ഗാസയിൽ യുദ്ധവിരാമത്തിനിടെ വീണ്ടും സംഘർഷം: ഇസ്രായേലിന്റെ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു, ജീവകാരുണ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ശ്രമം

ജെറുസലേം: ഒക്ടോബർ 19-ന് ഗാസയിലെ വെടിനിർത്തലിനെ ബാധിക്കുന്ന തരത്തിൽ ഗുരുതരമായ പ്രതിസന്ധിക്ക് വഴിവച്ച്, ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 26 പാലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് ആക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനികർ മരിച്ചതിനെത്തുടർന്നാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. റോയിറ്റേഴ്സ് റിപ്പോർട്ട് അനുസരിച്ച്, ഈ സംഭവം ഒരു മാസം നീണ്ടുനിന്ന വെടിനിർത്തലിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയാണ്. അതിനിടെ, ഗാസ സിറ്റിയിലെ ഡോഗ്മുഷ് ക്ലാൻ അംഗങ്ങളും ഹമാസ് പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 19 പേർ കൊല്ലപ്പെട്ടു. യുഎൻ സഹായ ട്രക്കുകൾ റഫാ ബോർഡറിലൂടെ പ്രവേശിക്കാൻ തുടങ്ങി, എന്നാൽ ഭക്ഷ്യ ദൗലഭ്യവും മരുന്നുകളുടെ കുറവും തുടരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ‘സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തണം’ എന്ന് ആവശ്യപ്പെട്ടു. പാലസ്തീനിന്റെ ഭരണസമിതി ‘ഇത് യുദ്ധകുറ്റമാണ്’ എന്ന് ആരോപിച്ചു.

ട്രംപിന്റെ ഏഷ്യാ യാത്ര: മലേഷ്യയിലെ ഉച്ചകോടിക്ക് ശേഷം ജപ്പാൻ, ചൈന പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച

വാഷിങ്ടണ്‍: ഒക്ടോബർ 25-ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ രണ്ടാം ഭരണകാലത്തെ ആദ്യ ഏഷ്യാ യാത്ര ആരംഭിച്ചു, മലേഷ്യയിലെ ഉച്ചകോടിക്ക് ശേഷം ജപ്പാനിലെ പുതിയ പ്രധാനമന്ത്രിയെയും ചൈന പ്രസിഡന്റ്, സി ജിൻപിങ്ങിനെയും സന്ദർശിക്കും. എൻപിആർ റിപ്പോർട്ട് അനുസരിച്ച്, ഈ സന്ദർശനങ്ങളിൽ വ്യാപാര കരാറുകളും, രാഷ്ട്രീയ ചർച്ചകളും ലക്ഷ്യമിടുന്നു. ‘ചൈനയുമായുള്ള ഡീൽ അന്തിമമാക്കും’ എന്ന് ട്രൂമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ജപ്പാനുമായി സൈനിക, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനുള്ള നീക്കവും, കൊറിയയിൽ വച്ച് സി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ റെയർ-എർത്ത് മിനറൽ ഇറക്കുമതി വിഷയങ്ങളും ചർച്ചയാകും. ഈ യാത്ര ട്രംപിന്റെ ‘ഡീൽ മേക്കർ’ ഇമേജ് ഉയർത്താൻ സഹായിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ കരുതുന്നു. എന്നാൽ, യുഎസ്-ചൈന വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങൾ ജാഗ്രത പാലികുന്നുണ്ട്. യുഎൻ പ്രതിനിധികൾ ‘സമാധാനപരമായ ചർച്ചകൾ’ ആവശ്യപ്പെട്ടു.

ലൂവ്രിലെ മോഷണം: കവർച്ചസംഘത്തിലേതെന്ന് സംശയിക്കപ്പെടുന്ന രണ്ട് പേർ അറസ്റ്റിൽ, സുരക്ഷാ വീഴ്ചകൾ കണ്ടെത്തി

പാരിസ്: ലൂവ്ര് മ്യൂസിയത്തിൽ നിന്ന് ഫ്രഞ്ച് ക്രൗൺ ജ്വല്ലറികൾ മോഷ്ടിക്കപ്പെട്ട സംഭവത്തിൽ സംശയിക്കപ്പെടുന്ന രണ്ട് പേർ ഒക്ടോബർ 25-ന് പാരിസിൽ അറസ്റ്റ് ചെയ്യപ്പെട്ടു. പകൽസമയത്ത് നടന്ന ഈ മോഷണം മ്യൂസിയത്തിന്റെ സുരക്ഷാ വ്യവസ്ഥയിലെ ഗുരുതര വീഴ്ചകൾ വെളിപ്പെടുത്തിയിരിക്കുകയാണെന്ന് ലെ പരിസ്യൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. ഫ്രഞ്ച് സർക്കാർ സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടു.

