കാനഡയുടെ സമ്പദ് വ്യവസ്ഥയെ തകർക്കാൻ പര്യാപ്തമായ ടാരിഫുകൾ പ്രാബല്യത്തിൽ വരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ U.S. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രധാന ആശങ്കകളിൽ ഒന്നായ യു എസ്- കാനഡ അതിർത്തി വഴിയുള്ള ഫെന്റനിൽ കടത്ത് നേരിടാൻ കൂടുതൽ ശക്തമായ നടപടികളെടുക്കാൻ തയ്യാറാവുന്നു.

കാനഡക്കെതിരെ 25 ശതമാനം വരെ താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നു. ഓവൽ ഓഫീസിൽ തിരിച്ചെത്തിയ ആദ്യ ദിവസം തന്നെ, ഫെബ്രുവരി ഒന്ന് മുതൽ കനേഡിയൻ ചരക്കുകൾക്ക് തീരുവ ഏർപ്പെടുത്താനുള്ള നടപടികൾക്ക് ട്രംപ് നിർദ്ദേശം നൽകിയിരുന്നു. കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും യു.എസിലേക്ക് ഒഴുകുന്ന ഫെന്റനൈൽ പോലുള്ള മയക്കുമരുന്നുകളെ സംബന്ധിച്ച ട്രംപിന്റെ ആശങ്കയാണ് ടാരിഫ് ഭീഷണിക്ക് പിന്നിലെ പ്രധാന പ്രകോപനം.

അതിർത്തി പ്രശ്നത്തിൽ ട്രംപുമായി സമവായത്തിലെത്താൻ സന്നദ്ധത പ്രകടിപ്പിച്ച് കാനഡ 1.3 ബില്യൺ ഡോളറിന്റെ അതിർത്തി പാക്കേജ് പ്രഖ്യാപിച്ചു. ഇത് 49 Parallel ൽ (വുഡ്സ് തടാകം മുതൽ ജോർജിയ കടലിടുക്ക് വരെ കാനഡയും യുഎസും തമ്മിലുള്ള അതിർത്തിയായി വർത്തിക്കുന്ന അക്ഷാംശരേഖയാണ് 49th Parallel) കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുന്നതോടൊപ്പം സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ മികച്ച സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താനും ഈ നടപടികൾ സഹായകമാകും.

കാനഡയുടെ അതിർത്തി സുരക്ഷാ പദ്ധതികൾ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും നോർത്ത് ഡക്കോട്ട സെനറ്ററും അമേരിക്കൻ-കനേഡിയൻ ഇക്കോണമി ആൻഡ് സെക്യൂരിറ്റി കോക്കസിന്റെ കോ-ചെയർമാനുമായ കെവിൻ ക്രാമറിനെയും ധരിപ്പിച്ചതായി നിലവിൽ വാഷിങ്ടൺ ഡി. സി. യിലുള്ള വിദേശകാര്യ മന്ത്രി മെലനി ജോളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“RCMP (Royal Canadian Mounted Police) തലത്തിലും, CBSA (Canadian Border Services Agency)തലത്തിലും, ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായി കാണിക്കാൻ ഞങ്ങൾ കോൺടാക്റ്റുകൾ ഉണ്ടാക്കി വരികയാണ്”

ബുധനാഴ്ച നടത്തിയ വെർച്വൽ വാർത്താ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി മെലനി ജോളി പറഞ്ഞു.

യു. എസിന്റെ തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ 9,570 കിലോഗ്രാം മയക്കുമരുന്ന് കഴിഞ്ഞ വർഷം പിടിക്കപ്പെട്ടപ്പോൾ 19.5 കിലോഗ്രാം മാത്രമാണ് വടക്കൻ അതിർത്തിയിൽ ഏജൻസി പിടിച്ചെടുത്തതെന്ന് യു .എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഫെന്റനൈൽ പോലുള്ള സിന്തറ്റിക് ഒപിയോയിഡുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ നിയന്ത്രണവും മേൽനോട്ടവും വർദ്ധിപ്പിക്കുന്നതിനായി ഫെഡറൽ സർക്കാർ ഈ ആഴ്ച ഒരു പുതിയ നിയന്ത്രണ പ്രക്രിയ ആരംഭിക്കുമെന്നും കാനഡ പറഞ്ഞു. കാർട്ടലുകൾ ഉൾപ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങൾ ലക്ഷ്യമിട്ടുള്ള ഒരു സംയുക്ത ഫെന്റനൈൽ സ്ട്രൈക്ക് ഫോഴ്സിനെ പിന്തുണയ്ക്കാൻ കനേഡിയൻ സർക്കാർ നിലവിൽ അമേരിക്കൻ അധികാരികളുമായി ചർച്ച നടത്തുകയാണ്.

പട്രോളിംഗ് ആരംഭിക്കുന്നതിനായി ഡ്രോണുകളും വാടകക്കെടുത്ത രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും അതിർത്തിയിലേക്ക് അയയ്ക്കുകയാണെന്ന് കാനഡ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. കുടിയേറ്റക്കാരെയും മയക്കുമരുന്നിനെയും തടയാൻ കാനഡ അതിർത്തികൾ ശക്തമാക്കിയതായി യുഎസിലെ കാനഡയുടെ അംബാസഡറായ കേർസ്റ്റൻ ഹിൽമാൻ ബുധനാഴ്ച സി.എൻ. എന്നിനോട് പറഞ്ഞു.

ക്രമരഹിതമായ കുടിയേറ്റം തടയുന്നതിനായി കഴിഞ്ഞ മാസം ആരംഭിച്ച പുതിയ ബോർഡർ ഇന്റലിജൻസ് സംരംഭമായ പ്രോജക്ട് ഡിസ്രപ്റ്റ് ആൻഡ് ഡിറ്റർ (Project Disrupt and Deter) CBSA യും RCMPയും ബുധനാഴ്ച (ജനുവരി 29 ന്) പ്രഖ്യാപിച്ചു.
തെക്കൻ ഒന്റാറിയോയിലെ നയാഗ്ര മേഖലയിലേക്ക് വരികയായിരുന്ന ചരക്ക് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച പേര് വെളിപ്പെടുത്താത്ത ആളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും യു. എസി ലേക്ക് തിരിച്ചയക്കുകയും ചെയ്തെന്ന് CBSA ഒരു മാധ്യമ പ്രസ്താവനയിൽ പറഞ്ഞു. ഇത് കാനഡയുടെ പുതിയ അതിർത്തി പദ്ധതി ഇതിനകം ഫലം കാണുന്നതായുള്ള ആദ്യ സൂചനയായി ആണ് കാണുന്നത്.

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.