എലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായി ഒപ്പുവെച്ച 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കുന്നതായി ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡക്ക് ഏർപ്പെടുത്തിയ 25% ടാരിഫുകൾ ഈ തീരുമാനത്തിന് കാരണമായതായി ഫോർഡ് പറഞ്ഞു. 2024 നവംബറിൽ ഒപ്പുവെച്ച ഈ കരാർ, 2025 ജൂൺ മുതൽ ഒന്റാരിയോയിലെ 15,000 ഗ്രാമീണ വീടുകൾക്കും വിദൂര പ്രദേശങ്ങൾക്കും ഹൈസ്പീഡ് സാറ്റലൈറ്റ് ഇന്റർനെറ്റ് നൽകാൻ ലക്ഷ്യമുള്ളതായിരുന്നു.
ടാരിഫുകൾ നീക്കുന്നതുവരെ പ്രൊവിൻസുമായി കരാറുകളിൽ ഏർപ്പെടാൻ യുഎസ് കമ്പനികളെ അനുവദിക്കില്ലെന്നാണ് ഫോർഡ് പ്രഖ്യാപിച്ചത്. “ഒന്റാരിയോയുടെ സമ്പദ് വ്യവസ്ഥയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരുമായി ഞങ്ങൾ വ്യാപാര ബന്ധം തുടരില്ല,” ഫോർഡ് പറഞ്ഞു. കാനഡയും ട്രംപിന്റെ ടാരിഫുകളോട് പ്രതികരിച്ച് 30 ബില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് ഉൽപ്പന്നങ്ങൾക്ക് കൗണ്ടർ-ടാരിഫുകൾ ഏർപ്പെടുത്തിയിരുന്നു.
ട്രംപ് ഭരണകൂടത്തിലെ “ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി” നയിക്കുന്നതിൽ പ്രധാനിയാണ് എലോൺ മസ്ക് എന്നിരിക്കെ, അദ്ദേഹത്തിന്റെ ബിസിനസുകളെ നേരിട്ട് ലക്ഷ്യം വയ്ക്കാൻ കാനഡയിൽ നിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
ഫോർഡ് ഇത് സംബന്ധിച്ച് കൂടുതൽ നടപടികൾ പ്രഖ്യാപിച്ചു, അതിൽ അമേരിക്കൻ ഉൽപ്പന്നങ്ങൾ ഒന്റാരിയോ ലിക്വർ കൺട്രോൾ ബോർഡ് (LCBO) ഔട്ട്ലെറ്റ്കളിൽ നിന്നും ഓൺലൈൻ വ്യാപാരങ്ങളിൽ നിന്നും നീക്കം ചെയ്യാനുള്ള തീരുമാനവും ഉൾപെടുന്നു.
Trending
- ക്യുബെക്ക് പ്രവിശ്യാ തിരഞ്ഞെടുപ്പ്: ഭൂരിപക്ഷമില്ലാതെ സർക്കാരുമായി പാർട്ടീ ക്യൂബെക്ക്; സി.എ.ക്യു. പാർട്ടിയ്ക്ക് കനത്ത തിരിച്ചടി
- ഒസാപ്പ് (OSAP) ഫണ്ട് തട്ടിപ്പ്: ഒന്റാറിയോയിലെ സ്വകാര്യ കോളേജുകൾക്കെതിരെ പോലീസ് അന്വേഷണം; ഫണ്ട് വിതരണം മരവിപ്പിച്ചു
- ലോമയുടെ സുവർണജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീര തുടക്കം
- ബാക്ക്സ്ട്രീറ്റ് ബോയ്സിന്റെ ആവേശം വീണ്ടും; 2027-ൽ കാനഡയിൽ നാല് ദിവസത്തെ സംഗീത വിരുന്ന് പ്രഖ്യാപിച്ച് പ്രശസ്ത പോപ്പ് സംഘം
- ബഹിരാകാശത്തേക്ക് കനേഡിയൻ കുതിപ്പ്: ആദ്യ ദൗത്യത്തിന് തുടക്കമിട്ട് ജോഷ്വ കുട്രിക്; ക്രൂ-13 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചു.
- ആപ്പിൾ പേ ഇനി ഇന്ത്യയിലും: ഐഫോണും ആപ്പിൾ വാച്ചും ഉപയോഗിച്ച് വേഗത്തിലും സുരക്ഷിതമായും പണമിടപാടുകൾ നടത്താം.
- യു.എസ് മിഡ്ടേം തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു; അമേരിക്കയ്ക്കമേൽ കൂടുതൽ വ്യാപാര സമ്മർദ്ദം ചെലുത്തില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി
- ചരിത്രത്തിലാദ്യമായി ഭൂമിയുടെ ഭ്രമണപഥത്തിലെത്തി സ്പേസ്എക്സിന്റെ കൂറ്റൻ സ്റ്റാർഷിപ്പ്; ദൗത്യം സമയത്തിന് മുൻപേ അവസാനിപ്പിച്ച് പസഫിക് സമുദ്രത്തിൽ പതിപ്പിച്ചു

