. യോഗ്യരായ കുടുംബങ്ങളിലെ 18 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും 200 ഡോളർ അധികമായി ലഭിക്കും. ഉദാഹരണത്തിന്, 5 അംഗങ്ങളുള്ള ഒരു കുടുംബത്തിന് 2 മുതിർന്നവർക്കും 3 കുട്ടികൾക്കുമായ് 1,000 ഡോളർ ലഭിക്കും. 200 ഡോളറിന്റെ ചെക്കുകൾ 2025 ജനുവരി ആദ്യ വാരങ്ങളിൽ തന്നെ അർഹരായ വ്യക്തികൾക്ക് അയച്ച് കഴിഞ്ഞതായി പ്രൊവിൻഷ്യൽ ഗവൺമെന്റ് സ്ഥിരീകരിച്ചു. “ഫെഡറൽ കാർബൺ നികുതി, ഉയർന്ന പലിശനിരക്ക്, ആഗോള സാമ്പത്തിക അനിശ്ചിതത്വം എന്നിവ കാരണം ഒന്റാരിയോയിലെ കുടുംബങ്ങൾ വലയുന്ന സാഹചര്യത്തിൽ, ചെലവ് കുറയ്ക്കുന്നതിനും കുടുംബങ്ങളെ സഹായിക്കുന്നതിനുമായി…