ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ ആദ്യ സെമി-ഫൈനലിൽ ആവേശകരമായ മത്സരത്തിൽ, ഇന്ത്യ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി . ഇത് ഇന്ത്യയുടെ തുടർച്ചയായ മൂന്നാമത്തെ ചാമ്പ്യൻസ് ട്രോഫി ഫൈനൽ പ്രവേശമാണ്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ സൗത്ത് ആഫ്രിക്ക- ന്യൂസീലാൻഡ് സെമിയിലെ വിജയികളെ നേരിടും.

മൽസരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യ ബാറ്റിങ് തിരഞ്ഞെടുത്തു. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹാസൽവുഡ് എന്നീ പ്രധാന ബൗളർമാരുടെ അഭാവം തളർത്തുന്ന ഓസ്‌ട്രേലിയക്ക് 264 റൺസ് എന്ന താരതമ്യേന മത്സരക്ഷമമായ സ്കോർ നേടാൻ കഴിഞ്ഞു. കമ്മിൻസിന്റെ അഭാവത്തിൽ ടീമിനെ നയിച്ച സ്റ്റീവ് സ്മിത്ത് 73 റൺസുമായി മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ, അലക്സ് കാരി 61 റൺസുമായി മികച്ച പിന്തുണ നൽകി. പരിചയസമ്പന്നനായ മുഹമ്മദ് ഷമി നയിച്ച ഇന്ത്യയുടെ ബൗളിംഗ് നിര ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻമാരെ അക്ഷരാർത്ഥത്തിൽ പിടിച്ചു കെട്ടി. ഷമിയുടെ 3-48 എന്ന ബൗളിംഗ് പ്രകടനം ഓസ്‌ട്രേലിയയെ ഇന്ത്യക്ക് വെല്ലുവിളി ഉയർത്താവുന്ന സ്കോറിലേക്ക് എത്തുന്നതിൽ നിന്നു തടഞ്ഞു.

ഓസ്ട്രേലിയയുടെ സ്കോർ പിന്തുടർന്ന ഇന്ത്യയുടെ ഇന്നിങ്സ് ആവേശകരമായിരുന്നു. 2023 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റതിന്റെ ഓർമകളുമായി. റോഹിത് ശർമയും ശുബ്മാൻ ഗില്ലും ബാറ്റിംഗിന് ഇറങ്ങിയപ്പോൾ കാണികൾ ആവേശത്തിലും ആകാംക്ഷയിലും ആയിരുന്നു. കാണികളെ സ്തബ്ധരാക്കി, രണ്ട് ഓപ്പണർമാരും നേരത്തെ പുറത്തായി. തുടർന്ന് ഇന്ത്യയുടെ ചേസ് മാസ്റ്റർ വിരാട് കോഹ്ലിയുടെ ബാറ്റിങ് മാസ്റ്റർ ക്ലാസിനാണ് ദുബൈ ഇന്റ്ർനാഷണൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ശ്രേയസ് അയ്യരെ കൂട്ട് പിടിച്ച്
ബുദ്ധിപൂർവം ബാറ്റ് ചെയ്ത കോഹ്ലി, ഇരുവരും ചേർന്ന 91 റൺസിന്റെ നിർണായക കൂട്ടുകെട്ട് സൃഷ്ടിച്ച് ഓസ്‌ട്രേലിയയിൽ നിന്ന് മത്സരം തിരിച്ചുപിടിച്ചു. ഏകദിന മത്സരങ്ങളിൽ സ്കോർ പിന്തുടർന്ന് ബാറ്റ് ചെയ്ത് 8000 റൺസ് എന്ന നാഴികക്കല്ല് കോഹ്ലി മറികടന്നപ്പോൾ, ദുബായ് സ്റ്റേഡിയം അഘിശതിമിർപ്പിലായി.

