ടൊറോന്റോ| ജൂലൈ 6, 2025 – യാർഡ് വർക്സ് ഇറക്കിയ ചില ഇലക്‌ട്രിക് ചെയിൻസാകളും പോൾ സാകളും അപകടകാരിയായ മുറിവു ഉണ്ടാക്കുന്നതിനാൽ കാനഡയിൽ തിരിച്ചുവിളിച്ചു. ഹെൽത്ത് കാനഡയും യു.എസ്. ഉപഭോക്തൃ ഉൽപ്പന്ന സുരക്ഷാ കമ്മീഷനും ചേർന്നാണ് പുസിറ്റെക് കാനഡ ലിമിറ്റഡുമായി ചേർന്ന് ഈ റിക്കോൾ പ്രഖ്യാപിച്ചത്.

പ്രശ്നം എന്താണ്?

ഉപയോഗശേഷം സ്വിച്ച് വിട്ടിട്ടും മെഷിൻ പ്രവർത്തനം തുടരുന്ന പ്രശ്നം കണ്ടെത്തിയതിനെത്തുടർന്ന് ഉപഭോക്താക്കളുടെ സുരക്ഷക്ക് ഗുരുതരമായ ഭീഷണി ഉള്ളതായി അധികൃതർ അറിയിച്ചു. ജൂൺ 30 വരെയുള്ള സമയം വരെ കാനഡയിലും അമേരിക്കയിലും അപകട റിപ്പോർട്ട് ലഭിച്ചിട്ടില്ലെങ്കിലും, അപകട സാധ്യത മൂലമാണ് പ്രൊഡക്ടുകൾ തിരിച്ചുവിളിച്ചിരുന്നത്.

റിക്കോൾ ബാധിച്ച മോഡലുകൾ ഇവയാണ്:

  • Worx Electric Chainsaw (8 Amp, 14-in) – മോഡൽ WG305, സീരിയൽ നമ്പർ: 202408 – 202501
  • Worx Electric Pole Saw (8 Amp, 10-in) – മോഡൽ WG309, സീരിയൽ നമ്പർ: 202408 – 202501
  • Yardworks 2-in-1 Electric Pole Saw (9 Amp, 10-in) – മോഡൽ 0545757, SKU: 054-5757-21, സീരിയൽ നമ്പർ: 47 24 / 2 43 24
  • Yardworks Electric Corded Chainsaw (9 Amp, 14-in) – മോഡൽ 0545763, SKU: 054-5763-61, സീരിയൽ നമ്പർ: 47 24 / 2 43 24

ഉപഭോക്താക്കൾ എന്താണ് ചെയ്യേണ്ടത്:

ഉൽപ്പന്നങ്ങൾ ഉടൻ ഉപേക്ഷിച്ച് Positec Canada Ltd. നെ ബന്ധപ്പെടണം. മാറ്റിനൽകൽ നിർദ്ദേശങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ഈ നമ്പറിൽ വിളിക്കാം: 1-888-997-8871 (9 AM – 6 PM EST)

അഥവാ ഇമെയിൽ അയക്കുക: chainsawrecall@positecgroup.com

അല്ലെങ്കിൽ Positec Recall Website സന്ദർശിക്കുക.

Health Canada ഉപഭോക്താക്കളെ മുന്നറിയിപ്പുനൽകുന്നു: തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ വിൽക്കുകയോ കൈമാറുകയോ ചെയ്യരുത്, ഇങ്ങനെ ചെയുന്നത് കാനഡയിലെ നിയമം ലംഘിക്കുന്നതായിരിക്കും. അപകടമോ അനുഭവമോ ഉണ്ടായാൽ, അതിന്റെ വിവരം Consumer Product Incident Report Form ഉപയോഗിച്ച് റിപ്പോർട്ട് ചെയ്യാവുന്നതാണ്.

അന്താരാഷ്ട്ര റിക്കോൾ വിവരങ്ങൾക്കായി, OECD Global Portal on Product Recalls സന്ദർശിക്കാം.

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.