പൊതുവെ കേരള സമൂഹത്തിൽ വളരുന്ന അപചയങ്ങളെകുറിച്ചാണ് പലപ്പോഴും ചർച്ചകൾ. പ്രത്യേകിച്ച് മാധ്യമ ചർച്ചകൾ. അതു കൊണ്ടു ചിലർ കരുതും കേരളം ഏറ്റവും മോശം സ്ഥലമാണെന്ന്. ലോകം മുഴുവൻ സഞ്ചരിച്ച ഇപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്ന എനിക്ക് ഏറ്റവും മനോഹരമെന്നു പണ്ടും ഇന്നും തോന്നുന്ന ഇടം കേരളമാണ്. ഇവിടുത്തെ പച്ചപ്പു എല്ലായിടത്തും കാണില്ല.
കേരളത്തിനു പുറത്തു ഇന്ത്യയിൽ എല്ലായിടത്തും ലോകത്തു മിക്കവാറും രാജ്യങ്ങളിൽ സഞ്ചരിക്കുമ്പോൾ എന്തൊക്കെയാണ് കേരളത്തിലെ നല്ല കാര്യങ്ങൾ? കഴിഞ്ഞ മാസം ഞാൻ കുഭമേളയും യൂ പി യും സന്ദർശിച്ചു. അപ്പോഴാണ് കേരളത്തിന്റെ മഹത്വത്തെ കുറിച്ച് ചിന്തിച്ചത്.

  1. കേരളത്തിലെ സോഷ്യൽ സൊളിഡാരിറ്റി
    കേരളത്തിൽ എന്തെങ്കിലും ഒരു വാഹനാപകടമോ അല്ലെങ്കിൽ പ്രകൃതി ദുരന്തമോ ഉണ്ടായാൽ ജാതി മത ഭേദമന്യേ ആളുകൾ സഹായിക്കാൻ സന്നദ്ധരാണ്. അപകടത്തിൽ പെട്ട മനുഷ്യരുടെ ജാതിയോ മതമോ നോക്കാതെ എല്ലാവരും സഹായിക്കും. കേരളത്തിൽ പ്രളയകാലത്തും ഉരുൾ പൊട്ടൽ ദുരന്തത്തിലും സഹായിക്കാൻ ഏറ്റവും മുന്നിട്ട് നിന്നത് യുവാക്കളാണ്.
  2. കേരളത്തിൽ എന്തൊക്ക പറഞ്ഞാലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഫ്യൂഡൽ മനോഭാവങ്ങൾ കുറഞ്ഞു. പലർക്കും ജാതി മത വിചാരങ്ങൾ ഉണ്ടെങ്കിലും മറ്റു പലയിടത്തെയും പോലെ അതു വെളിയിൽ അസഹിഷ്ണമായി പ്രകടിപ്പിക്കാറില്ല. വടക്കെ ഇന്ത്യയിൽ പലയിടത്തും ഒരു മടിയും ഇല്ലാതെ നിങ്ങളുടെ ജാതി ചോദിക്കും. മതം ചോദിക്കും. അതൊക്കെ അനുസരിച്ചു പെരുമാറും. പലയിടത്തും തൊട്ട് കൂടായ്മകൾ ഇപ്പോഴുമുണ്ട്.
  3. കേരളത്തിൽ ഗ്രാസ് റൂട്ട് ലെവലിലും അല്ലാതെയും രാഷ്ട്രീയ പ്രവർത്തകരിൽ ഭൂരിപക്ഷവും സാമൂഹിക പ്രവർത്തനം നടത്തുന്നവരാണ്. പലർക്കും അസുഖം വന്നാൽ ആശുപത്രിയിൽ കൊണ്ടു പോകുന്നതും പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുവാനും വീടില്ലാത്തവർക്ക് വീട് വയ്ക്കാനുമൊക്കെ രാഷ്ട്രീയപാർട്ടികളിലെ സാമൂഹിക പ്രവർത്തകരും പഞ്ചായത്ത്‌ അംഗങ്ങളോ ക്കെ മുന്നിൽ കാണും.