മറ്റൊരു സെഞ്ചുറിയിലേക്ക് നീങ്ങുന്നതിനിടെ, കോഹ്ലി അപ്രതീക്ഷിതമായി ഒരു വലിയ ഷോട്ടിന് ശ്രമിച്ച് 84 റൺസിന് കോഹ്ലി പുറത്തായപ്പോൾ മത്സരം വീണ്ടും നാടകീയ വഴിത്തിരിവിലെത്തി. കാണികൾ വീണ്ടും മുൾമുനയിലായി. പക്ഷേ, അപ്പോഴേക്കും കോഹ്ലി ഇന്ത്യക്ക്ജ യിക്കാൻ ആവശ്യമായ റൺസ് 44 പന്തിൽ 40 എന്ന നിലയിലേക്ക് എത്തിച്ചിരുന്നു.

തുടർന്ന് ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയും കെ എൽ രാഹുലും സമ്മർദ്ദത്തിനിടയിലും സമചിത്തതയോടെ സിംഗിളുകളും ഡബിളുകളും നേടി സ്കോർ ബോർഡ് ചലിപ്പിച്ചുകൊണ്ടിരുന്നു. അതിനിടെ അവസരം കിട്ടിയപ്പോളൊക്കെ ലൂസ് ഡെലിവറികളെ ശിക്ഷിച്ചു. പാണ്ഡ്യയുടെ 24 പന്തിൽ 28 റൺസ്, 47-ാം ഓവറിൽ ആഡം സാമ്പയെ തുടർച്ചയായി രണ്ട് സിക്സറുകൾ പറത്തിയത് ഉൾപ്പെടെ, ഇന്ത്യയുടെ വിജയം ഏറെക്കുറെ ഉറപ്പിച്ചു.

മത്സരം അവസാനത്തോടുത്തപ്പോൾ , കെ എൽ രാഹുൽ 2023 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ചെന്നൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ വിജയത്തിന്റെ സ്മരണകൾ ഉണർത്തി. വിജയത്തിന് 4 റൺസ് മാത്രം ആവശ്യമുള്ളപ്പോൾ, രാഹുൽ ഗ്ലെൻ മാക്സ്‌വെലിനെ ലോംഗ്-ഓണിന് മുകളിലൂടെ ഒരു ഗംഭീര സിക്സറിന് പറത്തി, സ്റ്റേഡിയത്തെ ആഹ്ലാദത്തിന്റെ കൊടുമുടിയിലെത്തിച്ചു.

ഈ വിജയം ഫൈനലിലേക്കുള്ള ടിക്കറ്റ് മാത്രമല്ല; 2023 ലോക കപ്പ് ഫൈനലിലെ തോൽവിക്കുള്ള മധുര പ്രതികാരം കൂടിയായി.

ദുർബലമായ ബൗളിംഗ് നിരയുമായി എത്തിയ ഓസീസ് ടൂർണമെന്റിൽ മികച്ച പോരാട്ടം കാഴ്ചവച്ചാണ് മടങ്ങുന്നത്. എന്നാൽ, കോലിയുടെ മാസ്റ്റർപീസ് ഇന്നിംഗ്‌സിന്റെ കരുത്തും ഇന്ത്യയുടെ മത്സര പരിചയവും മറികടക്കാൻ അവർക്ക് കഴിഞ്ഞില്ല.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ തങ്ങളുടെ രണ്ടാം ചാമ്പ്യൻസ് ട്രോഫി കിരീടം ലക്ഷ്യമിടും.

ഓസ്‌ട്രേലിയ ഇന്നിംഗ്സ്: 264 ഓൾ ഔട്ട് (49.3 ഓവറുകൾ)

ടോസ്: ഓസ്‌ട്രേലിയ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു

ബാറ്റ്സ്മാൻപുറത്തായ വിധംറൺസ്ബോളുകൾ4s6s
ട്രാവിസ് ഹെഡ്c ഗിൽ b ചക്രവർത്തി393351
കൂപ്പർ കോണലിc രാഹുൽ b ഷമി0900
സ്റ്റീവ് സ്മിത്ത് (c)b ഷമി739670
മാർനസ് ലബുഷെയ്ൻlbw b ജഡേജ293630
ജോഷ് ഇംഗ്ലിസ്c പന്ത് b ജഡേജ111410
അലക്സ് കാരി (wk)റൺ ഔട്ട് (ജഡേജ/പന്ത്)614861
ഗ്ലെൻ മാക്സ്‌വെൽb ആക്സർ71010
ആഡം സാമ്പc കോലി b ഷമി81210
നഥാൻ എല്ലിസ്c കോലി b ആർഷ്ദീപ്121401
ബെൻ ഡ്വാർഷുയിസ്പുറത്താകാതെ5800
സീൻ ആബട്ട്lbw b ചക്രവർത്തി0100

