Author: Tomy Abraham

Tomy Abraham is a Special Correspondent with the Keralascope News. He is a professional social worker, humanist, and storyteller at heart. He brings a unique perspective to his role as Special Correspondent for Keralascope. Originally from Thodupuzha, Kerala, in India he combines his deep-rooted understanding of community life with an eye for thoughtful journalism. Beyond his profession, Tomy nurtures his passions for acting and farming—interests that keep him connected to both culture and the land. Currently based in Toronto, Canada, he continues to explore and share the stories that connect the Malayali diaspora with their roots while highlighting issues that matter both locally and globally.

ഫെബ്രുവരി 1 മുതൽ യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനേഡിയൻ ഉൽപന്നങ്ങൾക്ക് 25% തീരുവ ചുമത്തുന്ന പക്ഷം കാനഡ ശക്തമായ പ്രതികാര നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചൊവ്വാഴ്ച പ്രസ്താവിച്ചു. കാനഡ സത്വരവും ഉചിതവുമായ രീതിയിൽ പ്രതികരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എന്നാൽ, ട്രംപിനെ പുനർവിചിന്തനത്തിന്പ്രേരിപ്പിക്കാനുതകുന്ന എല്ലാ നടപടികളും സ്വീകരിക്കാൻ കാനഡ തയ്യാറുമാണെന്ന് അദ്ദേഹം പറഞ്ഞു. തീരുവ നടപടികളുമായി അമേരിക്ക മുന്നോട്ട് മുന്നോട്ട് പോകുകയാണെങ്കിൽ അമേരിക്കൻ ഉൽപന്നങ്ങൾക്ക് സമാനമായ രീതിയിൽ തീരുവകൾ ചുമത്താൻ നിർദേശിച്ചതായും ട്രൂഡോ പറഞ്ഞു. ഇതു വഴി 100 കോടിയിലധികം ഡോളറിന്റെ യുഎസ് ഇറക്കുമതികൾക്ക് ബാധകമായ തരത്തിൽ തീരുവകൾ ചുമത്താനാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. കാനഡ-യുഎസ് വ്യാപാര ബന്ധങ്ങളിൽ അലയൊലികൾ നിറഞ്ഞ ഒരു ദിവസത്തിന് ശേഷമാണ് ട്രൂഡോയുടെ ഈ പരാമർശങ്ങൾ. എന്നാൽ ട്രംപ് അധികാരമേറ്റ ശേഷം കാനഡയ്‌ക്കെതിരെ തീരുവ ഏർപ്പെടുത്താൻ പ്രാരംഭ നടപടികൾ ഒന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. അതേ സമയം 25% തീരുവ ചുമത്തുന്ന കാര്യം രണ്ട് ആഴ്ചയ്ക്കുള്ളിൽ…

Read More

ഓട്ടവ: 2025 ൽ -രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങളെയും തൊഴിൽ വിപണി ആവശ്യങ്ങളെയും പിന്തുണയ്‌ക്കുന്നതോടൊപ്പം താൽക്കാലിക റെസിഡന്റ് പ്രോഗ്രാമുകളുടെ സമഗ്രതയും ഗുണനിലവാരവും ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ തുടരുകയാണ് കാനഡ സർക്കാർ. 2024 സെപ്റ്റംബറിൽ പ്രഖ്യാപിച്ച വിശാലമായ നടപടികളുടെ ഭാഗമായി, ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അന്തർദ്ദേശീയ വിദ്യാർത്ഥികളുടെയും വിദേശ തൊഴിലാളികളുടെയും കുടുംബാംഗങ്ങൾക്കുള്ള ഓപ്പൺ വർക്ക് പെർമിറ്റ് (OWP) യോഗ്യത മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യുകയാണ്. 2025 ജനുവരി 21 മുതൽ, ചില കാറ്റഗറിയിൽപ്പെട്ട അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെയും വിദേശ തൊഴിലാളികളുടെയും പങ്കാളികൾക്ക് മാത്രമേ Family open work permit (OW) ന് അപേക്ഷിക്കാൻ കഴിയൂ. Family OWP-നായ് എൻറോൾ ചെയ്ത അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് മാത്രമായി പരിമിതപ്പെടുത്തും 16 മാസമോ അതിൽ കൂടുതലോ ഉള്ള മാസ്റ്റേഴ്സ് പ്രോഗ്രാമുകൾഡോക്ടറൽ പ്രോഗ്രാമുകൾ, അല്ലെങ്കിൽപ്രൊഫഷണൽ, യോഗ്യതയുള്ള പ്രോഗ്രാമുകൾ തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് മാത്രമായി Family OWP പരിമിതപ്പെടുത്തും. Tier 0 അല്ലെങ്കിൽ 1 തൊഴിലുകൾ, അല്ലെങ്കിൽതൊഴിലാളി ക്ഷാമമുള്ളതോ സർക്കാർ…

Read More

ഒന്റാരിയോ ഗവൺമെന്റ് 2025-ൽ നികുതിദായകർക്ക് 200 ഡോളർ റിബേറ്റ് നൽകുന്നു. ഉയർന്ന പലിശനിരക്കും ഫെഡറൽ കാർബൺ ടാക്‌സും നേരിടുന്ന ഒന്റാരിയോയിലെ കുടുംബങ്ങൾക്ക് ഒരു ആശ്വാസ പദ്ധതി എന്ന നിലയിലാണിത് നടപ്പാക്കുന്നത്. 2024 ഡിസംബർ 31-നകം 2023-ലെ ആദായനികുതിയും ബെനിഫിറ്റ് റിട്ടേണും ഫയൽ ചെയ്ത ഒന്റാരിയോയിലെ യോഗ്യരായ എല്ലാ മുതിർന്നവർക്കും ഈ 200 ഡോളറിന്റെ നികുതിദായക റിബേറ്റ് ചെക്കുകൾ തപാൽ മാർഗം ലഭിക്കും. യോഗ്യരായ കുടുംബങ്ങളിലെ 18 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും 200 ഡോളർ അധികമായി ലഭിക്കും. ഉദാഹരണത്തിന്, 5 അംഗങ്ങളുള്ള ഒരു കുടുംബത്തിന് 2 മുതിർന്നവർക്കും 3 കുട്ടികൾക്കുമായ് 1,000 ഡോളർ ലഭിക്കും. 200 ഡോളറിന്റെ ചെക്കുകൾ 2025 ജനുവരി ആദ്യ വാരങ്ങളിൽ തന്നെ അർഹരായ വ്യക്തികൾക്ക് അയച്ച് കഴിഞ്ഞതായി പ്രൊവിൻഷ്യൽ ഗവൺമെന്റ് സ്ഥിരീകരിച്ചു. “ഫെഡറൽ കാർബൺ നികുതി, ഉയർന്ന പലിശനിരക്ക്, ആഗോള സാമ്പത്തിക അനിശ്ചിതത്വം എന്നിവ കാരണം ഒന്റാരിയോയിലെ കുടുംബങ്ങൾ വലയുന്ന സാഹചര്യത്തിൽ, ചെലവ് കുറയ്ക്കുന്നതിനും കുടുംബങ്ങളെ സഹായിക്കുന്നതിനുമായി…

Read More