  4. എന്തൊക്കെ പറഞ്ഞാലും കേരളത്തിൽ ഏത് കുഗ്രാമങ്ങളിലും റോഡ് ഉണ്ട്, വൈദ്യുതി ഉണ്ട്, മിക്കവാറും ഇടത്തു പൊതു ഗതാഗതമാർഗ്ഗങ്ങൾ ഉണ്ട്. മിക്കവാറും ഇടത്തു കുടിവെള്ളമുണ്ട്.കേരളത്തിൽ വണ്ടി ചെല്ലാത്ത ഇടങ്ങൾ വളരെ കുറവാണ്. മറ്റു പലയിടത്തും വലിയ നല്ല ഒന്നാന്തരം ഹൈവേ കാണാം. പക്ഷെ ഹൈവെ വിട്ട് രണ്ടു കിലോ മീറ്റർ ഉള്ളിലേക്ക് പോയാൽ ഏറ്റവും മോശമായ റോഡുകൾ.
  5. കേരളത്തിലെ കണെക്റ്റിവിറ്റി വളരെ നല്ല ഗുണ മേന്മയുള്ളത്. കേരളത്തിൽ ഞാൻ ജീവിക്കുന്നത് ഗ്രാമത്തിലാണ്. പക്ഷെ ഇന്റർനെറ്റ്‌ ബ്രോഡ് ബാൻഡ് വളരെ നല്ല ക്വാളിറ്റിയുള്ളതാണ്. കേരളത്തിലെ ഒരു ഗ്രാമത്തിൽ ഇരുന്നുകൊണ്ട് ലോകത്തു തൊണ്ണൂറ് രാജ്യങ്ങളിൽ അധികം പ്രവർത്തനം നടത്തുന്ന അന്താരാഷ്ട്ര സംഘടനക്ക് നേതൃത്വം നൽകാൻ സാധിക്കും. ഒരു ദിവസം ഞാൻ ശരാശരി 5-6 മണിക്കൂർ ഓൻലൈൻ മീറ്റിങ്ങിൽ ആയിരിക്കും. രാവിലെ പത്തു മണിക്ക് ലോകത്തിന്റെ വിവിധ ടീമകളുമായി കേരളത്തിലെ ഒരു ഗ്രാമത്തിൽ ഇരുന്നു മീറ്റിങ് കൂടാം. ഇന്ത്യ യിൽ പലയിടത്തും ഇത് സാധ്യമല്ല. ലോകത്തു പലയിടത്തും ഗ്രാമങ്ങളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി കുറവാണ്. പല രാജ്യങ്ങളിലെയും ഇന്ത്യയിൽ പലയിടത്തും ഇന്റർനെറ്റ്‌ കണക്റ്റവിറ്റി ഇല്ല. ഉണ്ടെങ്കിൽ പോലും വളരെ ദുർബലമാണ്.
  6. കേരളത്തിലെ ആരോഗ്യ പരിപാലനം.
    കേരളത്തിൽ ഇന്ന് ടെർഷറി ഹൈ സ്പെഷ്യൽ ഹെൽത് കെയർ ഏതാണ്ട് 25 കിലോ മീറ്ററിൽ അവൈലബിളാണ്. അടൂരിൽ ഇപ്പോൾ ഹൈ സ്പെഷ്യലിറ്റി ലൈഫ് ലൈൻ ഉണ്ടായത് കൊണ്ടു ഇവിടെ നിന്നും പതിനഞ്ച് ഇരുപത് മിനിറ്റിൽ എത്താം. പത്തനംതിട്ട ജില്ലയിൽ മാത്രം നാലു മെഡിക്കൽ കോളജ് ഹോസ്പിറ്റൽസ്. തിരുവല്ലയിൽ മാത്രം മൂന്നു ഹൈ സ്പെഷ്യൽ ഹോസ്പിറ്റൽ.