‘നോ കിങ്സ്’ പ്രക്ഷോഭങ്ങൾ: ട്രംപ് ഭരണത്തിനെതിരെ യുഎസിലും വിദേശത്തും ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങി

വാഷിങ്ടണ്‍, ഒക്ടോബർ 18: ‘നോ കിങ്സ്’ പ്രക്ഷോഭങ്ങൾ യുഎസിലെ 2,500-ലധികം സ്ഥലങ്ങളിലും വിദേശത്തെ അമേരിക്കൻ എംബസികളിലും നടന്നു. സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച്, 7 ദശലക്ഷം ആളുകൾ ട്രംപിന്റെ ‘അധികാര ദുർവിനിയോഗ’ത്തിനെതിരെ പ്രതിഷേധിച്ചു. ചിക്കാഗോയിൽ മേയർ ബ്രാൻഡൻ ജോൺസൺ ഇതിനെ ‘സിവിൽ വാർ റീമാച്ച്’ എന്ന് വിശേഷിപ്പിച്ചു. ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, സിയാറ്റിൽ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് ആളുകൾ സമാധാനപരമായി സമ്മേളിച്ചു. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾ, എസ്‌എസി‌യു, ഇൻഡിവിസിബിൾ എന്നിവർ ചേർന്നാണ് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചത്. ഈ പ്രക്ഷോഭങ്ങൾ ജൂണിലെ ആദ്യ റൗണ്ടിന്റെ തുടർച്ചയാണ്.

പ്ലാനറ്ററി ബൗണ്ടറി റിപ്പോർട്ട്: ഭൂമിയുടെ 9-ൽ 7 സിസ്റ്റങ്ങൾക്ക് മനുഷ്യ ഇടപെടൽ കാരണം ക്ഷതം നേരിടുന്നു

സ്റ്റോക്ക്‌ഹോം: ഒക്ടോബർ 21-ന് പുറത്ത് വിട്ട പ്ലാനറ്ററി ഹെൽത്ത് ചെക്ക് റിപ്പോർട്ട് പ്രകാരം ഭൂമിയുടെ 9 പ്രധാന സിസ്റ്റങ്ങളിൽ 7 എണ്ണം മനുഷ്യരുടെ ഇടപെടലുകൾ മൂലം തകർച്ച നേരിടുന്നതായി സൂചന. ABC ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, ക്ലൈമറ്റ് ചേഞ്ച്, ബയോഡൈവേഴ്സിറ്റി ലോസ്, ലാൻഡ് യൂസ് ചേഞ്ച് എന്നിവയാണ് അവയിൽ ഗുരുതരമായ രീതിയിൽ ബാധിക്കപ്പെട്ടിരിക്കുന്നത്. സമുദ്ര താപനില വർധനവ് 90% ചൂട് ആഗിരണം ചെയ്യുന്നതിന്റെ ഫലമാണ്. കോറൽ റീഫുകൾ 30% നഷ്ടപ്പെട്ടു. യൂറോപ്യൻ എൻവയോൺമെന്റ് ഏജൻസി ‘ഭാവി തലമുറകൾക്ക് അപകടം’ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിച്ചത്.

ഈസ്റ്റ് ടിമോർ ഏഷ്യൻ നേഷൻസ് അസോസിയേഷനിലേക്ക്: 1990-കൾക്ക് ശേഷം ആദ്യ വിപുലീകരണം

അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) അംഗമായി ഈസ്റ്റ് ടിമോറും. ABC ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, 1990-കൾക്ക് ശേഷം സംഘടനയുടെ ആദ്യ വിപുലീകരണമാണിത്. പ്രസിഡന്റ് ജോസെ റാമോസ്-ഹോർട്ട ‘ചരിത്ര നിമിഷം’ എന്ന് ഇതിനെ വിശേഷിപ്പിച്ചു.

ചൈനയുടെ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിൽ: വ്യാപാരയുദ്ധം, ദുർബല ചോദന എന്നിവ പ്രധാന കാരണങ്ങൾ; ജിഡിപി 4.6%

ബീജിങ്: ഒക്ടോബർ 20-ന് ചൈനയുടെ മൂന്നാം ക്വാർട്ടറിൽ ജിഡിപി 4.6% വളർച്ചയോടെ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി. റോയിറ്റേഴ്സ് റിപ്പോർട്ടുകൾ പ്രകാരം, യുഎസ് വ്യാപാരയുദ്ധവും ദുർബലമായ ചോദനയമാണ് ഈ ഇടിവിന് കാരണം. പ്രധാനമന്ത്രി ലി കിയാങ് സാമ്പത്തിക ഉത്തേജനം (economic stimulation) വാഗ്ദാനം ചെയ്തു.