അധിക റൺസ്: 19 (b 4, lb 8, w 7)
ആകെ: 264/10 (49.3 ഓവറുകൾ)

വിക്കറ്റ് വീഴ്ച:
1-10 (കോണലി, 2.6), 2-67 (ഹെഡ്, 11.2), 3-123 (ലബുഷെയ്ൻ, 22.4), 4-141 (ഇംഗ്ലിസ്, 26.3), 5-210 (സ്മിത്ത്, 39.5), 6-224 (മാക്സ്‌വെൽ, 42.3), 7-235 (സാമ്പ, 45.2), 8-247 (കാരി, 47.1), 9-264 (എല്ലിസ്, 49.2), 10-264 (ആബട്ട്, 49.3)


ഇന്ത്യ ബൗളിംഗ്

ബൗളർഓവറുകൾമെയ്ഡൻറൺസ്വിക്കറ്റ്
മുഹമ്മദ് ഷമി101483
ആർഷ്ദീപ് സിംഗ്80451
വരുൺ ചക്രവർത്തി100492
ഹാർദിക് പാണ്ഡ്യ50350
രവീന്ദ്ര ജഡേജ101402
ആക്സർ പട്ടേൽ6.30351

ഇന്ത്യ ഇന്നിംഗ്സ്: 267/6 (48.1 ഓവറുകൾ)

ലക്ഷ്യം: 265

ബാറ്റ്സ്മാൻപുറത്തായ
വിധം
റൺസ്ബോളുകൾ4s6s
റോഹിത് ശർമ (c)lbw b കോണലി221840
ശുബ്മാൻ ഗിൽb ഡ്വാർഷുയിസ്81210
വിരാട് കോലിb സാമ്പ849881
ശ്രേയസ് അയ്യർb സാമ്പ456240
ആക്സർ പട്ടേൽb എല്ലിസ്122011
ഋഷഭ് പന്ത് (wk)c ഇംഗ്ലിസ് b എല്ലിസ്101510
കെ എൽ രാഹുൽപുറത്താകാതെ423432
ഹാർദിക് പാണ്ഡ്യc ലബുഷെയ്ൻ b ആബട്ട്282422
രവീന്ദ്ര ജഡേജപുറത്താകാതെ2100

അധിക റൺസ്: 14 (b 2, lb 5, w 7)
ആകെ: 267/6 (48.1 ഓവറുകൾ)

വിക്കറ്റ് വീഴ്ച:
1-30 (ഗിൽ, 4.4), 2-43 (ശർമ, 7.2), 3-134 (അയ്യർ, 27.5), 4-168 (പട്ടേൽ, 34.2), 5-225 (കോലി, 42.4), 6-259 (പാണ്ഡ്യ, 47.5)


ഓസ്‌ട്രേലിയ ബൗളിംഗ്

ബൗളർഓവറുകൾമെയ്ഡൻറൺസ്വിക്കറ്റ്
ബെൻ ഡ്വാർഷുയിസ്80451
നഥാൻ എല്ലിസ്100492
കൂപ്പർ കോണലി60301
സീൻ ആബട്ട്8.10481
ആഡം സാമ്പ100602
ഗ്ലെൻ മാക്സ്‌വെൽ60280

മത്സര സംഗ്രഹം

  • മാൻ ഓഫ് ദി മാച്ച്: വിരാട് കോലി (84 റൺസ്, 98 ബോളുകൾ)
  • ഓസ്‌ട്രേലിയ: 264 ഓൾ ഔട്ട് (49.3 ഓവറുകൾ)
  • ഇന്ത്യ: 267/6 (48.1 ഓവറുകൾ)
  • വിജയം: ഇന്ത്യ 4 വിക്കറ്റിന്, 11 ബോളുകൾ ബാക്കി നിൽക്കെ

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.