  7. കേരളത്തിൽ എന്തൊക്കെ പറഞ്ഞാലും മറ്റു സംസ്ഥാങ്ങളെക്കാൾ മെച്ചപ്പെട്ട പ്രാഥമിക ആരോഗ്യരംഗമുണ്ട്. സർക്കാർ ആശുപത്രി സംവിധാനങ്ങൾ ലോക നിലവാരത്തിലേക്ക് വളരണം… ഇപ്പോൾ സാമാന്യ സൗകര്യമുള്ളത് ചില മെഡിക്കൽ കോളേജുകൾ മാത്രം. ആ അവസ്ഥ മെച്ചപ്പെടണം. പക്ഷെ കേരളത്തിലെ പൊതു ജനാരോഗ്യം വളരെ അധികം മെച്ചപ്പെടുത്തണം
  8. കേരളത്തിലെ വിദ്യാഭ്യാസത്തെ കുറിച്ച് നമ്മൾ നിരന്തരം വിമർശിക്കും എങ്കിലും കേരളത്തിൽ സാർവത്രിക വിദ്യാഭ്യാസം ഉണ്ട്. എല്ലായിടത്തും സ്‌കൂളുകളും കോളേജുകളും യൂണിവേഴ്സിറ്റികളും ഉണ്ടായത് കൊണ്ടു ഇന്ന് ആർക്കും കേരളത്തിൽ വലിയ ചിലവ്‌ ഇല്ലാതെ ഉന്നത വിദ്യാഭ്യാസം നടത്താം. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണൽ വിദ്യാഭ്യാസവും ഉള്ളത് കേരളത്തിലാണ്. ഇന്ന് സർക്കാരിലും പ്രൊഫഷണൽ മേഖലയിലും ഏറ്റവും തിളങ്ങുന്നത് കേരളത്തിലാണ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ നഴ്‌സുമാർ ഉള്ളത് കേരളത്തിൽ നിന്നും ഫിലിപ്പിൻസിൽ നിന്നുമാണ്.
    കേരളത്തിലെ സാമ്പത്തിക വളർച്ചക്കു ഒരു പ്രധാന കാരണം കേരളത്തിലെ നഴ്സുമാർ അയക്കുന്ന പൈസ യാണ്. മധ്യകേരളത്തിൽ അമേരിക്ക, ജർമ്മനി, യൂ കെ ഉൾപ്പെടെയുള്ള മലയാളി കുടിയേറ്റത്തിന്റ പുറകിൽ ഒരു നഴ്സ് ആയിരിക്കും.
  9. കേരളത്തെ മറക്കാത്ത മലയാളികൾ.
    കേരളത്തിനും ഇന്ത്യക്കും പുറത്തു എല്ലാം കൂടി ഏതാണ്ട് 20% മലയാളികൾ ഉണ്ട്. അവരൊക്കെ കേരളത്തെകുറിച്ച് കരുതൽ ഉള്ളവരാണ്. കഴിഞ്ഞ വർഷം റെമിറ്റൻസ് വന്നത് രണ്ടു ലക്ഷം കോടിയിൽ അധികം. വിദേശ റെമിറ്റൻസ് ഇല്ലായിരുന്നു എങ്കിൽ കേരളത്തിന്റെ അവസ്ഥ ഇതായിരിക്കില്ല. ഇന്ന് പെർക്യാപിറ്റ ഇൻകത്തിൽ കേരളം ഇന്ത്യയിൽ ആറാം സ്ഥാനത്തുള്ളത് കേരളമായത്, റെമിറ്റൻസ് ഇക്കോണമി കൊണ്ടാണ്. കേരളത്തിലെ സാമ്പത്തിക വളർച്ചയുടെ എഞ്ചിൻ 1987 മുതൽ റെമിറ്റൻസാണ്. കേരളത്തിൽ വന്ന കൂടുതൽ വിദേശ ഇൻവെസ്റ്റ്‌മെന്റും നടത്തിയത് മലയാളികളാണ്.
    കേരളത്തിൽ പ്രളയ സമയത്തും ദുരന്തസമയത്തും ഏറ്റവും കൂടുതൽ സംഭാവന നല്കുന്നത് വിദേശ മലയാളികളാണ്.
  10. കേരളത്തിൽ അർബനൈസെഷൻ എല്ലായിടത്തുമുണ്ട്.
    ഇന്ന് തിരുവനന്തപുരത്തോ കൊച്ചിയിലോ കിട്ടുന്ന ഏത് സർവീസും അടൂർ കിട്ടും. മിക്കവാറും എല്ലാ സാധാരണ കാറുകളും ബൈക്കും അടൂരിൽ വാങ്ങാം. കെ എഫ് സി,/ പീറ്റ്സാ ഹട്ട് ഉൾപ്പെടെ ആഗോള ചെയിൻ വരെ അടൂരിൽ ഉണ്ട് നിരവധി വിദ്യാഭ്യാ സ്ഥാപനങ്ങൾ ഇവിടെ ഉണ്ട്.
