“ശാസ്ത്രഗവേഷണ മേഖലയിൽ വൈവിധ്യം, തുല്യത, ഉൾക്കൊള്ളൽ (DEI) എന്നിവക്ക് നിർണായക പ്രാധാന്യമുണ്ട്. ഈ മൂല്യങ്ങളെ തകർക്കാനുള്ള ശ്രമങ്ങളെ ശാസ്ത്ര സമൂഹം ശക്തമായി പ്രതിരോധിക്കണം”, മാർച്ച് 17-ന് Nature മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, പ്രമുഖ അമേരിക്കൻ നൈതിക വിദഗ്ധനും ന്യൂ യോർക്ക് യൂനിവേഴ്സിറ്റി ഗ്രോസ്മാൻ മെഡിക്കൽ സ്കൂളിലെ ബയോഎത്തിക്സ് പ്രൊഫസറുമായ ആർതർ കപ്ലാൻ ആഹ്വാനം ചെയ്യുന്നു. 1633-ലെ ഗലീലിയോ ഗലീലിയുടെ വിചാരണയ്ക്കിടെ അദ്ദേഹം ഉയർത്തിയ പ്രതിരോധത്തെ ചൂണ്ടിക്കാണിച്ച്, DEI-ക്കെതിരെ അമേരിക്കയിൽ നടക്കുന്ന “സമഗ്ര യുദ്ധം” നേരിടുന്നതിൽ ശാസ്ത്രലോകം നിസംഗരായിരിക്കരുതെന്ന് കപ്ലാൻ ഓർമപ്പെടുത്തുന്നു.

NASA, അമേരിക്കൻ സൊസൈറ്റി ഓഫ് മൈക്രോബയോളജി, പല പ്രമുഖ സർവകലാശാലകൾ, എന്നിവ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി DEI പരാമർശങ്ങൾ അവരുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്തതിനെ ലേഖനം വിമർശിക്കുന്നു. ഈ പിൻവാങ്ങൽ ശാസ്ത്രീയ പുരോഗതിയെ തകർക്കുകയും സമാനതകളില്ലാത്ത അസമത്വങ്ങളെ നിലനിർത്തുകയും ചെയ്യുമെന്ന് കപ്ലാൻ വാദിക്കുന്നു. വൈവിധ്യം ഒരു നൈതിക ഉത്തരവാദിത്വം മാത്രമല്ല, ശാസ്ത്രീയ ആവശ്യകതയുമാണ് എന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. ഉദാഹരണത്തിന്, ജീനോമിക്സ് ഗവേഷണം വൈവിധ്യമാർന്ന ജനസമൂഹങ്ങളിൽ മരുന്നുകളുടെ ഫലപ്രാപ്തിയിലും സുരക്ഷയിലുമുള്ള വ്യത്യാസങ്ങൾ മനസിലാക്കാൻ നിർണായകമാണെന്ന് തെളിയിച്ചിട്ടുണ്ട്. അതുപോലെ തന്നെ, സാമൂഹികശാസ്ത്ര പഠനങ്ങൾ കൃത്യവും പ്രയോഗശേഷിയുള്ളതുമാണെന്ന് ഉറപ്പാക്കാൻ വൈവിധ്യമാർന്ന പങ്കാളിത്തം അനിവാര്യമാണ്.
രാഷ്ട്രീയ എതിർപ്പുകൾക്കിടയിലും DEI നയങ്ങൾ പ്രചരിപ്പിക്കാൻ ശാസ്ത്രജ്ഞർ നിസ്സംഗത വെടിയണമെന്നും കപ്ലാൻ ആവശ്യപ്പെടുന്നു. DEI നയങ്ങളെ തുരങ്കം വയ്ക്കുന്ന ഭരണകൂട പ്രവണതകളെ എതിർക്കാതിരിക്കുന്നത് കൂടുതൽ സാമ്പത്തിക ആഘാതങ്ങളും, സെൻസർഷിപ്പും, ഗവേഷണരംഗത്ത് നിലവാര തകർച്ചയും ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. പുരോഗതിക്ക് നൈതികമായും ശാസ്ത്രീയമായും വൈവിധ്യത്തിന്റെ തത്വങ്ങൾ അനിവാര്യമാണെന്ന് ഉറപ്പാക്കാൻ ശാസ്ത്ര സമൂഹം “അധികാരത്തോട് സത്യം വിളിച്ചു പറയാൻ” ആർജവം കാണിക്കണമെന്ന് ലേഖനം ആഹ്വാനം ചെയ്യുന്നു.

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.