ഓട്ടവ, മാർച്ച് 7, 2025 – കുടുംബ പുനഃസമാഗമം കാനഡയുടെ കുടിയേറ്റ സമ്പ്രദായത്തിന്റെ ഒരു പ്രധാന ഘടകമാണ്. കനേഡിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും അവരുടെ പ്രിയപ്പെട്ടവരെ കാനഡയിൽ താമസിക്കാനും ജോലി ചെയ്യാനും സ്പോൺസർ ചെയ്യാൻ ഈ സംവിധാനം സഹായിക്കുന്നു. പേരെൻറ് ഗ്രാൻഡ് പേരെൻറ് (PGP) പ്രോഗ്രാമിലൂടെ, കഴിയുന്നത്ര കുടുംബങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്.

ഈ വർഷം, ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) PGP പരിപാടിയിൽ സ്പോൺസർഷിപ്പിനായി 10,000 അപേക്ഷകൾ ആണ് സ്വീകരിക്കുന്നത്.

2020- ൽ സ്പോൺസർ ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ച് സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ പൂൾ ശേഷിക്കുന്നതിനാൽ, പുതിയ ഫോമുകൾ സ്വീകരിക്കുന്നതിന് പകരം ആ പൂളിൽ നിന്ന് ക്രമരഹിതമായി (randomly) തിരഞ്ഞെടുക്കപ്പെടുന്ന സ്പോൺസർമാർക്ക് അപേക്ഷിക്കാനുള്ള ക്ഷണം അയക്കാൻ IRCC പദ്ധതിയിടുന്നു. 2020 മുതൽ 2024 വരെ നടത്തിയ ഇൻടേക്കുകൾക്ക് സമാനമായ സമീപനമാണ് ഇതും.

2025 ഫെബ്രുവരി 5 വരെയുള്ള കണക്കനുസരിച്ച്, ക്യൂബെക്കിന് പുറമേയുള്ള പ്രവിശ്യകളിലേക്കുള്ള അപേക്ഷകൾക്ക് ഏകദേശം 24 മാസവും ക്യൂബെക്കിലേക്കുള്ളവർക്ക് 48 മാസവുമാണ് പ്രോസസ്സിംഗ് സമയം. ക്യൂബെക്കിന്റെ കുടുംബ വിഭാഗത്തിലെ പരിമിതമായ പ്രവേശന പരിധി കാരണമാണ് ഈ വ്യത്യാസം.

അപേക്ഷകരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ, PGP പരിപാടിയിലെ അപേക്ഷകളുടെ എണ്ണവും ഭാവി വർഷങ്ങളിലെ ഇമിഗ്രേഷൻ ലെവൽ പ്ലാനിൽ ലഭ്യമായ PGP സ്ഥലങ്ങളും തമ്മിൽ സന്തുലനം നിലനിർത്താൻ IRCC ശ്രമിച്ച് വരുന്നു. 2025-2027 ഇമിഗ്രേഷൻ ലെവൽ പ്ലാനിൽ ആകെയുള്ള കുടിയേറ്റ പരിധി കുറച്ചതുപോലുള്ള മാറ്റങ്ങൾ, പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിന്റെ എണ്ണം പുനർനിർണയിക്കാൻ IRCC-യെ പ്രേരിപ്പിക്കുന്നു.

സ്പോൺസർ ചെയ്യാനുള്ള താൽപ്പര്യ(Expression of Interest) ഫോം സമർപ്പിക്കാൻ അവസരം ലഭിക്കാത്ത കുടുംബങ്ങളെ ഈ സമീപനം ബാധിക്കുമെന്ന് IRCC-ക്ക് അറിയാം. എന്നാൽ, മാതാപിതാക്കളെയും മുത്തശ്ശിമാരെയും ദീർഘനാളത്തേക്ക് ഒന്നിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൂപ്പർ വിസ എന്ന ഓപ്ഷൻ ഇപ്പോഴും ലഭ്യമാണ്. ഇത് മാതാപിതാക്കൾക്കും മുത്തശ്ശിമാർക്കും അവരുടെ മക്കളെയോ പേരമക്കളെയോ ഒരു സന്ദർശനത്തിൽ 5 വർഷം വരെ കാനഡയിൽ തങ്ങാൻ അനുവദിക്കുകയും 10 വർഷത്തേക്ക് കാനഡയിലേക്ക് ഒന്നിലധികം പ്രവേശനങ്ങൾ നൽകുകയും ചെയ്യുന്നു. സൂപ്പർ വിസ ലഭ്യത കൂടുതൽ എളുപ്പമാക്കാൻ IRCC അടുത്തിടെ ആരോഗ്യ ഇൻഷുറൻസ് ആവശ്യകതയിൽ മാറ്റം വരുത്തിയിട്ടുണ്ട്.

2025-ലെ PGP പരിപാടി ഇൻടേക്കിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും മാസങ്ങളിൽ ലഭ്യമാകും. അപേക്ഷിക്കാനുള്ള ക്ഷണങ്ങൾ എപ്പോൾ അയക്കുമെന്നതുൾപ്പെടെയുള്ള വിവരങ്ങൾ അതിൽ ലഭ്യമാകും.

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.