    ഞാൻ താമസിക്കുന്ന അടൂരിന് അടുത്ത തുവയൂർ ഗ്രാമത്തിൽ മിക്കവാറും എല്ലാം കിട്ടും. പണ്ട് അഞ്ചു ഓല മേഞ്ഞ മാടക്കടയും ഒരു കാപ്പി കടയും ഒരു പലചരക്ക് കടയും ഉണ്ടായിരുന്നിടത്തു ഇന്ന് മൂന്നും നാലൂം നില കെട്ടിടങ്ങൾ നിരവധി റെസ്റ്റോറന്റ് സൂപ്പർ മാർക്കറ്റ്, ജ്യുവലറി ഷോപ്പ് തുടങ്ങിയവയുണ്ട്. നോർത്ത് ഇന്ത്യയിൽ നിന്നും ബോധിഗ്രാമിൽ വരുന്നവർക്ക് ഇതൊരു ഗ്രാമമാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കില്ല. അവരുടെ ധാരണയിൽ ഇത് ഒരു താലൂക് ആസ്ഥാന പട്ടണം പോലെയാണ്.
    അതു പോലെ കേരളത്തിൽ അഴിമതി യുടെ ഡിഗ്രി കുറവാണ്. റോഡ് ഉണ്ടാകുമ്പോൾ കമ്മീഷൻ വാങ്ങുന്ന ഏർപ്പാട് ഇവിടെ ഉണ്ട്. പക്ഷെ റോഡും പാലവും മുഴുവൻ വിഴുങ്ങില്ല. അതു മാത്രം അല്ല, മീഡിയ ജാഗ്രത കൂടുതൽ ഉള്ളത് കൊണ്ടു ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാങ്ങാൻ ബുദ്ധിമുട്ടുണ്ട്.
    കേരളത്തിൽ ഒരുപാടു നല്ല കാര്യങ്ങൾ ഉണ്ട് അതു കാണാതെ പോകരുത്. അതു കഴിഞ്ഞ നൂറു വർഷത്തിൽ ഉണ്ടായ മാറ്റങ്ങൾ. അല്ലാതെ ഏതെങ്കിലും അധികാര പാർട്ടികളുടെ കൃപ കൊണ്ടു മാത്രം അല്ല… കേരളത്തിന്റെ ആവാസ വ്യവസ്ഥ, കേരളത്തിലെ വിവിധ മതങ്ങളുടെ ചരിത്രം വിദ്യാഭ്യാസ അവസരങ്ങൾ കേരളത്തിനു പുറത്തു ജോലി നേടി കാശ് അയച്ചു കൊടുക്കുന്നത് അങ്ങനെ ഒരുപാടു ഘടകങ്ങളാണ് കേരളത്തിൽ മാറ്റങ്ങൾ വരുത്തിയത്. കേരളസമൂഹത്തെയും പരിസ്ഥിതിയേയും രാഷ്ട്രീയത്തെ യും സാമ്പത്തിക അവസ്ഥയേയും സർക്കാരിനെയും ഇനിയും കൂടുതൽ മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം നമ്മുക്ക് എല്ലാവർക്കുമുണ്ട്.
    കേരളത്തെകുറിച്ച് പോസിറ്റീവായി കണ്ട് പോസിറ്റീവ് മാറ്റങ്ങൾ കൊണ്ടു വരാൻ നമ്മൾ എല്ലാവരുകൂടി ശ്രമിച്ചാൽ നടക്കും.

Share.

ജോൺ സാമുവൽ (ജെ.എസ്. അടൂർ): കഴിഞ്ഞ 30 വർഷമായി മനുഷ്യാവകാശ പ്രവർത്തകനും നയ ഗവേഷകനും ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡറുമായി പ്രവർത്തിച്ച് വരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെയിനബിൾ ഡെവലപ്മെന്റ് ആൻഡ് ഗവർണൻസിന്റെ പ്രസിഡന്റാണ്. ബോധിഗ്രാം കമ്മ്യൂണിറ്റി കോളേജിന്റെ സ്ഥാപക പ്രസിഡന്റുമാണ്. കൂടാതെ, യു.എൻ.ഡി.പി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വികസന സംഘടനകളുടെ അന്താരാഷ്ട്ര ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. ഇൻഫോചേഞ്ച് ഡെവലപ്മെന്റ് പോർട്ടലിന്റെയും സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന Agenda ജേർണലിന്റെയും സഹസ്ഥാപക എഡിറ്ററുമാണ്. ഇവിടെ പങ്കുവയ്ക്കുന്ന അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്, അദ്ദേഹവുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘടനകളുടെ നിലപാടുകളോ കാഴ്ചപ്പാടുകളോ പ്രതിഫലിപ്പിക്കുന്നതല്ല.

Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.