ലോകപ്രശസ്ത ഗായിക ടെയ്‌ലർ സ്വിഫ്റ്റ്, ബോയ്ഫ്രണ്ട് ട്രാവിസ് കെൽസിയുടെ പോഡ്കാസ്റ്റിൽ പങ്കെടുത്ത് തന്റെ പുതിയ ആൽബത്തിന്റെ വിവരങ്ങളും അവരുടെ ബന്ധത്തെക്കുറിച്ചുള്ള അപൂർവമായ തുറന്നുപറച്ചിലും നടത്തി. ‘ന്യൂ ഹൈറ്റ്സ്’ എന്ന പോഡ്കാസ്റ്റിൽ, ട്രാവിസും സഹോദരൻ ജേസൺ കെൽസിയും ആതിഥേയരായ സംഭാഷണത്തിൽ, സ്വിഫ്റ്റ് തന്റെ 12-ാം സ്റ്റുഡിയോ ആൽബമായ ‘ദ ലൈഫ് ഓഫ് എ ഷോഗേൾ’ ഒക്ടോബർ 3-ന് പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചു.

പുതിയ ആൽബത്തിന്റെ വിശദാംശങ്ങൾ

അഭരണങ്ങൾ പിടിപ്പിച്ച വസ്ത്രം ധരിച്ചു വെള്ളത്തിനുള്ളിൽ കിടക്കുന്ന ടെയ്ലർ തന്റെ മുഖവും കണ്ണംകൈയും വെള്ളത്തിനു മുകളിൽ കാണുന്ന ചിത്രം ആണ് ആൽബത്തിന്റെ കവർ. ഈ ആൽബം അവർ Eras Tour നടത്തിക്കൊണ്ടിരിക്കെ എഴുതിയതാണ്. യൂറോപ്പിൽ പെർഫോം ചെയ്യുന്നതിനിടെ, പലപ്പോഴും സ്വീഡനിലേക്ക് മടങ്ങി മാക്‌സ് മാർട്ടിൻ, ഷെൽബാക്ക് എന്നിവരുമായി ചേർന്ന് ഗാനങ്ങൾ റെക്കോർഡ് ചെയ്തു.

പോഡ്കാസ്റ്റ് തുടങ്ങുന്ന സമയത്ത് തന്നെ ആൽബം പ്രീ-ഓർഡർന് തുറന്നപ്പോൾ, സ്വിഫ്റ്റിന്റെ വെബ്സൈറ്റ് തിരക്കിൽ തകരാറിലായി.

ട്രാക്ക് ലിസ്റ്റ്

  1. The Fate of Ophelia
  2. Elizabeth Taylor
  3. Opalite
  4. Father Figure
  5. Eldest Daughter
  6. Ruin the Friendship
  7. Actually Romantic
  8. Wi$h Li$t
  9. Wood
  10. CANCELLED!
  11. Honey
  12. The Life of a Showgirl (feat. Sabrina Carpenter)

രഹസ്യ സന്ദേശങ്ങൾ – ‘ഈസ്റ്റർ എഗ്സ്’

സ്വിഫ്റ്റ് തന്റെ ഗാനങ്ങളിലും പ്രകടനങ്ങളിലും രഹസ്യ സൂചനകൾ (Easter eggs) ഇടുന്ന രീതി വെളിപ്പെടുത്തി. “എന്റെ വ്യക്തിപരമായ ജീവിതവുമായി ബന്ധമുള്ള സൂചനകൾ ഒരിക്കലും ഇടില്ല, അത് (സൂചനകൾ) എപ്പോഴും എന്റെ സംഗീതത്തിലേക്കായിരിക്കും” എന്ന് ടെയ്ലർ പറഞ്ഞു. ചില ആരാധകർ അതിവേഗം ഇത് തിരിച്ചറിയുന്നുവെന്ന് തമാശയായി ചൂണ്ടിക്കാട്ടുകയും ചെയ്തു.

പ്രണയകഥയും പോഡ്കാസ്റ്റും

പോഡ്കാസ്റ്റിൽ പങ്കെടുക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, “ഈ പോഡ്കാസ്റ്റ് തന്നെയാണ് എനിക്ക് ഒരു ബോയ്ഫ്രണ്ട് കിട്ടാൻ കാരണമായത്,” എന്ന് സ്വിഫ്റ്റ് മറുപടി നൽകി. ട്രാവിസ് ഈ പരിപാടിയെ തന്റെ സ്വകാര്യ ഡേറ്റിംഗ് ആപ്പ് പോലെ ഉപയോഗിച്ച് തനിക്കൊപ്പം ബന്ധപ്പെടുകയായിരുന്നുവെന്നും അവർ ചിരിയോടെ പറഞ്ഞു.

ലൈവ് ബ്രോഡ്കാസ്റ്റ് 13 ലക്ഷത്തിലധികം പേർ കണ്ടു, ഇത് സ്വിഫ്റ്റിന്റെ ആരാധകരിൽ വൻ ആവേശമുണർത്തി.

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.