പിതൃദിനം ലോകമെമ്പാടും പിതാക്കന്മാരെയും പിതൃത്വത്തെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്നു. കുടുംബങ്ങളിലും സമൂഹത്തിലുമുള്ള അവരുടെ പങ്ക് അംഗീകരിച്ചുകൊണ്ട്, അവരുടെ സംഭാവനകൾക്കും ത്യാഗങ്ങൾക്കും നന്ദി പ്രകടിപ്പിക്കാനുള്ള ദിവസമാണ് ഇത്. പിതൃത്വ ബന്ധങ്ങളുടെ പ്രാധാന്യവും, വ്യക്തികളെയും കുടുംബങ്ങളെയും രൂപപ്പെടുത്തുന്നതിൽ പിതാക്കന്മാരുടെ പ്രാമുഖ്യവും ഓർക്കുന്നതോടൊപ്പം അവരുടെ പിന്തുണക്കും മാർഗ്ഗനിർദ്ദേശത്തിനും നന്ദിയും, സ്‌നേഹവും, ആദരവുമാണ് ഈ ദിവസം നാം പ്രകടിപ്പിക്കുന്നത്.

കാനഡയിലെ പിതാക്കന്മാർ അവരുടെ കുട്ടികളിൽ നിന്നും സമ്മാനങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ഈ ഞായറാഴ്ചയെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഷേവിംഗ് സെറ്റുകൾ, ടൂൾ സെറ്റുകൾ, സോക്ക്സ്, ടൈകൾ, പെർഫ്യൂമുകൾ എന്നിവയാണ് സാധാരണയായി പിതാക്കന്മാർക്കു ഇഷ്ടപ്പെട്ട സമ്മാനങ്ങൾ.

ഫാദേഴ്സ് ഡേയുടെ പൈതൃകം ഏക രക്ഷിതാവായ തന്റെ പിതാവിനാൽ വളർത്തപ്പെട്ട സൊണോറ സ്മാർട്ട് ഡോഡിനു അവകാശപ്പെട്ടതാണ്. ആന്ന ജാർവിസ് മാതൃദിനം സ്ഥാപിക്കാൻ നടത്തിയ ശ്രമത്തെക്കുറിച്ച് അറിഞ്ഞപ്പോൾ സൊണോറയ്ക്ക് തന്റെ പിതാവിനെ ആദരിക്കുവാൻ ഒരു ദിനം കൊണ്ടാടണമെന്ന് തോന്നി. തന്റെ പിതാവിന്റെ ജന്മദിനമായ ജൂൺ 5നു കൊണ്ടാടണമെന്നാണ് ആഗ്രഹിച്ചത്. പിന്നീട്, 1910-ലെ ജൂൺ 19-ന്, മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്സ് ഡേ ആചരിക്കണമെന്ന് സൊണോറ നിർദ്ദേശിച്ചു. ഒട്ടേറെ വർഷങ്ങൾ സൊണോറ വാഷിംഗ്ടണിൽ ഈ ആഘോഷങ്ങൾ തുടർന്നു. പിന്നീട് ചിക്കാഗോയിൽ ഉപരിപഠനശേഷം 1930കളിൽ തിരിച്ചെത്തിയപ്പോൾ ആഘോഷങ്ങൾ വീണ്ടും തുടർന്നു. 1966ൽ അമേരിക്കൻ പ്രസിഡന്റ് ലിൻഡൻ ജോൺസൺ ഫാദേഴ്സ് ഡേ ആഘോഷം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ, 1972-ൽ പ്രസിഡന്റ് റിച്ചാർഡ് നിക്‌സൺ ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച – ഫാദേഴ്സ് ഡേ  – ദേശീയ അവധിദിനമായി പ്രഖ്യാപിച്ചു.

Sonora Dodd source:festbloggers.com

ഇന്നത്തെ അനേകം അവധിദിനങ്ങൾ പോലെ തന്നെ ഫാദേഴ്സ് ഡേയും ആദ്യം ഒരു മതാചാരമായിരുന്നു – പിതൃത്വത്തെ ആഘോഷിക്കുന്ന ഒരു പരമ്പരാഗത ക്രിസ്ത്യൻ വിശേഷദിനം. പരമ്പരാഗതമായി മാർച്ച് 19-നാണ് ഫാദേഴ്സ് ഡേ ആചരിച്ചിരുന്നത് — ക്രിസ്തുവിന്റെ പിതാവായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ ദിവസം.

1900കളുടെ തുടക്കത്തിൽ, പിതാക്കളെ അധിക ആരും പ്രശംസിച്ചിരുന്നില്ല. മാതൃത്വത്തെക്കുറിച്ചായിരുന്നു മിക്ക മനഃശാസ്ത്ര പഠനങ്ങളും. എന്നാൽ, 1970കളിൽ മനഃശാസ്ത്രജ്ഞർ പിതൃത്വത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു.

മാതാവിനോടൊപ്പം പിതാക്കന്മാരാൽ വളർത്തപ്പെട്ട കുട്ടികളിൽ കൂടുതൽ മാനസിക സുരക്ഷിതത്വം, ആത്മവിശ്വാസം, നല്ല സാമൂഹ്യബന്ധങ്ങൾ എന്നിവ കാണപ്പെടുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.”