സ്പെയിനിൽ ആഫ്രിക്കൻ കുടിയേറ്റക്കാരെ ഇടയൻമാരാക്കി: ഗ്രാമീണ ജനസംഖ്യാ കുറവ് നേരിടാൻ പദ്ധതി

മാഡ്രിഡ്: ഒക്ടോബർ 21-ന് സ്പെയിനിലെ കാസ്റ്റൈൽ-ലാ മഞ്ച പദ്ധതി പ്രകാരം ഗ്രാമീണ ജോലിക്കാരുടെ കുറവ് പരിഹരിക്കാൻ ആഫ്രിക്കൻ കുടിയേറ്റക്കാരെ ആടുവളർത്തലിൽ പരിശീലനം നൽകി ഇടയന്മാരാക്കി മാറ്റുന്നതായി റിപ്പോർട്ടുകൾ .

വനനശീകരണം സംബന്ധിച്ച റിപ്പോർട്ട്: 2025-ൽ പുരോഗതി ഇല്ല

ഫോറസ്റ്റ് ഡിക്ലറേഷൻ അസസ്മെന്റ് 2025 ഒക്ടോബർ 21-ന് പുറത്തുവിട്ടു. റിപ്പോർട്ടുകൾ പ്രകാരം വനനശീകരണം ഉയർന്ന നിലയിൽ തുടരുകയാണ്.

റിപ്പോർട്ടിന്റെ വിശദാംശങ്ങൾക്ക്: https://forestdeclaration.org/resources/forest-declaration-assessment-2025/https://forestdeclaration.org/resources/forest-declaration-assessment-2025/

ഹൂമൻ റൈറ്റ്സ് വാച്ച് വേൾഡ് റിപ്പോർട്ട് 2025

ന്യൂയോർക്ക്: ഹ്യൂമൻ റൈറ്റ്സ് വാച്ച് അതിന്റെ (HRW) 2025 ലെ റിപ്പോർട്ട് പുറത്തുവിട്ടു. 100 രാജ്യങ്ങളിലെ അവകാശ ലംഘനങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച ഭാഗത്ത് മണിപ്പൂരിലെ വംശീയ കലാപം, കാനഡയിലെ സിക്ക് വിഘടനവാദി നേതാവിന്റെ വധത്തിലെ സംശയിക്കപ്പെടുന്ന ഇന്ത്യൻ പങ്ക്, ന്യൂനപക്ഷ വിഭാഗങ്ങൾ, കുടിയേറ്റ തൊഴിലാളികൾ എന്നിവർ നേരുന്ന സംഘടിത ആക്രമണങ്ങൾ, പത്രപ്രവർത്തകർ നേരിടുന്ന വിചാരണകൾ എന്നിവയടക്കമുള്ള വിവരങ്ങൾ പരാമർശിക്കപ്പെടുന്നുണ്ട്.

യുഎസ്സിലെ ഗോതമ്പ് കർഷകർ പ്രതിസന്ധിയിൽ: പ്രധാന കാരണം ട്രംപിന്റെ നയങ്ങൾ

പോർട്ട്ലാൻഡ്: യുഎസിലെ ഗോതമ്പ് കർഷകർ വൻ നഷ്ടം നേരിടുന്നതായി റിപ്പോർട്ടുകൾ. ആഗോള വിതരണ പ്രതിസന്ധിയും, വ്യാപാര സംഘർഷങ്ങളും മൂലം വിപണിയിലെ വില കുറഞ്ഞതിനാൽ യുഎസ് ഗോതമ്പ് കർഷകർ പ്രതിസന്ധിയിൽ. ഇത് പലരെയും ഗോതമ്പ് വിളകൾ ഉപേക്ഷിക്കാനോ, ധാന്യം അല്ലെങ്കിൽ സോയാബീൻ പോലുള്ള കൂടുതൽ ലാഭകരമായ വിളകളിലേക്ക് തിരിയാനോ, കൃഷി പൂർണ്ണമായും ഉപേക്ഷിക്കാൻ പോലും നിർബന്ധിതരാക്കി. ചില പ്രദേശങ്ങളിലെ ഉയർന്ന ഉല്പാദന ചെലവുകളും വരൾച്ചയും സ്ഥിതി കൂടുതൽ വഷളാക്കുന്ന ഘടകങ്ങളാണ്. എങ്കിലും, ഒരു നല്ല വിളവെടുപ്പ് കൊണ്ട് പോലും കുറഞ്ഞ വില കൊണ്ടുള്ള നഷ്ടം നികത്താൻ പര്യാപ്തമാവില്ല എന്നാണ് കർഷകർ പറയുന്നത്.

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.