മസ്‌കോക്ക, കാനഡ: സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചില വീഡിയോകളിൽ ആളുകൾ അപകടകരമായി തോക്കുകൾ പ്രയോഗിക്കുന്നതായി കാണപ്പെട്ടതിനെ തുടർന്ന് മസ്‌കോക്ക പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം മാക്‌ടിയർ പ്രദേശത്തെ ഒരു സ്നോമൊബൈൽ പാലത്തിന്മേലാണ് നടന്നത്.

Screenshot

ഒരു വീഡിയോയിൽ രണ്ട് പേർ റൈഫിളും പിസ്റ്റളും ഉപയോഗിച്ച് വെടിവെക്കുന്നത് കാണാം. മറ്റ് ചിലർ അതിന് കാഴ്ചകരായി നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മറ്റൊരു ക്ലിപ്പിൽ പാലത്തിലും സമീപത്തെ സൈൻബോർഡിലും വെടിവെപ്പ് മൂലം ഉണ്ടായ നാശനഷ്ടങ്ങൾ കാണാൻ സാധിക്കും.

Screenshot

ബ്രേസ്ബ്രിഡ്ജ് ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) വ്യക്തമാക്കിയത്, ഇത്തരം അലക്ഷ്യമായ തോക്കുപയോഗം അപകടകാരിയും നിയമവിരുദ്ധവുമാണ്. കുറ്റക്കാരെതിരെ ക്രിമിനൽ കോഡിലെ Section 86 (Careless Use of Firearm), Section 430 (Mischief/Property Destruction), Section 91–95 (Unauthorized Possession or Discharge of Firearms) അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനാകുമെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

പൊതുസുരക്ഷ ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്നവർ Bracebridge OPP (1-888-310-1122) അല്ലെങ്കിൽ Crime Stoppers (1-800-222-8477) എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് പൊലീസ് അറിയിച്ചു.

ഈ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾ നടക്കുന്നുണ്ട്. ഇത്തരം അപകടകരമായ തോക്കുപയോഗം സമൂഹത്തിൽ ഭീഷണിയുണ്ടാക്കുമെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.