Involved fathers play an important role in children’s lives – INSTITUTE FOR RESEARCH ON POVERTY – UW–Madison

മാതാവിനെ പ്രാഥമിക കുടുംബഘടകമായി കണ്ടിരുന്ന കാലം മാറിയിരിക്കുന്നു. കൂടുതൽ സ്ത്രീകൾ ജോലികളിൽ പ്രവേശിച്ചതോടെ, പിതാക്കന്മാർക്ക് കുടുംബങ്ങളിൽ പങ്കാളിത്തമേറി. കുട്ടികളെ വളർത്തുക, വീട്ടുചുമതലകൾ പങ്കുവെക്കുക, തുടങ്ങിയവയിലൂടെ പിതാക്കന്മാർ അവരുടെ പങ്ക് നിർവഹിക്കുന്നു.

മാതാവിനോടൊപ്പം പിതാക്കന്മാരാൽ വളർത്തപ്പെട്ട കുട്ടികളിൽ കൂടുതൽ മാനസിക സുരക്ഷിതത്വം, ആത്മവിശ്വാസം, നല്ല സാമൂഹ്യബന്ധങ്ങൾ എന്നിവ കാണപ്പെടുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. സജീവവും കരുണയുമുള്ള പിതൃത്വ ശൈലി കുട്ടികളിൽ നല്ല ആശയവിനിമയ നൈപുണ്യം, പ്രവർത്തനക്ഷമത, അക്കാദമിക് നേട്ടം എന്നിവയ്ക്ക് കാരണമാകുന്നു.

പിതാക്കന്മാർ പങ്കാളികളായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികൾ സാമൂഹികമായി, മാനസികമായി, ബൗദ്ധികമായി കൂടുതൽ ആരോഗ്യവാന്മാരായിരിക്കും. ആപത്തു ഘട്ടങ്ങളിൽ പോലും പിതാക്കന്മാർ ഉള്ളത് കുട്ടികളെ അവരുടെ പെരുമാറ്റം നിയന്ത്രിക്കാൻ സഹായിക്കുന്നു. പിതൃത്വ-അഭാവമുള്ള കുട്ടികൾ ആപൽക്കരമായ പ്രവൃത്തികളിൽ ഏർപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു പഠനങ്ങൾ തെളിയിക്കുന്നു.

നിർഭാഗ്യവശാൽ, ചിലർക്ക് അവരുടെ പിതാവുമായി നല്ല ബന്ധമില്ല. നിങ്ങളുടെ പിതാവിന്റെ കയ്യിൽ നിന്ന് അപമാനമോ അവഗണനയോ അനുഭവിച്ചിട്ടുണ്ടെങ്കിൽ, ഈ ദിനം സ്വർഗ്ഗസ്ഥനായ പിതാവായ ദൈവത്തെ ധ്യാനിച്ച് ചെലവഴിക്കുക — അദ്ദേഹം നിങ്ങളുടെ ഒപ്പം നിന്നുകൊണ്ട് നിങ്ങളുടെ ക്ഷേമം മാത്രം ആഗ്രഹിക്കുന്നവനാണ്.

2023-ലെ ഫാദേഴ്സ് ഡേ ദിനത്തിൽ, ഞങ്ങളുടെ മകൻ നിഖിൽ ഒരു പെർഫ്യൂം സമ്മാനിച്ചു പറഞ്ഞു: “ഇന്ന് ഞാൻ കനേഡിയൻ സൈന്യത്തിൽ ഓഫീസറായി ചേരാനുള്ള വാതിലിൽ നിൽക്കുന്നു. എന്റെ വളർച്ചയും കഴിവുകളും മൂല്യങ്ങങ്ങളും താങ്കളാണ് നൽകിയത്. അപ്പന്റെ സമർപ്പണവും, ക്ഷമയും, പ്രതിജ്ഞാബദ്ധതയും ഇല്ലായിരുന്നെങ്കിൽ ഇത് അസാധ്യമായേനെ.”

ഞാൻ നന്ദി പറഞ്ഞു, “എല്ലാം നിന്റെ പ്രതിബദ്ധതയും പരിശ്രമവുമാണ്.”

അപ്പോൾ ഞാൻ ആകാശത്തേക്ക് നോക്കി, എന്നെയും ഇന്ത്യൻ സൈന്യത്തിൽ ഓഫീസറായി ഉയർത്തിയ എന്റെ അപ്പനോടു നന്ദി പറഞ്ഞു. ജീവിതത്തിൽ ഒരിക്കൽ പോലും അപ്പനോട് നന്ദിപറഞ്ഞിട്ടില്ല — അതിന്റെ പ്രാധാന്യം അറിഞ്ഞിരുന്നില്ല. ഫാദേഴ്സ് ഡേയെക്കുറിച്ചു അറിഞ്ഞതുതന്നെ കാനഡയിലേയ്ക്ക് കുടിയേറിയ ശേഷമാണ്.

ഈ ഫാദേഴ്സ് ഡേ ദിനത്തിൽ ഏവർക്കും അവരുടെ പിതാവിനോടുള്ള കൃതജ്ഞത പ്രകടിപ്പിക്കാൻ അവസരമാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Share.

Born in Kottayam, Kerala, India. Studied till Grade 4 in the village school in Kottayam and was selected to join Sainik School, Amaravathi Nagar (TN) in 1971. Completed Grade 11 in 1978 and joined National Defence Academy (61 Course). Commissioned to 75 Medium Regiment (Artillery – Indian Army) in 1982. Traveled all through India during various army assignments. Attended Long Gunnery Staff Course and Technical Staff Course. Commanded a Surveillance and Target Acquisition Regiment and bid good-bye to the army in 2004 to join the family in Canada and is presently a Canadian citizen, enjoying a retired life. Interests include gardening, cooking, reading and writing.

Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.