കാനഡയിൽ വിൽക്കപ്പെടുന്ന ചില ബ്രാന്റുകളുടെ മുട്ടകളിൽ “സാൽമോണെല്ല ബാധിതമായിരിക്കാനുള്ള സാധ്യത” ഉണ്ടെന്ന മുന്നറിയിപ്പുമായി കാനഡ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA). ഇതേ തുടർന്ന്
Compliments, Foremost, Golden Valley, IGA, Western Family തുടങ്ങിയ ബ്രാൻഡുകളുടെ മുട്ടകൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദേശിച്ചതായി CFIA അറിയിച്ചു.

മേല്പറഞ്ഞ ബ്രാന്റുകളുടെ ഉൽപ്പന്നങ്ങൾ ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, ഒന്റാരിയോ എന്നിവിടങ്ങളിൽ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാൽ മറ്റ് പ്രവിശ്യകളിലേക്കും പ്രദേശങ്ങളിലേക്കും വിതരണം ചെയ്യപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് CFIA ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

“സാൽമൊണെല്ല ബാധിച്ച ഭക്ഷണം പഴകിയതോ ദുർഗന്ധമുള്ളതോ ആയി തോന്നണമെന്നില്ല, എന്നാൽ അത് രോഗകാരണമായേക്കാം,” എന്ന് റിപ്പോർട്ടിൽ പറയുന്നു. “കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, കൂടാതെ പ്രതിരോധശേഷി കുറവുള്ള ആളുകൾക്കും ഗുരുതരവും ചിലപ്പോൾ ജീവഹാനിക്കോ കാരണമായ അണുബാധ ഉണ്ടായേക്കാം.”

CFIA ഒരു ഭക്ഷ്യസുരക്ഷാ അന്വേഷണം നടത്തിവരികയാണ്. സാൽമോണെല്ലാ ബാധിതമായ ഉൽപ്പന്നങ്ങൾ രാജ്യത്തുടനീളം വിപണിയിൽ നിന്ന് നീക്കം ചെയ്യുന്നതിന് ഉദ്യോഗസ്ഥർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

ചില പരിശോധനഫലങ്ങളെ തുടർന്നാണ് ഉൽപന്നങ്ങൾ പിൻവലിക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളത്. എന്നാൽ മുട്ടകളുമായി ബന്ധപ്പെട്ട രോഗങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതിവർഷം ഏകദേശം 88,000 ആളുകൾ സാൽമൊണല്ലാ ബാധിതരാകുന്നുണ്ട്.

റീകോൾ ചെയ്ത ഉൽപ്പന്നങ്ങൾ കഴിക്കരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ഇതിനകം കഴിച്ച് രോഗലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ വൈദ്യ സഹായം തേടാനും CFIA നിർദേശിക്കുന്നു. റീകോൾ ഓർഡറിൽ നൽകിയ പ്രത്യേക ലോട്ട് കോഡുകൾ പരിശോധിക്കാനും ഉപഭോക്താക്കളോട് ഏജൻസി നിർദേശിക്കുന്നു.

സാൽമോണെല്ല ബാധ സംശയിക്കപ്പെട്ട് ഭക്ഷ്യ ഉൽപന്നങ്ങൾ പിൻവലിക്കുന്നത് കാനഡയിൽ ഇതാദ്യമല്ല. പഴങ്ങൾ, ഫ്രോസൺ കോൺ, വളർത്ത് മൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ മുതലായവ ഇതിന് മുൻപു വിപണിയിൽ നിന്ന് പിൻവലിക്കപ്പെട്ടിട്ടുണ്ട്.

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.