ടൊറന്റോ: കാനഡയിലെ തിരക്കേറിയ ഹൈവേകളിലൊന്നായ ഹൈവേ 400 – ൽ വെള്ളിയാഴ്ച വൈകിട്ട് അപ്രതീക്ഷിതമായ കാഴ്ചയാണ് അരങ്ങേറിയത്. ഏഴു പശുക്കൾ റോഡിൽ അലക്ഷ്യമായി ഓടുകയായിരുന്നു എന്ന് ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. കിംഗ്ടൗൺഷിപ്പിൽ ഓറോറ റോഡിനും ഹൈവേ 9 നും ഇടയിൽ അവ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി.


സമീപത്തെ ഒരു ഫാമിൽ നിന്നാണ് ഈ പശുക്കൾ രക്ഷപ്പെട്ടത്. ഇടിയുടെയും മിന്നലിന്റെയും ശബ്ദം കേട്ട് ഭയന്ന് അവ പുറത്തേക്ക് ഓടി. ഉടമകളും പൊലീസും ചേർന്ന് ഇവയെ ട്രെയിലറിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പശുക്കൾ സഹകരിച്ചില്ല. ഒടുവിൽ രണ്ട് പശുക്കളെ ഉടമകൾ പിടികൂടി, അഞ്ചെണ്ണം സമീപത്തെ പാടത്തേക്ക് ഓടി. പൊലീസും മൃഗ ക്ഷേമവകുപ്പ് അംഗങ്ങളും ചേർന്ന് ഉടൻ തന്നെ അവയെ സുരക്ഷിതമായി പിടികൂടാൻ ശ്രമിച്ചെങ്കിലും


ഹൈവേയിൽ ഇരുവശത്തും വലിയ ഗതാഗത കുരുക്കനുഭവപ്പെട്ടു. “വാരാന്ത യാത്രക്കാർക്ക് ഇത് വലിയ തലവേദനയായി,” എന്ന് പൊലീസ് സാർജന്റ് കെറി ഷ്മിറ്റ് പറഞ്ഞു. ഇപ്പോൾ എല്ലാ പശുക്കളെയും ഹൈവേയിൽ നിന്ന് മാറ്റിയതായി പൊലീസ് അറിയിച്ചു. എന്നാൽ മൂന്ന് പശുക്കൾ സമീപത്തെ വനപ്രദേശത്ത് മറഞ്ഞിരിക്കുകയാണ്, ഗതാഗതത്തിന് അതുകൊണ്ട് ഇനി
തടസമുണ്ടാവില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.


പശുക്കളെ പിടികൂടുന്നതിനിടെ ഒരു കർഷകന് പരിക്കേറ്റു. “ഇത് അപകടം സംഭവിക്കാവുന്ന ഒരു സാഹചര്യമായിരുന്നു,” എന്നും പൊലീസ് വ്യക്തമാക്കി. യാത്രക്കാർക്കും പശുക്കൾക്കും അപകടം ഒഴിവാക്കാൻ പൊലീസും മറ്റ് അധികൃതരും മണിക്കൂറുകൾ പരിശ്രമിച്ചു.
ഇത് ഒരു വെല്ലുവിളിയായിരുന്നു. യാത്രക്കാരുടെയും പശുക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു, – സാർജന്റ് കെറി ഷ്മിറ്റ്.
ഹൈവേ 400 ഇപ്പോൾ സാധാരണ നിലയിലായി.

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.