മനുഷ്യരാശിയെ കാർന്നു തിന്നുന്ന വിപത്തുകളിൽ അത്യന്തം ഭീകരമായ ഒന്നാണ് പുകവലി.

ലോകാരോഗ്യസംഘടയുടെ 2021 ലെ കണക്ക് പ്രകാരം ലോക ജനസംഖ്യയുടെ 17 ശതമാനത്തോളം പുകവലിക്കുന്നവരാണ്. കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി പുകവലിക്കുന്നവരുടെ ശതമാനത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ജനസംഖ്യാവർദ്ധനവ് മൂലം പുകവലിക്കാരുടെ ആകെ എണ്ണത്തിലും പുകവലി മൂലം മരണമടയുന്നവരുടെ എണ്ണത്തിലും നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

പുകവലിയുടെ ദൂഷ്യവശങ്ങളെ കുറിച്ചും പുകവലി എന്ന വിപത്തിനെ എങ്ങനെ അതിജീവിക്കാം എന്നതിനെപ്പറ്റിയും പരിശോധിക്കാം…

പുകവലി വില്ലനാകുന്നത് എങ്ങനെ?

പുകയില ഉൽപ്പന്നങ്ങളിൽ അടങ്ങിയിട്ടുള്ളതും പുകവലിയോട് അമിതമായ ആസക്തി ഉളവാക്കുന്നതുമായ അപകടകാരിയായ ഒരു രാസവസ്തുവാണ് നിക്കോട്ടിൻ. പുകവലിച്ചു തുടങ്ങുമ്പോൾ നിക്കോട്ടിൻ കത്തികരിഞ്ഞു ടാർ എന്ന മറ്റൊരു രാസവസ്തുവും ഉടലെടുക്കുന്നു. നിക്കോട്ടിനും ടാറുമാണ് പ്രധാനമായും പുകവലി മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നത്.

പുകവലി നമ്മുടെ ശരീരത്തെ ‘അടിമുടി’ പ്രതികൂലമായി ബാധിക്കുന്നു എന്ന് പറയാം.

നിക്കോട്ടിൻ പ്രധാനമായും രക്തത്തെയും രക്തക്കുഴലുകളുടെ പ്രവർത്തനത്തെയും ആണ് അവതാളത്തിലാക്കുന്നത്. ഈ രാസപദാർത്ഥം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും രക്തക്കുഴലുകളിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് വഴി ഹൃദ്രോഗം, മസ്തിഷ്കാഘാതം, വൃക്കരോഗം തുടങ്ങിയവയ്ക്ക് ഹേതുവാകുന്നു. കൂടാതെ, നിക്കോട്ടിന്റെ നിരന്തരമായ ഉപയോഗം പ്രമേഹം, അൾസർ, മറ്റു മാനസിക-ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ മുതലായവയ്ക്കും കാരണമാകുന്നു.

ടാർ എന്ന വസ്തു കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ഈ പദാർത്ഥം ശ്വാസകോശത്തിൽ അടിഞ്ഞുകൂടുന്നത് ശ്വാസകോശ അർബുദം ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നു.

എന്താണ് പാസ്സീവ് സ്‌മോക്കിങ്?

ഒരാൾ പുകവലിച്ച് പുറന്തള്ളുന്ന പുക അടങ്ങിയ വായു പുക വലിക്കാത്ത ഒരാൾ ശ്വസിക്കുന്നതാണ് പാസ്സീവ് സ്‌മോക്കിങ് അഥവാ സെക്കന്റ് ഹാൻഡ് സ്‌മോക്കിങ്. ഇത് നേരിട്ടുള്ള പുകവലിപോലെയോ, ഒരു പക്ഷെ അതിൽ അധികമോ അപകടകരമാണ്.

പാസ്സീവ് സ്‌മോക്കിങ് ഗർഭസ്ഥ ശിശുവിൽ പോലും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് കാരണമാകാം.

പുകവലി അവസാനിപ്പിക്കുന്നത് ഗുണകരമാകുമോ?

തീർച്ചയായും! പുകവലി അവസാനിപ്പിക്കുന്നത് അത്ഭുതാവഹമായ ആരോഗ്യ പുരോഹതി കൈവരിക്കാൻ സഹായിക്കും.

പതിറ്റാണ്ടുകളായി പുകവലി ശീലമാക്കിയവരിൽ പോലും ഇത് സാധ്യമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

പുകവലി നിറുത്തുന്നത് ശ്വാസകോശ അർബുദ സാധ്യതയും ഗണ്യമായി കുറയ്ക്കും.

എങ്ങനെ പുകവലിയിൽ നിന്ന് മുക്തി നേടാം?

ചെറുപ്പത്തിലേ പുകവലി ശീലമാക്കിയവർക്കും പുകവലിയിൽ നിന്ന് മുക്തി നേടാൻ സാധിക്കും. എന്നാൽ, ഇതിനു ചിട്ടയായ പരിശ്രമം കൂടിയേ തീരു. ഉറ്റവരുടെ മാനസിക പിന്തുണയും ഇതിന് ആവശ്യമാണ്.

തന്നെയുമല്ല, ധാരാളം കൗൺസിലിങ് സേവനങ്ങളും വൈദ്യസഹായവും പുകവലിയിൽ നിന്ന് മുക്തി നേടാൻ ആഗ്രഹിക്കുന്നവർക്കായി ലഭ്യമാണ്. ഇത്തരം സേവനങ്ങൾ പ്രയോജനപ്പെടുത്തി കൂട്ടായി നമുക്ക് പുകവലി എന്ന മാരക വിപത്തിനെ ചെറുക്കാം.

**പുകവലി ഉപേക്ഷിക്കാൻ താൽപ്പര്യപ്പെടുന്നവർക്കായുള്ള ഹെൽപ്‌ലൈൻ നമ്പറുകൾ:

കാനഡ: 1-866-366-3667
ഇന്ത്യ: 1800 112 356
യു.എസ്.എ: 1-800-784-8669
യു.കെ: 0300 123 1044
ഓസ്ട്രേലിയ: 13 78 48
ന്യൂസീലൻഡ്: 0800 778 778
**മേല്പറഞ്ഞ പ്രദേശങ്ങളിൽ ഉൾപെടാത്ത വായനക്കാർ ദയവായി അതാത് പ്രദേശങ്ങളിലെ സ്മോക്കിങ് സെസ്സേഷൻ ഹെൽപ്പ്ലൈനുകളുമായി ബന്ധപ്പെടുക

Share.

ലേഖകൻ ഒരു പൊതുജനാരോഗ്യ വിദഗ്ദനാണ്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ആരോഗ്യ ദുരന്തനിവാരണ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു

Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.