Picture of David Lynch

സാമ്പ്രദായിക ചലിച്ചിത്ര വഴികളിൽ നിന്ന് മാറി പരീക്ഷണാത്മക ചിത്രങ്ങൾ സംവിധാനം ചെയ്തു മുഖ്യധാരാ സംവിധായകരുടെ ശ്രേണിയിലേക്കുയർന്ന വിഖ്യാത അമേരിക്കൻ ചലച്ചിത്രകാരൻ ഡേവിഡ് ലിഞ്ച് (78) അന്തരിച്ചു.

അദ്ദേഹത്തിന്റെ കുടുംബം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മരണവാർത്ത പുറത്ത് വിട്ടത്. കഴിഞ്ഞ ഓഗസ്റ്റിൽ അദ്ദേഹം എംഫിസെമ ബാധിതനാണെന്ന് സ്ഥിരീകരിച്ചിരുന്നു.

കാലിഫോർണിയയിലെ അഗ്നിബാധയെ തുടർന്നു താമസസ്ഥലം ഒഴിയേണ്ടി വന്ന സാഹചര്യം അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ സാരമായി ബാധിച്ചിരുന്നുവെന്ന് Deadline എന്ന ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കൻ ചലച്ചിത്ര രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച അതുല്യ കലാകാരനായിരുന്നു ലിഞ്ച്. വിദ്യാർഥിയായിരിക്കെ ഷോർട് ഫിലിമുകളിലൂടെ ചലച്ചിത്ര രംഗത്തേക്ക് വന്ന ലിഞ്ചിന്റെ ആദ്യ വിജയചിത്രമായിരുന്നു Eraserhead. തുടർന്ന് നിരവധി അവാർഡുകൾക്ക് അർഹമായ Blue Velvet, Wild at Heart, Mulholland Drive എന്നീ ചിത്രങ്ങളും പ്രശസ്തമായ Twin Peaks എന്ന ടെലിവിഷൻ ഷോയും അദ്ദേഹം സംവിധാനം ചെയ്തു. Blue Velvet, The Elephant Man, Mulholland Drive എന്നീ ചിത്രങ്ങൾക്ക് മികച്ച സംവിധായകനുള്ള ഓസ്കർ നാമനിർദ്ദേശം ലഭിച്ചു.

2019 ൽ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഓണററി ഓസ്കർ പുരസ്കാരം ലഭിച്ചു.

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.